കുമ്പാളയിലെ വിശേഷങ്ങൾ: കുട്ടികളുടെ നോവല്‍-ഭാഗം 7

കുറച്ചു കൂടി ചെന്നപ്പോൾ ഒരു മരം നിന്നു കത്തുന്നതു കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോഴാണ് മരം കത്തുന്നതല്ല എന്ന് ബോധ്യമായത്. വലിയൊരു മിന്നാമിന്നിക്കൂട്ടം. അതങ്ങനെ മദിച്ചു പുളക്കുകയായിന്നു. എന്തു മനോഹരമായ കാഴ്ചയായിരുന്നെന്നോ

kt baburaj, childrens novel, iemalayalam

വനയാത്ര

“കാട്ടിലേക്കു കയറിയപ്പോൾ ഒരു നരി പാഞ്ഞു വന്നു. ഔഷധ പുല്ല് പറിച്ച് കൈയിലിട്ടു തിരുമ്മി ഈ വടിയുടെ അറ്റത്തു തേച്ച് നരിക്കു നേരെ നീട്ടി. ഔഷധം മണത്ത് നരി പാഞ്ഞു പോയി. മൃഗങ്ങളെ അകറ്റാനുള്ള മരുന്നാണ്. വഴിനീളെ പിന്നേയും പിന്നേയും മൃഗങ്ങൾ വന്നുകൊണ്ടിരുന്നു. നരിയും പുലിയും കണ്ടാമൃഗവും കാട്ടുപോത്തുമൊക്കെ. അവയൊക്കെയും വന്ന പോലെ പോയി. ”

ഒന്നു നിർത്തി ദയാനന്ദൻ കാട്ടുയാത്രയുടെ കഥ തുടർന്നു.

“രാത്രിയായി. എന്നിട്ടും യാത്ര തുടർന്നു. നിലാവുണ്ടായിരുന്നു. നിലാവിൽ കാട്ടു പാതകൾ തെളിഞ്ഞിരുന്നു. ഇടയ്ക്കിടെ ഇലയനക്കങ്ങളുണ്ടായി. മൃഗങ്ങളായിരിക്കും. അത് സാരമില്ല .മൃഗങ്ങളെ ഇണക്കാം കൂട്ടുകാരാക്കാം. പക്ഷെ കാട്ടു കള്ളൻമാർ കാണും. അവർ കൊള്ളയടിക്കും. ജീവനെടുത്തെന്നും വരും. ഒളിഞ്ഞു നിന്നാണാക്രമിക്കുക. അവരെയാണ് ശ്രദ്ധിക്കേണ്ടത്.”

“കുറച്ചു കൂടി ചെന്നപ്പോൾ ഒരു മരം നിന്നു കത്തുന്നതു കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോഴാണ് മരം കത്തുന്നതല്ല എന്ന് ബോധ്യമായത്. വലിയൊരു മിന്നാമിന്നിക്കൂട്ടം. അതങ്ങനെ മദിച്ചു പുളക്കുകയായിന്നു. എന്തു മനോഹരമായ കാഴ്ചയായിരുന്നെന്നോ. കാഴ്ച കണ്ട് കാട്ടുപുള്ളിന്റെ പാട്ടുകേട്ട്, കൂമന്റെ മൂളൽ കേട്ട് കുറുക്കന്റെ ഓരിയിടൽ കേട്ട് നടക്കുമ്പോൾ മുന്നിലെ നിലാവിലൂടെ പെട്ടെന്ന് ആരൊക്കെയൊ പാഞ്ഞു നടക്കാൻ തുടങ്ങി. ചുറ്റും ഭയാനകമായ ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി. മൃഗങ്ങൾ ചുറ്റിലും ഉറക്കെ കരയാൻ തുടങ്ങി. പക്ഷികൾ ചിറകടിച്ചു പറക്കാൻ തുടങ്ങി. വലിയ കാറ്റു വിശാൻ തുടങ്ങി.”

kt baburaj, childrens novel, iemalayalam
“ആരാ…? ആരാ…?” മന്ത്രിയും സേനാനായകനും ഒരു പോലെ ചോദിച്ചു.

ദയാനന്ദൻ ഒന്ന് നിർത്തി ചുറ്റും നോക്കി എന്നിട്ട് പതുക്കെ പറഞ്ഞു. “ആത് കാളി കൂളി പിശാചുക്കളുടെ വരവായിരുന്നു. നല്ല ചോരയും നീരുമുള്ള ഒരു ചെറുപ്പക്കാരനല്ലേ അവനെ വെറുതെ കിട്ടിയാൽ വിടുമോ?”

“എന്നിട്ട്… പറയൂ .എന്നിട്ടെന്തുണ്ടായി?” മന്ത്രിക്ക് ആകാംഷയടക്കാൻ കഴിഞ്ഞില്ല.

“എന്നിട്ട്… ഞാനവിടെ കുറച്ചു നേരം അനങ്ങാതെ നിന്നു. സർവ്വ ഗുരു ദൈവങ്ങളേയും മനസ്സിൽ പ്രാർത്ഥിച്ചു. ഭാണ്ഡത്തിൽ നിന്നും ഒരു പിടി ഭസ്മമെടുത്ത് കൂളിമന്ത്രം ജപിച്ച് ചുറ്റിലുമെറിഞ്ഞു. പതുക്കപ്പതുക്കെ കാട് നിശ്ശബ്ദമായി. കാറ്റും നിന്നു. വീണ്ടും വഴിതെളിഞ്ഞു.

കാടുകടക്കുമ്പോഴേക്കും നേരം വെളുത്തിരുന്നു. അവിടെ ആരൊക്കെയോ ഒളിച്ചു നിൽക്കുന്നുണ്ടായിരുന്നു. കുന്തവും വാളുമൊക്കെയുണ്ടായിരുന്നു അവരുടെ കൈയിൽ. അവർ വഴി തടഞ്ഞു. “എന്തു വേണം? എവിടുന്നു വരുന്നു? എങ്ങോട്ടു പോവുന്നു,” അവർ ചോദിച്ചു.

“ഇടനിലനാട്ടിൽ നിന്നും വരുന്ന വൈദ്യനാണ്. പേര് ദയാനന്ദൻ. കുമ്പാള രാജാവിനെ ചികിത്സിക്കാൻ പോവുകയാണ്.”

“അതു കേട്ട് അവർ ചിരിക്കാൻ തുടങ്ങി. ‘നാട്ടിലും മറുനാട്ടിലുമുള്ള മിടുക്കരായ വൈദ്യൻമാർ ചികിത്സിച്ചു ഭേദമായിട്ടില്ല. പിന്നല്ലെ ഈ പീറചെറുക്കൻ. തിരിച്ചു പോയ്ക്കോളു. അവിടെപ്പോയാൽ തലയും കൊണ്ട് തിരിച്ചു വരാൻ പറ്റില്ല,’  അവർ പേടിപ്പിക്കാൻ ശ്രമിച്ചു. ഒട്ടും പേടിക്കാതെ ഞാൻ ഞാൻ അവർക്കിടയിലൂടെ നടന്ന് കടവത്തെത്തി.”

“എന്നിട്ട് കടവുകടക്കാൻ പറ്റിയോ,” സേനാപതി ചോദിച്ചു.

“പറ്റി.”

തുടരും…

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kt baburaj novel kumbalayile visheshangal chapter 7

Next Story
കുമ്പാളയിലെ വിശേഷങ്ങൾ: കുട്ടികളുടെ നോവല്‍-ഭാഗം 6kt baburaj, childrens novel, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com