അറുപതു ദിവസം കൊണ്ട് അറുപതു കുഞ്ഞിക്കഥകൾ ഓഡിയോ സഹിതം പ്രിയ എഎസ് നിങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു. കൊച്ചുകൂട്ടുകാര്‍ ഇക്കഥകളെല്ലാം രസിച്ചിരുന്നു കേട്ടു കാണും, നിങ്ങളുടെ ഊണു നേരങ്ങള്‍ക്കും ഉറക്ക നേരങ്ങള്‍ക്കും ഈ കഥകള്‍ അകമ്പടി വന്നു കാണും എന്നും വിശ്വസിക്കുന്നു. കേട്ട കഥകളുടെ കേള്‍ക്കാത്ത ബാക്കി, കുട്ടികള്‍ അവരുടെ കുഞ്ഞു ഭാവനകളാല്‍ മെനയുന്നതായിരുന്നു ഞങ്ങളുടെ സങ്കല്പവും ലക്ഷ്യവും. അതേറെക്കുറെ സംഭവിച്ചിട്ടുണ്ടാവുമെന്നു തന്നെ വിശ്വസിക്കുന്നു. അവര്‍ ഇതു വരെ കാണാത്തതരം ജീവജാലങ്ങളും സങ്കടങ്ങളും സന്തോഷങ്ങളും ഈ കഥകളിലൂടെ വന്നു പോയപ്പോള്‍, അവരുടെ ലോകവും കാഴ്ചപ്പാടും ചിന്തകളും ഒന്നു കൂടി വലുതായിട്ടുണ്ടാവണം.
കുട്ടിക്കഥകള്‍ കുട്ടികളെ വലുതാക്കും, വലിയവരെ ചെറുതാക്കും.
വലിയവരും വന്ന് ഇക്കഥകള്‍ വായിച്ചു അവരുടെ കുട്ടിക്കാലങ്ങളിലേക്ക് തിരിച്ചു പോയതായി മനസ്സിലാവുന്നുണ്ട് ഈ കഥാപരമ്പരക്ക് കിട്ടിയ പ്രതികരണങ്ങളിലൂടെ.
പ്രിയയുടെ കഥകള്‍ ഇത് വരെ കേള്‍ക്കാത്ത കൂട്ടുകാര്‍ക്കും, ഇടയ്ക്ക് ഒന്നോ രണ്ടോ കഥകള്‍ കാണാതെ പോയവര്‍ക്കും, കഥകള്‍ ഒന്ന് കൂടി വായിക്കാന്‍ താത്പര്യം ഉള്ളവര്‍ക്കും വേണ്ടി ഇതാ രണ്ടാം സീസണിലെ കഥകളുടെ ഒരു സമ്പൂര്‍ണ്ണ ലിസ്റ്റ്. ഓരോ ലിങ്കും തുറന്നാല്‍ ഓരോ കഥകള്‍ വായിക്കാം, കേള്‍ക്കാം.
- ജോസഫ് എന്ന ആമയും ഹാരിയുടെ ഓണ്‍ലൈന്‍ ക്ളാസുകളും
- കണ്ണനെ പറ്റിച്ച ഓന്തും എട്ടുകാലിയും അണ്ണാനും
- ആനിയുടെ കഥയുമ്മകള്
- ഒരു വാഴപ്പഴക്കുലയുടെ കഥ
- പാവക്കുട്ടികളുടെ വഴക്ക്
- ജിറാഫിന്റെ തലയിലേക്ക് ഒരു അണ്ണാന്ചാട്ടം
- കുഞ്ഞന്റെ കുഞ്ഞിക്കുളം
- ചെത്തിക്കാട്ടിലെ തേന്‍കുരുവികള്‍
- ചാമ്പയ്ക്കാ പറിക്കാന്‍ പോയ പാവക്കുട്ടി
- കടല്‍ത്തീരത്തെ ബലൂണുകള്‍
- ഡൂഡു എന്ന പട്ടിക്കുട്ടി
- ജിറാഫ് കൊടുത്ത പഴമ്മാങ്ങ
- വഴിയില്‍ ഒരു കല്ല്
- ഡോക്റ്റര്‍ ഓലേഞ്ഞാലിയുടെ ക്ളിനിക്
- പഴങ്ങള്‍ തിന്നുന്ന കുട്ടികള്‍
- അപ്പു എന്ന പൂവ്
- ആമിയുടെ തവിട്ടുമൂങ്ങ
- പഴങ്ങള്‍ തിന്നുന്ന ലില്ലി
- കശുമാങ്ങാക്കാലത്തിലെ അപ്പു
- വീണ്ടും ചില അടുക്കളക്കാര്യങ്ങൾ
- കണ്ണന്റെ മുറിയിലെ തുമ്പിക്കടല്
- മടിയന്‍ തേന്‍കുരുവി
- കാക്കച്ചിയുടെ നന്ദിയപ്പൂപ്പന്
- പേര് സൂര്യകാന്തി
- റാണിപ്പൂച്ചയ്ക്ക് റാണി എന്ന പേരു കിട്ടിയ കഥ
- നിലാവിലെ കുറുക്കന്
- കീരിയുടെ കിണര്‍
- ഭൂമിയിലെ വെളിച്ചങ്ങൾ
- പടം വരയ്ക്കുന്ന ഹന്ന
- വണ്ടത്താന്മാരും തുമ്പിയും
- കുരുവി കൊടുത്ത തേൻകൂട സമ്മാനം
- നേഹയുടെ സുന്ദരന്‍ പട്ടിക്കുട്ടി
- കഥകൾ ഉറങ്ങാൻ പോയപ്പോൾ
- കളിച്ചന്തു
- അപ്പു, അമ്മയെ ഉറക്കിയതെങ്ങനെ?
- നിന്നിപ്പൂച്ച
- കമലയുടെ വരകള്‍
- കളിപ്പാട്ടങ്ങളുടെ ഉറക്കം
- മീന്ദോശ
- ആമയുടെ പാട്ട്
- ലൈബ്രറി
- മിലിയുടെ തലമുടി
- മണിക്കുട്ടിയുടെ പന്ത്
- ടോമിന്റെ കുളി
- പ്ലേ സ്കൂൾ
- കുഞ്ഞന്റെ പനി
- അലനും മാങ്ങയും
- നീലപ്പൊന്മാന് തൂവല്‍
- പുസ്തകക്കട ബൈ രാമന് പൂച്ച ആന്റ് ചിന്നു മുയല്
- പാവകളുടെ കോവിഡ്ക്കാലം
- കോഴിക്കുഞ്ഞുങ്ങളുടെ മണ്ടത്തരങ്ങള്‍
- തുണിസഞ്ചികള്‍ വില്‍ക്കാനുണ്ട് എന്ന് അമ്മിണിയാമ
- ഇള എന്ന ഇല
- മയില്‍പ്പീലി വിശേഷങ്ങള്‍
- നദീനിന്റെ ലോകം
- ആലിയ
- ഇരുപതാം നിലയിലെ വീട്
- പിസ തിന്നുന്ന മാന്കുട്ടി: കഥ വായിക്കാം, കേള്‍ക്കാം
- കളിയും പാട്ടും
- ഒഴിവുകാലം
- ഉറുമ്പിന്റെ പനി