/indian-express-malayalam/media/media_files/uploads/2023/06/IIT.jpg)
Graphics by Angshuman Maity
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) രാജ്യത്തെ തന്നെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് കോളജുകളില്‍ ഒന്ന്. ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം. എന്നാല്‍ ഐഐടിയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ തുടരാന്‍ ആഗ്രഹിക്കുന്നുണ്ടോ? അല്ലെങ്കില്‍ വിദേശ രാജ്യങ്ങളാണൊ ഇവരുടെ ലക്ഷ്യം?
2009 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തിലെ 250 മികച്ച ഐഐടി വിദ്യാര്‍ഥികളുടെ കണക്ക് പരിശോധിക്കാം. 25 മുതല്‍ 32 വയസ് വരെയാണ് ഇവരുടെ ഇപ്പോഴത്തെ പ്രായം. 30 മുതല്‍ 32 വരെ പ്രായമുള്ളവരില്‍ പകുതിയോളം പേര്‍ ഇന്ന് അമേരിക്കയിലാണ്. 25 വയസ് പ്രായമുള്ള ഇരുപത് ശതമാനം പേരും അമേരിക്കയിലേക്ക് ചേക്കേറിയിരിക്കുന്നു.
ഇതില്‍ നിന്ന് രണ്ട് കാര്യങ്ങളാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ഒന്നുകില്‍ കൂടുതല്‍ പേര്‍ ഇന്ത്യയില്‍ തുടരാന്‍ ആഗ്രഹിക്കുന്നു. അല്ലെങ്കില്‍ 30-കളിലേക്ക് എത്തുന്നതോടെ ഇവര്‍ അമേരിക്കയിലേക്ക് ജീവിതം പറിച്ച് നടുന്നു.
/indian-express-malayalam/media/media_files/uploads/2023/06/image-15.png)
ജെഇഇ അഡ്വാന്‍സ് ടോപ്പേഴ്സ് ഏത് മേഖലയാണ് തിരഞ്ഞെടുക്കുന്നത്?
40 മുതല്‍ 50 ശതമാനം പേരും വലിയ ടെക്നോളജി കമ്പനികളിലാണ്. പ്രധാനമായും ഗൂഗിള്‍, ഫെയ്സ്ബുക്ക്, മൈക്രൊസോഫ്റ്റ്, ആമസോണ്‍ എന്നിവ. 15 മുതല്‍ 20 ശതമാനം വരെയുള്ളവര്‍ സ്റ്റാര്‍ട്ടപ്പുകളിലാണ് (റുബ്രിക്ക്, ഗ്ലീന്‍, ഡാറ്റാബ്രിക്സ്), 10 ശതമാനം ഫിനാന്‍സ്, രണ്ട് മുതല്‍ മൂന്ന് ശതമാനം സംരഭകര്‍, രണ്ട് ശതമാനം കണ്‍സള്‍ട്ടിങ് മേഖലകളിലും പ്രവര്‍ത്തിക്കുന്നു.
ട്രേഡിങ്ങിലാണ് വലിയ മാറ്റമുള്ളത്. 28-32 വയസുള്ളവര്‍ അഞ്ച് ശതമാനം മാത്രമാണ് ട്രേഡിങ് മേഖലയിലുള്ളത്. 26-27 വയസ് പ്രായമുള്ളവര്‍ 10 ശതമാനമാണ്. എന്നാല്‍ 16 ശതമാനമാണ് ട്രേഡിങ്ങിലുള്ള 25 വയസുകാരുടെ എണ്ണം. മികച്ച 250 റാങ്കിലുള്ളവര്‍ കൂടുതലായും കമ്പ്യൂട്ടര്‍ സയന്‍സാണ് (ഐഐടി ബോംബെ, ഐഐടി ഡല്‍ഹി) കൂടുതലും തിരഞ്ഞെടുക്കുന്നത്. അതും ഈ കണക്കിന്റെ പിന്നിലുണ്ട്.
/indian-express-malayalam/media/media_files/uploads/2023/06/image-16.png)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.