കാറ്ററിനേറ്റയും രണ്ട് കഥകളും

“രാത്രി എന്തോ ഒച്ച കേട്ട് നോക്കിയപ്പോൾ അവർ എന്താ കണ്ടത്? ഒരു കാട്ടുനായ അകത്തു വന്ന് , അവരുടെ മിച്ചമായി കരുതിയ ഭക്ഷണം കൂടി അകത്താക്കുന്നു! മണ്ടത്തരം കാട്ടി മിണ്ടാതിരിക്കുന്ന അവരെ കണ്ടപ്പോൾ , നായ എല്ലാം മണത്തു നോക്കി, ആവശ്യമുള്ളതൊക്കെ കഴിച്ച് വയറു നിറഞ്ഞപ്പോൾ സ്ഥലം വിട്ടു”ഇറ്റലി, പാക്കിസ്ഥാൻ,ബെൽജിയം എന്നിവിടങ്ങളിൽ നിന്നുളള നാടോടിക്കഥകളുടെ മൊഴിമാറ്റം: ഉമ പ്രസീദ

uma praseeda, story, childrens malayalam story

കാറ്ററിനേറ്റ

ഒരിക്കൽ ഒരിടത്ത് ഒരമ്മയുണ്ടായിരുന്നു, അമ്മയ്ക്കോ ‘കാറ്ററിനേറ്റ’ എന്നൊരു മകളും. ഒരു ദിവസം അമ്മ കേക്ക് ഉണ്ടാക്കാൻ തീരുമാനിച്ചു. അതിനായി മകളോട്, അവളുടെ അമ്മായിയുടെ അടുത്ത് നിന്നും പാൻ വാങ്ങിക്കൊണ്ടു വരാൻ ഏൽപ്പിച്ചു. ആ അമ്മായി ആകട്ടെ ഭയങ്കര മന്ത്രവാദിനി ആയിരുന്നു. അവർ പാൻ കൊടുക്കുമ്പോൾ കാറ്ററിനേറ്റയോട് പറഞ്ഞു: “തിരിച്ച്‌ കൊണ്ട് വരുമ്പോൾ എനിക്കൊരു കഷ്ണം കേക്ക് കൊണ്ട് വരാൻ മറക്കണ്ട.”

കേക്ക് ഉണ്ടാക്കിക്കഴിഞ്ഞപ്പോൾ, അമ്മ ഒരു കഷ്ണം കേക്ക് പാനിൽ ഇട്ടു, അമ്മായിക്ക് കൊണ്ട് കൊടുക്കാൻ. പെൺകുട്ടിക്ക് സ്വാദുള്ള കേക്ക് കണ്ടപ്പോൾ കൊതി തോന്നി . അമ്മായിയുടെ വീട്ടിലേക്ക് പോകുമ്പോൾ അവൾ ഓരോ പൊട്ടും പൊടിയുമായി കഴിച്ച് ആ കഷ്ണം മുഴുവനും തീർത്തു. അവൾ അമ്മായിയെ ആലോചിച്ച് പേടിച്ചരണ്ടു. പക്ഷെ അവൾ ഒരു സൂത്രം പ്രയോഗിച്ചു.

അവൾ വഴിയിൽ നിന്നും ഒരു കഷ്ണം ചാണകമെടുത്ത് പാനിൽ ഇട്ടു. അത് കണ്ടാൽ തവിടു നിറമുള്ള ടോപ്പിംഗ് ഉള്ള കേക്ക് കഷ്ണം പോലെ ഉണ്ടായിരുന്നു.

കാറ്ററിനേറ്റ എത്തിയപ്പോൾ അമ്മായി ചോദിച്ചു: “നീ എനിക്ക് പാനും കേക്ക് കഷ്ണവും കൊണ്ട് വന്നോ?”

“ഉവ്വല്ലോ” – കാറ്ററിനേറ്റ പാൻ അവിടെ വെച്ച് ഒറ്റ ഓട്ടം ഓടി.

അങ്ങനെ ഓടി ഓടി കാറ്ററിനേറ്റ തിരിച്ച് വീട്ടിലെത്തി. രാത്രിയായപ്പോൾ അവൾ ഉറങ്ങാൻ കിടന്നു. കുറച്ചു കഴിഞ്ഞപ്പോഴോ,അവൾ ഒരു ശബ്ദം കേട്ടു :
” കാറ്ററിനേറ്റ ഇതാ ഞാൻ വരുന്നു. വാതിൽക്കൽ എത്തി ഞാൻ ..”uma praseeda, story, childrens malayalam story

കാറ്ററിനേറ്റ ഒന്നും കൂടി പുതപ്പിനടിയിലേയ്ക്ക് ഊർന്നിറങ്ങി.

“കാറ്ററിനേറ്റ ഇതാ ഞാൻ വരുന്നു..ഞാൻ പടവുകൾ കയറുന്നു ..”

“കാറ്ററിനേറ്റ ഇതാ ഞാൻ വരുന്നു. ഞാൻ നിന്റെ കിടപ്പുമുറിയുടെ പുറത്തെത്തി.”

“കാറ്ററിനേറ്റ ഇതാ ഞാൻ വരുന്നു..ഞാൻ നിന്റെ കട്ടിലിനരുകിൽ എത്തി. ”

ബ്ലം ! അങ്ങനെ ആ മന്ത്രവാദിനി ആ കുട്ടിയെ വിഴുങ്ങി.

ഇറ്റാലിയൻ നാടോടി കഥ

കർഷകനും ഭാര്യയും തുറന്ന വാതിലും

ഒരു ദിവസം, പാവപ്പെട്ട ഒരു കർഷകനും, ഭാര്യയും അത്താഴമൊക്കെ കഴിച്ച് വീട്ടിലിരിക്കുകയായിരുന്നു. പെട്ടെന്നൊരു കാറ്റ് വീശി അവരുടെ വാതിൽ മലർക്കെ തുറന്നു. അതാര് പോയി അടക്കുമെന്നായി അവിടെ വഴക്ക്.

“പോയി വാതിലടക്ക് ..”- കർഷകൻ പറഞ്ഞു.

“മനുഷ്യാ, നിങ്ങൾ പോയി അടക്ക് “- ഭാര്യ പറഞ്ഞു.

“ആരാണോ ആദ്യം മിണ്ടുന്നത് അയാൾ പോയി വാതിലടക്കണം.” എന്നായി കർഷകൻ.

ഇത് ഭാര്യയ്ക്ക് രസിച്ചു. രണ്ടാളും ഒന്നും മിണ്ടാതെ ഉറങ്ങാൻ കിടന്നു.

രാത്രി എന്തോ ഒച്ച കേട്ട് നോക്കിയപ്പോൾ അവർ എന്താ കണ്ടത്? ഒരു കാട്ടുനായ അകത്തു വന്ന് , അവരുടെ മിച്ചമായി കരുതിയ ഭക്ഷണം കൂടി അകത്താക്കുന്നു! മണ്ടത്തരം കാട്ടി മിണ്ടാതിരിക്കുന്ന അവരെ കണ്ടപ്പോൾ , നായ എല്ലാം മണത്തു നോക്കി, ആവശ്യമുള്ളതൊക്കെ കഴിച്ച് വയറു നിറഞ്ഞപ്പോൾ സ്ഥലം വിട്ടു.

പിറ്റേ ദിവസം കർഷകന്റെ ഭാര്യ കുറച്ച് നെല്ല് പൊടിക്കാനായി അയൽപ്പക്കത്തേയ്ക്ക് പോയി. അപ്പോൾ നേരത്തെ പറഞ്ഞേൽപ്പിച്ച പ്രകാരം ബാർബർ കർഷകന്റെ മുടി വെട്ടാനായി വന്നു. വാതിൽ തുറന്നിട്ട് മിണ്ടാതിരിക്കുന്ന കർഷകനെ കണ്ട് അയാൾ ചോദിച്ചു:

“എന്താ നിങ്ങൾ ഇവിടെ ഒറ്റക്കിരിക്കുന്നത്?”uma praseeda, story, childrens malayalam story

കർഷകൻ ഒന്നും മിണ്ടിയില്ല. ബാർബർ അയാളുടെ തല മൊട്ടയടിച്ചു . കർഷകൻ ഒന്നും മിണ്ടിയില്ല. പിന്നെ ബാർബർ അയാളുടെ പകുതി മീശയും പകുതി താടിയും വടിച്ചു കളഞ്ഞു. എന്നിട്ടുമൊന്നും മിണ്ടാത്ത കർഷകനോട് ദേഷ്യം തോന്നിയ ബാർബർ കർഷകനെ പുകക്കരി പൂശി വിട്ടു.

“ഇയാൾക്ക് വട്ടാണ്” എന്ന് ഉറക്കെ ദേഷ്യപ്പെട്ട് അയാൾ അവിടെ നിന്ന് പോയി.

അപ്പോൾ തന്നെ തിരിച്ചെത്തിയ ഭാര്യ പ്രേതം പോലെ ഇരിക്കുന്ന കർഷകനെ കണ്ടു പേടിച്ചരണ്ട് : “നിങ്ങളെന്താ ഈ കാട്ടിവെച്ചിരിക്കു ന്നത്?” എന്ന് ചോദിച്ചു.

“ആഹാ! നീയാണ് ആദ്യം സംസാരിച്ചത്. പോ, പോയി വാതിൽ അടക്ക്..” – കർഷകൻ അവസാനം മിണ്ടി!

പാകിസ്ഥാനി നാടോടി കഥ

പൂച്ചയുടെ അമളി

പണ്ട് പണ്ട്, ഒരു പൂച്ച ഒരു കുരുവിയെ പിടിച്ചു. അതിനെ നോക്കി നോക്കി, കൊതിയാർന്നു പൂച്ച ചിറി നക്കി. അവസാനം കഴിക്കാറായപ്പോഴോ, കുരുവി പെട്ടെന്ന് പൂച്ചയോട് സംസാരിക്കാൻ തുടങ്ങി.

“നമ്മുടെ രാജാവിന്റെ പൂച്ച ഉണ്ടല്ലോ, അവനും അവന്റെ കുടുംബക്കാരും സ്വയം കഴുകി വൃത്തിയാക്കാതെ ഭക്ഷണം കഴിക്കില്ല. അങ്ങനെയാ വലിയ ആൾക്കാർ. എന്താ അവരുടെ ഒക്കെ ഒരു സ്റ്റൈൽ.”

“ശരിക്കും?”-പൂച്ച ചോദിച്ചു:” ഞാനും വലിയ ആൾ തന്നെ. രാജാവിന്റെ പൂച്ചയെ പോലെ തന്നെ ഞാനും!” ഇത് പറയലും, പൂച്ച കുരുവിയെ വിട്ട് മുഖവും കൈയും കഴുകാൻ തുടങ്ങി. ആ തക്കത്തിന് കുരുവി പറന്നു രക്ഷപ്പെട്ടു. അവൾ ഉയരത്തിലുള്ള ഒരു ചില്ലയിൽ പോയിരുന്നു.uma praseeda, story, childrens malayalam story

അത് കണ്ടു വായും പൊളിച്ചിരുന്ന പൂച്ച പിറുപിറുത്തു: “എനിക്കിത് തന്നെ വേണം! കുരുവി പറയുന്നത് കേട്ട് വിഡ്ഢിവേഷം കെട്ടാൻ നിന്നതിന്!”

അതിന് ശേഷമാണ് കൂട്ടുകാരെ, നിങ്ങൾ, ശ്രദ്ധിച്ചിട്ടുണ്ടോ,പൂച്ചകൾ ഭക്ഷണം കഴിച്ചു കഴിഞ്ഞിട്ടേ സ്വയം നക്കി വൃത്തിയാക്കുള്ളു.

ബെൽജിയൻ നാടോടിക്കഥ

Read More:ഉമപ്രസീദയുടെ മറ്റ് രചനകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Uma praseeda italian pakistani belgian folk tales

Next Story
മഴ, നദി-കുട്ടികളുടെ നോവൽ അഞ്ചാം ഭാഗംpriya a s,novel
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express