കഥ കേൾക്കാനിഷ്ടമില്ലാത്ത കുട്ടികൾ അപൂർവ്വം. ഉണ്ണാൻ കഥ, ഉണരാൻ കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ? എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

മഴത്തവളയും മഴക്കൈനീട്ടവും

തവളക്കുഞ്ഞൻ ജനിച്ചിട്ട് അധികം മാസങ്ങളായിട്ടില്ല. ക്രിസ്മസിന്റന്ന് യേശുവിനൊപ്പമാണ് അവൻ ജനിച്ചത്. അതു കൊണ്ട് അവന് സ്കൂളിൽ ജീസസെന്നും വീട്ടിൽ യേശു എന്നുമായിരുന്നു പേര്.

ക്രിസ്മസിന്റെ മഞ്ഞിൽ നിന്നും ഏപ്രിലിലേക്കെത്തിയപ്പോൾ എന്താ ചൂട്! കുളത്തില് വെള്ളം വറ്റാറായി എന്ന് തവളയമ്മ സങ്കടപ്പെട്ടു.മഴ ഒന്ന് വേഗം വന്നിരുന്നുവെങ്കിൽ എന്ന് തവളയമ്മ, തന്റെ കൂട്ടുകാരായ മാനത്തുകണ്ണികളോടും കുളത്തിന്റെ വക്കത്തു നിൽക്കുന്ന കയ്യുണ്യച്ചെടിയോടും പറഞ്ഞു.മഴ എന്താണെന്ന് കുഞ്ഞൻ തവളയ്ക്കു മാത്രം മനസ്സിലായില്ല. അവൻ ജനിച്ച ശേഷം പെയ്തിട്ടില്ലല്ലോ മഴ, അവൻ കണ്ടിട്ടില്ലല്ലോ മഴ! അമ്മ കെട്ടിപ്പിടിക്കുമ്പോൾ തോന്നുന്ന തണുപ്പാണ് മഴ എന്ന് വരാൽ പറഞ്ഞു. അച്ഛനുമ്മ വയ്ക്കുമ്പോൾ തോന്നുന്ന ആശ്വാസമാണ് മഴ എന്ന് കയ്യുണ്യച്ചെടി പറഞ്ഞു. അനിയന്മാരും അനിയത്തിമാരും ചേർന്ന് ഇക്കിളിയിട്ട് കളിക്കുമ്പോഴത്തെ കലപിലയാണ് മഴ എന്ന് മാനത്തുകണ്ണികൾ പറഞ്ഞു.മഴ എന്നാൽ ആ കാശത്തു നിന്നു വീഴുന്ന സ്നേഹത്തുള്ളികളാണ് എന്ന് ആമച്ചാര് വിസ്തരിച്ചു. വല്യ തുള്ളിയായും ചെറ്യ തുള്ളിയായും തുള്ളിത്തുള്ളി പെയ്യണ കുസൃതിത്തുള്ളിയായും മഴ വരും എന്ന് പായൽപ്പച്ച പറഞ്ഞു.
തവളക്കുഞ്ഞനുറങ്ങാൻ കിടന്നു.

അമ്മ അവനെ കെട്ടിപ്പിടിച്ചു. അവന് തണുത്തു. അച്ഛനവനെ ഉമ്മവച്ചു. അവന് ആശ്വാസമായി.അനിയനനിയത്തിമാർ അവനെ ഇക്കിളിയിട്ടു. അവന് ഇക്കിളിച്ചിരി വന്നു. അവനപ്പോൾ മഴ നനയും പോലെ തോന്നി. അവനൊരു മഴത്തവളയായി മഴപ്പാട്ടും പാടി മഴ സ്വപ്നത്തിലൂടെ വള്ളം തുഴഞ്ഞ് മഴ നനഞ്ഞു കിടന്നു. ആ മഴ സ്വപ്നം യേശുക്കുഞ്ഞന് കിട്ടിയ വിഷുക്കൈനീട്ടമായിരുന്നു.

Read More: Priya A S Stories for Children: പ്രിയ എഎസിന്റെ കുട്ടിക്കഥകൾ 

priya a s , story

വരാൽക്കുളം

ചന്തുവിന്റെ വീട്ടിലെ കുളം വെട്ടി.

ചെളി പിടിച്ച് കരിയില വീണ് പായൽ കയറി വെള്ളമെല്ലാം ചീത്തയായി കിടക്കുകയായിരുന്നു. വേനലാണല്ലോ. വറ്റിത്തീരാറായല്ലോ കുളം… വെള്ളം മുഴുവൻ തേ വിക്കളഞ്ഞ്, മണ്ണ് വെട്ടിക്കേറ്റി, നല്ല വട്ടമൊപ്പിച്ച്, അരികു തട്ടിപ്പൊത്തി വച്ച് ചന്തുക്കുഞ്ഞന്റെ വല്യ കണ്ണിയായ അമ്മേടെ കണ്ണിനേക്കാൾ ഒരിത്തിരി വലിപ്പത്തിൽ മിടുക്കിയായി മാറി കുഞ്ഞിക്കുളം. ഇനി മഴ പെയ്യുമ്പോൾ കുളം വലുതാവും. അമ്പത് മുഴുവൻ അമ്മമാർ കൂടിച്ചേർന്നത്രയും വലുതാവും എന്നു പറഞ്ഞ് മൂന്നു വരാലുകൾ വെള്ളത്തിൽ നീന്തിത്തുടിച്ചു നടന്നു.അമ്മ വരാലും അച്ഛൻ വരാലും കുഞ്ഞൻ വരാലും. കുളം വെട്ടിയപ്പോൾ അവരെ പിടിച്ചു കുടത്തിലിട്ടു പണിക്കാര്. കുടത്തിലെ ഇത്തിരി വെള്ളം അവർക്ക് നീന്താനും ചാടാനും മതിയായില്ല.കുളം, കുടമായി മാറിയപ്പോൾ അവർക്ക് ശ്വാസം മുട്ടി. വ

ലുതിനെ പിടിച്ച് മുറിച്ച് ഉപ്പും മഞ്ഞളും മുളകും ചേർത്ത് വറുത്തു പൊരിച്ചു തിന്നാം എന്ന് കുളം വെട്ടുകാർ പറഞ്ഞു. വേണ്ടെന്നു പറഞ്ഞു ചന്തുക്കുഞ്ഞൻ. അവര് പാവങ്ങള് സന്തോഷായിട്ട് മൂന്നാളും ചേർന്ന് ജീവിച്ചോട്ടെ, അങ്ങനെയായിരുന്നു ചന്തൂന്റെ വാദം. അമ്മേം കുഞ്ഞും അച്ഛനും കൂടി ജീവിക്കുമ്പോഴാണ് രസം, അത് ചന്തുവിനറിയാം. ചന്തുക്കുഞ്ഞന് അച്ഛനില്ലായിരുന്നു

priya a s , story

Read More: വേനലൊഴിവിന് പ്രിയ എ എസിന്‍റെ കുഞ്ഞു കഥകള്‍, വായിക്കാം, കേള്‍ക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook