തക്കാവോയുടെ യാത്രാമൊഴി

വൈകുന്നേരം ഉത്സാഹം നഷ്ടപ്പെട്ട് പ്ലാവിന്‍ ചുവട്ടില്‍ നില്‍ക്കുമ്പോള്‍ തക്കാവോയും ഉയേബയും ഓരോന്നു പറഞ്ഞ് കളിയാക്കി… അല്ലെങ്കിലേ ഉയേബയോട് ചങ്ങാത്തം കൂടാന്‍ പേടിയായിരുന്നു. കാരണം മറ്റൊന്നുമല്ല എന്നെ കല്യാണം കഴിച്ച് ജപ്പാനിലേക്കു കൊണ്ടുപോകുമെന്ന് ഉയേബ ഇടക്കിടെ തമാശ പറയും. അതുകേട്ട് എല്ലാവരും കണക്കിനു കളിയാക്കും.

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

‘മിസോയ് സാന് തിരിച്ചു പോകാന്‍ വലിയ വിഷമമായിരുന്നു… ശരിക്കും,’ തമാശ നിര്‍ത്തി തക്കാവോ പറഞ്ഞു.

‘ഞങ്ങള്‍ക്കും പോവാറായിരിക്കുന്നു… നിങ്ങളെയൊക്കെ വിട്ടുപിരിയുന്നതോര്‍ക്കുമ്പോള്‍…’ പറഞ്ഞത് മുഴുവനാക്കാതെ തക്കാവോ അകത്തേക്കു നടന്നു…

Sheeba EK Novel, Misoi San, Malayalam Novel, Novel, Sheeba EK, Childrens's Literature, മിസോയ് സാൻ, ഷീബ ഇകെ, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം

പോകുന്നതിന്റെ തലേരാത്രിയില്‍ വൈകുവോളം തക്കാവോ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. പ്ലാവിനു കീഴെ മതിലില്‍ വിഷാദത്തോടെ ഒന്നും പറയാതെ ഏറെ നേരം കമിഴന്നു കിടന്നു.

Read More: മിസോയ് സാൻ: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം

‘ഒരിക്കലും മറക്കില്ല. ഇന്തോയെയും നിങ്ങളെയും…’ ശുഭരാത്രി പറഞ്ഞു പിരിയുമ്പോള്‍ ആ വാക്കുകള്‍ ഇടറി.

തുടരും...

  • H&C ബുക്സ് പ്രസിദ്ധീകരിക്കുന്ന ഷീബ ഇകെയുടെ ‘മിസോയ് സാന്‍’ എന്ന കുട്ടികളുടെ നോവലില്‍ നിന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook