/indian-express-malayalam/media/media_files/uploads/2020/09/Misoi-San-20-Sheeba-ek-fi.jpg)
തുമ്പിച്ചിറകിലേറി ഞങ്ങൾ പറക്കുന്ന ദൂരങ്ങൾ
'മിസോയ് സാനെ കാണാന്‍ പറ്റാഞ്ഞിട്ട് ഇപ്പോഴും സങ്കടണ്ടോ...'
അമന്റെ നിഷ്‌ക്കളങ്കമായ ചോദ്യം. ഉത്ക്കണ്ഠയോടെ അവന്‍ മുഖത്തേക്കുറ്റു നോക്കുകയാണ്. ചെറുതല്ലാത്ത ഒരു സങ്കടം ആ കുഞ്ഞുമുഖത്തു കാണാം.
ഒന്നും പറഞ്ഞില്ല.
'കണ്ണില്‍ നിന്നും വെള്ളം വരുന്നുണ്ടല്ലോ... കുട്ടാപ്പുന് കരച്ചില്‍ വന്നോ...'
അവന്റെ മുഖം വല്ലാതായി.
Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം
' സാരമില്ലട്ടോ...
ഞാന്‍ കൊറേ വലുതാകുമ്പോള്‍ നമുക്ക് മിസോയ് സാന്റെ വീട്ടില്‍ പോകണം. അവിടെ എല്ലാരേം കാണുമ്പോ കുട്ടാപ്പൂന്റെ സങ്കടൊക്കെ മാറൂല്ലേ... പിന്നെ ചെറിമരങ്ങളൊക്കെ കാണാം. മിസോയ് സാന്റെ വീട്ടിലുള്ള ആള്‍ക്കാരേം... കൂട്ടാപ്പൂനെ ഞാന്‍ കൊണ്ടുപോവാട്ടോ...'
/indian-express-malayalam/media/media_files/uploads/2020/09/Misoi-San-20-Sheeba-1.jpg)
അവന്‍ കുഞ്ഞിക്കൈകള്‍ കൊണ്ട് കഴുത്തിനു ചുറ്റും കെട്ടിപ്പിടിച്ചു.
ഞാനവനെയും..
Read More: മിസോയ് സാൻ: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം
അവസാനിച്ചു
H&C ബുക്സ് പ്രസിദ്ധീകരിക്കുന്ന ഷീബ ഇകെയുടെ ‘മിസോയ് സാന്‍' എന്ന കുട്ടികളുടെ നോവലില്‍ നിന്ന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us