നിറം പോകാത്ത ചില സമ്മാനങ്ങൾ

‘പിന്നെയെപ്പോഴാ മിസോയ് സാനെപ്പറ്റി കഥയെഴുതിയത്…’

അതോ… കുറച്ചു കാലം കഴിഞ്ഞപ്പോള്‍ എനിക്കതൊക്കെ എഴുതി വയ്ക്കണമെന്നു തോന്നി. എഴുതിയപ്പോള്‍ സങ്കടം കുറേ മാറി. എന്നാലും ഓരോ പ്രാവശ്യവും അതെടുത്തു വായിക്കുമ്പോള്‍ വല്ലാതെ കരച്ചില്‍ വരും… കഥ വായിച്ച് പലയാളുകളും സങ്കടം വന്നു എന്നു പറഞ്ഞു വിളിക്കുമായിരുന്നു.

അമന്‍ കണ്ണിമയ്ക്കാതെ കേട്ടു കൊണ്ടിരിക്കുകയാണ്. ‘എന്നിട്ട്…’

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

ജപ്പാനില്‍ ജോലി ചെയ്യുന്ന നിത്യന്‍ എന്നു പേരുള്ളൊരു കൂട്ടുകാരനുണ്ട് രഘുവേട്ടന്. മിസോയ് സാന്റെ കഥ പ്രസിദ്ധീകരിച്ച പുസ്തകം അവര്‍ അവിടേക്കു കൊണ്ടുപോയി അദ്ദേഹത്തിന്റെ ഭാര്യ കെയ് കോ യെ ഏല്‍പ്പിച്ചു.

sheeba ek, novel, misoisan

മിസോയ് സാന്‍റെ ഭാര്യയും മകളും

‘എന്നിട്ടോ… അവര്‍ക്കു മലയാളം അറി‌യോ?’

‘ഇല്ല. അവര്‍ക്ക് അത് വായിക്കാനൊന്നും അറിയില്ല. മരിച്ച ആളുകള്‍ക്ക് പ്രിയപ്പെട്ട സാധനങ്ങള്‍ പൂജാമുറി പോലെ വീട്ടിലൊരിടത്ത് സൂക്ഷിക്കുന്ന പതിവുണ്ടത്രേ ജപ്പാന്‍കാര്‍ക്ക്. മിസോയ്‌സാന് പ്രിയപ്പെട്ട വസ്തുക്കള്‍ സൂക്ഷിക്കുന്ന മുറിയില്‍ ആ പുസ്തകം അവര്‍ ഇപ്പോഴും സൂക്ഷിച്ചു വെച്ചിരിക്കുന്നു. ഇഷ്ടപ്പെട്ട പഴങ്ങള്‍, പൂക്കള്‍, ചെടികള്‍ അങ്ങിനെയൊക്കെ അവിടെ കൊണ്ടു വെയ്ക്കാറുണ്ട്.

Read More: ഭൂമിയുടെ അലമാര: നോവൽ വായിക്കാം

നിത്യേട്ടന്‍ ഫോട്ടോ അയച്ചു തന്നിട്ടുണ്ട്. ഇതാ നോക്ക്…

അവന്‍ ആ ഫോട്ടോകള്‍ സാകൂതം നോക്കി. ആപ്പിള്‍, ഭംഗിയുള്ള ഇലകളുള്ള ഒരു ചെടി, കുറച്ചു പൂക്കള്‍, ഏതോ പാനീയത്തിന്റെ ബോട്ടില്‍ അങ്ങിനെ കുറച്ചു സാധനങ്ങള്‍ക്കൊപ്പം പുസ്തകവും അമന്‍ കണ്ടുപിടിച്ചു.

sheeba ek, novel, misoisan

പൂജാമുറിയില്‍ ഷീബ ഇ കെ എഴുതിയ പുസ്തകം സൂക്ഷിച്ചിരിക്കുന്നു

കെയ്‌കോ എനിക്കും ഒരു സമ്മാനം കൊടുത്തയച്ചിരുന്നു.

‘അതെന്താ?’

അലമാര തുറന്ന് കറുത്ത ഒരു തുകല്‍ പേഴ്‌സ് എടുത്ത് അവന്റെ കയ്യില്‍ക്കൊടുത്തു.

ഇന്ത്യയിലായിരിക്കുമ്പോള്‍ മിസോയ് സാന്‍ ഉപയോഗിച്ചിരുന്നതാണിത്. കണ്ടോ… ഇന്തോയിലെ ആ നല്ല ദിവസങ്ങളുടെ ഓര്‍മ്മക്കായി കുറച്ചു ഇന്ത്യന്‍ കറന്‍സിയും നാണയങ്ങളുമുണ്ട് അതിനകത്ത്.

Read More: മിസോയ് സാൻ: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം

‘ഇപ്പോഴും ഒരു കേടും വന്നിട്ടില്ല അല്ലേ,’ കുഞ്ഞുവിരലുകള്‍ കൊണ്ട് ആ പേഴ്‌സ് തലോടിക്കൊണ്ട് അവന്‍ പറഞ്ഞു.

സത്യമാണ്. ഇപ്പോഴും അതു കണ്ടാല്‍ പുത്തന്‍ പോലെ.

തുടരും...

  • H&C ബുക്സ് പ്രസിദ്ധീകരിക്കുന്ന ഷീബ ഇകെയുടെ ‘മിസോയ് സാന്‍’ എന്ന കുട്ടികളുടെ നോവലില്‍ നിന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook