Latest News
സംസ്ഥാനത്ത് മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്
ഇന്ന് ചെറിയ പെരുന്നാള്‍; ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ആഘോഷം
ഇസ്രയേലിന് പിന്തുണ, സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷ: ജോ ബൈഡന്‍
35-ാം വയസില്‍ പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ
രാജ്യത്ത് 3.62 ലക്ഷം പുതിയ കേസുകള്‍; 4,120 മരണം

മിസോയ് സാന്‍: കുട്ടികളുടെ നോവല്‍ – ഭാഗം 18

ഓരോ കാത്തിരിപ്പിനും നല്ലതോ ചീത്തയോ ആയ ഒരു അവസാനമുണ്ട്..മിസോയ് സാൻ കുട്ടാപ്പുവിനെ കാണാൻ വരാതിരുന്നതെന്തേ…

Sheeba EK Novel, Misoi San, Malayalam Novel, Novel, Sheeba EK, Childrens's Literature, മിസോയ് സാൻ, ഷീബ ഇകെ, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം

സയനോര, സയനോര

‘മിസോയ് സാന്‍ വരുമെന്നു പറഞ്ഞപ്പോ കുട്ടാപ്പുവിന് എന്താ തോന്നിയത്?’

കുറേക്കാലം കഴിഞ്ഞ് വരുമ്പോള്‍ എന്താ പറയുക, എന്താ കൊടുക്കുക എവിടേക്കൊക്കെ കൊണ്ടുപോകണം എന്നൊക്കെയാണാലോചിച്ചത്. പിന്നെ ഇപ്പോള്‍ ഞാന്‍ ചെറിയ കുട്ടിയല്ലല്ലോ. പണ്ടത്തെപ്പോലെ എന്തും വിളിച്ചു പറയാനൊന്നും പറ്റില്ലല്ലോ. കയ്യില്‍ തൂങ്ങാനും പറ്റില്ല. കാരണം ഞാന്‍ വലുതായി, മിസോയ് സാനും പ്രായമായിട്ടുണ്ടാവും.

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

എന്തായാലും എനിക്ക് വലിയ സന്തോഷം തോന്നി. ഒരു വിഷമങ്ങളും ഏല്‍ക്കാത്ത പോലെ തോന്നി… അങ്ങിനെ കാത്തിരുന്ന് ഒക്ടോബര്‍ മാസം വന്നു…

‘എന്നിട്ട് മിസോയ് സാന്‍ വന്നോ?’

Sheeba EK Novel, Misoi San, Malayalam Novel, Novel, Sheeba EK, Childrens's Literature, മിസോയ് സാൻ, ഷീബ ഇകെ, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം

ദീപാവലിയുടെ തലേന്നു രാവിലെയുണരുമ്പോള്‍ ഈ ദിവസത്തിനെന്തോ പ്രത്യേകതയുണ്ടെന്ന് വെറുതെയിങ്ങനെ തോന്നി… വീട്ടിലും ജോലിസ്ഥലത്തുമൊന്നെും ചെയ്യുന്ന പണിയിലൊന്നും ശ്രദ്ധ കിട്ടാത്ത ദിവസമായിരുന്നു അത്. രാത്രി വീട്ടിലിരിക്കുമ്പോള്‍ ചുറ്റുപാടും നിന്നും ദീപാവലിയുടെ പടക്കങ്ങള്‍ ശബ്ദിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് രഘുവേട്ടന്റെ ഫോണ്‍ വരുന്നത്. ഞാന്‍ സന്തോഷത്തോടെ ഓടിച്ചെന്നെടുത്തു. മിസോയ് സാന്‍ വരുന്ന തിയ്യതി അറിയിക്കാനാവും.

പക്ഷേ ഒരു ദുഃഖവാര്‍ത്തയാണെന്നാണ് രഘുവേട്ടന്‍ പറഞ്ഞത്. മിസോയ് സാന്‍ യാത്ര മാറ്റി വെച്ചിട്ടുണ്ടാവും എന്നേ കരുതിയുള്ളൂ. അത് ഒരുപക്ഷേ സംഭവിക്കാന്‍ സാധ്യതയുണ്ട്.

Read More: ഭൂമിയുടെ അലമാര: നോവൽ വായിക്കാം

പക്ഷേ അദ്ദേഹം മണിക്കൂറുകള്‍ക്കു മുമ്പ് ഈ ഭൂമി വിട്ടു യാത്രയായി എന്നാണ് രഘുവേട്ടന്‍ പറയുന്നത്. ശബ്ദം നഷ്ടപ്പെട്ട് ബുദ്ധിസ്ഥിരതയില്ലാത്തവളെപ്പോളെ ഫോണ്‍ ചെവിയില്‍ വച്ച് ഞാന്‍ വിറങ്ങലിച്ചു നിന്നു.

‘ഈ ഭൂമിയില്‍ നിന്നു യാത്രയാകുന്ന നേരത്ത് മകളെപ്പോലെ സ്‌നേഹിച്ച കുട്ടിയുടെ ഓര്‍മ്മ ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷവും അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരിക്കണമെന്നത് ദൈവഹിതമാവും,’ രഘുവേട്ടന്‍ അങ്ങിനെയൊക്കെപ്പറഞ്ഞ് എന്നെ സമാധാനിപ്പിക്കുകയാണ്.

Sheeba EK Novel, Misoi San, Malayalam Novel, Novel, Sheeba EK, Childrens's Literature, മിസോയ് സാൻ, ഷീബ ഇകെ, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം

പക്ഷേ സങ്കടം കൊണ്ട് ഞാന്‍ വീണുപോകുമെന്നു തോന്നി. എന്നെങ്കിലുമൊരിക്കല്‍ മിസോയ് സാന്‍ വരുമ്പോള്‍ കാണിച്ചു കൊടുക്കാനായി വളര്‍ത്തിയ ചെറിമരം കായ്ക്കാന്‍ തുടങ്ങിയിരുന്നു അപ്പോഴേക്ക്…

അലമാരിക്കുള്ളില്‍ നിറം മങ്ങാതെ, ഒരു കേടുമില്ലാതെ മിസോയ് സാന്‍ തന്ന പാവക്കുട്ടികള്‍ കാത്തിരിക്കുകയാണ്.

Read More: മിസോയ് സാൻ: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം

മിസോയ് സാന്‍ വരുന്ന ദിവസത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു ഇത്രകാലവും. എന്നിട്ട് ഒന്നും കാണാന്‍ വരാതെ, ഒരു യാത്ര പോലും പറയാതെ, എന്നെക്കാണാന്‍ അത്ര ആഗ്രഹത്തോടെ മിസോയ് സാന്‍ പോയിരിക്കുന്നു… എനിക്കത് വിശ്വസിക്കാനേ കഴിഞ്ഞില്ല.

കുറേ ദിവസങ്ങള്‍ ഞാന്‍ വല്ലാതെ സങ്കടപ്പെട്ടു നടന്നു. അവസാനം
ആ ഫോണ്‍ കോള്‍ വന്നിട്ടില്ല എന്നു കരുതാന്‍ തുടങ്ങി. വേറൊന്നിനുമല്ല ഒരു ദിവസം പുഞ്ചിരിയോടെ മിസോയ് സാന്‍ വരും. ഈ ചെറിപ്പൂക്കള്‍ കണ്ട് സന്തോഷിക്കും. പാവക്കുഞ്ഞുങ്ങളെക്കണ്ട് അതിശയപ്പെടും. അങ്ങിനെയൊക്കെ ആലോചിച്ചപ്പോള്‍ എന്റെ സങ്കടം കുറയാന്‍ തുടങ്ങി…

തുടരും...

  • H&C ബുക്സ് പ്രസിദ്ധീകരിക്കുന്ന ഷീബ ഇകെയുടെ ‘മിസോയ് സാന്‍’ എന്ന കുട്ടികളുടെ നോവലില്‍ നിന്ന്

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Sheeba ek childrens novel misoi san chapter 18

Next Story
മിസോയ് സാന്‍: കുട്ടികളുടെ നോവല്‍ – ഭാഗം 17Sheeba EK Novel, Misoi San, Malayalam Novel, Novel, Sheeba EK, Childrens's Literature, മിസോയ് സാൻ, ഷീബ ഇകെ, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com