കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ?

എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം.

വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

താരാ സൈമണ്‍ ലൂക്കോസ്

കുഞ്ഞാമിക്ക്, താരാ സൈമണ്‍ ലൂക്കോസിനെ കണ്ണെഴുതിയ്ക്കണം എന്നു തോന്നി പെട്ടെന്ന്. കുഞ്ഞാമിയുടെ പാവയാണ് താരാ സൈമണ്‍ ലൂക്കോസ്. അവള്‍ കണ്ണെഴുതാതെ ഇങ്ങനെ വെള്ളാരങ്കണ്ണിയായി ഇരിക്കുന്നത് കഷ്ടമല്ലേ എന്ന് കുഞ്ഞാമി ചോദിച്ചപ്പോള്‍, ഗീവര്‍ഗ്ഗീസ് എന്ന അവളുടെ ചേട്ടന്‍ കേട്ട ഭാവം വച്ചില്ല.

ഗീവു എന്തോ കഥാപ്പുസ്തകം വായിച്ച് തന്നത്താന്‍ ചിരിച്ച് ഇരിക്കുകയായിരുന്നു. പിന്നെ കുഞ്ഞാമി താമസിച്ചില്ല. ക്രയോണ്‍ ബോക്‌സെടുത്ത് മുന്നില്‍ വച്ചു.

ഒരു ക്രയോണെടുത്ത് കുഞ്ഞാമി, താരയെ കെണ്ണഴുതിച്ചു വിസ്തരിച്ച്. പച്ച ക്രയോണെടുത്താണ് കണ്ണെഴുതിച്ചത്. കറുത്ത നിറത്തിലെ കണ്ണെഴുതലിന് ഒരു രസവുമില്ല എന്ന് കുഞ്ഞാമിക്ക് തോന്നിയതു കൊണ്ടാണ് പച്ചക്കണ്ണെഴുത്താക്കിയത്.

childrens stories, childrens literature, read aloud stories for children, stories for children, children stories children stories in malayalam, priya a s, priya a s stories, childrens stories online,ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children

പിന്നെ പൊട്ടു വരച്ചു അവളുടെ നെറ്റിയില്‍. സൂര്യന്റെ പോലെ രശ്മിയൊക്കെയുള്ള പൊട്ട്. നീല സൂര്യനും കറുത്ത രശ്മിയും ഉള്ള പൊട്ട്, കുഞ്ഞാമിയ്ക്ക് നല്ലോണം രസിച്ചു.

അതു കഴിഞ്ഞപ്പോ ആമിക്ക് തോന്നി, താരയുടെ ചുവപ്പുടുപ്പില്‍ കുറച്ചു മഞ്ഞവട്ടങ്ങള്‍ വരച്ചു ചേര്‍ത്താല്‍ നല്ല ഭംഗിയായിരിക്കും എന്ന്. കുഞ്ഞാമി അതും ചെയ്തു.

പിന്നെ അവളുടെ സോക്‌സ്. അത് നീലയും വെള്ളയും വരകള്‍ എന്ന ഡിസൈനിലാക്കി. തലമുടിയില്‍ എല്ലാ ക്രയോണ്‍ നിറങ്ങളും ആമി കൊടുത്തു.

അപ്പോഴാണ് ഗീവു, എന്തിനോ വേണ്ടി പെട്ടെന്ന് അവളിരിക്കുന്ന വശത്തേക്ക് തിരിഞ്ഞതും താരാ സൈമണ്‍ ലൂക്കോസിന്റെ വേഷപ്പകര്‍ച്ച കണ്ടതും ഇതെന്തോന്ന് എന്നു ചോദിച്ച് ഹ,ഹ,ഹ എന്ന് കളിയാക്കിച്ചിരിച്ചതും.

childrens stories, childrens literature, read aloud stories for children, stories for children, children stories children stories in malayalam, priya a s, priya a s stories, childrens stories online,ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children

അവന്‍ പറയുവാ, താരാ സൈമണ്‍ ലൂക്കോസിന്റെ പേരു മാറ്റി രാക്ഷസി കാട്ടാളത്തി യക്ഷിപ്പറമ്പില്‍ എന്നാക്കുന്നതായിരിക്കും നല്ലതെന്ന്.

എന്റെ പാവയല്ലേ, ഗീവൂനെന്താ ഇതില് കാര്യം എന്നു ചോദിച്ചു കുഞ്ഞാമി. ഗീവു, അവളെ കൊഞ്ഞനം കുത്തി.

രണ്ടും കൂടെ ഇപ്പോ പൊരിഞ്ഞ വഴക്കാവുമേ എന്ന് അമ്മയോട് ചെന്നു പറയാനാവും ഒരു പല്ലി അകത്തേക്ക് ഭിത്തിയിലൂടെ പാഞ്ഞു പോയി.

സ്വപ്‌ന-നാട്

കുഞ്ചു, ഓടക്കുഴല്‍ വായിക്കുകയായിരുന്നു. ആരാണ് ഓടക്കുഴല്‍ വാങ്ങിക്കൊടുത്തത്, എന്നു മുതലാണ് ഓടക്കുഴല്‍ വായിക്കാന്‍ തുടങ്ങിയത്, ആരാണ് ഓടക്കുഴല്‍ വായിക്കാന്‍ പഠിപ്പിച്ചത് എന്നൊന്നും കുഞ്ചുവിന് ഒരോര്‍മ്മയുമുണ്ടായിരുന്നില്ല.

കാക്കേ കാക്കേ കൂടെവിടേ, കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ – അതാണ് കുഞ്ചു ഓടക്കുഴലില്‍ വായിച്ചു കൊണ്ടിരുന്ന പാട്ട്.

അതു കേള്‍ക്കാന്‍ കുറേ ഒട്ടകപ്പക്ഷികള്‍ വന്ന് കുഞ്ചുവിനു ചുറ്റും നിരന്നപ്പോള്‍ കുഞ്ചുവിന് നാണമായി.

നീ നന്നായി വായിക്കുന്നുണ്ട് ഗിറ്റാര്‍ എന്ന് ഒട്ടകപ്പക്ഷികള്‍ പറഞ്ഞപ്പോള്‍, അയ്യോ ഇത് ഗിറ്റാറല്ല,ഓടക്കുഴലാണ് എന്നു പറഞ്ഞു കുഞ്ചു. അപ്പോ അവര് പറയുകയാ, ഓടക്കുഴലിന് അവരുടെ നാട്ടില് ഗിറ്റാര്‍ എന്നാണ് പറയുക എന്ന്.

ഏതാണ് നിങ്ങളുടെ നാട് എന്ന് ചോദിക്കാന്‍ തുടങ്ങുകയായിരുന്നു കുഞ്ചു. അപ്പോഴല്ലേ ഒരു കൂട്ടം കുതിരകള്‍ വന്ന് ഓടക്കുഴല്‍ തട്ടിപ്പറിച്ചതും നീ കാക്കയെ കുറിച്ചു പാടുന്നോ, എന്താ ഞങ്ങളെക്കുറിച്ചു പാടാത്തത് എന്നു ചോദിച്ചവനെ ദേഷ്യപ്പെട്ടതും.

അപ്പോള്‍ ഒരു മുയലമ്മ വന്ന്, കരയണ്ട കേട്ടോ എന്നു പറഞ്ഞ് കുഞ്ചുവിനെ കെട്ടിപ്പിടിച്ചു.

childrens stories, childrens literature, read aloud stories for children, stories for children, children stories children stories in malayalam, priya a s, priya a s stories, childrens stories online,ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children

ശരിക്ക് നോക്കിയപ്പോഴല്ലേ, അത് കുഞ്ചുവിന്റെ അമ്മയാണ്. ചുറ്റും നോക്കിയപ്പോഴോ, ഒട്ടകപ്പക്ഷിയുമില്ല, കുതിരകളുമില്ല.

കൈയില്‍ നോക്കിയപ്പോഴോ, ഓടക്കുഴലുമില്ല. ഒക്കെ സ്വപ്‌നമായിരുന്നു എന്ന് അമ്മ കുഞ്ചുവിനോട് പറഞ്ഞു.

സ്വപ്‌നം വേറൊരു നാടാണ് അല്ലേ അമ്മേ ? കുഞ്ചു ചോദിച്ചു. ആയിരിക്കും എന്നു പറഞ്ഞു അമ്മ.

നമ്മള്‍ വേനലവധിക്ക് കുഞ്ഞിക്കഥ പറയാനും വായിച്ചു കേള്‍പ്പിക്കാനും തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങള്‍ ആയല്ലോ. വിഷുക്കൈ നീട്ടം മുതല്‍ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ് ഇരുപത്തിയാറു വരെ കഥകളായി നമ്മളെത്തി നില്‍ക്കുന്നു.

നിങ്ങള്‍ക്കിഷ്ടമാകുന്നുണ്ടോ ഈ കഥകള്‍ ,നിങ്ങള്‍ എല്ലാ ദിവസവും കഥ കേള്‍ക്കുന്നുണ്ടോ, നിങ്ങളിതു പോലെ ഉണ്ടാക്കിക്കഥ പറയാന്‍ തുടങ്ങിയോ, ആരാണ് നിങ്ങള്‍ക്ക് കഥ അഭിനയിച്ച് കാണിച്ചു തരുന്നത്, ഇനി ഏതു തരം കഥയാണ് നിങ്ങള്‍ക്കു വേണ്ടത് എന്നൊക്കെ അറിയണമെന്നുണ്ട് ഞങ്ങള്‍ക്ക്. എന്നാലല്ലേ ഇനിയും നല്ല കഥകള്‍ പറഞ്ഞു തരാനാവൂ.

നിങ്ങള്‍ കുഞ്ഞിക്കുട്ടികള്‍ക്ക് ഞങ്ങളെ അതെഴുതി അറിയിക്കാനൊന്നും അറിയില്ല എന്നും ഞങ്ങള്‍ക്കറിയാം. അതു കൊണ്ട് അമ്മയോടോ അച്ഛനോടോ അമ്മൂമ്മയോടോ അപ്പൂപ്പനോടോ ചേട്ടനോടോ ചേച്ചിയോടോ പറഞ്ഞ് നിങ്ങളുടെ ഇഷ്ടവും അഭിപ്രായവും ഞങ്ങളെ ഒന്നറിയിക്കുമോ?  കഥകള്‍ക്ക് താഴെ കമന്റ്‌ ബോക്സ് ഉണ്ട്, നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു… 

Read More Stories for Children by Priya AS here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook