കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ?… എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ.

നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം.

വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

ഉണ്ണിക്കുട്ടന്റെ ലോകം

അല്ലിയ്ക്ക് വയസ്സ് രണ്ട്.
അവൾക്ക് എന്തിനും ഏതിനും കൂട്ട് മൊബൈലാണ്. അച്ഛനും അമ്മയ്ക്കും അപ്പൂപ്പനും അമ്മയ്ക്കും മൊബൈലുണ്ടല്ലോ. ഏതെങ്കിലും ഒരെണ്ണം അവളെപ്പോഴും കൈക്കലാക്കും. എന്നിട്ടതിലൊക്കെ വിരൽ കൊണ്ടു തോണ്ടി വെളിച്ചം വരുത്തും. അതിൽ നിന്നു വരുന്ന പാട്ടും ഡാൻസും കണ്ടാലേ അല്ലി ചോറുണ്ണൂ, പാൽ കുടിക്കൂ, ഉടുപ്പു മാറൂ. പൂമ്പാറ്റയെക്കാണാൻ മുറ്റത്തേക്കിറങ്ങില്ല, അമ്മാവൻ വാങ്ങിക്കൊടുത്ത ട്രൈ സിക്കിൾ ഓടിക്കില്ല. കള്ളിപ്പൂച്ചയുടെ പുറകെ ഓടില്ല. എപ്പോഴും മൊബൈലുമായി ഇരിപ്പോ കിടപ്പോ തന്നെ.

മൊബൈൽ പിടിച്ചു വാങ്ങിയാൽ അല്ലി അലറിക്കരയും. രാത്രിയിൽ ലൈറ്റെല്ലാം അണച്ച് ഉറങ്ങാൻ കിടക്കുമ്പോഴും അല്ലിയുടെ അടുത്ത് ഫോൺ വെളിച്ചം കാണാം. സാധാരണ മാലാഖമാരുടെ തലയ്ക്കു ചുറ്റും ആണ് വെളിച്ചം കാണാറ്, ഇതിപ്പോ അല്ലി ഒരു ഫോൺ മാലാഖ ആയതു പോലുണ്ട് എന്നമ്മാവൻ അവളെ കളിയാക്കി. അല്ലി ,ഫോണിലെ പാട്ടുബഹളത്തിൽ അത് കേട്ടതേയില്ല.

പക്ഷേ പിന്നെപ്പിന്നെ എപ്പഴും ഫോണിൽ നോക്കി നോക്കിയിരുന്ന് അല്ലിയുടെ നോട്ടം കാക്കയുടേതു പോലെ ചരിഞ്ഞായി. എപ്പോഴും ചെവിയിൽ വച്ച് ഫോണിലെ പാട്ടു കേട്ട് അല്ലിയ്ക്ക് ചെവി വേദനയായി. എപ്പഴും ഫോൺ പിടിച്ചു പിടിച്ച് കൈ മടക്കാൻ പറ്റാതായി. ഡോക്റ്ററവൾക്ക് കയ്ക്കുന്ന മരുന്നും വേദനിക്കുന്ന ഇൻജക്ഷനും കൊടുത്തു. മൊബൈൽ ഫോൺ അത്യാവശ്യ കാര്യങ്ങൾക്കായി മാത്രം നിങ്ങളും ഉപയോഗിയ്ക്കൂ, അതിനു പകരം ങ് ണിം ങ് ണിം എന്നു വലിയ ഒച്ചയില ടിക്കുന്ന ലാൻഡ് ഫോണുപയോഗിക്കൂ എന്നു പറഞ്ഞു.

childrens stories, childrens literature, read aloud stories for children, stories for children, children stories children stories in malayalam, priya a s, priya a s stories, childrens stories online,ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children

പകരം ഡോക്റ്റർമാമ അല്ലിക്ക് നിറയെ ചായവും ഡ്രോയിങ് ബുക്കും നന്തനാർ എന്ന എഴുത്തുകാരന്റ ‘ഉണ്ണിക്കുട്ടന്റെ ലോക’വും കൊടുത്തു. വീട്ടിലാർക്കും ഇപ്പോ വെറുതെ ഇരിക്കാൻ നേരമില്ലെന്നേ. ‘ഉണ്ണിക്കുട്ടന്റെ ലോകം’ അല്ലിക്ക് എപ്പഴും കേൾക്കണമല്ലോ, അത് വായിച്ചു കൊടുക്കേണ്ടേ? ഉണ്ണിക്കുട്ടൻ തേക്കിന്റെ തളിരില വിരൽ കൊണ്ട് തിരുമ്മി അമ്മയെ പറ്റിച്ച വീരനാണ്. ചായയിൽ പപ്പടം പൊട്ടിച്ചിട്ടു കുടിക്കുന്ന ഉണ്ണിക്കുട്ടന്റെ സൂത്രവിദ്യ ഇന്നാൾ അല്ലിയും പരീക്ഷിച്ചു രസിച്ചു. ഇനി ശർക്കര പാവു കാച്ചി വാഴയിലച്ചീന്തിൽ ഇട്ട് തൊട്ടു നക്കിക്കഴിക്കാൻ പോകുവാ അല്ലി. വാഴയിലക്കഷണത്തിനാണ് ഈ ഉണ്ണിക്കുട്ടൻ ഇലച്ചീന്തെന്നു പറയണത്. ഈ ഉണ്ണിക്കുട്ടന്റെ ഒരു കാര്യം!

ദേ നോക്ക് ശർക്കരപ്പാവു കാച്ചിയത് ചൂടാറും മുൻപേ തൊട്ടിട്ട് അല്ലീടെ കൈ പൊള്ളിയേ. മൊബൈൽ പിടിച്ച് കാക്കേ പോലെ ജീവിതകാലം മുഴുവൻ ചരിഞ്ഞു നോക്കണതിനേക്കാൾ ഭേദമാണ് വല്ലപ്പോഴും ഉണ്ണിക്കുട്ടന്റെ ശർക്കരപ്പാവു തൊട്ടിട്ട് കൈ പൊള്ളണത് എന്നമ്മാവൻ. അമ്മാവൻ അല്ലിയെ കളിയാക്കിയതാണോ! ആ പോട്ടെ, അല്ലിക്കുട്ടി പെട്ടെന്നക്ഷരം പഠിച്ച് ഉണ്ണിക്കുട്ടന്റെ ലോകം വായിക്കാൻ പോവുകയാണ്. ‘ഉണ്ണിക്കുട്ടന്റെ ലോകം’ എഴുതിയതാരാന്നറിയുമോ? നന്തനാരപ്പൂപ്പൻ. പാവം, എന്തിനാണിത്ര വേഗം മരിച്ചു പോയത്? ദേ നോക്കിയേ, അല്ലി വരച്ച നന്തനാരപ്പൂപ്പന്റെ പടമാണിത്, നന്നായിട്ടില്ലേ?

അമ്മയ്ക്കൊരു മൂക്കുത്തി

വലിയ കാറ്റ് വന്നു.
മരങ്ങളെയൊക്കെ പിടിച്ചുകുലുക്കുന്ന, മരക്കൊമ്പത്തു നിന്ന് ഇലകൾ പൊഴിച്ചിടുന്ന കാറ്റ്. നല്ല മഴ വരാനുള്ള ഭാവമാണ്, കളി മതിയാക്കി മുറ്റത്തു നിന്ന് അകത്തേക്ക് കേറിക്കോ എന്നമ്മ പറഞ്ഞു ചിന്നുവിനോട്. മഴ തൂളാൻ തുടങ്ങി പെട്ടെന്ന്. മഴയെ നേരെ ചൊവ്വേ പെയ്യാൻ സമ്മതിക്കാതെ മഴയ്ക്കകത്തേക്കു സൂത്രത്തിൽ നൂണ്ടു കയറി കാറ്റ്. എന്നിട്ട് മഴയെ നാലു വഴിക്കും ചിതറിത്തെറിപ്പിച്ചു. ചരിഞ്ഞു പെയ്യുന്ന മഴയെയും മഴയെ അലങ്കോലമാക്കുന്ന കാറ്റിനെയും നോക്കി നോക്കി വരാന്തയിൽ നിന്നു ചിന്നു.

ആ മഴക്കാഴ്ച കണ്ടു നിന്നപ്പോൾ,അമ്മയുടെ നീണ്ട തലമുടി ഫാനിന്റെ കാറ്റിൽ പാറിപ്പറക്കും പോലെ എന്ന് ചിന്നുവിനു തോന്നി. മഴയമ്മയുടെ വെള്ളത്തുള്ളിത്തല മുടിയിഴകളിൽ തൊട്ടുതലോടാൻ ചിന്നുവിന് കൊതിയായി. അങ്ങനെയാണ് ചിന്നു മഴയത്തേക്കോടിയിറങ്ങി ആകെ നനഞ്ഞത്. അങ്ങനെയാണ് ചിന്നുവിന് അമ്മയുടെ വഴക്ക് കിട്ടിയതും പിന്നെ ചിന്നുവിന് പനി വന്നതും. എന്നാലെന്താ, ചിന്നു ഒരു മഴത്തുള്ളി വിരലറ്റം കൊണ്ട് തൊട്ടെടുത്ത് അമ്മയുടെ മൂക്കിന്റെ തുമ്പത്ത് മൂക്കുത്തിയായി വച്ചു കൊടുത്തല്ലോ… അപ്പോ അമ്മ, ചിന്നു മഴ നനഞ്ഞതിലെ ദേഷ്യം മറന്നും പോയല്ലോ…childrens stories, childrens literature, read aloud stories for children, stories for children, children stories children stories in malayalam, priya a s, priya a s stories, childrens stories online,ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children

നമ്മള്‍ വേനലവധിക്ക് കുഞ്ഞിക്കഥ പറയാനും വായിച്ചു കേള്‍പ്പിക്കാനും തുടങ്ങിയിട്ട് രണ്ടാഴ്ചയായി. വിഷുക്കൈ നീട്ടം മുതല്‍ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ് ഒന്നു വരെ കഥകളായി നമ്മളെത്തി നില്‍ക്കുന്നു.

നിങ്ങള്‍ക്കിഷ്ടമാകുന്നുണ്ടോ ഈ കഥകള്‍ ,നിങ്ങള്‍ എല്ലാ ദിവസവും കഥ കേള്‍ക്കുന്നുണ്ടോ, നിങ്ങളിതു പോലെ ഉണ്ടാക്കിക്കഥ പറയാന്‍ തുടങ്ങിയോ, ആരാണ് നിങ്ങള്‍ക്ക് കഥ അഭിനയിച്ച് കാണിച്ചു തരുന്നത് ,ഇനി ഏതു തരം കഥയാണ് നിങ്ങള്‍ക്കു വേണ്ടത് എന്നൊക്കെ അറിയണമെന്നുണ്ട് ഞങ്ങള്‍ക്ക്. എന്നാലല്ലേ ഇനിയും നല്ല കഥകള്‍ പറഞ്ഞുതരാനാവൂ…

നിങ്ങള്‍ കുഞ്ഞിക്കുട്ടികള്‍ക്ക് ഞങ്ങളെ അതെഴുതി അറിയിക്കാനൊന്നും അറിയില്ല എന്നും ഞങ്ങള്‍ക്കറിയാം. അതു കൊണ്ട് അമ്മയോടോ അച്ഛനോടോ അമ്മൂമ്മയോടോ അപ്പൂപ്പനോടോ പേട്ടനോടോ ചേച്ചിയോടോ പറഞ്ഞ് നിങ്ങളുടെ ഇഷ്ടവും അഭിപ്രായവും ഞങ്ങളെ ഒന്നറിയിക്കുമോ?  കഥകള്‍ക്ക് താഴെ കമന്റ്‌ ബോക്സ് ഉണ്ട്, നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു… 

Read More Stories for Children by Priya AS here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook