കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

വണ്ടത്താന്മാരും തുമ്പിയും

ഒരു പച്ചവണ്ടുണ്ടായിരുന്നു. അവളുടെ താമസം ഒരു മഞ്ഞമന്ദാരത്തിലായിരുന്നു.

അപ്പുറത്തെ ചെമ്പരത്തിയില്‍ ഒരു കരിങ്കറുപ്പു വണ്ടും താമസമായിരുന്നു.
അവര്‍ നല്ല അയല്‍വാസികളായിരുന്നു.

ഇടയ്ക്കിടയ്ക്ക് അവിടെ ഒരു തുമ്പിയും വരുമായിരുന്നു.

എന്നിട്ടവരു മൂന്നുപേരും കൂടി കളിയ്ക്കും.

പറന്നു കളിക്കും, ഒളിച്ചു കളിയ്ക്കും, തേന്‍ കുടിച്ചു കളിയ്ക്കും, അങ്ങനെയൊക്കെയായിരുന്നു അവരുടെ കളികള്‍.

അതിനിടെ അവര്‍ അപ്പുക്കുട്ടന്റെ കണ്ണില്‍പ്പെട്ടു.

മഞ്ഞമന്ദാരവും ചെമ്പരത്തിയും വെച്ചു പിടിപ്പിച്ചിരുന്ന വീട്ടിലെ കുട്ടിയായിരുന്നു അവന്‍.

അവന്, തുമ്പിയുടെ വാലില്‍ നൂലു കെട്ടി, അതിനെക്കൊണ്ടു കല്ലെടുപ്പിക്കാനും, വണ്ടിനെ പിടിച്ചു, കമഴ്ത്തിയ പാത്രത്തിനുള്ളിലാക്കാനും ആയിരുന്നു ഇഷ്ടം.

‘അങ്ങനെ ചെയ്യരുത്, മിണ്ടാപ്രാണികളുടെ ശാപം കിട്ടും’ എന്നമ്മയും അച്ഛനും പറഞ്ഞിട്ടും അവന്, കേട്ട മട്ടുണ്ടായിരുന്നില്ല.

ഒരു ദിവസം അവന്‍, പച്ചവണ്ടിനെയും കരിങ്കറുപ്പുവണ്ടിനെയും, അനങ്ങാന്‍ സമ്മതിക്കാതെ മണ്ണില്‍ മലര്‍ത്തിയിട്ടു.

അവര് കമിഴ്ന്ന്, പഴയ പോലെ അനങ്ങിത്തുടങ്ങാന്‍ ഭാവിയ്ക്കുമ്പോഴൊക്കെ, അവന്‍ ഒരു കമ്പു കൊണ്ട്, അവരെ വീണ്ടും കമഴ്ത്തിയിട്ടു.

എന്നിട്ട്, ആ വണ്ടുകള്‍ കാലുകള്‍ മേലോട്ടാക്കി പിടയുന്നത്, കണ്ടു രസിയ്ക്കുകയും കൈ കൊട്ടിയാര്‍ത്തുവിളിയ്ക്കുകയും ചെയ്തു.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

തുമ്പി, അതൊക്കെ കണ്ട്, കിടുങ്ങി വിറച്ചു ഒരു ചെടിയുടെ മറവില്‍ പാത്തു പതുങ്ങിയിരുന്നു.

ഇപ്പോ അടുത്തേയ്‌ക്കെങ്ങാനും ചെന്നാല്‍, അവന്‍, തന്നെ ആ വടി കൊണ്ടെങ്ങാൻ അടിച്ചു കൊല്ലും, എന്ന് തുമ്പി ഭയന്നു.

അന്ന്, അപ്പുക്കുട്ടന്റെ അമ്മ ഓഫീസില്‍ നിന്നു വന്ന്, ‘എന്തിനാ ആ വണ്ടിനെയൊക്കെ ദ്രോഹിയ്ക്കണത്’ എന്നു ചോദിച്ച്, അവനെ എടുത്തു കൊണ്ടുപോയി, ഇഡ്ഢലി വായില്‍ വച്ചു കൊടുത്ത്, കുളിപ്പിയ്ക്കാന്‍ കൊണ്ടുപോയിരുന്നില്ല എങ്കില്‍, കാണാമായിരുന്നു വണ്ടുകളുടെ കഷ്ടാവസ്ഥ.

അതുങ്ങള്‍, അപ്പുക്കുട്ടന്റെ അമ്മ കാരണം, ചാകാതെ രക്ഷപ്പെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ.

അന്നു രാത്രിയാണ്, അപ്പുക്കുട്ടനുറക്കത്തില്‍, കട്ടിലില്‍ നിന്ന് അറിയാതുരുണ്ടു താഴെ വീണു കൈയൊടിഞ്ഞത്.

ആശുപത്രിയില്‍ ചെന്നപ്പോഴോ, ‘ഒരാഴ്ച, കൈ പ്‌ളാസ്റ്ററിലിട്ട് കിടക്കണം’ എന്നു പറഞ്ഞു ഡോക്റ്റര്‍.

പിന്നെ ഇന്‍ജക്ഷനും കൊടുത്തു, ഒരു വലിയ സൂചി കൊണ്ട്. അപ്പുക്കുട്ടന്‍ വേദന കൊണ്ട് കിടന്നു പിടച്ചു.

ആശുപത്രിയില്‍ നിന്നുവന്ന അപ്പുക്കുട്ടന്‍, ഇന്‍ജക്ഷന്റെ വേദന കൊണ്ടും ഒടിഞ്ഞ കൈ വേദന കൊണ്ടും, കിടന്നു കരയുന്നതു കേട്ടാണ്, അന്നു രാവിലെ വണ്ടത്താന്മാരും തുമ്പിയും ഉണര്‍ന്നതു തന്നെ.

അവര് നോക്കുമ്പോഴോ, അപ്പുക്കുട്ടന്റെ രണ്ടു വശത്തുമിരുന്ന്, അമ്മയുമച്ഛനും അവനെ സമാധാനിപ്പിക്കുന്നു, തിരുമ്മികൊടുക്കുന്നു.

പാവം തോന്നി അവര്‍ക്ക് അപ്പുക്കുട്ടനോട്.

അപ്പുക്കുട്ടനിനി ഒരാഴ്ചത്തേയ്ക്ക് സ്‌ക്കൂളില്‍ പോകാന്‍ പറ്റില്ല.

അപ്പുക്കുട്ടന്റെ അമ്മയുമച്ഛനും, അവനെ നോക്കാന്‍ അമ്മൂമ്മയെ, അമ്മൂമ്മയുടെ വീട്ടില്‍നിന്ന് വിളിച്ചുവരുത്തിയിട്ട് ഓഫീസില്‍ പോയി.

പച്ചവണ്ടും കരിവണ്ടും തുമ്പിയും, പേടിച്ചു പേടിച്ചാണെങ്കിലും അവന്റ അടുത്തു ചെന്ന് ഇരുന്നു. എന്നിട്ട് പതുക്കെ വിളിച്ചു -‘അപ്പുവേ.’

അപ്പു കണ്ണു തുറന്നു. ‘അയ്യോ ഞാന്‍ എപ്പോഴും ദ്രോഹിക്കുന്ന ഈ വണ്ടത്താന്മാര്‍ ഇപ്പോ എന്നെ കടിയ്ക്കും, ഈ തുമ്പി അതിനു കൂട്ടുനില്‍ക്കും’ എന്നൊക്കെ അപ്പു പേടിച്ചു.

പക്ഷേ ശരിയ്ക്കും ഉണ്ടായതെന്താണെന്നറിയുമോ?

വണ്ടത്താന്മാര്‍ അവന് കിളികളുടെയും വണ്ടുകളുടെയും പൂക്കളുടെയും കഥ പറഞ്ഞു കൊടുത്തു. തുമ്പി അവന്, ‘ഒന്നാനം കൊച്ചുതുമ്പീ’ എന്ന പാട്ടു പാടി കൊടുക്കുകയും ചെയ്തു.

അവന്‍ കഥയും പാട്ടും കേട്ടുകേട്ട്, വേദന മറന്ന് ഉറങ്ങുന്നതും നോക്കി, അവരവന് കാവലിരുന്നു.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

അമ്മൂമ്മ അവന് കഞ്ഞിയുമായി വന്നപ്പോള്‍, അവരെ കണ്ട് അമ്മൂമ്മ ചോദിച്ചു  ‘അപ്പുവിന്റെ കൂട്ടുകാരാണോ?’

അതെ എന്നവര്‍ തലയാട്ടി.

Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

 

നമ്മൾ വേനലൊഴിവിന് കഥ പറഞ്ഞു തുടങ്ങിയിട്ട് മുപ്പതു ദിവസമാകുന്നു. ഇഷ്ടമാകുന്നുണ്ടോ കഥ വായനയും കഥ വായിച്ചു കേൾക്കലും എന്ന് കൊച്ചു കൂട്ടുകാരും രക്ഷിതാക്കളും അധ്യാപകരും അറിയിച്ചാൽ സന്തോഷം. നിര്‍ദേശങ്ങളും സ്വാഗതം.  

ഈ കുഞ്ഞു കഥകൾക്കായി വരയ്ക്കാൻ താൽപ്പര്യമുള്ള കുട്ടികൾ ഞങ്ങളെ ബന്ധപെടുക. കൊച്ചു കൂട്ടുകാർക്കായുള്ള കഥകൾക്കായി കൊച്ചു കൂട്ടുകാർ തന്നെ വരയ്ക്കുന്നതിൽപ്പരം രസം മറ്റെന്തുണ്ട്?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook