നാഗസാക്കി, ഹിരോഷിമ പിന്നെ എന്റെ
ചായപ്പെൻസിലും

രാത്രി പഴയ ആല്‍ബങ്ങള്‍ എടുത്ത് അമന് കാണിച്ചു കൊടുത്തു. ജപ്പാനിലെയും ഇന്ത്യയിലെയും ഫോട്ടോകള്‍ അവരെടുത്തത് അതിലുണ്ട്. അവന്‍ ഓരോരുത്തരേയും കൗതുകത്തോടെ നോക്കി.

“ഇന്ത്യക്ക് അവര്‍ ഇന്തോ എന്നാ പറഞ്ഞിരുന്നത്.

‘ജപ്പാന്‍ ഗുഡ് ഗുഡ്…’ മിസോയ് സാന്‍ ഇടക്കിടെ പറയും.

ഞാനപ്പോള്‍ ‘ഇന്ത്യാ ഗുഡ് ഗുഡ്’ എന്നും പറയും.

അപ്പോള്‍ ‘ഇവിടുത്തെ ചൂട് നോട്ട് ഗുഡ് ഗുഡ്,’ എന്നു പറഞ്ഞ് മിസോയ് സാന്‍ ചിരിക്കും. ബാക്കിയെല്ലാം അവര്‍ക്ക് ഇഷ്ടമായിരിക്കുന്നു.

കേട്ടറിഞ്ഞ കാര്യങ്ങള്‍ വച്ച് ഞാനൊരു ദിവസം ഹിരോഷിമയും നാഗസാക്കിയും വരച്ച് നിറം കൊടുത്തു. ഉച്ചനേരത്ത് മിസോയ് സാനെ അടുത്തു കിട്ടിയപ്പോള്‍ ആ ചിത്രങ്ങള്‍ കാണിച്ചു.

Sheeba EK Novel, Misoi San, Malayalam Novel, Novel, Sheeba EK, Childrens's Literature, മിസോയ് സാൻ, ഷീബ ഇകെ, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം

സന്തോഷമാവുമെന്നാണ് കരുതിയത്… പക്ഷേ മിസോയ് സാന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു. പകരം ഗൗരവം നിറഞ്ഞു.

‘വളരെ ഭീകരമായ അവസ്ഥയാണ് അവിടെ…’ അസുഖകരമായ എന്തോ ഓര്‍മയില്‍ മിസോയ് സാന്‍ തല ഇരു ഭാഗത്തേക്കും ഇളക്കിക്കൊണ്ടു പിറുപിറുത്തു.

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

എനിക്കാകപ്പാടെ സങ്കടമായി. ചിത്രം കാണുമ്പോള്‍ മിസോയ് സാന് സന്തോഷമാകുമെന്നാണ കരുതിയത്. പക്ഷേ ഇത്ര കാലം കഴിഞ്ഞും ആ ഓര്‍മ്മ തന്നെ അവരെ സങ്കടപ്പെടുത്തുകയാണ്. ഞാന്‍ കരുതിയതിലും അപ്പുറമാണ് അവിടുത്തെ ജീവിതമെന്ന് അപ്പോള്‍ മനസ്സിലാക്കാനായി.

പണ്ട് രണ്ടാം ലോകമഹായുദ്ധം എന്നു പറഞ്ഞ് വലിയൊരു യുദ്ധം നടന്നു. അന്ന് ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ന്യൂക്ലിയര്‍ ബോംബിട്ടു. ഒരുപാട് പേര്‍ മരിച്ചു. റേഡിയേഷനും പ്രശ്‌നങ്ങളുമായി അവിടെയുള്ള ആളുകള്‍ക്ക് ഇപ്പോഴും അസുഖങ്ങള്‍ വരുന്നുണ്ടത്രേ. എന്നാലും ജപ്പാന്‍ അതില്‍ നിന്നെല്ലാം വേഗം മുന്നോട്ടുപോയി.

Read More: മിസോയ് സാൻ: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം

അതൊക്കെ അറിയാവുന്നതു കൊണ്ടാണ് ഞാനാ ചിത്രം വരച്ചത്.
മിസോയ് സാന്റെ ഗൗരവവും സങ്കടവും കണ്ടപ്പോള്‍ അതു വേണ്ടിയിരുന്നില്ലെന്നു തോന്നി. എനിക്കും ആകപ്പാടെ സങ്കടമായി.

ചിലപ്പോള്‍ അദ്ദേഹത്തിന്റെ ബന്ധുക്കളോ മറ്റോ നാഗസാക്കിയിലോ ഹിരോഷിമയിലോ ഉണ്ടായിരുന്നിരിക്കും.

ഉറങ്ങുവോളം എനിക്ക് സങ്കടം വന്നുകൊണ്ടേയിരുന്നു. അതില്‍പ്പിന്നെ നാഗസാക്കിയെക്കുറിച്ചോ ഹിരോഷിമയെക്കുറിച്ചോ ഞങ്ങള്‍ സംസാരിച്ചിട്ടേയില്ല.

തുടരും...

  • H&C ബുക്സ് പ്രസിദ്ധീകരിക്കുന്ന ഷീബ ഇകെയുടെ ‘മിസോയ് സാന്‍’ എന്ന കുട്ടികളുടെ നോവലില്‍ നിന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook