/indian-express-malayalam/media/media_files/uploads/2021/04/university-announcements1.jpg)
കാസര്‍കോട് പെരിയയില്‍ സ്ഥിതി ചെയ്യുന്ന കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ 2022-2023 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും പി ജി ഡിപ്ലോമാ കോഴ്‌സുകളിലേക്കും ഉൾപ്പടെ 32 കോഴ്സകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 18 ആണ് അവസാന തീയതി. കോഴ്സുകളും സീറ്റുകളുടെ എണ്ണവും ഇങ്ങനെയാണ്.
- എം.എ. എക്കണോമിക്സ് (40)
- എം.എ. ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ (40)
- എം.എ. ലിംഗ്വിസ്റ്റിക്സ് ആന്റ് ലാംഗ്വേജ് ടെക്നോളജി (40)
- എം.എ. ഹിന്ദി ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ (40)
- എം.എ. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ് (40)
- എം.എ. മലയാളം (40)
- എം.എ. കന്നഡ (40)
- എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്റ് പോളിസി സ്റ്റഡീസ് (40)
- എംബിഎ (ജനറല്‍ മാനേജ്മെന്റ്) (40)
- എംബിഎ (ടൂറിസം ആന്റ് ട്രാവല്‍ മാനേജ്മെന്റ്) (40)
- എംകോം (40)
- എംഎഡ് (40)
- എംഎസ്സി സുവോളജി (30)
- എംഎസ്സി ബയോകെമിസ്ട്രി ആന്റ് മോളിക്യുലാര്‍ ബയോളജി (30)
- എംഎസ്സി കെമിസ്ട്രി (30)
- എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ് (30)
- എംഎസ്സി എന്‍വിയോണ്‍മെന്റല്‍ സയന്‍സ് (30)
- എംഎസ്സി ജീനോമിക് സയന്‍സ് (30)
- എംഎസ്സി ജിയോളജി (30)
- എംഎസ്സി മാത്തമാറ്റിക്സ് (30)
- എംഎസ്സി ബോട്ടണി (30)
- എംഎസ്സി ഫിസിക്സ് (30)
- എംഎസ്സി യോഗ തെറാപ്പി (30)
- എല്‍എല്‍എം (40)
- മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (30)
- എംഎസ്ഡബ്ല്യു (40)
- പിജി ഡിപ്ലോമ ഇന്‍ യോഗ (30)
- പിജി ഡിപ്ലോമ ഇന്‍ ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷന്‍ (100)
- പിജി ഡിപ്ലോമ ഇന്‍ എന്‍ആര്‍ഐ ലോസ് (40)
- പിജി ഡിപ്ലോമ ഇന്‍ ഹിന്ദി ട്രാന്‍സ്ലേഷന്‍ ആന്റ് ഓഫീസ് പ്രൊസീജ്യര്‍ (20)
- പിജി ഡിപ്ലോമ ഇന്‍ മാസ് കമ്യൂണിക്കേഷന്‍ ആന്റ് മീഡിയ റൈറ്റിംഗ് ഇന്‍ ഹിന്ദി (20)
- സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈഫ് സ്‌കില്‍സ് (100)
അപേക്ഷിക്കേണ്ടത് എങ്ങനെ?
രാജ്യത്തെ 42 കേന്ദ്ര സര്‍വ്വകലാശാലകളിലേക്ക് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷ (സിയുഇടി)യിലൂടെയാണ് കേരള കേന്ദ്ര സര്‍വ്വകലാശാലയിലും പ്രവേശനം ലഭിക്കുന്നത്. എന്‍ടിഎയുടെ വെബ്സൈറ്റ് https://cucet.nta.nic.in/ സന്ദര്‍ശിച്ച് ജൂണ്‍ 18 രാത്രി 11.50 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. രണ്ട് മണിക്കൂറാണ് പരീക്ഷാസമയം. ജൂണ്‍ 19ന് രാത്രി 11.50 വരെ ഫീസ് അടക്കാം. ജൂണ്‍ 20 മുതല്‍ 22 വരെയാണ് തിരുത്തലിനുള്ള സമയം. എന്‍ടിഎ ഹെൽപ്പ് ലൈന്‍ നമ്പര്‍: +91-11-40759000. ഹെല്‍പ്പ് ഡെസ്‌ക്: 011 40759000 ഇ മെയില്‍: cuet-pg@nta.ac.in
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.