മരനൃത്തം

നല്ല മഴയാണ് എന്നു ആന്‍മേരി ജനലിലൂടെ കണ്ടു. ഒരു കുഞ്ഞിക്കിളി നനഞ്ഞു കുളിച്ച് ജനലിന്റെ കൊളുത്തില്‍ വന്നിരുന്ന് ചിറകു കുടഞ്ഞ് വെള്ളത്തുള്ളികളെയൊക്കെ അവളുടെ ദേഹത്തുനിന്ന് തെറിപ്പിച്ചു കളയാന്‍ നോക്കുന്നതും ആന്‍ കണ്ടു.

മുരിങ്ങമരത്തിന്റെ ചില്ല, ‘തെയ്യാതിനന്തോം’ എന്ന് ഡാന്‍സു കളിച്ചു. ആകാശം പിണങ്ങി മുഖം വീര്‍പ്പിച്ചു ഒരു തെളിച്ചവുമില്ലാതെ നിന്നു. വള്ളിച്ചെടിപ്പടര്‍പ്പു വീട്ടിലിരുന്ന് ഉറങ്ങിക്കൊണ്ടിരുന്ന ഓന്ത്, അവന്റെ തലയില്‍ തുരുതുരെ മഴത്തുള്ളി വീണപ്പോള്‍ ഒന്നു ഞെട്ടി.

ഇനി എവിടെ ഒളിക്കണം എന്നറിയാതെ അവന്‍ പകച്ചപ്പോള്‍, ശീമക്കൊന്നപ്പൊത്തിലിരുന്ന് അവനെ എത്തി വലിഞ്ഞു നോക്കി പച്ചക്കുതിര. മഴ കൊണ്ട് തണുത്തപ്പോള്‍ പുല്‍ച്ചാടി പറന്ന് ആന്‍മേരിയുടെ ജനലിലൂടെ അകത്തു കയറി, ആനിന്റെ സ്കൂളിലെ ചിത്രപുസ്തകത്തന്റെ താളില്‍ വന്നിരുന്നു.

Priya As, പ്രിയ എഎസ്, Katha Neram, കഥനേരം, മുത്തശ്ശിക്കഥ, Children's Literature, stories for kids, ബാലസാഹിത്യം, stories for children, Short Story, മലയാളംകഥ, malayalam katha, കുട്ടിക്കഥ, Malayalam Writer, മലയാളം എഴുത്തുകാരി, iemalayalam,ഐഇ മലയാളം, read aloud stories, kids story, kids stories, kids story in malayalam, kids story books, kids story video, kids story audio, kids story reading, kids story bedtime, kids story malayalam, malayalamkids story, children story books, children story video, children story books, children story in english, children story in malayalam, children story books online, children story online, children story pdf, children storytelling, കുട്ടികളുടെ കഥ, കുട്ടികളുടെ പാട്ട്, കുട്ടികളുടെ ചെറുകഥകള്‍, കുട്ടികളുടെ പേര്. കുട്ടികളുടെ പേരുകള്‍, കുട്ടികളുടെ യാത്രാ വിവരണം, കുട്ടി കഥകള്‍, കുട്ടിക്കഥകള്‍, കുട്ടി കവിതകള്‍, കുട്ടികളുടെ കാര്‍ട്ടൂണ്‍, കുട്ടികളുടെ പാട്ട്, കുട്ടികള്‍ക്കുള്ള കഥകള്‍

Priya AS Malayalam Stories for Children: മരനൃത്തം

ഇതില്‍ ‘G’ for Grasshopper എന്നു നിന്റെ പടത്തിനു താഴെ എഴുതി വച്ചിട്ടുണ്ട് എന്നു ആന്‍മേരി പറഞ്ഞു. പുല്‍ച്ചാടി ഒന്നും മനസ്സിലാകാത്തുപോലെ അതിന്റെ കടുകു പോലത്തെ കണ്ണു മിഴിച്ച് ആനിനെ നോക്കി. നിന്‍റെ ഇംഗ്‌ളീഷ് പേര് Grasshopper എന്നവള്‍ പറഞ്ഞു കൊടുത്തത് ഇഷ്ടപ്പെടാത്തതു പോലെ പുല്‍ച്ചാടി ജനലിലൂടെ പുറത്തേക്കു തന്നെ ചാടിപ്പോയി.
നീ എന്തിനാ എന്നോട് പിണങ്ങുന്നത്, ഞാനാണോ ഈ പുസ്തകമുണ്ടാക്കിയത്, ഞാനാണോ നിനക്ക് Grasshopper എന്നു പേരിട്ടത് എന്നൊക്കെ ആന്‍മേരി ചോദിച്ചു.

സാരമില്ല ആന്‍മേരീ, അവന്റെ പിണക്കം വേഗം മാറുമെന്നേ, വാ നമുക്ക് ഡാന്‍സു കളിയ്ക്കാം എന്ന് പറഞ്ഞ് മുരിങ്ങമരം അപ്പോള്‍ വീണ്ടും നൃത്തമാരംഭിച്ചു. മുരിങ്ങമരപെണ്ണ് അവളുടെ ചില്ലകള്‍ കൊണ്ട് കാറ്റിന്റെ മുളല്‍പ്പാട്ടിനൊപ്പം കാണിച്ച മുദ്രകള്‍ നോക്കി ആന്‍മേരിയും നൃത്തമാരംഭിച്ചു. അതുകണ്ട് ആകാശം, മരച്ചില്ലകളിലൂടെ എത്തിനോക്കി ആന്‍മേരിയുടെ മുറിയിലേക്ക്. കുഞ്ഞിക്കിളി, ആന്‍മേരിയുടെ ഡാന്‍സ് ഇഷ്ടപ്പെട്ടിട്ടാവും ഒരു ചിലയ്ക്കല്‍പ്പാട്ടും തുടങ്ങി. ഒപ്പം മഴ, തന്റെ താളമിടല്‍ തുടര്‍ന്നു.

Priya AS Malayalam Stories for Children

പിണക്കത്തവള

മുറ്റത്തെ ആമ്പല്‍ക്കുളത്തില്‍ നീലയാമ്പല്‍ ആദ്യമായി പൂത്തതു കാണാന്‍ അമ്മ വിളിച്ചിട്ടു പറത്തേക്ക് ഓടിപ്പോയതാണ് പാത്തുമുത്തു. പാത്തു ചെന്നപ്പോഴുണ്ട് ആമ്പല്‍പ്പൂ കാണാന്‍ പാത്തുവിനേക്കാള്‍ മുമ്പേ എത്തിയ ഇത്തിരിക്കുഞ്ഞന്‍ തവള, ആമ്പല്‍ ഇലയില്‍ വെള്ളത്തുള്ളികള്‍ക്കൊപ്പം ഗമയില്‍ ഇരിക്കുകയാണ്.

അവന്‍ പാത്തുവിനെ നോക്കി, ‘ഞാനാണേ ആദ്യം ആമ്പല്‍പ്പൂ കണ്ടത്,’ എന്ന് പാത്തുവിനെ വഴക്കിനു വിളിക്കുംപോലെ പറഞ്ഞു. ‘ഞാനാദ്യം കണ്ടാലും നീ ആദ്യം കണ്ടാലും ആമ്പല്‍പ്പൂ, ആമ്പല്‍പ്പൂ തന്നെയല്ലേ’ എന്നു ചോദിച്ചു പാത്തു.

‘നീ അതിന്റെ ഇലയില്‍ ഇരുന്നാലും ഇല്ലെങ്കിലും നീയാണീ പൂവിനെ ആദ്യം കണ്ടതല്ലെങ്കിലും ആണെങ്കിലും എനിക്കെന്താ,’ എന്ന് പാത്തു ചോദിച്ചപ്പോ എന്തു മറുപടി പറയണം എന്നറിയാതായി തവളക്കുട്ടന്.

അവന്‍ ഉടനെ, ഒറ്റച്ചാട്ടത്തിന് ആമ്പല്‍ക്കുളത്തിലെ വെള്ളത്തിനടിയിലേക്ക് ചാടി ഊളിയിട്ട് എങ്ങോ പോയി മറഞ്ഞു. അമ്പല്‍പ്പൂ, പാത്തുവിന്റെയും തവളക്കുട്ടന്റെയും വഴക്കൊന്നും കാര്യമാക്കാതെ പാത്തുവിനെ നോക്കി ഒരു നീലയാമ്പല്‍ച്ചിരി ചിരിച്ചു.

Priya As, പ്രിയ എഎസ്, Katha Neram, കഥനേരം, മുത്തശ്ശിക്കഥ, Children's Literature, stories for kids, ബാലസാഹിത്യം, stories for children, Short Story, മലയാളംകഥ, malayalam katha, കുട്ടിക്കഥ, Malayalam Writer, മലയാളം എഴുത്തുകാരി, iemalayalam,ഐഇ മലയാളം, read aloud stories, kids story, kids stories, kids story in malayalam, kids story books, kids story video, kids story audio, kids story reading, kids story bedtime, kids story malayalam, malayalamkids story, children story books, children story video, children story books, children story in english, children story in malayalam, children story books online, children story online, children story pdf, children storytelling, കുട്ടികളുടെ കഥ, കുട്ടികളുടെ പാട്ട്, കുട്ടികളുടെ ചെറുകഥകള്‍, കുട്ടികളുടെ പേര്. കുട്ടികളുടെ പേരുകള്‍, കുട്ടികളുടെ യാത്രാ വിവരണം, കുട്ടി കഥകള്‍, കുട്ടിക്കഥകള്‍, കുട്ടി കവിതകള്‍, കുട്ടികളുടെ കാര്‍ട്ടൂണ്‍, കുട്ടികളുടെ പാട്ട്, കുട്ടികള്‍ക്കുള്ള കഥകള്‍

Priya AS Malayalam Stories for Children: പിണക്കത്തവള

ഇത്തിരി കഴിയുമ്പോ തവളക്കുട്ടന്‍ വഴക്കൊക്കെ മറന്ന് വെള്ളത്തിനു പുറത്തേക്കു തല നീട്ടി, ‘കൂട്ടാവാം, കൂട്ടാവാം’ എന്നു പാത്തുവിനോട് പറയും എന്ന് പാത്തുവിന് അറിയാമായിരുന്നു.
മറക്കാനുള്ളതല്ലേ പിണക്കങ്ങളും വഴക്കുകളും…

ഒരു കഥയും കൂടി വായിക്കാന്‍ തോന്നുണ്ടോ, എന്നാല്‍ ഇതാ

Priya AS Malayalam Stories for Children: കഥനേരം-ഒരു പൂച്ചക്കഥ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook