Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

മിസോയ് സാന്‍: കുട്ടികളുടെ നോവല്‍- ഭാഗം 7

ജപ്പാനിൽ മുതിർന്ന ആളുകളെ സാൻ എന്നും സ്ത്രീകളെ കോ എന്നും വിളിക്കും. പത്തും പന്ത്രണ്ടും മണിക്കൂർ ജോലി ചെയുന്ന,ഒരു നേരത്തും വെറുതേയിരിക്കാത്ത, ഒരു സാധനവും കളയാത്ത ജപ്പാൻ കാരെ കുറിച്ചു കൂടുതൽ അറിയേണ്ടേ..

Sheeba EK Novel, Misoi San, Malayalam Novel, Novel, Sheeba EK, Childrens's Literature, മിസോയ് സാൻ, ഷീബ ഇകെ, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം

ജപ്പാൻ ഗുഡ് ഗുഡ്

“ജപ്പാന്‍കാര് എത്ര ആള്‍ക്കാരുണ്ടായിരുന്നു.”

ജിജ്ഞാസയും കൗതുകവുമുണ്ട് അമന്റെ മുഖത്ത്… ജപ്പാനീസ് നാടോടിക്കഥകള്‍ അവന് വായിച്ചു കൊടുക്കാറുള്ളതാണ്. അവന്‍ കാണുന്ന കാര്‍ട്ടൂണിലും ചില ജപ്പാനീസ് കഥാപാത്രങ്ങളുണ്ട്.

“അവര്‍ ആറുപേരുണ്ടായിരുന്നു. മിസോയ്, ഇനോവ, നാക്കമുറ, ആദ്യം വന്നത് അവര്‍ മൂന്നു പേരാണ്. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഉയേബയും കൊബയാഷിയും തക്കാവോയും എത്തി. അങ്ങിനെ ആറുപേരായി.

അവരില്‍ ചിലര്‍ക്കൊന്നും കാലാവസ്ഥ താങ്ങാനേ കഴിഞ്ഞില്ല. പുറത്തിറങ്ങാന്‍ പോലും വയ്യാതെ, ഫാനിനടിയില്‍ത്തന്നെ.”

“എന്നിട്ട്… അവരെപ്പോഴാ കുട്ടാപ്പൂന്റെ കൂടെ കളിക്കാന്‍ വര്വാ…”

“രാവിലെ അവര്‍ എല്ലാവരും ജോലിക്കു പോകും. ഒരു വെളുത്ത അമ്പാസഡര്‍ കാറിലാണ് പോക്കും വരവും… പിന്നെ ഉച്ചയ്ക്ക് ഭക്ഷണത്തിനും വിശ്രമത്തിനുമായി വരുമ്പോഴാണ് ഒന്നു കാണാന്‍ കിട്ടുക.

കൊടും ചൂടാണ്… കണ്ണൊക്കെ ഇറുക്കിപ്പിടിച്ചാണ് അവര്‍ വെയിലിലേക്കു നോക്കുന്നത്. അതു കണ്ടാല്‍ പാവം തോന്നും. എന്നാലും ഉച്ച ഭക്ഷണം കഴിഞ്ഞാല്‍ ഉറങ്ങാനൊന്നും നില്‍ക്കാതെ അവര്‍ പ്ലാവിന്‍ ചുവട്ടിലെത്തും…

മിസോയും തക്കാവോയും ഉയേബയുമാണ് ഞങ്ങളോടു കൂടുതല്‍ ഇഷ്ടം കാണിച്ചിരുന്നത്. ചുവന്ന് തക്കാളിപ്പഴം പോലെയുള്ള നാക്കമുറ വെയില്‍ താങ്ങാനാവാതെ എപ്പോഴും വീട്ടിനകത്തു തന്നെ ഇരിക്കും ഞങ്ങളെക്കണ്ടാല്‍ കുഞ്ഞിക്കണ്ണുകള്‍ ചിമ്മി ചിരിക്കും. ഇടക്കിടക്ക് കറണ്ടും പോവും. അപ്പോള്‍ ഒരു വിശറിയുമായി മുറിയിലൂടെ നടക്കുന്നതു കാണാം.

Read More: ഭൂമിയുടെ അലമാര: നോവൽ വായിക്കാം

ഇന്റര്‍നെറ്റ് ഒന്നും ഇല്ലാത്ത കാലമല്ലേ തക്കാവോ ഒരു ഡിക്ഷനറിയുമായായി വന്ന് പല ജാപ്പനീസ് വാക്കുകളും ഇംഗ്ലീഷിലേക്കു പറഞ്ഞു തന്നു..

ജപ്പാനില്‍ മുതിര്‍ന്ന ആളുകളെ സാന്‍ എന്നു കൂട്ടി വിളിക്കണമെന്ന് തക്കാവോ പറഞ്ഞു. സ്ത്രീകളെ കോ എന്നും. അപ്പോള്‍ മിസോയ് സാന്‍ എന്നാണ് ഞങ്ങള്‍ വിളിക്കേണ്ടത്.

ഉച്ച കഴിഞ്ഞാല്‍ അവര്‍ വീണ്ടും ജോലിക്ക് പോകും. പിന്നെ ആറുമണിയാകും തിരിച്ചെത്താന്‍.

വൈകുന്നേരം വരുമ്പോള്‍ ഷട്ടില്‍ കളിക്കാനായി കാത്തുനില്‍ക്കുകയാവും ഞങ്ങള്‍. പിന്നെ ഒരു മണിക്കുറോളം തകര്‍ത്ത കളിയാണ്. ഞാനും മിസോയ് സാനുമായിട്ടാണ് അധികം കൂട്ട്. കളിയും ഞങ്ങള്‍ തമ്മില്‍ത്തന്നെ… ഒരുപക്ഷേ സ്വന്തം മകളെ ഓര്‍മ്മ വരുന്നതു കൊണ്ടാവും.

കളിനേരങ്ങളില്‍ എന്നോട് ഒരു മുതിര്‍ന്ന കൂട്ടുകാരനെപ്പോലെയാണ് മിസോയ് സാന്‍ പെരുമാറുക… വളരെ ഗൗരവത്തോടെ, വാശിയോടെ, ബഹുമാനത്തോടെയാണ് കളി. ഇരുട്ടും വരെ കളിച്ച് ഞങ്ങള്‍ കൈ കൊടുത്തു പിരിയും.

Sheeba EK Novel, Misoi San, Malayalam Novel, Novel, Sheeba EK, Childrens's Literature, മിസോയ് സാൻ, ഷീബ ഇകെ, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം

കമ്പനിയിലെ ഒഴിവു സമയത്തും വെറുതെയിരിക്കുന്ന പതിവില്ല അവര്‍ക്ക്. കടലാസും കമ്പികളും പാഴ്വവസ്തുക്കളും കൊണ്ട് കളിപ്പാട്ടങ്ങളുണ്ടാക്കിയിട്ടാവും വരവ്. വിമാനം, കപ്പല്‍, പക്ഷികള്‍, ചെയിന്‍…

നമ്മുടെ തെങ്ങോല കിട്ടിയാല്‍ അവര്‍ മിനുട്ടുകള്‍ക്കുള്ളില്‍ ഭംഗിയുള്ളൊരു പായക്കപ്പല്‍ ഉണ്ടാക്കിയിട്ടുണ്ടാവും.

ഒരു സാധനവും വെറുതെ കളയില്ല. എല്ലാറ്റിനും എന്തെങ്കിലും ഉപയോഗം കണ്ടെത്തിയിരിക്കും.

ടീച്ചര്‍ പറഞ്ഞു തന്ന കാര്യങ്ങളൊക്കെ ശരിയാണല്ലോ എന്ന് അവരെ കാണുമ്പോള്‍ മനസ്സിലായി. ചടഞ്ഞിരിക്കുന്ന ഏര്‍പ്പാടേയില്ല. ഒന്നും കളയുന്ന പരിപാടിയുമില്ല. വെറുതെയല്ല ആ നാട് ഇത്ര നന്നായത്.

ടോക്കിയോവിലെ വീടിന്റെയും അച്ഛന്റെയും ഭാര്യയുടെയും മകളുടെയും ഫോട്ടോ മിസോയ് സാന്‍ കാണിച്ചു തന്നിരുന്നു. എന്തു ഭംഗിയാണെന്നോ ജപ്പാന്‍ കാണാന്‍. നല്ല വൃത്തിയുള്ള റോഡുകള്‍, തിളങ്ങുന്ന കാറുകള്‍, നിറയെ മരങ്ങളും പൂക്കളും, ഭംഗിയുള്ള വീടുകള്‍.

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

അവിടെ പ്രവൃത്തി സമയം പത്തും പന്ത്രണ്ടും മണിക്കൂര്‍ ആണെന്നു മിസോയ് സാന്‍ പറഞ്ഞിരുന്നു. നമ്മളൊക്കെ എട്ടു മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ അവര്‍ കഠിനാദ്ധ്വാനം ചെയ്യുന്നു.

സ്വന്തം മോളുടെ പ്രായമായതുകൊണ്ടാവും മിസോയ് സാന് എന്നോടിത്തിരി ഇഷ്ടക്കൂടുതലുണ്ടായിരുന്നു. അതിന് എല്ലാവരും എന്നെ കളിയാക്കാനും തുടങ്ങി.

വൈകുന്നേരം വരുമ്പോള്‍ കമ്പി കൊണ്ടുണ്ടാക്കിയ കളിപ്പാട്ടങ്ങള്‍ എല്ലാവര്‍ക്കും വീതിച്ചു കൊടുത്താലും എനിക്കു മാത്രമായി ഒന്ന് ഒളിപ്പിച്ചു പിടിച്ചിട്ടുണ്ടാവും.എന്നിട്ട് പെട്ടെന്നതു കാണിച്ച് സന്തോഷിപ്പിക്കും..

Sheeba EK Novel, Misoi San, Malayalam Novel, Novel, Sheeba EK, Childrens's Literature, മിസോയ് സാൻ, ഷീബ ഇകെ, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം

‘നിങ്ങളുടെ കണ്ണുകള്‍ എത്ര വലുതാണ്. ഞങ്ങള്‍ക്ക് കുഞ്ഞിക്കണ്ണുകളല്ലേ…’
ഇടുങ്ങിയ കണ്ണുകള്‍ വിടര്‍ത്തി വലുതാക്കാന്‍ ശ്രമിച്ചു കൊണ്ട് ഒരു ദിവസം മിസോയ് സാന്‍ പറഞ്ഞു… ‘എനിക്ക് വലിയ കണ്ണാണ് ഇഷ്ടം..’

Read More: മിസോയ് സാൻ: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം

‘അപ്പോള്‍ നിങ്ങളുടെ മുടിയോ…’ ഞാന്‍ തിരിച്ചു ചോദിച്ചു…

പാവക്കുട്ടികളെപ്പോലെ കറുത്തു തിളങ്ങുന്ന ഈ മുടി കാണാന്‍ എന്തു ഭംഗിയാ..

സത്യമായിരുന്നു… നീലസ്സാരിയുടുത്ത ഒരു പാവയുണ്ടായിരുന്നു എനിക്ക്. മിസോയ്‌സാന്റെ മുടി ആ പാവയുടെ മുടി പോലെ സുന്ദരമായിരുന്നു…

തുടരും...

  • H&C ബുക്സ് പ്രസിദ്ധീകരിക്കുന്ന ഷീബ ഇകെയുടെ ‘മിസോയ് സാന്‍’ എന്ന കുട്ടികളുടെ നോവലില്‍ നിന്ന്

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Sheeba ek childrens novel misoi san chapter 7

Next Story
മിസോയ് സാന്‍: കുട്ടികളുടെ നോവല്‍ – ഭാഗം 6Sheeba EK Novel, Misoi San, Malayalam Novel, Novel, Sheeba EK, Childrens's Literature, മിസോയ് സാൻ, ഷീബ ഇകെ, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express