കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

കുഞ്ഞന്റെ കുഞ്ഞിക്കുളം

കുഞ്ഞന്‍, സ്‌ക്കൂളൊഴിവിനു അപ്പൂപ്പന്റെ വീട്ടില്‍ വന്നതാണ്.

പറമ്പില്‍ ഒരു കുളമുണ്ടല്ലോ. അതില്‍ നിറയെ വരാലുകള്‍ ഉണ്ട്.

അപ്പൂപ്പന്‍ പറഞ്ഞു കൊടുത്തതനുസരിച്ച് കുഞ്ഞന്‍, ഉച്ചയ്ക്ക് ഊണു കഴിയ്ക്കുമ്പോള്‍, ഒരു ഉരുളച്ചോറ് മീനുകള്‍ക്കായി ബാക്കിവയ്ക്കും.

എന്നിട്ട് കുളത്തിന്റെ അരികില്‍ ചെന്നു നിന്ന്, ‘മീനുകളേ വാ’ എന്നു പറഞ്ഞ്, ആ ചോറു മണികള്‍ കുളത്തിന്റെ പല പല ഭാഗത്തേക്കായി എറിയും.

അപ്പോള്‍ മീനുകള്‍ വെള്ളത്തിനു മുകളിലേക്കു പൊങ്ങിവന്ന്, ചോറിന്റെ തരികളൊക്കെ നൊട്ടി നുണഞ്ഞു സാപ്പിടും.

അങ്ങനെ ഉച്ചയൂണു ശീലമായപ്പോള്‍, വരാലുകള്‍ ഉച്ചയാവുമ്പോഴേക്ക് ‘കുഞ്ഞനെ കാണാത്തതെന്താ, കുഞ്ഞന്റെ വക ചോറു വരാത്തതെന്താ’ എന്ന മട്ടില്‍, കുളത്തിന്റെ മുകളിലേക്കു പൊങ്ങിവന്ന് തുള്ളിമറിയുന്നത് പതിവായി.

മീനുകളോട് കുഞ്ഞന്‍ ചോദിക്കും, ‘വിശന്നു അല്ലേ? സ്‌ക്കൂള്‍ തുറക്കുമ്പോള്‍ ഞാന്‍ ഇവിടം വിട്ട് എന്റെ വീട്ടിലേക്കു പോകും, അപ്പോ നിങ്ങള്‍ക്ക് ആരു ചോറുതരും?’

‘അപ്പൂപ്പന് എന്നും കുളത്തിന്റെ അടുത്തക്കു വന്ന് നിങ്ങള്‍ക്ക് ചോറു തരാനൊന്നും പറ്റില്ല, അപ്പൂപ്പന് വയസ്സായില്ലേ, നടക്കാനൊക്കെ വിഷമമുണ്ട്’- കുഞ്ഞനങ്ങനെ പറയുന്നതൊക്കെ മീനുകള്‍ക്ക് മനസ്സിലായതു പോലെ, അവര്‍ പിന്നെയും പിന്നെയും വെള്ളത്തിന്റെ മുകളിലേക്കു ചാടിവന്ന് കുഞ്ഞനെ നോക്കും.

അങ്ങനെയിരിക്കെ, കുളം വെട്ടുകാര്‍ വന്നു. അപ്പൂപ്പന്‍ വിളിച്ചുവരുത്തിയതാണ്. വര്‍ഷത്തിലൊരിക്കല്‍ കുളം വൃത്തിയാക്കിക്കുന്ന പതിവുണ്ടല്ലോ അപ്പൂപ്പന്.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

ആദ്യം, മോട്ടര്‍ വച്ച്, കുളത്തിലെ വെള്ളം കുറെ വറ്റിക്കും. ബാക്കി വരുന്ന വെള്ളം, കുളം വെട്ടുകാര്‍, തേക്കു കൊട്ടയില്‍ ‘ഏലേസാ’ പാടി കോരിക്കളയും.

നീളം കുറഞ്ഞ ഒരു കപ്പലണ്ടിപ്പൊതി പോലിരിക്കും തേക്കു കൊട്ട. അതിന്റെ രണ്ടു മൂലയിലുമായി രണ്ടു രണ്ടു വീതം നാലു കയറുകള്‍, വേലായുധന്‍ മാമനും ഭരതന്‍ മാമനും ഒരു വശത്തെ കയറില്‍ പിടിക്കും. പുരുഷന്‍ മാമനും മോഹനന്‍ മാമനും മറ്റേ വശത്തെ രണ്ടു കയറില്‍ പിടിക്കും, അവര് തേക്കു കൊട്ട കുളത്തിലേക്കു താഴ്ത്തി, വെള്ളവും ചെളിയും കൂടി കോരിയെടുക്കും.

പിന്നെ കയറ് ഉയര്‍ത്തി, ആയം പിടിച്ച്, കുളത്തിന്‍ കരയിലെ മരങ്ങളുടെ ചോട്ടിലെ തടത്തിലേക്ക് വെള്ളമൊഴിക്കും.

മരങ്ങള്‍, ആ വെള്ളം വേരു കൊണ്ട് കുടിക്കും. ചെളി, തെങ്ങിന് കുറേ നാളത്തേക്കുള്ള ആഹാരമായി തടത്തില്‍ കിടക്കും.

ചെളിയില്‍ മീനുകളും പെട്ടു പോയിട്ടുണ്ടാവും.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

വേണമെങ്കില്‍ ആ മീനുകളെ പിടിച്ച് കുഞ്ഞന്, അമ്മൂമ്മയെക്കൊണ്ട് മീന്‍ കറി വയ്പിച്ച്, ചോറിനൊപ്പം കഴിയ്ക്കാം.

പക്ഷേ കുഞ്ഞനത് ആലോചിക്കാനേ വയ്യ.

ആ വരാലുകളെല്ലാം, കുഞ്ഞന്‍ ചോറു കൊടുത്തു വളര്‍ത്തുന്നവരല്ലേ? അവര് കുഞ്ഞന്റെ കൂട്ടകാരല്ലേ?

അവരെ വെള്ളച്ചാലുകളില്‍ നിന്നും തെങ്ങിന്‍തടത്തില്‍ നിന്നുമെടുത്ത്, കുഞ്ഞന്‍ കുടത്തിലെ വെള്ളത്തിലിട്ടു വച്ചു.

എന്നിട്ട് കുളം തേകിത്തീര്‍ന്ന് കഴിഞ്ഞ്, പുതിയ വെള്ളം ഒലിച്ചുവന്ന് കുളത്തില്‍ നിറഞ്ഞപ്പോള്‍, തിരികെ കുളത്തില്‍ കൊണ്ടിട്ടു.

Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

ആറു വരാലുണ്ടായിരുന്നു കുടത്തില്‍. അച്ഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയും രണ്ടു കുഞ്ഞുങ്ങളും.

വെള്ളത്തിലേക്ക് കുഞ്ഞനവരെ ഇട്ടതും അവര് വെള്ളത്തില്‍ക്കിടന്ന് കുത്തിമറിഞ്ഞു.

അവര്‍ക്ക് കുടത്തിലെ ഇത്തിരിപ്പോരം വെള്ളത്തില്‍ കിടന്ന് ശ്വാസം മുട്ടിക്കാണും.

തന്നെയുമല്ല, കുഞ്ഞനും കൂട്ടരും അവരെ പിടിച്ച് കറിവയ്ക്കുമോന്ന്, അവര് പേടിച്ചു പോയിക്കാണും.

‘മഴ വന്ന് കുളത്തില്‍ വെള്ളം നിറയട്ടെ, അപ്പോ ഞാന്‍ നീന്താന്‍ വരാമേ’ എന്ന് കുഞ്ഞന്‍, അവരോട് വിളിച്ചു പറഞ്ഞു.

‘അപ്പോ എന്നെ വന്ന് തൊട്ടു തൊട്ടു നില്‍ക്കണേ നിങ്ങളെല്ലാവരും, പിന്നെ എന്നെ ഉമ്മ വയ്ക്കുകയും വേണേ’ എന്നു കുഞ്ഞന്‍ പറഞ്ഞപ്പോള്‍ ‘അക്കാര്യം ഞങ്ങളേറ്റു’ എന്ന്  പറയുമ്പോലെ അവരെല്ലാം കൂടി വെള്ളത്തിനു മുകളിലേക്കു വന്ന്, കുഞ്ഞനെ നോക്കി, ചാടിത്തുള്ളി വെള്ളം തെറിപ്പിച്ചു കുഞ്ഞന്റെ ദേഹത്തേയ്ക്ക്.

‘ആഹാ, എന്റെ ഉടുപ്പു നനക്കുന്നോ’ എന്ന് കുഞ്ഞനവരെ കളിയായി ദേഷ്യേപ്പെട്ടു.

നമ്മൾ വേനലൊഴിവിന് കഥ പറഞ്ഞു തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. ഇഷ്ടമാകുന്നുണ്ടോ കഥ വായനയും കഥ വായിച്ചു കേൾക്കലും എന്ന് കൊച്ചു കൂട്ടുകാരും രക്ഷിതാക്കളും അധ്യാപകരും അറിയിച്ചാൽ സന്തോഷം. നിര്‍ദേശങ്ങളും സ്വാഗതം.  ഈ കുഞ്ഞു കഥകൾക്കായി വരയ്ക്കാൻ താൽപ്പര്യമുള്ള കുട്ടികൾ ഞങ്ങളെ ബന്ധപെടുക. കൊച്ചു കൂട്ടുകാർക്കായുള്ള കഥകൾക്കായി കൊച്ചു കൂട്ടുകാർ തന്നെ വരയ്ക്കുന്നതിൽപ്പരം രസം മറ്റെന്തുണ്ട്?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook