കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

അപ്പൂപ്പൂവ്

അപ്പുവിന് പരീക്ഷയാണ്.

മാര്‍ച്ച് മാസത്തിലാണ് പരീക്ഷ. മാര്‍ച്ച് കഴിഞ്ഞാല്‍ ഏപ്രില്‍. ഏപ്രിലും മെയും സ്‌ക്കൂളില്ലാത്ത കാലം, അഥവാ ഒഴിവുകാലമാണ്.

പരീക്ഷ കഴിഞ്ഞാല്‍ അപ്പു,  ഒന്നാം ക്‌ളാസില്‍ നിന്നു ജയിച്ച്, രണ്ടാം ക്‌ളാസിലാവും!

പരീക്ഷയ്ക്കു പോകാനായി, ബാഗും എടുത്ത്, വീടിന്റെ മുറ്റത്ത് വന്നു നിന്നു അപ്പു.

ഇനിയിപ്പോ, സ്‌ക്കൂള്‍ വാന്‍ വരും.

അമ്മ, അപ്പുവിനോട് ചോദിച്ചു, ‘ഫ്‌ളവറിന്റെ സ്‌പെല്ലിങ് പറഞ്ഞേ. മറന്നോ എന്നു നോക്കട്ടെ.’

അപ്പു സ്‌പെല്ലിങ് ഓര്‍ത്തെടുക്കാന്‍ നോക്കുമ്പോഴാണ് അമ്മ, മുറ്റത്തിന്റെ മൂലയിലേയ്ക്ക് കൈ ചൂണ്ടിപ്പറഞ്ഞത്- ‘ദേ നമ്മുടെ  ലില്ലിച്ചെടി പൂത്തിരിയ്ക്കുന്നു.’
അപ്പു നോക്കി. ഓറഞ്ചു കളറുള്ള, വലിയ ഒരു മൈക്കു പോലെയുണ്ട് ലില്ലിപ്പൂവ്. നീണ്ട വര പോലുള്ള നീളന്‍ ഇലയും ഉണ്ട് ലില്ലിച്ചെടിയ്ക്ക്.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

കുറച്ചുനാള്‍ മുമ്പ്, അപ്പുവും കൂട്ടുകാരും കൂടി പന്തു കളിച്ചപ്പോള്‍, പന്തു ചെന്നു വീണ മൂലയിലാണ് ഇപ്പോള്‍ ലില്ലിച്ചെടി പൂത്തുനില്‍ക്കുന്നത്.

അന്ന് അപ്പുവും കൂട്ടുകാരും ചെല്ലുമ്പോ, അവിടെ ലില്ലിച്ചെടി പോയിട്ട്, ഒരു പുല്ലു പോലും കാണാനുണ്ടായിരുന്നില്ലല്ലോ. പിന്നെ ഇപ്പോ എവിടെ നിന്നാ, ചെടിയും പൂവുമൊക്കെ വന്നത്?

അമ്മ പറഞ്ഞു, ‘പൂ ഉണ്ടായിക്കഴിഞ്ഞാല്‍ ഉടനെ, ലില്ലിച്ചെടി ഉണങ്ങും. ഭൂമിയ്ക്കടിയില്‍, ലില്ലിച്ചെടിയുടെ കിഴങ്ങുമാത്രം കിടക്കും. അടുത്ത വേനല്‍ക്കാലം  വരും വരെ അതങ്ങനെ മണ്ണിനടിയില്‍ പതുങ്ങിക്കിടക്കും. ആരും വെള്ളമൊന്നും കൊടുക്കണ്ട അതിന്. മറ്റു ചെടികളെപ്പോലല്ല, അതിന് ചൂടുകാലത്ത് കിളിര്‍ക്കാനാണിഷ്ടം.

മണ്ണിനടിയിലെ കലണ്ടര്‍ നോക്കി, അത് മാര്‍ച്ച് -ഏപ്രില്‍ മാസങ്ങള്‍  വരെ, അനക്കമൊന്നുമില്ലാതെ അങ്ങനെ കിടക്കും.

പിന്നെ, പെട്ടെന്ന് ഇല വരും. അതു കഴിഞ്ഞ്, പൂ വരും. വര്‍ഷത്തിലൊരിയ്ക്കലേ പൂക്കൂ.

ലില്ലി എന്നും ഏപ്രില്‍ ലില്ലി എന്നും വിളിയ്ക്കും, ഈ പൂവിനെ.

ഓറഞ്ച് നിറ ലില്ലിയാണ് സാധാരണയായി കാണാറ് എല്ലായിടത്തും. വേറെ നിറങ്ങളിലെ ലില്ലിപ്പൂക്കളുടെ കിഴങ്ങുകള്‍, ചെടികളുടെ നേഴ്‌സറികളില്‍ വാങ്ങാന്‍ കിട്ടും.

അമ്മ, ലില്ലിയെ വിളിച്ചു- ‘ലില്ലിപ്പൂവേ…’
അപ്പു വിളിച്ചു- ‘ലില്ലിഫ്‌ളവറേ.’

അപ്പു, ലില്ലിപ്പൂവിനെ തൊട്ടു നോക്കി, ‘നിന്റെ സ്‌പെല്ലിങ് എനിയ്ക്കറിയാമല്ലോ’ എന്നു പറഞ്ഞു.

Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

‘എന്നാ പറയ്, കേക്കട്ടെ’ എന്ന് അമ്മ, ഒച്ച മാറ്റി, ലില്ലിപ്പൂവാണമ്മയെന്ന നാട്യത്തില്‍ പറഞ്ഞു.

അപ്പു, ഗമയില്‍, നല്ല ഉച്ചത്തില്‍ പറഞ്ഞു ‘Flower.’

‘കറക്റ്റ്’ എന്നു പറഞ്ഞു അമ്മ. ‘Correct’ എന്ന് കറക്റ്റിന്റെ സ്‌പെല്ലിങും പറഞ്ഞു അപ്പു.

അപ്പോഴേയ്ക്ക്, സ്‌ക്കൂള്‍ വാന്‍ വന്നു.

അപ്പു, സ്‌ക്കൂള്‍ വാനില്‍ കേറിയിരുന്നു അമ്മയെ നോക്കി, ചിരിച്ചു കൈവീശി.

അപ്പു, നല്ലോണം വിടര്‍ന്ന ഒരു പൂവാണെന്നു തോന്നി, അമ്മയക്ക്.

കാറ്റത്താടുന്ന ഒരു പൂവു പോലെയുണ്ട്, അപ്പു കൈവീശുമ്പോള്‍ എന്നും അമ്മയ്ക്കു തോന്നി…

അപ്പോള്‍, മുറ്റത്തെ ലില്ലിപ്പൂക്കളും കാറ്റിലാടി.

<iframe width=”100%” height=”300″ scrolling=”no” frameborder=”no” allow=”autoplay” src=”//w.soundcloud.com/player/?url=https%3A//api.soundcloud.com/tracks/821604148&color=%23ff5500&auto_play=false&hide_related=false&show_comments=true&show_user=true&show_reposts=false&show_teaser=true&visual=true”></iframe>

നമ്മൾ വേനലൊഴിവിന് കഥ പറഞ്ഞു തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. ഇഷ്ടമാകുന്നുണ്ടോ കഥ വായനയും കഥ വായിച്ചു കേൾക്കലും എന്ന് കൊച്ചു കൂട്ടുകാരും രക്ഷിതാക്കളും അധ്യാപകരും അറിയിച്ചാൽ സന്തോഷം. നിര്‍ദേശങ്ങളും സ്വാഗതം.  

ഈ കുഞ്ഞു കഥകൾക്കായി വരയ്ക്കാൻ താൽപ്പര്യമുള്ള കുട്ടികൾ ഞങ്ങളെ ബന്ധപെടുക. കൊച്ചു കൂട്ടുകാർക്കായുള്ള കഥകൾക്കായി കൊച്ചു കൂട്ടുകാർ തന്നെ വരയ്ക്കുന്നതിൽപ്പരം രസം മറ്റെന്തുണ്ട്?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook