പെട്രീഷ്യ കഥയെഴുതുകയാണ്

പെട്രീഷ്യ ഒരു കഥ എഴുതുകയായിരുന്നു. ജോണി എന്നു പേരുള്ള ഒരു കിളിയുടെ കഥയാണ് പെട്രീഷ്യ എഴുതാനുദ്ദേശിച്ചത്. നാലു വീടപ്പുറമാണല്ലോ അവളുടെ സ്‌ക്കൂള്‍. അതു കൊണ്ട് അവള്‍ക്ക് സ്‌ക്കൂള്‍ വാനിലോ സ്‌ക്കൂള്‍ ബസിലോ പോകേണ്ടി വരാറില്ല.

പെട്രീഷ്യ സ്‌ക്കൂള്‍ വിട്ടു കാഴ്ചകളും കണ്ട് കൂട്ടുകാരുമൊത്ത് നടന്നു വരുമ്പോള്‍ അവരുടെ തലയ്ക്കു മുകളിലൂടെ പറന്നു വരുന്ന നീള്‍ വാലന്‍ കിളിയാണ് ജോണി. പെട്രീഷ്യയുടെ സ്‌ക്കൂളില്‍ നിന്ന് മറ്റൊരു സ്‌ക്കൂളിലേക്ക് മാറിപ്പോയ ജോണി സക്കറിയയുടെ ഓര്‍മ്മയ്ക്കായാണ് നീള്‍ വാലന്‍ കിളിക്ക് പെട്രീഷ്യ, ജോണി എന്നു പേരിട്ടത്.

നല്ല പൊക്കമുള്ള ജോണിയുടെ ഓര്‍മ്മ വരും അവള്‍ക്ക് കിളിയുടെ നീള്‍വാലന്‍ നീളം കാണുമ്പോള്‍. തന്നെയുമല്ല കിളി, ജോണിയെപ്പോലെ എപ്പഴും ‘കല പില’ എന്ന് സംസാരിക്കും.
ഇടയ്ക്ക് ജോണി അവരെ ഒന്നു തോണ്ടിയിട്ട് ഓടുന്നതു പോലെ, പെട്രീഷ്യയുടെയും കൂട്ടുകാരുടെയും തലയില്‍ ഒരു കളിക്കൊത്തു കൊടുത്തിട്ട് പറന്നുകളയുന്നൊരു പതിവുമുണ്ട് കിളിക്ക്.

Priya As, പ്രിയ എഎസ്, Katha Neram, കഥനേരം, മുത്തശ്ശിക്കഥ, Children's Literature, stories for kids, ബാലസാഹിത്യം, stories for children, Short Story, മലയാളംകഥ, malayalam katha, കുട്ടിക്കഥ, Malayalam Writer, മലയാളം എഴുത്തുകാരി, iemalayalam,ഐഇ മലയാളം, read aloud stories, kids story, kids stories, kids story in malayalam, kids story books, kids story video, kids story audio, kids story reading, kids story bedtime, kids story malayalam, malayalamkids story, children story books, children story video, children story books, children story in english, children story in malayalam, children story books online, children story online, children story pdf, children storytelling, കുട്ടികളുടെ കഥ, കുട്ടികളുടെ പാട്ട്, കുട്ടികളുടെ ചെറുകഥകള്‍, കുട്ടികളുടെ പേര്. കുട്ടികളുടെ പേരുകള്‍, കുട്ടികളുടെ യാത്രാ വിവരണം, കുട്ടി കഥകള്‍, കുട്ടിക്കഥകള്‍, കുട്ടി കവിതകള്‍, കുട്ടികളുടെ കാര്‍ട്ടൂണ്‍, കുട്ടികളുടെ പാട്ട്, കുട്ടികള്‍ക്കുള്ള കഥകള്‍

Priya AS Malayalam Stories for Children: പെട്രീഷ്യ കഥയെഴുതുകയാണ്

കിളിയെ കാണുമ്പോള്‍ അങ്ങനെയങ്ങനെയൊക്കെ ജോണിയെ ഓര്‍മ്മ വരുന്നതു കൊണ്ടാണ്, പെട്രീഷ്യയും കൂട്ടുകാരും കൂടി കിളിക്ക് ജോണി എന്നു പേരിട്ടത്. ജോണി പറയുന്നത്, അവനും അവരുടെ സ്‌ക്കൂളില്‍ ചേരണം എന്നാണ്.

അവന്റെ ചിലപ്പ് കേട്ടു കേട്ട് ശീലമായതുകൊണ്ട് അവന്‍ പറയുന്നതൊക്കെ ഇപ്പോ പെട്രീഷ്യക്ക് നല്ലോണം മനസ്സിലാവും. ജോണിയെ സ്‌ക്കൂളില്‍ ചേര്‍ക്കുന്ന കാര്യം പറഞ്ഞു കേള്‍പ്പിച്ചപ്പോള്‍ അമ്മയും അച്ഛനും ചിരിക്കുകയും ഫ്രെഡിച്ചേട്ടന്‍ കളിയാക്കുകയും ചെയ്തു.

രത്‌നറ്റീച്ചര്‍ മാത്രം അവള്‍ പറഞ്ഞത് ശ്രദ്ധിച്ചു കേട്ടു, എന്നിട്ട് ‘പെട്രീഷ്യാക്കുട്ടി, കിളിക്കുഞ്ഞന്‍ ജോണിയെ നമ്മള്‍ സ്‌ക്കൂളില്‍ ചേര്‍ക്കുന്നതായി ഒരു കഥയെഴുതൂ’ എന്നു പറഞ്ഞു. പെട്രീഷ്യയുടെ ‘ജോണിക്കുഞ്ഞന്‍ കിളി സ്‌ക്കൂളില്‍’ എന്ന സ്വപ്‌നം കഥ വഴി നടക്കുകയും ചെയ്യും, തന്നെയുമല്ല പെട്രീഷ്യയ്ക്ക് സ്‌ക്കൂളസംബ്‌ളിയില്‍ ‘ഞാന്‍ ഇന്ന് ഇവിടെ ഒരു കഥ പറയാന്‍ പോവുകയാണ്’ എന്ന് കുഞ്ഞിക്കുട്ടിയൊച്ചയില്‍ താൻ സ്വന്തമായി ഉണ്ടാക്കിയ കഥ എല്ലാരെയും പറഞ്ഞു കേള്‍പ്പിക്കുകയും ചെയ്യാം.

ജോണി എന്ന കിളി നാലു റമ്പൂട്ടാന്‍ പഴങ്ങള്‍ ഒരു തവണ ക്‌ളാസ് ജനാലയില്‍ കൊത്തിക്കൊണ്ടു വച്ചു, പിന്നെ രണ്ടെണ്ണം കൂടി കൊണ്ടു വച്ചു, അപ്പോ ആകെ എത്ര എന്ന് ജോണിക്കിളി സ്‌ക്കൂളില്‍ ചേര്‍ന്ന് റ്റീച്ചറിനെ കണക്കു ക്‌ളാസില്‍ സഹായിച്ച കഥയാണ് പെട്രീഷ്യ സ്‌ക്കൂളസംബ്‌ളിയില്‍ പറഞ്ഞത്.

നല്ല കൈയ്യടിയായിരുന്നു എല്ലാരും അവള്‍ കഥ പറഞ്ഞു തീര്‍ന്നപ്പോള്‍. ജോണിക്കിളി അന്നേരം അസംബ്‌ളി വാതില്‍ക്കല്‍ വന്ന് ഒരു തെങ്ങോലത്തുമ്പില്‍ ചാഞ്ചാടിക്കളിച്ചും ചിലച്ചും കൊണ്ട്, ‘കഥ ഇഷ്ടായി, കഥ ഇഷ്ടായി’ എന്നു പറയുകയും ചെയ്തു.

ജോണിക്കിളി ക്‌ളാസ് ജനാലയില്‍ ഇടക്കൊക്കെ വന്നിരുന്ന് ഏതെങ്കിലും ഇലയോ പഴങ്ങളോ കൊത്തിക്കൊണ്ടു വച്ചോ തൂവല്‍ പൊഴിച്ചോ ചിലച്ചിരിക്കുന്ന ശീലം തുടങ്ങിയതില്‍പ്പിന്നെ ഇലയെണ്ണി, തൂവലെണ്ണി, റംമ്പൂട്ടാന്‍പഴങ്ങളെണ്ണി എന്റെ കുട്ടികളൊക്കെ കണക്കില്‍ മിടുക്കരായിപ്പോയല്ലോ, വലിയ കണക്കപ്പിള്ളമാരായല്ലോ എന്നാണ് രത്‌നറ്റീച്ചറിപ്പോ പറയാറ്.

