കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

ആമിയുടെ തവിട്ടുമൂങ്ങ

സ്‌ക്കൂള്‍ വിട്ടു വന്നതേയുള്ളു ആമി.

ഇനി അച്ഛനും അമ്മയും ഓഫീസില്‍ നിന്നു വരണം. അതുവരെ ആമി ഒറ്റയ്ക്കിരിക്കണം വീട്ടില്‍.

വരുമ്പോ കഴിയ്ക്കാന്‍, ആപ്പിളോ ബിസ്‌ക്കറ്റോ ബ്രഡും ജാമുമോ, അങ്ങനെ എന്തെങ്കിലും അമ്മ ഡൈനിങ് റ്റേബിളില്‍ എടുത്തു വച്ചിട്ടുണ്ടാവും.

യൂണിഫോം മാറ്റി കുളിച്ചു വന്ന്, എന്തേലുമെടുത്തു കഴിയ്ക്കണം എന്നാണ് അമ്മ അവളെ ചട്ടം കെട്ടിയിരിയ്ക്കുന്നത്.

പക്ഷേ, ആമി എന്താ ചെയ്യുക എന്നറിയാമോ?

യൂണിഫോം ഇട്ടു കൊണ്ടുതന്നെ ചായപ്പെന്‍സിലോ ക്രയോണോ കൈയിലെടുത്തു പിടിയ്ക്കും. എന്നിട്ട് വര തുടങ്ങും. ചിലപ്പോള്‍ കടലാസ്സില്‍, ചിലപ്പോള്‍ ഭിത്തിയിലാവും വര.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

ഭിത്തിയില്‍ വരയ്ക്കുന്നതിന്, അച്ഛനുമമ്മയും ആമിയെ വഴക്കു പറയില്ലേ, എന്നാവും ഇപ്പോള്‍ എല്ലാവരും ആലോചിയ്ക്കുന്നത്.

ആമി, എവിടെ എന്തു വരച്ചാലും, ‘ആഹാ കൊള്ളാല്ലോ ഇന്ന് ആമിക്കുട്ടീടെ വര’ എന്നു പറയുന്നതരം നല്ല അച്ഛനുമ്മയുമാണ് ആമിക്കുട്ടിക്കുള്ളത്.

പണ്ട് ആമി വാടക വീട്ടിലായിരുന്നു. അവിടെ ‘ഭിത്തി വൃത്തികേടാക്കരുത്’ എന്ന് വീടിന്റെ ഉടമസ്ഥന്‍ പറഞ്ഞിരുന്നു.

അതു കൊണ്ട് ആമി, ആ വീട്ടില്‍ വച്ച് ഭിത്തിയിലൊന്നും വരയ്ക്കാറില്ലായിരുന്നു.

വീടിന്റെ ഓണര്‍മാമയ്ക്ക് ഇഷ്ടമില്ലാത്തതൊന്നും, നമ്മളവരുടെ വീട്ടില്‍ ചെയ്യാന്‍ പാടില്ലല്ലോ.

ആമിയുടെ അമ്മയും അച്ഛനും ബാങ്കില്‍ നിന്നു ലോണെടുത്ത്, സ്വന്തം വീടുണ്ടാക്കിയതില്‍പ്പിന്നെയാണ്, ആമി ഭിത്തിയില്‍ വര തുടങ്ങിയത്.

ആമിയ്ക്ക് ചിലപ്പോള്‍ കടലാസെടുത്തു വരയ്ക്കാനൊക്കെ മടിയാവും. ചിലപ്പോ ആമിയ്ക്ക് രാവിലെ കണ്ണും തിരുമ്മി എഴുന്നേറ്റു വരുമ്പോഴേ വരയ്ക്കണം എന്നു തോന്നും. അപ്പോഴൊക്കെ ഭിത്തിതന്നെയാണ് നല്ലത് എന്നാണ് ആമിക്കുട്ടിയുടെ ആഭിപ്രായം.

ഇന്ന് സ്‌ക്കൂളില്‍ നിന്നു വന്നപ്പോള്‍, ആമിയ്ക്ക് സാധാരണ അവള്‍ വരയ്ക്കാറുള്ള വീടും മരവും അല്ലെങ്കില്‍ കടല്‍ത്തീരവും അസ്തമയ സൂര്യനും, അതുമല്ലെങ്കില്‍ മരവും മലയും പുഴയും- ഇതൊന്നും വരയ്ക്കാന്‍ തോന്നിയില്ല.

അവളുടെ ക്‌ളാസിലെ ചിന്മയി പറഞ്ഞ മൂങ്ങാക്കുഞ്ഞിനെ വരയ്ക്കാനാണ്, പെട്ടെന്ന് ആമിക്കുട്ടിയ്ക്ക് തോന്നിയത്.

ചിന്മയിയുടെ വീട്ടില്‍ ഒരു ദിവസം മുറിയ്ക്കകത്തേയ്ക്ക് ഒരു മൂങ്ങാക്കുഞ്ഞ് പറന്നുവന്നു.

അതിനെ പുറത്തേയ്‌ക്കോടിച്ചു വിടാന്‍, അവളുടെ അച്ഛന്‍ പെട്ട പാടിനെക്കുറിച്ചായിരുന്നു ചിന്മയി, ഇന്ന് ഊണു സമയത്ത് പറഞ്ഞത്.

മൃഗശാലയില്‍ പോയപ്പോള്‍ കണ്ട മൂങ്ങകളെ അപ്പോള്‍ ആമി ഓര്‍ത്തു.

ഒരുപാടു മൂങ്ങയുണ്ടായിരുന്നു സൂവില്‍, തുറുകണ്ണ് മിഴിച്ച്, അവരെല്ലാം അനങ്ങാതിരുന്ന് ആമിയെ നോക്കിപ്പേടിപ്പിച്ചതും ‘എനിയ്ക്ക് മൂങ്ങയെ കാണണ്ട’ എന്നു അന്ന് ആമി കരഞ്ഞു ബഹളമുണ്ടാക്കിയതും, അച്ഛനവളെ മയിലിനെ കാണാന്‍ കൊണ്ടുപോയി സന്തോഷിപ്പിച്ചതും, ചിന്മയിയോട് ആമി ഊണുനേരത്ത് വിസ്തരിച്ചു.

‘പേടി തോന്നുന്ന മൂങ്ങയൊന്നുമല്ല, ഞങ്ങളുടെ വീട്ടില്‍ വന്നത്. തവിട്ടു നിറമായിരുന്നു അതിന്. അതൊരു മൂങ്ങാക്കുഞ്ഞായിരുന്നു. അച്ഛന്റെയും അമ്മയുടെയും അടുത്തു നിന്ന് കൂട്ടം തെറ്റി വന്ന മൂങ്ങാക്കുഞ്ഞായിരിയ്ക്കും അതെന്ന് എന്റെ അച്ഛന്‍ പറഞ്ഞു’ എന്നൊക്കെ ചിന്മയി മറുപടിയായി വിസ്തരിക്കുന്നതിനിടെ ലഞ്ച് റ്റൈം കഴിഞ്ഞു.

പിന്നെ മലയാളം റ്റീച്ചര്‍ വന്ന്, പൂതത്തിനെ കുറിച്ചുള്ള പാട്ടു പഠിപ്പിച്ചു.

അപ്പോഴൊക്കെയും, മൂങ്ങാക്കുഞ്ഞായിരുന്നു ആമിയുടെ മനസ്സില്‍.

പേടിച്ച കണ്ണുകളുള്ള മൂങ്ങാക്കുഞ്ഞ്, എവിടെയോ ഇരുന്ന്, അതിന്റെ അച്ഛനെയുമമ്മയെയും കാണാതെ കരയുകയാണെന്നവള്‍ക്ക്, സ്‌ക്കൂള്‍ വാനിലിരിയ്ക്കുമ്പോഴും തോന്നി.

ആ പേടിച്ച മൂങ്ങാക്കുഞ്ഞിനെയാണവള്‍, സ്‌ക്കൂള്‍ വിട്ടു വീട്ടില്‍ വന്നു കയറിയതും വരയ്ക്കാന്‍ തുടങ്ങിയയത്.

‘നീയൊന്ന് നോക്കിയേ, കണ്ണ്, തല, ചിറക്, കാല് ഒക്കെ വരച്ചത് ശരിയായിട്ടില്ലേ’ എന്നവള്‍ ഡോളിപ്പാവയോട് ചോദിച്ചു .

‘ഉവ്വുവ്വ്’ എന്നു മറുപടി പറഞ്ഞത് പക്ഷേ ഡോളിപ്പാവയല്ല, മൂങ്ങാക്കുഞ്ഞു തന്നെയാണ്.

വാഷ് ബെയ്‌സിന്റെ മുകളിലെ ഭിത്തിയില്‍ ആണ്, അവളതിനെ വരച്ചു വച്ചത്.

മുഖം കഴുകിക്കൊണ്ടു നിന്നപ്പോഴാണല്ലോ ആമിയ്ക്കവളെ വരയ്ക്കാന്‍ തോന്നിയത്, അപ്പോപ്പിന്നെ അടുത്തു കാണുന്ന ഭിത്തിയിലല്ലാതെ വേറെ എവിടെ വരയ്ക്കാനാണ് മൂങ്ങാക്കുട്ടപ്പനെ?

വരച്ചു കഴിയും വരെ, അതൊരു മൂങ്ങാക്കുഞ്ഞുമാത്രമായിരുന്നു.

പക്ഷേ, വരച്ചു തീര്‍ന്നതും, അവള്‍ക്കതിനെ മൂങ്ങാക്കുട്ടപ്പന്‍ എന്നു വിളിയ്ക്കാന്‍ തോന്നി.

‘മൂങ്ങാക്കുട്ടപ്പാ, ഞാന്‍ മൃഗശാലയില്‍ കണ്ട ഓര്‍മ്മവച്ചും കഥയുടെ താളുകളിലൊക്കെ കണ്ട പടങ്ങളുടെ ഓര്‍മ്മ വച്ചും വരച്ചതാണേ നിന്നെ. അത്രയ്ക്കങ്ങ് ശരിയായോ എന്നറിയില്ല കേട്ടോ’ എന്ന് ആമി അതിനോട് വര്‍ത്തമാനം പറഞ്ഞു.

‘മൂങ്ങാക്കുട്ടപ്പന്‍. അത് നല്ല പേരാണ് കേട്ടോ ആമിക്കുട്ടിയേ’ എന്നു പറഞ്ഞ് മൂങ്ങാക്കുട്ടപ്പന്‍ പെട്ടെന്ന് ഭത്തിയില്‍ നിന്ന് അവളുടെ മടിയിലേയ്ക്ക് ഒറ്റച്ചാട്ടം.

‘ങേ, നിനക്ക് ജീവന്‍ വച്ചോ’ എന്നും ചോദിച്ച് അന്തം വിട്ടു നിന്നുപോയി ആമിക്കുട്ടി.

‘ഞാന്‍ സത്യത്തില്‍ ഇങ്ങനെ തന്നെയാ ഇരിയ്ക്കുന്നത്, നീ വരച്ചത് ഒരു തരിപോലും തെറ്റിയിട്ടില്ല, അതു കൊണ്ടാ എനിയ്ക്കു ജീവന്‍ വച്ചത്’ എന്നു പറഞ്ഞു മൂങ്ങാക്കുട്ടപ്പന്‍.

ആമിയ്ക്ക് സന്തോഷം കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതായി, അവള് ജനലിലേയ്ക്ക് ഒറ്റച്ചാട്ടം, അങ്ങനെ ജനലില്‍ കേറി നിന്ന് അവള്‍, ‘ഹായ് ഹായ്’ എന്ന് ഒച്ചവെച്ചോണ്ട് തുള്ളിമറിയാന്‍ തുടങ്ങി.

‘ഇങ്ങനെ തുള്ളി മറിഞ്ഞാല്‍ നീ താഴെ വീഴും, നിന്റെ തല പൊട്ടും, നീ താഴെയിറങ്ങ്, ഞാന്‍ എന്റെ ചിറക് നീട്ടിത്തരാം, നീ അതിന്മേല്‍ നിന്റെ കുഞ്ഞു വിരല്‍ കൊണ്ടു പിടിയ്ക്ക്, നമുക്ക് നൃത്തം ചെയ്യാം’ എന്നു പറഞ്ഞു മൂങ്ങാക്കുട്ടപ്പന്‍.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

അവരങ്ങനെ നൃത്തം ചെയ്തു തകര്‍ക്കുന്നതിനിടെ, ആമിയുടെ അമ്മയും അച്ഛനും വന്ന് ഡോര്‍ബെല്‍ അടിച്ചു.

മൂങ്ങാക്കുട്ടപ്പന്‍ പെട്ടെന്ന്, ‘ഇനി നാളെ നീ സ്‌ക്കൂള്‍ വിട്ടു വരുമ്പോ ബാക്കി ഡാന്‍സ് ചെയ്യാം’ എന്നു പറഞ്ഞ് ഭിത്തിയിലേയ്ക്കു കയറിപ്പോയി, വീണ്ടും മൂങ്ങാക്കുഞ്ഞനായി അടങ്ങിയിരുന്നു.

വാതില്‍ തുറന്ന ആമിക്കുട്ടിയെ കണ്ട് അമ്മ അന്തം വിട്ടു.

യൂണിഫോമൊന്നും മാറാതെ വിയര്‍ത്തു കുളിച്ച്, കൈയിലപ്പടി ചായം പറ്റി നില്‍ക്കുന്നു ആമി.

വാഷബെയ്‌സിനു മുകളിലെ മുങ്ങാക്കുട്ടപ്പന്റെ ചിത്രം അതിനിടെ കണ്ട്, ‘ഹായ്, ഇതിന്നാമി വരച്ചതാണോ’ എന്നു ചോദിച്ച് അച്ഛന്‍ അതിനിടെ വാഷ് ബെയ്‌സിനരികിലേയ്ക്ക് നടന്നു പോകുന്നതു കണ്ട്, ആമി പറഞ്ഞു അമ്മയോട്, ‘ഞാനും അവനും കൂടി ഡാന്‍സു കളിയ്ക്കുകയായിരുന്നു ഇതുവരെ. നിങ്ങളെക്കണ്ടപ്പോഴാ അവനോടിപ്പോയി വീണ്ടും ചിത്രമായത്.’

Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

‘ആഹാ, ആമി കഥയും ഉണ്ടാക്കാന്‍ തുടങ്ങിയോ’ എന്നു ചോദിച്ചു അമ്മ.

അപ്പോള്‍ ആമി, കുനിഞ്ഞ് ഒരു തവിട്ടു തൂവല്‍ എടുത്തു കാണിച്ച്, അമ്മയോട് പറഞ്ഞു, ‘ഇതവന്റെയാ.’

അമ്മ മിഴിച്ചു നോക്കി നിന്നു.

അപ്പോള്‍ അച്ഛന്‍ പറഞ്ഞു, ‘ശരിയായിരിക്കും. കുട്ടികള്‍ വരയ്ക്കുന്ന പടങ്ങള്‍ക്കൊക്കെ ജീവന്‍ വയ്ക്കുമായിരിയ്ക്കും.’

അപ്പോള്‍ ആമി, ആ തവിട്ടുതൂവലെടുത്ത്, ഒരു ചെപ്പിലിട്ട് സൂക്ഷിച്ചുവച്ചു.

എന്നിട്ട് ‘ഇപ്പോ കുളിച്ചുവരാമേ’ എന്നു പറഞ്ഞ്, അമ്മയ്ക്കും അച്ഛനും ഓരോ ഉമ്മയും തവിട്ടുമൂങ്ങാക്കുട്ടപ്പന് ഒരു ഫ്‌ളയിങ് കിസ്സും കൊടുത്ത് ഓടിപ്പോയി, കുളിമുറിയിലേയ്ക്ക്.

അമ്മ അപ്പോഴും, ആ തൂവല്‍ വച്ച ചെപ്പും പിടിച്ച് അന്തം വിട്ടുനിന്നു.

നമ്മൾ വേനലൊഴിവിന് കഥ പറഞ്ഞു തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. ഇഷ്ടമാകുന്നുണ്ടോ കഥ വായനയും കഥ വായിച്ചു കേൾക്കലും എന്ന് കൊച്ചു കൂട്ടുകാരും രക്ഷിതാക്കളും അധ്യാപകരും അറിയിച്ചാൽ സന്തോഷം. നിര്‍ദേശങ്ങളും സ്വാഗതം.  

ഈ കുഞ്ഞു കഥകൾക്കായി വരയ്ക്കാൻ താൽപ്പര്യമുള്ള കുട്ടികൾ ഞങ്ങളെ ബന്ധപെടുക. കൊച്ചു കൂട്ടുകാർക്കായുള്ള കഥകൾക്കായി കൊച്ചു കൂട്ടുകാർ തന്നെ വരയ്ക്കുന്നതിൽപ്പരം രസം മറ്റെന്തുണ്ട്?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook