കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

റാണിപ്പൂച്ചയ്ക്ക് റാണി എന്ന പേരു കിട്ടിയ കഥ

പേളി എന്ന കുട്ടിയുടെ പൂച്ചക്കുട്ടിയാണ് റാണി.

റാണിയെ അവള്‍ക്ക്, ഒരു ദിവസം, മുറ്റത്ത്, തെങ്ങിന്‍ ചുവട്ടില്‍ കിടന്ന് കിട്ടിയതാണ്.

‘ആരോ ആ പൂച്ചക്കുഞ്ഞിനെ ചാക്കില്‍ കെട്ടി, അവിടെ തെങ്ങിന്‍ ചുവട്ടില്‍ എറിഞ്ഞിട്ടുപോയതാണ്’ എന്ന് പേളിയുടെ അമ്മ പറഞ്ഞു.

‘പൂച്ചക്കുഞ്ഞിന്റമ്മ അതിനെ അപ്പോഴെങ്ങാണ്ട് പ്രസവിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ,’ എന്നും അമ്മ പറഞ്ഞു.

അങ്ങനെ അമ്മ പറയാന്‍ കാരണമെന്താണെന്നറിയാമോ, പൂച്ചക്കുഞ്ഞ് കണ്ണു തുറന്നു വരുന്നതേയുണ്ടായിരുന്നുള്ളു…

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

പൂച്ചയമ്മ ഇപ്പോഴെങ്ങാണ്ട് പ്രസവിച്ച, പൂച്ചക്കുഞ്ഞിന് എന്താണ് കഴിയ്ക്കാന്‍ കൊടുക്കുക?

‘ബ്രഡ് കൊടുത്താലോ, അതോ പായസം കൊടുത്താലോ,  അതോ ഇഡ്ഢലി കൊടുത്താലോ,’ എന്നൊക്കെ ചോദിച്ചു പേളി.

‘അയ്യോ, അതിപ്പം അതിന്റെ അമ്മേടെ പാലു കുടിക്കാനേ ആയിട്ടുള്ളു,’ എന്നു പറഞ്ഞു അമ്മൂമ്മ.

അതു കേട്ട്, പേളി കരച്ചിലായി.

പൂച്ചക്കുഞ്ഞിന്റെ അമ്മയെ, എവിടുന്നു തപ്പിക്കൊണ്ടു വരാനാണ്!

അമ്മപ്പൂച്ച എവിടാണെന്നാര്‍ക്കറിയാം. അങ്ങനെയായാല്‍, പാലു കിട്ടാതെ കുഞ്ഞിപ്പൂച്ച ചത്തു പോകില്ലേ?

‘അതിനൊരു വഴിയുണ്ട്’ എന്നു പറഞ്ഞു അമ്മ.

എന്നിട്ട് അമ്മൂമ്മയുടെ പഴയ മുണ്ടും നേര്യതുമെടുത്ത്, അതില്‍ നിന്നു തുണി കീറി എടുത്തു തുണിത്തിരി പോലെ തെറുത്തു.

പേളിയ്ക്ക് കുടിക്കാനായി അപ്പുറത്തെ വീട്ടിലെ നങ്ങേലിപ്പശുവിന്റെ പാല്  വാങ്ങിക്കൊണ്ടുവന്നതില്‍ ഇട്ട്, അമ്മ ആ തിരി പിന്നെ പാലില്‍ മുക്കിയെടുത്തു.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

എന്നിട്ട് കുഞ്ഞിപ്പൂച്ചയുടെ വായിലേയ്ക്ക്, കുഞ്ഞിത്തുണിത്തിരിയില്‍ നിന്നിറ്റുന്ന പാല്, തുള്ളി തുള്ളിയായി വീഴ്ത്തിക്കൊടുത്തു.

കുഞ്ഞിപ്പൂച്ച, കണ്ണു തുറക്കാതെ തന്നെ, നാവുനീട്ടി അത് നക്കിക്കുടിച്ചു.

പാല് കുടിച്ച് ഉഷാറായപ്പോ അത്, കണ്ണു തുറന്നു പേളിയെ നോക്കി

കുഞ്ഞിപ്പഞ്ഞിയൊച്ചയില്‍ ‘മ്യാവൂ’ എന്നു പറഞ്ഞു.

പേളിയുടെ ചേട്ടന്‍ ഗബ്രിയേല്‍ – അവള്‍ ഗബ്രി എന്നാണു വിളിയ്ക്കാറ് – അപ്പോഴേയ്ക്ക്, മൂക്കിലൊഴിയ്ക്കുന്ന ഏതോ മരുന്നിന്റെ ഫില്ലര്‍, ചൂടുവെള്ളത്തില്‍ പല തവണ കഴുകി വൃത്തിയാക്കിക്കൊണ്ടുവന്ന്, അതില്‍ പാലെടുത്ത്, കുഞ്ഞിപ്പൂച്ചയുടെ വായിലേയ്ക്ക് ഒഴിച്ചു കൊടുത്തു.

പിന്നെപ്പിന്നെ, ഫില്ലര്‍ കാണുമ്പോഴേയ്ക്കു തന്നെ പൂച്ചക്കുഞ്ഞ്, വായ  പതുക്കെപ്പതുക്കെ തുറക്കാന്‍ തുടങ്ങി.

പിന്നെപ്പിന്നെ, കുറച്ചു ദിവസം കഴിഞ്ഞപ്പോഴേയ്ക്ക് പൂച്ചക്കുഞ്ഞ്, ഫില്ലര്‍ കണ്ടാലേ പേളിയുടെയും  ഗബ്രിയുടെയും പുറകേ ഓടിപ്പാഞ്ഞെത്തും എന്ന അവസ്ഥയായി.

Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

അപ്പോ, പേളി അവള്‍ക്ക് പേരിട്ടു -കൊതിച്ചി.

അപ്പോ, അതിഷ്ടപ്പെടാത്ത മട്ടില്‍, പൂച്ചക്കുഞ്ഞ് അവളെ തലയുയര്‍ത്തി ഒന്നു നോക്കി, നല്ല ഗമയില്‍.

‘കണ്ടോ, ഇവളുടെ നോട്ടം കണ്ടാല്‍ ഇവളൊരു റാണിയാണെന്നു തോന്നില്ലേ’ എന്നു ചോദിച്ചു, അപ്പോ ഗബ്രി.

‘എന്നാപ്പിന്നെ നിനക്ക്, റാണി എന്ന പേരു മതി, അല്ലേ’ എന്നു ചോദിച്ചു പേളി.

അപ്പോള്‍ പൂച്ചക്കുഞ്ഞ് ഓടി വന്ന്, പേര് ഇഷ്ടപ്പെട്ടതു പോലെ, പേളിയെ ഉരുമ്മി നടന്നു.

അങ്ങനെയാണ്, പേളിയുടെ പൂച്ചക്കുഞ്ഞ്, റാണി എന്ന പേരുകാരിയായത്.

നിങ്ങള്‍ക്കുമുണ്ടോ ഒരു പൂച്ചക്കുഞ്ഞ്?

അതിനെ എവിടുന്നാണ് കിട്ടിയത്? എങ്ങനെയാണ് ആ പൂച്ചക്കുട്ടിയ്ക്ക് അതിന്റെ പേരു കിട്ടിയത്?

ഒന്നു വേഗം പറയൂ, കേള്‍ക്കട്ടെ ഞങ്ങളൊക്കെ നിങ്ങളുടെ പൂച്ചക്കുട്ടിക്കഥ…

നമ്മൾ വേനലൊഴിവിന് കഥ പറഞ്ഞു തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. ഇഷ്ടമാകുന്നുണ്ടോ കഥ വായനയും കഥ വായിച്ചു കേൾക്കലും എന്ന് കൊച്ചു കൂട്ടുകാരും രക്ഷിതാക്കളും അധ്യാപകരും അറിയിച്ചാൽ സന്തോഷം. നിര്‍ദേശങ്ങളും സ്വാഗതം.  

ഈ കുഞ്ഞു കഥകൾക്കായി വരയ്ക്കാൻ താൽപ്പര്യമുള്ള കുട്ടികൾ ഞങ്ങളെ ബന്ധപെടുക. കൊച്ചു കൂട്ടുകാർക്കായുള്ള കഥകൾക്കായി കൊച്ചു കൂട്ടുകാർ തന്നെ വരയ്ക്കുന്നതിൽപ്പരം രസം മറ്റെന്തുണ്ട്?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook