കഥ കേൾക്കാനിഷ്ടമില്ലാത്ത കുട്ടികൾ അപൂർവ്വം. ഉണ്ണാൻ കഥ, ഉണരാൻ കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ? എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

നീലനിറം

കല്യാണിച്ചേച്ചിയുടെ കല്യാണമാണ്.
കല്യാണത്തിനുടുക്കാന്‍ ഒരു നീല കാഞ്ചീവരം പട്ടുസാരി വേണം എന്ന് അമ്മയ്ക്കാശ.
അമ്മയ്ക്ക് നീല സാരി വേണം പക്ഷേ പുറത്തിറങ്ങാന്‍ കഴിയില്ല. മടിച്ചിക്കോതയമ്മ.
നിങ്ങള് അച്ഛനും മോളും കൂടി പോയി എനിക്കൊരു നീല സാരി വാങ്ങിവന്നാല്‍ മതി എന്നാണമ്മയുടെ പറച്ചില്‍.
എല്ലാരും കൂടി പുറത്ത് പോകുമ്പോഴല്ലേ രസം എന്നു ചോദിച്ചു അച്ഛന്‍. എനിക്കൊരു
പനി വരാന്‍ പോകുന്നുണ്ട് എന്നായി അമ്മ.
അമ്മുക്കുട്ടിയും അച്ഛനും അമ്മയുടെ നെറ്റിയില്‍ കൈവച്ച് പനി ഉണ്ടോ എന്ന് നോക്കി.
ചൂടു കാലമല്ലേ, അതു കൊണ്ട് തോന്നുന്ന ചൂടാണ് എന്നച്ഛന്‍ പറഞ്ഞു.
ഒന്നു പുറത്തിറങ്ങിയാല്‍ ഈ പനിത്തോന്നലൊക്കെ മാറും എന്നും പറഞ്ഞു.
അമ്മു പക്ഷേ അമ്മയ്ക്ക് പനി വരുമോ ഇല്ലയോ എന്നല്ല വിചാരിച്ചത്.
നീല എന്നു പറഞ്ഞാല്‍ ഒത്തിരിത്തരം നീലകളില്ലേ ?
അതിലേതു നീലയാണ് അമ്മയ്ക്കു വേണ്ടതെന്ന് അമ്മുവും അച്ഛനും എങ്ങനെ അറിയും ?
അമ്മു ചോദിച്ചു.
മയിലിന്റെ നീലയാണോ അമ്മയ്ക്കു വേണ്ടത്?
അമ്മ ആലോചിച്ചു.
അമ്മു ചോദിച്ചു.
ശംഖുപുഷ്പത്തിന്റെ നീലയാണോ അമ്മയ്ക്കു വേണ്ടത് ?
അമ്മ ആലോചിച്ചു
അമ്മു ചോദിച്ചു
പൊന്മാന്റെ നീലയാണോ അമ്മയ്ക്ക് വേണ്ടത് ?
അമ്മ ആലോചിച്ചു.
അമ്മു ചോദിച്ചു.
കടലിന്റെ നീലയാണോ അമ്മയ്ക്കു വേണ്ടത്?
അമ്മ ആലോചിച്ചു.
അമ്മു ചോദിച്ചു.
ആകാശത്തിന്റെ നീലയാണോ അമ്മയ്ക്കു വേണ്ടത്?
അമ്മു ചോദിച്ചു.
അതോ എന്റെ പിറന്നാളുടുപ്പിന്റെ നീലയാണോ അമ്മയ്ക്കു വേണ്ടത്?read aloud stories for children, stories for children, children stories children stories in malayalam, priya a s, priya a s stories, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
ഓരോ നിറത്തിനു തന്നെ എന്തുമാത്രം തരം മാറ്റങ്ങളുണ്ടാവാം എന്ന് ആലോചിച്ച് അമ്മയ്ക്ക് ചിരി വന്നു.
എനിക്കു വേണ്ടുന്നത് എനിക്കല്ലേ അറിയൂ, അത് ഞാനാണ് തെരഞ്ഞെടുക്കേണ്ടത് അല്ലേ എന്നു ചോദിച്ച് അമ്മ , അമ്മുവിന്റെ കവിളില്‍ തൊട്ടു.
അമ്മ, പനി വരുന്ന കാര്യം മറന്ന് പെട്ടെന്ന് ഉടുപ്പു മാറി റെഡിയായി.
അമ്മ നീല സാരിയെടുക്കാന്‍ നില്‍ക്കുമ്പോള്‍ കല്യാണിച്ചേച്ചിയുടെ കല്യാണത്തിന് എനിക്കൊരു പച്ച ഉടുപ്പു വേണം എന്ന് അമ്മു പറഞ്ഞു.
ഏത് പച്ച എന്നമ്മ അവളെ കളിയാക്കി.
എന്നിട്ട് ചോദിച്ചു, പച്ച പ്‌ളാവിലയുടെയോ വാഴയിലയുടെയോ പച്ചത്തക്കാളിയുടെയോ പാവയ്ക്കയുടെയോ വാഴയിലയുടെയോ ഏതു പച്ച നിറമാണ് അമ്മുവിന് വേണ്ടത്?
നീല സാരിക്കാരിയും പച്ച ഉടുപ്പുകാരിയും കൂടെ പിന്നെ അച്ഛന് കറുത്ത നിറമുള്ള ഒരു ഷര്‍ട്ടെടുക്കാന്‍ പോയി.
കാക്കയുടെ കറുത്ത നിറമോ രാത്രിയുടെ കറുത്ത നിറമോ ആനയുടെ കറുത്ത നിറമോ അച്ഛന് ഇഷ്ടമുള്ള കറുത്ത നിറം എന്ന് അമ്മുവും അമ്മയും കൂടി അച്ഛനോട് ചോദിച്ചു.
അപ്പോഴേക്ക് അമ്മയുടെ പനിത്തോന്നല്‍ മാറിയിരുന്നു.
നിറങ്ങള്‍ക്ക് അസുഖങ്ങളെ മാറ്റാന്‍ കഴിയും എന്ന് അമ്മു അങ്ങനെയാണ് കണ്ടു പിടിച്ചത്.

 നാലുമണിപ്പൂവ്

അമ്മുവിന്റെ വീട്ടില്‍ മുറ്റത്ത് അമ്മ നിറയെ നാലുമണിച്ചെടി നട്ടു വളര്‍ത്തിയിരുന്നു.
വൈകുന്നേരം നാലു മണിക്കാണ് നാലുമണിപ്പൂവ് വിരിയുക.
അമ്മ നാലുമണിപ്പൂവിനെ നോക്കി പണ്ടു പഠിച്ച ഒരു കവിത ചൊല്ലും.
നാണമില്ലേ കിടന്നുറങ്ങാന്‍
പകല്‍നേരമിങ്ങനെ,
നാലു മണി വരെ ?
എന്നും വൈകി ഉണരുന്ന അമ്മുക്കുട്ടിയെ കളിയാക്കി,
നാണമില്ലേ കിടന്നുറങ്ങാന്‍ പകല്‍നേരമിങ്ങനെ പത്തു മണി വരെ എന്നമ്മ രാവിലെ ചൊല്ലാറുണ്ട് അമ്മുവിന്റെ കിടക്കയരികില്‍ വന്നിരുന്ന്.
എന്തായാലും ശരി അമ്മുവിന് ഇഷ്ടമാണ് വളരെ വൈകിയുണരുന്ന നാലുണിപ്പൂക്കളെ.read aloud stories for children, stories for children, children stories children stories in malayalam, priya a s, priya a s stories, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
ഒരു കുഞ്ഞു നാദസ്വരം പോലെ ഇരിക്കുന്ന നാലുമണിപ്പൂവ് വാടി, ഉണങ്ങിക്കഴിയുമ്പോള്‍ അതിന് കറുത്ത കുരു ഉണ്ടാകും.
അമ്മു അത് ഒരു തീപ്പെട്ടിക്കൂടില്‍ ശേഖരിച്ചു വയ്ക്കും.
എന്നിട്ട് വേകുന്നേരം അമ്മയുടെ ഒപ്പം നടക്കാന്‍ പോകുമ്പോള്‍, വഴിയരികിലെ ഒഴിഞ്ഞു കിടക്കുന്ന ഇടങ്ങളിലെല്ലാം വിതറും.
മഴ വന്നപ്പോ അതെല്ലാം കിളിര്‍ത്തു.
അമ്മയും അമ്മുവും നടക്കാന്‍ പോകുന്ന വഴിയിലെല്ലാം നാലുമണിപ്പുൂന്തോട്ടങ്ങളുണ്ടായത് അങ്ങനെയാണ്.
മഞ്ഞ, വെള്ള, കുങ്കുമ നിറം, കുങ്കുമ നിറവും മഞ്ഞയും ഒരേ പൂവില്‍ത്തന്നെയുള്ളത് അങ്ങനെ എന്തെല്ലാം തരം നാലുമണി നാദസ്വരക്കാര്‍ ഉണ്ടെന്നോ ഈ ഭൂമിയില്!
ഇനി ശംഖുപുഷ്പത്തിന്റെ വിത്ത് ശേഖരിച്ച് വഴി നീളെ ആ വിത്തു വിതറാനാണ് അമ്മുവിന്റെ പരിപാടി.
ശംഖിന്റെ പോലെ നീല നിറത്തിലുള്ള പൂവാണ് ശംഖുപുഷ്പം. അയ്യോ അമ്മു മറന്നു വെള്ള നിറത്തിലുമുണ്ട് ശംഖുപുഷ്പം.
ശുഖുപുഷ്പം കണ്ണെഴുതുമ്പോള്‍ ശകുന്തളേ നിന്നെ ഓര്‍മ്മ വരും എന്നൊരു പാട്ടുമുണ്ട് ഈ ഭൂമീല്, അതു മറക്കണ്ട.

Read More: വാവാവോ ഉറങ്ങുന്ന നേരം, അമ്മുവിന്‍റെ ബിനാലെ എന്നീ കഥകള്‍ കേള്‍ക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook