Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

മിസോയ് സാന്‍: കുട്ടികളുടെ നോവല്‍- ഭാഗം 2

കുട്ടാപ്പു എന്ന അമ്മായി അമനോട് സ്വന്തം കുട്ടിക്കാലത്തിലെ സ്ക്കൂൾ ഒഴിവുകാലത്തിൻറെ കഥ പറഞ്ഞു തുടങ്ങുന്നു. പഴയ കാലത്ത് കുട്ടികളെ രസിപ്പിച്ചിരുന്ന കാര്യങ്ങൾ, ഇന്നത്തേക്കാൾ എത്ര വത്യസ്തമാണെന്ന് നമ്മളും ഓർത്തു പോകുന്നു

Sheeba EK Novel, Misoi San, Malayalam Novel, Novel, Sheeba EK, Childrens's Literature, മിസോയ് സാൻ, ഷീബ ഇകെ, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം

പൂമ്പാറ്റച്ചിറകുള്ള ഒഴിവുകാലങ്ങൾ

“മൊബൈലും ഇന്‍റര്‍നെറ്റും കമ്പ്യൂട്ടറും ഫേസ്ബുക്കും ഒന്നും ഇല്ലാത്ത കാലത്തെ കഥയാണേ… അന്ന് ഞാന്‍ ചെറിയ കുട്ടിയാണ്,” ആദ്യം തന്നെ പറഞ്ഞു. അല്ലെങ്കില്‍ തുരുതുരാ ചോദ്യങ്ങള്‍ തുടങ്ങും.

കണ്ണുകള്‍ വിടര്‍ത്തി, കൈകള്‍ തോളിലൂടെ ചുറ്റി, കഥ കേള്‍ക്കാന്‍ തയ്യാറായിരിക്കുകയാണ് അവന്‍.

“കുട്ടാപ്പു തീരെച്ചെറുതാവുമ്പോഴാ… അതോ എന്‍റെയത്രക്കൊക്കെ ഉണ്ടോ…”

“തീരെച്ചെറുതല്ല. പതിനൊന്നു വയസ്സുണ്ടാവും അപ്പോള്‍…”

“അപ്പോള്‍ എന്നെക്കാളൊക്കെ വലുതാ… എനിക്ക് ആറു വയസ്സല്ലേ…”

“അതേ കുട്ടാ… സ്കൂള്‍ എത്രയും വേഗം അടക്കണേ എന്ന പ്രാര്‍ത്ഥനയോടെ നടക്കുന്ന സമയമാണന്ന്. പഠിക്കാന്‍ മോശമായിട്ടൊന്നുമല്ലട്ടോ. എന്നാലും സ്കൂള്‍ അടച്ചാലാണ് രസം.

Read More: ഭൂമിയുടെ അലമാര: നോവൽ വായിക്കാം

തൊടിയില്‍ ചുറ്റിത്തിരിയുക, ഷാഹിനയെയും ബാബുവിനെയും കൂട്ടി നമ്മുടെ അപ്പുറത്തെ വീട്ടിലെ റഷീദിനും ഇക്ബാലിനുമൊപ്പം കുളിര്‍മല കയറുക, സാഹിത്യസമാജം നടത്തുക. വീടുണ്ടാക്കുക, സിനിമയും കയ്യെഴുത്തുമാസികയുമുണ്ടാക്കുക, പുസ്തകങ്ങള്‍ വായിക്കുക ഇതൊക്കെ മുഴുവന്‍ സമയം ചെയ്യണമെങ്കില്‍ സ്കൂള്‍ അടച്ചല്ലേ പറ്റൂ…

Sheeba EK Novel, Misoi San, Malayalam Novel, Novel, Sheeba EK, Childrens's Literature, മിസോയ് സാൻ, ഷീബ ഇകെ, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം

സ്കൂള്‍ ഇല്ലാത്ത ആ രണ്ടു മാസത്തില്‍ ഒരു ദിവസം പോലും ഞങ്ങള്‍ക്ക് മടുപ്പു തോന്നിയിട്ടേയില്ല. അതാ നേരത്തെ ഞാന്‍ പറഞ്ഞത്, ബോറടി എന്ന വാക്കേ ഞങ്ങള്‍ക്കറിയില്ലായിരുന്നുവെന്ന്…”

‘എന്നിട്ട്,’ അമന്‍റെ മുഖത്ത് ചെറുതായൊരു നാണം വന്നു.

അങ്ങിനെ ഒരു ദിവസം സ്കൂളടച്ചു. ഇനി മെയ് മാസത്തില്‍ റിസള്‍ട്ട് അറിയാന്‍ പോയാല്‍ മതി… അതു കഴിഞ്ഞാല്‍ നോട്ടു പുസ്തകങ്ങള്‍ വാങ്ങാന്‍ പോവണം.

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

അന്നൊക്കെ ഞങ്ങള്‍ സ്കൂളില്‍ത്തന്നെയുണ്ടാക്കുന്ന പുസ്തകങ്ങളാണ് വാങ്ങുക. അവധിക്കാലത്ത് കുറച്ചു കുട്ടികള്‍ നോട്ടു പുസ്തകങ്ങള്‍ ഉണ്ടാക്കും. നല്ല പുസ്തകങ്ങളാവും. വിലയും കുറവാണ്. സ്കൂളില്‍ത്തന്നെയുണ്ടാക്കിയ പുസ്തകങ്ങളാവുമ്പോള്‍ ഒരു അഭിമാനമൊക്കെത്തോന്നും.

പരീക്ഷ കഴിഞ്ഞു വന്ന് ആദ്യം ആ വര്‍ഷത്തെ പുസ്തകങ്ങള്‍ ഒക്കെ അടുക്കിപ്പെറുക്കി വെച്ചു. പഴയ ടെക്സ്റ്റ് പുസ്തകം ആവശ്യമുള്ള കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് കൊടുക്കുകയാണ് പതിവ്.

റഷീദിന്‍റെ പഴയ പുസ്തകങ്ങള്‍ ഞാനെടുക്കും… ഞങ്ങള്‍ ഒരു ക്ലാസ് വ്യത്യാസമല്ലേയുള്ളൂ. അതുകൊണ്ട് ടെകസ്റ്റ് ബുക്കുകള്‍ വേറെ വാങ്ങേണ്ടി വരില്ല.

Read More: മിസോയ് സാൻ: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം

അലമാര വൃത്തിയാക്കിക്കഴിഞ്ഞ്, കുളിയും ഭക്ഷണവും കഴിഞ്ഞപ്പോഴേക്ക് ഉറക്കം വരാറായി… നീണ്ട രണ്ടുമാസം മുന്നില്‍ കിടക്കുകയാണല്ലോ. വല്ലാത്ത ഒരു സന്തോഷം. ഓരോ ദിവസവും പാഴാക്കിക്കളയാതെ എന്തൊക്കെ ചെയ്യണമെന്ന് ഓര്‍ത്തു കിടന്ന് അറിയാതെ ഉറങ്ങിപ്പോയി.

തുടരും...

  • H&C ബുക്സ് പ്രസിദ്ധീകരിക്കുന്ന ഷീബ ഇകെയുടെ ‘മിസോയ് സാന്‍’ എന്ന കുട്ടികളുടെ നോവലില്‍ നിന്ന്

 

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Sheeba ek childrens novel misoi san chapter 2

Next Story
മിസോയ് സാന്‍: കുട്ടികളുടെ നോവല്‍- ഭാഗം 1sheeba ek ,childrens novel, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express