സവാരി

Priya As, പ്രിയ എഎസ്, Katha Neram, കഥനേരം, മുത്തശ്ശിക്കഥ, Children's Literature, stories for kids, ബാലസാഹിത്യം, stories for children, Short Story, മലയാളംകഥ, malayalam katha, കുട്ടിക്കഥ, Malayalam Writer, മലയാളം എഴുത്തുകാരി, iemalayalam,ഐഇ മലയാളം, read aloud stories, kids story, kids stories, kids story in malayalam, kids story books, kids story video, kids story audio, kids story reading, kids story bedtime, kids story malayalam, malayalamkids story, children story books, children story video, children story books, children story in english, children story in malayalam, children story books online, children story online, children story pdf, children storytelling, കുട്ടികളുടെ കഥ, കുട്ടികളുടെ പാട്ട്, കുട്ടികളുടെ ചെറുകഥകള്‍, കുട്ടികളുടെ പേര്. കുട്ടികളുടെ പേരുകള്‍, കുട്ടികളുടെ യാത്രാ വിവരണം, കുട്ടി കഥകള്‍, കുട്ടിക്കഥകള്‍, കുട്ടി കവിതകള്‍, കുട്ടികളുടെ കാര്‍ട്ടൂണ്‍, കുട്ടികളുടെ പാട്ട്, കുട്ടികള്‍ക്കുള്ള കഥകള്‍

Priya AS Malayalam Stories for Children: സവാരി

മണിക്കുട്ടന്‍ എന്ന കാളക്കുട്ടന്‍ പുല്ലു തിന്ന് വഴിയോരത്ത് നില്‍ക്കുകയായിരുന്നു. കുരങ്ങച്ചനാവും, അടുത്തുള്ള വാഴകളില്‍ നിന്ന് പഴമൊക്കെപ്പറിച്ചു തിന്ന ശേഷം പഴത്തോലൊക്കെ വലിച്ചെറിഞ്ഞ് അവിടമൊക്കെ വൃത്തികേടാക്കിയിരുന്നു. അതിലൊക്കെ അപ്പടി ഈച്ച വന്നിരിപ്പുണ്ടായിരുന്നു.

മണിക്കുട്ടനങ്ങോട്ടു ചെന്നു നിന്ന് പുല്ലു തിന്നാന്‍ തുടങ്ങിയപ്പോള്‍ ഈച്ചയൊക്കെ അവന്റെ ദേഹത്തു വന്നിരുന്ന് അവനെ കുത്താനും കടിക്കാനുമൊക്കെ തുടങ്ങി. ഹോ ,ഇതെന്തൊരു ശല്യം’ എന്ന ഭാവത്തില്‍ അവന്‍ വാല്‍ ആട്ടി അതുങ്ങളെയൊക്കെ ഓടിക്കാന്‍ നോക്കി.

പക്ഷേ വാല്‍ പുറകിലല്ലേ, അതെല്ലായിടത്തും എത്തില്ലല്ലോ..

മുഖത്തൊക്കെ വന്നിരിക്കുന്ന ഈച്ചകളെ എന്തു ചെയ്‌തോടിക്കും എന്നറിയാതെ മണിക്കുട്ടന്‍ വിഷമിച്ചു. അപ്പോഴാണ് ചെറുകിളികള്‍ വന്ന് മണിക്കുട്ടന്റെ പുറത്തിരുന്ന് ഈച്ചകളെ കൊത്തിക്കൊത്തിത്തിന്നാന്‍ തുടങ്ങിയത്.

ഹോ, എന്തൊരാശ്വാസം എന്നു നെടുവീര്‍പ്പിട്ടുനിന്നു കാളക്കുട്ടന്‍. ‘എന്റെ വയറൊന്ന് നിറഞ്ഞോട്ടെ, ഞാന്‍ പിന്നെ നിങ്ങളെ എന്റെ പുറത്തിരുത്തി ഒരു സവാരി നടത്താം’ എന്നു പറഞ്ഞു മണിക്കുട്ടന്‍.

അതൊരു നല്ല ഐഡിയ ആണല്ലോ, പറക്കാതെ ഇവിടമൊക്കെ ചുറ്റിക്കറങ്ങാന്‍ നല്ല രസമായിരിക്കും എന്ന് ചെറുകിളികളെല്ലാം സന്തോഷത്തിമര്‍പ്പിലായി അതോടെ.
കിളികളുടെ കാളപ്പുറസവാരി കണ്ട് കുരങ്ങച്ചന് അസൂയ വന്നു. ‘ഞാന്‍ നിനക്ക് ഒരു കുന്നു പഴം തരാം, എന്നെ നിന്റെ പുറത്തിരുത്തി ഇതുപോലെ ഒരു സവാരി നടത്താമോ?’ എന്ന് കുരങ്ങന്‍ ഒരുപാടു കെഞ്ചി നോക്കി.

പക്ഷേ മണിക്കുട്ടന്‍ സമ്മതിച്ചില്ല. ‘നമ്മള്‍ ജീവിക്കുന്ന ഇടമൊക്കെ അതുമിതും വലിച്ചെറിഞ്ഞ് വൃത്തികേടാക്കുന്ന നിന്റെ സ്വഭാവമുണ്ടല്ലോ, അത് മഹാമോശം സ്വഭാവമാണ്, ആ മോശം സ്വഭാവമൊക്കെ നിര്‍ത്തി, വൃത്തിയോടെയും വെടിപ്പോടെയും ജീവിക്കുന്നവനാക് നീയാദ്യം. എന്നിട്ടാലോചിക്കാം നിന്നെയും കൊണ്ട് സവാരിക്കിറങ്ങുന്ന കാര്യം’ എന്നു പറഞ്ഞു കൊമ്പുകുലുക്കി നിന്നു മണിക്കുട്ടന്‍.

മണിക്കുട്ടന്‍ കൊമ്പുകുലുക്കി വന്ന് ഒരു കുത്തു കൊടുത്താലോ എന്നു വാചാരിച്ചാവും കുരങ്ങന്‍ മാവിന്‍ ചില്ലകളിലൂടെ കയറി മറിഞ്ഞ് വേഗം ഓടിക്കളഞ്ഞു.

Priya AS Malayalam Stories for Children

വെയിലത്ത്

Priya As, പ്രിയ എഎസ്, Katha Neram, കഥനേരം, മുത്തശ്ശിക്കഥ, Children's Literature, stories for kids, ബാലസാഹിത്യം, stories for children, Short Story, മലയാളംകഥ, malayalam katha, കുട്ടിക്കഥ, Malayalam Writer, മലയാളം എഴുത്തുകാരി, iemalayalam,ഐഇ മലയാളം, read aloud stories, kids story, kids stories, kids story in malayalam, kids story books, kids story video, kids story audio, kids story reading, kids story bedtime, kids story malayalam, malayalamkids story, children story books, children story video, children story books, children story in english, children story in malayalam, children story books online, children story online, children story pdf, children storytelling, കുട്ടികളുടെ കഥ, കുട്ടികളുടെ പാട്ട്, കുട്ടികളുടെ ചെറുകഥകള്‍, കുട്ടികളുടെ പേര്. കുട്ടികളുടെ പേരുകള്‍, കുട്ടികളുടെ യാത്രാ വിവരണം, കുട്ടി കഥകള്‍, കുട്ടിക്കഥകള്‍, കുട്ടി കവിതകള്‍, കുട്ടികളുടെ കാര്‍ട്ടൂണ്‍, കുട്ടികളുടെ പാട്ട്, കുട്ടികള്‍ക്കുള്ള കഥകള്‍

Priya AS Malayalam Stories for Children: വെയിലത്ത്

ഹണിപ്പൂച്ച നടക്കാനിറങ്ങിയതായിരുന്നു. ഭയങ്കര മഴയല്ലേ എപ്പോഴും, ഇടയ്‌ക്കൊന്ന് വെയിലു തെളിഞ്ഞ നേരം ഒരു സവാരി നടത്തി ഒന്നുഷാറാകാമെന്നായിരുന്നു ഹണിയുടെ പ്ലാന്‍.
വഴിക്കു വച്ച് ഹണി ഒരു ഒച്ചിനെ കണ്ടു.

‘ലെച്ചു എന്നാണ് എന്റെ പേര് ‘എന്ന് ഒച്ചു പറഞ്ഞു.

‘മഴയത്ത് വീട്ടിലിരുന്നു മടുത്തു അല്ലേ ചങ്ങാതീ,ഒരു ചെയ്ഞ്ച് ആരാണാഗ്രഹിക്കാത്തത് ?’ എന്നു ചോദിച്ച് ഹണിപ്പൂച്ച സവാരിക്കൂട്ടുകാരനായി ലെച്ചു ഒച്ചിനെയും കൂടെ കൂട്ടി.

ഒച്ചിന് മെല്ലെ മെല്ലെ ഇഴയാനല്ലേ പറ്റൂ, അത്ര പതുക്കെ നടക്കാന്‍ ഹണി ക്കൊട്ടറിയുകയുമില്ല.
‘എന്നാല്‍പ്പിന്നെ നമുക്കീ ഇളവെയിലത്തിരുന്ന് സംസാരിക്കാം എന്തെങ്കിലുമൊക്കെ’ എന്നായി ഹണി.

അവര്‍ രണ്ടു പേരും ഒരു ഞാവല്‍മരച്ചോട്ടിലിരുന്ന് വര്‍ത്തമാനം പറയുകയും പാട്ടു പാടുകയും നൃത്തം വയ്ക്കുകയും ഒക്കെ ചെയ്തു.

അതു കണ്ട്, ‘ഇവിടെ എന്താ നിങ്ങള്‍ രണ്ടു പേരും കൂടി പരിപാടി ? ‘എന്നു ചോദിച്ച് ഒരു ആമ, നാലു പശു, ഏഴ് താറാവ്, പത്തിരുപത് കുഞ്ഞിക്കിളികള്‍, രണ്ട് തുമ്പികള്‍ ഇവരെല്ലാം വന്നവിടെ ഹണിപ്പൂച്ചയ്ക്കും ലെച്ചു ഒച്ചിനും ചുറ്റും കൂടി.

അവരെല്ലാം മഴ മടുത്ത് ഇത്തിരി വെയിലു കായാനിറങ്ങിയതായിരുന്നു.

‘വെയിലു മഹാസമ്മേളനം എന്ന് ഇതിന് പേരിടാം’ എന്ന് കറിയ എന്ന താറാവ് പറഞ്ഞു.

മഴക്കാലത്ത് എല്ലാ ആഴ്ചയും ഒരു ദിവസം വെയിലുമഹാസമ്മേളനം നടത്താമെന്നും വേനല്‍ക്കാലത്ത് അത്തരം മീറ്റിങ്ങിനെ മഴ മഹാസമ്മേളനം എന്നു വിളിക്കാമെന്നും അവര്‍ തീരുമാനിച്ചപ്പോഴേക്ക് ഒരു ഊക്കന്‍ മഴ വന്നു.

‘മഴ പോ, മഴ പോ ,മഴയ്ക്ക് ചക്കര പീര തരാം’ എന്നു പാടി അവരെല്ലാം ചിതറിയോടി വീടുകളിലേക്ക്.

ലെച്ചു ഒച്ചിനെ, കാര്‍ത്ത്യായനി ആമ അവളുടെ മുതുകിലേറ്റി ല്ലൈ നടന്നു. അവര്‍ക്ക് രണ്ടാള്‍ക്കും ഓടാന്‍ പറ്റില്ലല്ലോ, ഇഴയാനല്ലേ പറ്റൂ.

ഒരു കഥയും കൂടി വായിക്കാന്‍ തോന്നുണ്ടോ, എന്നാല്‍ ഇതാ

 Priya AS Malayalam Stories for Children: കഥനേരം-അഭയാര്‍ത്ഥിക്യാമ്പ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook