യാത്ര

മരങ്ങള്‍, കാട്ടുവള്ളികള്‍, ചോലകള്‍, പാറക്കെട്ടുകള്‍… കുറുക്കച്ചന്‍ ഓടിക്കൊണ്ടിരുന്നു. ഇടയ്ക്കവനു വിശന്നു. വല്ലാതെ ദാഹിച്ചു. കരിങ്കോഴികളിലൊന്നിനെ കടിച്ചുപറിച്ചുതിന്നാലോ എന്ന് തോന്നിയതാണ്. വേണ്ടെന്നുവെച്ചു.

കാട്ടുചോലയ്ക്കരികില്‍ കോഴികളെയിട്ടു. അവന്‍ വെള്ളത്തിലെടുത്തുചാടി. വായില്‍ കുടുങ്ങിയത് ഒരാമയാണ്. ആമ അതിന്‍റെ തോടിനുള്ളിലേക്ക് തലവലിച്ചുകളഞ്ഞു. തിരിച്ചും മറിച്ചും നോക്കിയിട്ടും. കുറുക്കച്ചന് ആമയെ തിന്നാന്‍ കഴിഞ്ഞില്ല. ആമതോടിലുരഞ്ഞ് അവന്‍റെ പല്ലടര്‍ന്നുപോവാഞ്ഞത് ഭാഗ്യം.k t baburaj, childrens novel, iemalayalam
അവന്‍ കാട്ടുചോലയ്ക്കരികിലൂടെ പതുങ്ങിപ്പതുങ്ങി നടന്നു. ഒരു കാട്ടുകൊക്ക് ഉന്നം നോക്കി മീന്‍പിടിക്കാന്‍ ഒറ്റക്കാലില്‍ നില്ക്കുന്നുണ്ട്. കുറുക്കച്ചന്‍ അതിനുമേല്‍ പറന്നുവീഴുകയാണ് ചെയ്തത്. ഒന്നനങ്ങാന്‍ പോലും ഇടകൊടുക്കാതെ കുറുക്കച്ചന്‍ കാട്ടുകൊക്കിന്‍റെ കഴുത്തില്‍ തന്നെ കടിച്ചു. പാറയ്ക്കുമറവില്‍ കൊണ്ടുവന്ന് കറുമുറേ തിന്നു. ചോരനക്കിക്കുടിച്ചു. വീണ്ടും വെള്ളത്തിലറങ്ങി അങ്ങോട്ടുമിങ്ങോട്ടും നീന്തി.

ഒട്ടും ഉന്നംതെറ്റാതെ പറന്നുവീണ് കാട്ടുകൊക്കിനെ പിടിക്കുന്ന എന്നെയാണ് ആ കുറുക്കിപ്പെണ്ണ് തടിയനങ്ങാത്തവന്‍ എന്നൊക്കെ പറഞ്ഞ് പരിഹസിച്ചത്. ഞാന്‍ കാണിച്ചുകൊടുക്കാം അവള്‍ക്ക് ഈ കുറുക്കച്ചന്‍ ആരാണെന്ന്.

ഇനിയും വൈകിക്കൂടാ…യാത്ര തുടരണം. കരിങ്കോഴികളേയും കടിച്ചുപിടിച്ച് കുറുക്കച്ചന്‍ പാഞ്ഞു. കിഴക്കന്‍ കാടവന് പിറകിലായി. കാടും പടലും, വള്ളിപ്പടര്‍പ്പും, കാട്ടുചോലയും, കരിമ്പാറകളും പിന്നിലായി. അവന്‍ കാറ്റുപോലെ പാഞ്ഞുകൊണ്ടിരുന്നു.

സൂര്യന്‍ കെടാന്‍ തുടങ്ങുകയാണ്. കാടാകെ ഇരുട്ടുമൂടാന്‍ തുടങ്ങുകയാണ്. ചീവീടുകള്‍ ആര്‍ത്തുകരയുന്നു. അവന്‍ തെക്കന്‍ കാടുകയറാന്‍ തുടങ്ങി. ഇവിടെയെവിടെയോ ആണ് ജംബൂകന്‍ മൂത്താരുടെ മട. അവന്‍ മട തേടി മണം പിടിച്ചുനടന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook