കഥ കേൾക്കാനിഷ്ടമില്ലാത്ത കുട്ടികൾ അപൂർവ്വം. ഉണ്ണാൻ കഥ, ഉണരാൻ കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ? എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം.വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ് .അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…read aloud stories for children, stories for children, children stories children stories in malayalam, priya a s, priya a s stories, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

മഴവിൽ സൈക്കിൾ

അപ്പുവിന്റെ സൈക്കിൾ പഴയതായിരുന്നു. പെയിന്റടർന്നു പോയിരുന്നു. തുരുമ്പെടുത്തിരുന്നു. അപ്പൂന് സങ്കടം വന്നിട്ട് വയ്യായിരുന്നു. വേറെ സൈക്കിള് വാങ്ങാൻ അപ്പൂന്റെ കുടുക്കേലെ കാശ് തികയില്ല. അച്ഛന്റേം അമ്മേടേം കൈയില് അത്രേം കാശുമില്ല. പിന്നെന്തു ചെയ്യും?

അപ്പോൾ മഴ പെയ്തു. അപ്പുവിന്റെ സൈക്കിളിലെ തുരുമ്പെടുത്തയിടത്തെല്ലാം നല്ല തിളങ്ങുന്ന മുത്തുമണി വെള്ളത്തുള്ളികൾ ഒട്ടിച്ചു വച്ചു മഴ. ആ തുളളികളിലേക്ക് സൂര്യനെത്തി നോക്കിയപ്പോൾ അതിനകത്ത് തെളിഞ്ഞു മഴവില്ല്.

 

പിന്നെ അപ്പു നോക്കുമ്പം, പെയിൻറടർന്നയിടത്തെല്ലാം വന്നിരിക്കുന്നു പൂമ്പാറ്റകള്. പൊട്ടിയ സൈക്കിൾ ബാസ്ക്കറ്റിൽ വന്നു വീണ് തുള്ളിച്ചാടിയതോ നിറയെ അപ്പൂപ്പൻ താടികൾ!

ആർക്കുമില്ലാത്ത തരം സുന്ദര സൈക്കിൾ കാണാൻ അപ്പൂന്റെ കൂട്ടുകാരെല്ലാം ഓടി വന്നു. അപ്പു, ഓരോരുത്തരെ പിന്നിലിരുത്തി ഭംഗി സൈക്കിളോടിച്ചു, പൂമ്പാറ്റ പറന്നു പോകും വരെ, മഴ തീരും വരെ, അപ്പൂപ്പൻ താടി താഴെ വീണു പോകും വരെ.

നാളെയും വരാം അപ്പുവിന്റെ സൈക്കിൾച്ചമയത്തിന് എന്ന് പൂമ്പാറ്റകളും മഴയും അപ്പൂപ്പൻ താടികളും അപ്പുവും തമ്മിൽ കരാറായി. നാളെ വരാമേ എന്ന് അപ്പുവിന്റെ കൂട്ടുകാർ ആർത്തുവിളിച്ചോടിപ്പോയി. ചിരി മായാതെ നിന്നു സന്തോഷ അപ്പുവും സൈക്കിളും.

Read More: Priya A S Stories for Children: പ്രിയ എഎസിന്റെ കുട്ടിക്കഥകൾ 

read aloud stories for children, stories for children, children stories children stories in malayalam, priya a s, priya a s stories, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ഒരിലയും കുഞ്ഞു പൂമ്പാറ്റയും

അമ്മപ്പൂമ്പാറ്റയും കുഞ്ഞിപ്പൂമ്പാറ്റയും പറക്കുകയായിരുന്നു. മുറ്റത്തു കിടക്കുന്ന ഇലകൾക്ക് മീതേ കൂടി താഴ്ന്ന് പറക്കുകയായിരുന്നു. കുഞ്ഞിപ്പൂമ്പാറ്റ നോക്കി എന്തുമ്മാത്രം തരം ഇലകളാണ് !
തേക്കില
മാവില
പ്ലാവില
ആലില
ഒരു കുഞ്ഞനില കാണിച്ച് കുഞ്ഞിപ്പൂമ്പാറ്റ പറഞ്ഞു
നോക്കമ്മേ എന്തൊരു ഭംഗി!read aloud stories for children, stories for children, children stories children stories in malayalam, priya a s, priya a s stories, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
എന്നിട്ട് കുഞ്ഞിപ്പൂമ്പാറ്റ ചിറകുവിടർത്തി ആ ഭംഗിയിലയിലിരുന്നു.എന്നിട്ടതിനെ സൂക്ഷിച്ചു നോക്കി. നമ്മടെ പോലെ തന്നെ പച്ച നിറം.ഒരരികിൽ മാത്രം നമ്മടെ പോലെ തന്നെ ഇത്തിരി മഞ്ഞവരകൾ. പിന്നെ നടുവിലൊക്കെ തവിട്ടും പിങ്കും ചേർന്ന കുത്ത് കുത്ത്.അതും നമ്മളെപ്പോലെ.

അമ്മ പറഞ്ഞു. ഭംഗിയുള്ള ഇലകളൊക്കെ പണ്ട് പൂമ്പാറ്റകളായിരുന്നു.
ശരിയാണ്, ശരിയാണ് എന്നു പറയുമ്പോലെ കുഞ്ഞനില കാറ്റത്തിളകി.
മറ്റൊരു ഭംഗിയുള്ള ഇല, മഞ്ഞയിൽ തവിട്ടു കുത്തുള്ളത് അപ്പോൾ കാറ്റത്ത് മുറ്റത്തേക്ക് പറന്നു വീണു.അതേ തു തരം പൂമ്പാറ്റയായിരുന്നിരിക്കും എന്ന് കുഞ്ഞൻ പൂമ്പാറ്റ ആലോചിച്ചു നോക്കി. അപ്പോഴുണ്ട് മുന്നിലൂടെ ഒരു തവിട്ടു കുത്തു കുത്ത് മഞ്ഞപ്പൂമ്പാറ്റ ശർ എന്ന്പറന്നു പോയി. തവിട്ടില, ദേ നോക്ക് എന്ന് കുഞ്ഞൻ പൂമ്പാറ്റയെ തോണ്ടി വിളിച്ചു പറഞ്ഞു.

 

Read More: കുഞ്ഞാമി വീട്, വേനലിന്റെ ദാഹം എന്നീ കഥകള്‍ കേള്‍ക്കാം

Get Malayalam News and latest news update from India and around the world. Stay updated with today's latest Children news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