ഒഴിവുകാലം ഇത്തവണ നേരത്തേ തുടങ്ങി.

കാരണം, എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും അറിയാമായിരിയ്ക്കുമല്ലോ.  കൊറോണ എന്ന വൈറസ് ലോകം മുഴുവന്‍ രോഗകാരണമായി അങ്ങനെ വിലസുകയാണ്. ആ രോഗം പടരുന്നത് തടയാനുള്ള കരുതലാണ്, നേരത്തേ തുടങ്ങിയ ഒഴിവുകാലവും നമുക്കു ചുറ്റും കാണുന്ന ഈ ലോക് ഡൗണ്‍കാലവും. ആരും സ്‌ക്കൂളില്‍ പോകുന്നില്ല ഓഫീസില്‍ പോകുന്നില്ല. വീടിനു പുറത്തേയ്ക്കിറങ്ങുന്നതു പോലുമില്ല. വെക്കേഷന്‍ ക്‌ളാസുകള്‍ ഒന്നുമില്ല. വീട്ടിനകത്തിരിപ്പാണ് എല്ലാവരും.

അപ്പോള്‍ കൊച്ചു കൂട്ടുകാര്‍ എന്തു ചെയ്യും? എത്ര നേരമെന്നു വച്ചാണ് വീടിനുള്ളിലിരുന്ന് ഓരോന്ന് കളിച്ച് സമയം കളയുക! അനിയനോ അനിയത്തിയോ ചേച്ചിയോ ചേട്ടനോ അമ്മയോ അച്ഛനോ ഒക്കെ കളിയില്‍ ചേര്‍ന്നാലും പിന്നെയും ബാക്കി കിടക്കുകയല്ലേ സമയം!

ഇടയ്ക്ക് നമുക്ക് കഥ കേട്ടാലോ?

കഥ കേള്‍ക്കാനിഷ്ടമില്ലാത്ത കുട്ടികള്‍ അപൂര്‍വ്വം. ഉണ്ണാന്‍ കഥ, ഉണരാന്‍ കഥ, ഉറങ്ങാന്‍ കഥ- അങ്ങനെ സര്‍വ്വത്ര കഥമയമാണ് കുട്ടികളുടെ ലോകം. വായിച്ചതും കേട്ടതുമായ കഥകള്‍ തീര്‍ന്നാല്‍പ്പിന്നെ ഉണ്ടാക്കിക്കഥകള്‍. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയില്‍? എന്നു ചോദിച്ചാല്‍ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. പ്രിയ എ എസ് നിങ്ങള്‍ക്കെല്ലാം വേണ്ടി കഥ പറഞ്ഞു തന്നാലോ?

എന്താണ് കഥ കേള്‍ക്കലിന്റെ ഗുണം? നമ്മുടെ ചുറ്റും നടക്കുന്നത് ശ്രദ്ധിക്കുന്ന ശീലം, കഥകേള്‍ക്കലിനൊപ്പം നമുക്കുണ്ടായിത്തുടങ്ങും. മറ്റുള്ളവരുടെ ലോകങ്ങളെ ബഹുമാനിയ്ക്കാന്‍ നമ്മള്‍ പഠിയ്ക്കും. നമ്മള്‍ കഥയുള്ള നല്ല മനുഷ്യരായിത്തീരും. നല്ല മനുഷ്യരായിത്തീരാന്‍ വേണ്ടിയല്ലേ നമ്മള്‍ വളരുന്നത് തന്നെ!

കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനല്‍ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാല്‍ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ എ.എസ്. ഇനി വേനല്‍ച്ചൂടില്ല, കോവിഡ് മടുപ്പില്ല -കഥക്കുളിര്, കഥക്കാത്സ്യം…

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

ടോമിന്റെ കുളി

ടോം പറഞ്ഞു അമ്മയോട്, ‘ഇന്ന് എന്നെ അമ്മേം കുളിപ്പിയ്ക്കണ്ട, അമ്മൂമ്മേം കുളിപ്പിയ്ക്കണ്ട. ഞാന്‍ തനിയെ കുളിച്ചോളാം ഇന്ന്.’

‘ബക്കറ്റില്‍ വെള്ളം നിറച്ചു തരണ്ട. സോപ്പു തേച്ചു തരണ്ട. തോര്‍ത്തിയും തരണ്ട,’ ടോം അമ്മയോട് പിന്നെയും പിന്നെയും പറഞ്ഞു.

ആദ്യമൊന്നും അമ്മ അത് കാര്യമായെടുത്തില്ല.

സോപ്പും തോര്‍ത്തുമൊക്കെ റെഡിയാക്കിവച്ച്, നീല മഗ് കൊണ്ട് വെള്ള ബക്കറ്റില്‍ നിന്നു വെള്ളം കോരി, ടോമിന്റെ ദേഹത്തേയ്ക്ക് ഒഴിക്കാന്‍ തുടങ്ങിക്കൊണ്ട് അമ്മ പറഞ്ഞു,’നല്ല കുട്ടിയായി അടങ്ങി നില്‍ക്ക്. അമ്മ കുളിപ്പിക്കട്ടെ.’

അപ്പോള്‍ ടോം, കുളിമുറിയുടെ പുറത്തേയ്‌ക്കോടി.

‘ഞാന്‍ തനിയെയാണ് കുളിയ്ക്കുന്നത് എന്നു പറഞ്ഞില്ലേ? എന്നിട്ടെന്താ അമ്മ എന്നെ അനുസരിയ്ക്കാത്തത്?’ എന്നവന്‍ ഉറക്കെയുറക്കെ ചോദിയ്ക്കുന്നുണ്ടായിരുന്നു.

‘തനിയെ കുളിയ്ക്കുന്നതൊക്കെ കൊള്ളാം, സോപ്പുപതയില്‍ തെന്നി വീണ് കാലു ചളുങ്ങരുത്, ശരിയ്ക്ക് തോര്‍ത്താതിരുന്നാല് പനി പിടിക്കും, സോപ്പു ശരിക്കു തേച്ചുകഴുകാനൊക്കെ ടോമിന് പറ്റുമോ,’ എന്നൊക്കെ പറഞ്ഞും ചോദിച്ചും നോക്കി അമ്മ.

ആരു കേള്‍ക്കുന്നു അമ്മ പറയുന്നതൊക്കെ! ‘തനിയെ കുളിയ്ക്കണം’ എന്ന വാശിക്കുട്ടിയായിത്തന്നെ തുടര്‍ന്നു ടോം.

ഒടുവില്‍ അമ്മ ഗതികെട്ട്, ‘ശരി, ശരി എന്നാലിങ്ങേരിനി തന്നെ കുളിയ്ക്ക്, പക്ഷേ വാതിലടയ്ക്കണ്ട, എന്തൊക്കെ വിരുതു കാണിച്ചാണ് കുളിയ്ക്കുന്നത്, അമ്മയൊന്നു കാണട്ടെ,’ എന്നു ചിരിച്ചുകൊണ്ടു പറഞ്ഞു.

അതെല്ലാം അനുസരിച്ചു ടോം.priya a s, childrens stories, iemalayalam

തുറന്നിട്ട കുളിമുറി വാതിലിലൂടെ കളിപ്പാട്ട അലമാര ചുണ്ടിക്കാണിച്ച്, അതിനിടെ അമ്മയെക്കൊണ്ട് അതില്‍നിന്ന് പച്ചത്തത്തമ്മയെയും മ്യാവൂപ്പുച്ചയെയും കുരങ്ങനെയും ഡോളിപ്പാവയെയും സൂപ്പര്‍മാനെയും എല്ലാം ടോം കുളിമുറിയിലേക്കെടുപ്പിച്ചു.

‘ഭയങ്കര ചൂടെടുക്കുന്നുവെന്ന് ഇവരൊക്കെ എന്നോട് പരാതി പറഞ്ഞോണ്ടിക്കുന്നത് അമ്മയ്ക്ക് കേക്കാമ്പാടില്ലേ’ എന്നു ചോദിച്ചു ടോം.

‘ഉവ്വുവ്വ്, കേക്കാമ്പറ്റണൊണ്ട്’ എന്നു പറഞ്ഞു അമ്മ.

‘ചൂടു കാരണം വിയര്‍ത്തൊട്ടി ഇവരുടെ ദേഹത്തൊക്കെ ചൂടുകുരു പൊങ്ങിയിരിക്കുവാ,’ ഒന്നു കുളിച്ചാലേ ആശ്വാസമാകൂ’ എന്നാ അവര് പറയണത്, അവരടെ ഉടമസ്ഥനായ ഞാനല്ലാതെ ആരാ അവരെ ഒന്നു കുളിപ്പിച്ച് മിടുക്കരാക്കി എടുക്കുക, എന്നു ചോദിച്ച് ടോം അവരെയൊക്കെ ബക്കറ്റിലേക്കിട്ടു.

‘അയ്യോ അവരെ അങ്ങനെ മുഴുവനായി വെള്ളത്തില്‍ മുക്കിയാല്‍ അവര്‍ ശ്വാസം മുട്ടി ചത്തുപോവുമോ,’ എന്നമ്മ പറഞ്ഞു.

‘അതു ശരിയാ, ഞാനോര്‍ത്തില്ല, പറഞ്ഞത് നന്നായി, അവര്‍ പാത്രങ്ങളല്ലല്ലോ വെള്ളത്തില് മുഴുവനായും മുക്കിക്കിടത്തിയിട്ട് കഴുകിയെടുക്കാന്‍, അല്ലേ അമ്മേ,’ എന്നെല്ലാം തന്നത്താന്‍ പറഞ്ഞു ടോം.

ടോം അവരെ ഓരോരുത്തരെയും സോപ്പു തേപ്പിച്ച്, കഴുകി വൃത്തിയാക്കി, തലയും മേലും തോര്‍ത്തി, സുന്ദരക്കുട്ടപ്പന്മാരും സുന്ദരിക്കുട്ടികളും ആക്കിക്കൊണ്ടിരുന്നു.priya as ,childrens stories, iemalayalam
ഇടയ്ക്ക് കുരങ്ങച്ചന്‍ പറഞ്ഞു അവന് സോപ്പു വേണ്ട, പയറുപൊടിയും ഇഞ്ചയും മതി’യെന്ന്.

തത്തമ്മ പറഞ്ഞു ‘അവള്‍ക്ക് ഷാംപൂ ഇടണം’ എന്ന്.

‘അതൊക്കെ വേറൊരു ദിവസം, ഇന്നങ്ങനെ ഒന്നും വാശി പിടിയ്ക്കരുത്, എനിയ്ക്ക് ഓഫീസില്‍ പോകാനുള്ളതാണ്,’ എന്ന് അമ്മയെപ്പോലെ ടോം പറയുന്നത് കേട്ട് അമ്മ ചിരിച്ചു.

‘അവരെ തോര്‍ത്തി, ദേഹത്തൊക്കെ പൗഡറിട്ടു കൊടുക്കാന്‍ ഒന്നെന്റെ കൂടെ കൂടണേ അമ്മേ, ഞാന്‍ ക്ഷീണിച്ചു,’ എന്നായി പിന്നെ ടോമിന്റെ ആവശ്യം.

അമ്മ അതും ചെയ്തു കൊടുത്തു .

‘അയ്യോ താന്‍ കുളിച്ചില്ലല്ലോ, ഇവരെ കുളിപ്പിക്കുന്ന തിരക്കില്‍,’ എന്നമ്മ പറഞ്ഞപ്പോഴാണ് ടോം അക്കാര്യമോര്‍ത്തതു തന്നെ.

Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

‘ടോം ക്ഷീണിച്ചില്ലേ ഇവരെയൊക്കെ കുളിപ്പിച്ചും തോര്‍ത്തീം, ഇനി അമ്മ കുളിപ്പിക്കട്ടെ ടോമിനെ’ എന്നമ്മ ചോദിച്ചപ്പോള്‍ എന്താണാവോ, ടോം അതങ്ങു സമ്മതിച്ചു കൊടുത്തു.

ഇനി നാളെ കുളിനേരത്ത് ടോമിന് എന്തു പുതിയ ഐഡിയയാണോ ആണോ വരാന്‍ പോകുന്നതെന്നോര്‍ത്ത് അമ്മയ്ക്ക് ഒരു ചെറുചിരിയും വന്നു അന്നേരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook