തുമ്പിച്ചിറകിലേറി ഞങ്ങൾ പറക്കുന്ന ദൂരങ്ങൾ

‘മിസോയ് സാനെ കാണാന്‍ പറ്റാഞ്ഞിട്ട് ഇപ്പോഴും സങ്കടണ്ടോ…’

അമന്റെ നിഷ്‌ക്കളങ്കമായ ചോദ്യം. ഉത്ക്കണ്ഠയോടെ അവന്‍ മുഖത്തേക്കുറ്റു നോക്കുകയാണ്. ചെറുതല്ലാത്ത ഒരു സങ്കടം ആ കുഞ്ഞുമുഖത്തു കാണാം.

ഒന്നും പറഞ്ഞില്ല.

‘കണ്ണില്‍ നിന്നും വെള്ളം വരുന്നുണ്ടല്ലോ… കുട്ടാപ്പുന് കരച്ചില്‍ വന്നോ…’
അവന്റെ മുഖം വല്ലാതായി.

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

‘ സാരമില്ലട്ടോ…
ഞാന്‍ കൊറേ വലുതാകുമ്പോള്‍ നമുക്ക് മിസോയ് സാന്റെ വീട്ടില്‍ പോകണം. അവിടെ എല്ലാരേം കാണുമ്പോ കുട്ടാപ്പൂന്റെ സങ്കടൊക്കെ മാറൂല്ലേ… പിന്നെ ചെറിമരങ്ങളൊക്കെ കാണാം. മിസോയ് സാന്റെ വീട്ടിലുള്ള ആള്‍ക്കാരേം… കൂട്ടാപ്പൂനെ ഞാന്‍ കൊണ്ടുപോവാട്ടോ…’

Sheeba EK Novel, Misoi San, Malayalam Novel, Novel, Sheeba EK, Childrens's Literature, മിസോയ് സാൻ, ഷീബ ഇകെ, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം

അവന്‍ കുഞ്ഞിക്കൈകള്‍ കൊണ്ട് കഴുത്തിനു ചുറ്റും കെട്ടിപ്പിടിച്ചു.
ഞാനവനെയും..

Read More: മിസോയ് സാൻ: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം

 

അവസാനിച്ചു

H&C ബുക്സ് പ്രസിദ്ധീകരിക്കുന്ന ഷീബ ഇകെയുടെ ‘മിസോയ് സാന്‍’ എന്ന കുട്ടികളുടെ നോവലില്‍ നിന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook