കുമ്പാളയിലെ വിശേഷങ്ങൾ: കുട്ടികളുടെ നോവല്‍-ഭാഗം 8

തോണി പുഴയുടെ നടുവിലെത്തിക്കാണും. പെട്ടെന്നൊരൊച്ച. വെള്ളത്തിൽ നിന്നും എന്തോ ഉയർന്നു വരുന്നു. ഒരു തല. അല്ല രണ്ട് മൂന്ന് നാല് തലകൾ…

kt baburaj, childrens novel, iemalayalam

കടത്തു തോണി

“കടവത്ത് ആരുമുണ്ടായിരുന്നില്ല. ഒരു കുറ്റിയിൽ കടത്തുവള്ളം കെട്ടിയിട്ടിരുന്നു. ഒരു തുഴയും. ഉച്ചത്തിൽ വിളിച്ചു നോക്കി. ആരും വന്നില്ല. കുറേ നേരം കൂടി കാത്തിരുന്നു.എന്നിട്ടും ആരും വന്നില്ല.എന്നാൽ ഒറ്റക്ക് തുഴയാമെന്നു കരുതി. വള്ളത്തിന്റെ കെട്ടഴിച്ചു തോണി തുഴയാൻ തുടങ്ങി.”

“തോണി പുഴയുടെ നടുവിലെത്തിക്കാണും. പെട്ടെന്നൊരൊച്ച. വെള്ളത്തിൽ നിന്നും എന്തോ ഉയർന്നു വരുന്നു. ഒരു തല. അല്ല രണ്ട് മൂന്ന് നാല് തലകൾ… മെയ്യൂക്കുള്ള നാല് മല്ലൻമാർ. അവർ ആർത്തട്ടഹസിച്ചു കൊണ്ട് തോണി പിടിച്ചുലയ്ക്കാൻ തുടങ്ങി. പങ്കായം വീശി ഞാനവരെ ചെറുക്കാൻ നോക്കിയതാണ്. എന്നിട്ടും തോണി മറിഞ്ഞു. ഞാൻ വെള്ളത്തിലൂളിയിട്ടു പോവുകയും ചെയ്തു. മല്ലൻമാർ എന്നെ പിടിക്കാൻ ഒരുപാടു നേരം നീന്തി നോക്കി. ഞാനവർക്കു പിടി കൊടുക്കാതെ വെള്ളത്തിനടിയിലൂടെ നീന്തി കര പിടിക്കുകയും ചെയ്തു.”kt baburaj, childrens novel, iemalayalam
”എന്നിട്ട്…” മന്ത്രി ചോദിച്ചു.

“എന്നിട്ടെന്താ അടിയനിവിടെ കേടൊന്നും കൂടാതെ എത്തുകയും ചെയ്തു.”

“അപ്പോൾ മിടുക്കനാണ്. ബലശാലിയും. ബുദ്ധിയുമുണ്ട്. മഹാരാജന്റെ ചികിത്സ ആരംഭിക്കാം. പക്ഷേ ചില വ്യവസ്ഥകളുണ്ട്. ഞങ്ങൾ പറയുന്നതു പോലാവണം ചികിത്സ. അനുസരിച്ചാൽ അടുത്ത രാജ വൈദ്യ പദവി ഉറപ്പ്. അനുസരിച്ചില്ലെങ്കിൽ തലയില്ലാതെ ഇടനിലനാട്ടിലേക്ക് തിരിച്ചു പോവാം അതും ഉറപ്പ്.”

മന്ത്രി മുഖ്യൻ കുബുദ്ധി പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഒപ്പം സേനാധിപനും ചേർന്നു. ഒന്നും മനസ്സിലാവാതെ ദയാനന്ദൻ രണ്ടു പേരെയും മാറി മാറി നോക്കി.

“തൽക്കാലം വൈദ്യർ പോയി വിശ്രമിക്കൂ. നാളെ കാലത്ത് രാജാവിനെ മുഖം കാണിക്കാൻ അവസരമൊരുക്കം.”

തിരിഞ്ഞു നടക്കുമ്പോൾ മന്ത്രി മുഖ്യന്റേയും സേനാപതിയുടെയും പൊട്ടിച്ചിരികൾ തനിക്കു പിന്നാലെ വരുന്നുണ്ടെന്ന് ദയാനന്ദനു തോന്നി.

തുടരും…

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kt baburaj novel kumbalayile visheshangal chapter 8

Next Story
കുമ്പാളയിലെ വിശേഷങ്ങൾ: കുട്ടികളുടെ നോവല്‍-ഭാഗം 7kt baburaj, childrens novel, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com