/indian-express-malayalam/media/media_files/uploads/2020/08/Misoi-San-15-sheeba-ek-fi.jpg)
ഫ്യുജിയാമ
പുതുവര്‍ഷത്തിന് ഉയേബയാണ് ഞങ്ങള്‍ക്ക് ആശംസാകാര്‍ഡയച്ചത്. നീലയും വെളുപ്പും ഓറഞ്ചും നിറത്തില്‍ അവരുടെ പ്രിയപ്പെട്ട ഫ്യൂജിയാമയുടെ ചിത്രം. ഫ്യൂജിയാമയെക്കുറിച്ച് പറയാന്‍ മിസോയ് സാനും വലിയ ആവേശമായിരുന്നു. ഫ്യൂജി അവരുടെ ആത്മാവിന്റെ ഭാഗം തന്നെ.
മറുപടി കാര്‍ഡിനൊപ്പം ഇവിടുത്തെ വിശേഷങ്ങള്‍ പറഞ്ഞ് മിസോയ് സാന് ഒരു കത്തും അയച്ചു.
Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം
ഭാഷയുടെ പ്രശ്‌നം പിന്നീടാണ് തുടങ്ങിയത്. ആംഗ്യഭാഷയിലും മുറി ഇംഗ്ലീഷിലുമായിരുന്നു ഞങ്ങളുടെ ആശയവിനിമയം. അല്ലാതെയുള്ള ഇംഗ്ലീഷ് അവര്‍ക്ക് മനസ്സിലാകുന്നില്ല... കത്തുകളൊന്നും വായിക്കാനാവുന്നില്ല. എഴുതാനുമറിയില്ല.
/indian-express-malayalam/media/media_files/uploads/2020/08/Misoi-San-15-sheeba-2.jpg)
ചിലപ്പോഴൊക്കെ ജാപനീസ് ഭാഷയിലാണ് മറുപടി വരിക. പിന്നെപ്പിന്നെ കത്തുകള്‍ നിന്നു.
അവസാനം ഞാനയച്ച കത്ത് അഡ്രസ് മാറി തിരിച്ചു വന്നു. ഇനിയെന്തു ചെയ്യണമെന്നറിയില്ല. ആ കത്തും കൈയില്‍പ്പിടിച്ച് ഞാനങ്ങിനെ നിന്നു...
Read More: മിസോയ് സാൻ: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം
അപ്പോഴേക്കും സ്‌കൂള്‍ വിട്ട് കോളേജിലും പഠനത്തിരക്കുകളിലുമൊക്കെയായി കുട്ടിത്തം വിട്ട് ഞങ്ങളും വലുതായിത്തുടങ്ങിയിരുന്നു...
തുടരും...
- H&C ബുക്സ് പ്രസിദ്ധീകരിക്കുന്ന ഷീബ ഇകെയുടെ ‘മിസോയ് സാന്‍' എന്ന കുട്ടികളുടെ നോവലില്‍ നിന്ന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us