പെട്രീഷ്യ ഇനി, ക്‌ളാസിലെ കുട്ടികളെ ജോണിക്കിളി സയന്‍സ് പഠിപ്പിക്കുന്ന കഥയാണ് പറയാനുദ്ദേശിക്കുന്നത്. ജോണി റംബൂട്ടാന്‍ പഴങ്ങള്‍ തിന്ന ശേഷം അതിന്റെ വിത്തുകള്‍ അവിടവിടെ ഇട്ട് റംബൂട്ടാന്‍ ചെടി കിളിര്‍ക്കാന്‍ കാരണക്കാരനാകുന്നത് പറഞ്ഞാല്‍  അത് സയന്‍സാവില്ലേ, വിത്തു വിതരണം കിളികള്‍ വഴി എന്ന ഉദാഹരണം പെട്രീഷ്യയുടെ ക്ളാസിലെ കുട്ടികള്‍ പിന്നെ ഒരിയ്ക്കലും മറക്കുകില്ല.

കണക്കും സയന്‍സും പിന്നെ ജീവിതവും പഠിക്കാം കഥ വഴി എന്നാണ് രത്‌നറ്റീച്ചര്‍ പെട്രീഷ്യയോട് പറഞ്ഞത്. എന്തൊക്കെയാണല്ലേ ഈ കഥകള്‍ കൊണ്ടുള്ള ഗുണങ്ങള്‍!

Priya AS Malayalam Stories for Children

കുളക്കരത്തവളകളോട് സ്വന്തം ശാരദ

ശാരദയുടെ വീട്ടില്‍ ഒരു വലിയ കുളമുണ്ട്. കരിങ്കെല്‍ക്കെട്ടുള്ള കുളത്തിന്റെ പടവുകളിലിരുന്ന് ശാരദ ഉറക്കെ പാട്ടു പാടുമ്പോള്‍, കേട്ടുരസിക്കാന്‍ ഒരു തവള ഫാമിലി വരും. പിന്നെ ഒരു നീള്‍വാലന്‍ ചുവന്നതുമ്പി വരും.

ചോപ്പുതുമ്പിയെ കൂടാതെ കുളവെള്ളത്തിനു മീതെ കൂടി മകരത്തുമ്പികള്‍ വെയില്‍ നിറത്തില്‍ കരിമ്പൊട്ടുകളുള്ള ചിറകു വിരിച്ച് നിര്‍ത്താതെ പറക്കും. കുളമൊരു ഒരു മകരത്തുമ്പിപ്പുതപ്പു പുതച്ച് എണീക്കാന്‍ മടിയായതു പോലെ ഉറക്കച്ചടവുമായി ശാരദയെ നോക്കി കിടക്കും അപ്പോള്‍.

ഇളം സൂര്യന്‍ വന്ന് കുളത്തിന്റെ മേല്‍ക്കൂരയിലൂടെ എത്തി നോക്കി കുളത്തിനെ ചെറുചൂടുപിടിപ്പിക്കും വരെ കുളം, ഒരു കോട്ടുവായിട്ട് ശാരദയുടെ പാട്ടും കേട്ട് അനങ്ങാതെ കിടക്കും. ശാരദ അപ്പോള്‍, ‘തുമ്പീ തുമ്പീ വാവാ, തുമ്പത്തണലില്‍ വാവാ’ എന്ന പാട്ടോ ‘പച്ചപ്പുല്‍ച്ചാടി, ചൊമലപ്പുല്‍ച്ചാടി, ഞാനും നിന്നെപ്പോലൊരു പുല്‍ച്ചാടി, കൂട്ടില്ലാതെയിരിപ്പ്’ എന്ന പാട്ടോ പാടുകയായിരിക്കും.

Priya As, പ്രിയ എഎസ്, Katha Neram, കഥനേരം, മുത്തശ്ശിക്കഥ, Children's Literature, stories for kids, ബാലസാഹിത്യം, stories for children, Short Story, മലയാളംകഥ, malayalam katha, കുട്ടിക്കഥ, Malayalam Writer, മലയാളം എഴുത്തുകാരി, iemalayalam,ഐഇ മലയാളം, read aloud stories, kids story, kids stories, kids story in malayalam, kids story books, kids story video, kids story audio, kids story reading, kids story bedtime, kids story malayalam, malayalamkids story, children story books, children story video, children story books, children story in english, children story in malayalam, children story books online, children story online, children story pdf, children storytelling, കുട്ടികളുടെ കഥ, കുട്ടികളുടെ പാട്ട്, കുട്ടികളുടെ ചെറുകഥകള്‍, കുട്ടികളുടെ പേര്. കുട്ടികളുടെ പേരുകള്‍, കുട്ടികളുടെ യാത്രാ വിവരണം, കുട്ടി കഥകള്‍, കുട്ടിക്കഥകള്‍, കുട്ടി കവിതകള്‍, കുട്ടികളുടെ കാര്‍ട്ടൂണ്‍, കുട്ടികളുടെ പാട്ട്, കുട്ടികള്‍ക്കുള്ള കഥകള്‍

Priya AS Malayalam Stories for Children: കുളക്കരത്തവളകളോട് സ്വന്തം ശാരദ

‘മഴ വരുമ്പോഴേ ഞങ്ങള്‍ക്ക് പാട്ടു വരൂ, അതും ‘പേക്രോം പേക്രോം’ എന്ന പാട്ടേ ഞങ്ങള്‍ക്കാകെ പാടാനറിയൂ’ എന്ന് തവളകള്‍ക്ക് അപ്പോള്‍ ആരോടെന്നില്ലാതെ ഒരു കുഞ്ഞിപ്പിണക്കം വരും.

‘സാരമില്ല ഞാന്‍ വലുതാവട്ടെ, മലയാളമൊക്കെ നന്നായി എഴുതാന്‍ പഠിക്കട്ടെ, സിനിമയ്ക്ക് പാട്ടെഴുതാന്‍ തുടങ്ങുമല്ലോ ഞാനപ്പോള്‍, അപ്പോപ്പിന്നെ ഞാനാദ്യമായി ഒരു സിനിമാപ്പാട്ടെഴുതുക നിങ്ങള്‍ തവളകളെക്കുറിച്ചാവും, അതുവരെ ഒന്ന് ക്ഷമിക്ക്,’ എന്ന് കല്‍പ്പടവിലെണീറ്റു നിന്ന് ശാരദ കുളക്കരത്തവളകളോട് പറഞ്ഞു.

സിനിമയ്ക്കു വേണ്ടി പാട്ടെഴുതുന്ന സ്ത്രീകള്‍ മലയാളത്തില്‍ ഭയങ്കര കുറവാണ് എന്ന് അമ്മ, അച്ഛനോട് പറയുന്നതു കേട്ടതില്‍പ്പിന്നെയാണ് ശാരദ, മലയാള സിനിമയ്ക്ക് പാട്ടെഴുതുന്ന ആളായാല്‍ മതി വലുതാകുമ്പോള്‍ എന്നു നിശ്ചയിച്ചത് എന്നും അവള്‍ തവളകളോട് പറഞ്ഞു.

അതെല്ലാം കേട്ട് സന്തോഷമായിട്ടാവും തവളകള്‍ കുളപ്പച്ചത്താഴത്തേയ്ക്ക് ചാടിപ്പോയി. മറ്റു തവളക്കടുംബങ്ങളോട്, ശാരദ വലുതാവുമ്പോള്‍ തങ്ങളെക്കുറിച്ച് സിനിമാപ്പാട്ടെഴുതുന്ന കാര്യം പറയാനാവണം.

ഒരു കഥയും കൂടി വായിക്കാന്‍ തോന്നുണ്ടോ, എന്നാല്‍ ഇതാ

Priya AS Malayalam Stories for Children: കഥനേരം-ലവന്‍ എന്ന നായക്കുഞ്ഞ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook