scorecardresearch

പേര് സൂര്യകാന്തി

നമുക്കിന്നൊരു സൂര്യകാന്തിപ്പൂവിനെ കുറിച്ച് കഥ പറഞ്ഞാലോ?

പേര് സൂര്യകാന്തി

കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

പേര് സൂര്യകാന്തി

ഒരു പൂവുണ്ട്.

പേര് സൂര്യകാന്തി.

ഒരിരുപത് റോസാപ്പൂവ് കൂടിയാലെത്ര കാണുമോ, അത്രയും ഉണ്ട് നമ്മുടെ സൂര്യകാന്തിപ്പൂവിന്റെ വലിപ്പം.

മിന്ന എന്ന കുട്ടിയുടെ വീട്ടിലാണ് ആ പൂവുള്ളത്. മിന്ന, നട്ടു പിടിപ്പിച്ചതാണത്.

മിന്നാക്കുട്ടിയ്ക്ക് അതിന്റെ വിത്ത്, ക്‌ളാസിലെ റോസലിന്‍ കൊണ്ടു കൊടുത്തതാണ്.

റോസലിന്, അവളുടെ പേരില്‍ റോസ് എന്നുള്ളതു കൊണ്ടാണോ എന്നറിയില്ല, റോസാപ്പൂക്കളോട് മാത്രമേ ഉള്ളൂ ഇഷ്ടം.

‘എനിക്കു വേണ്ട സൂര്യകാന്തിയൊന്നും’ എന്നു പറഞ്ഞ് റോസലിന്‍, മിന്നയ്ക്ക് കൊടുത്തതാണ് ആ വിത്ത്.

ഒരു കുഞ്ഞ് കറുത്ത വിത്ത്. ഇത്തരിയേയുള്ളു നീളം.

അതവള്‍ സ്‌ക്കൂളില്‍നിന്ന് ബോക്‌സിലിട്ട് കൊണ്ടുവന്നു.

1,2,3,4,5,6 എഴുതിപ്പഠിക്കാന്‍ വേണ്ടി, പെന്‍സിലെടുക്കാനായി ബോക്‌സ് തുറന്നപ്പോഴാണ് മിന്ന അത് കണ്ടത്.

അവളത് അടുക്കളയില്‍ കൊണ്ടുപോയി, അമ്മയെ കാണിച്ചു കൊടുത്തു.

‘നമുക്കിതിപ്പോത്തന്നെ ഈ വിത്ത് നടാം മിന്നാക്കുട്ടിയേ, അമ്മയ്‌ക്കൊരുപാടിഷ്ടമാണ് സൂര്യകാന്തി, പണ്ട് നമ്മുടെ വീട്ടില്‍ ഒരുപടൊരുപാട് സൂര്യകാന്തി ഉണ്ടായിരുന്നു, എപ്പോഴോ അതൊക്കെ പോയി’ എന്നു പറഞ്ഞു അമ്മ.

എന്നിട്ട്, മുന്‍വശത്തെ മുറ്റത്തേക്കിറങ്ങി, ഒരു കൈത്തൂമ്പാ കൊണ്ട് മണ്ണിളക്കി, അമ്മ ഒരു ചെറിയ തടമെടുത്തു. എന്നിട്ട് തടം നനച്ചു. പിന്നെ മിന്നയെക്കൊണ്ട് വിത്ത് നടുവിച്ചു.

‘വേഗം വളരണേ സൂര്യകാന്തീ’ എന്ന് അവള്‍, കുനിഞ്ഞ് വിത്തിന്റെ ചെവിയില്‍ പറഞ്ഞു. എന്നിട്ട് ഒരു കൈ വെള്ളം അതിന്റെ മേല്‍ തളിച്ചു. വിത്ത്, തലകുലുക്കി സമ്മതിച്ചു.

Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

ഓരോ ദിവസവും വൈകുന്നേരം അമ്മയും മിന്നയും കൂടി വന്ന്, സൂര്യകാന്തി വിത്ത് കിളിര്‍ത്തോ എന്നു നോക്കി.

അങ്ങനെയിരിക്കുമ്പോള്‍, ദാ തലനീട്ടുന്നു ഒരു കുഞ്ഞിയില.

പിന്നെപ്പിന്നെ ഇലകള്‍ പലതായി, ഇലകള്‍ വലുതായി.

ചാണകപ്പൊടിയും എല്ലുപൊടിയും മണ്ണിരക്കമ്പോസ്റ്റും ചകിരിച്ചോറുമെല്ലാം ചേര്‍ത്ത് വളമായി, അമ്മ അതിന്റെ ചുവട്ടില്‍ ഇട്ട് ഇളക്കിക്കൊടുത്തു.

രാവിലെ സ്‌ക്കൂളില്‍പ്പോകുന്നതിനു മുമ്പും വൈകുന്നേരം സ്‌ക്കൂള്‍ വിട്ടു വന്ന ശേഷവും മിന്ന അതിന് വെള്ളമൊഴിച്ചു.

അങ്ങനെയിരിയ്‌ക്കെ ഒരു ദിവസം, അതിന് മൊട്ടുണ്ടായി.

പിന്നെ മൊട്ടു വലുതായി. പിന്നെയത് പൂവായി. നല്ല മഞ്ഞ നിറമുള്ള പൂവ്.

മിന്ന വരച്ച് മഞ്ഞച്ചായം കൊടുക്കുന്ന സൂര്യനെപ്പോലുള്ള പൂവ്.

മിന്ന ഇഡ്ഢലി കഴിക്കുന്ന കുഞ്ഞി പ്‌ളേറ്റിന്റത്രയും ഉള്ള പൂവിനെ, മിന്ന, താഴെ മണ്ണില്‍ നിന്നുകൊണ്ട് എത്തിനോക്കി.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

അതുകണ്ട്, അമ്മ മിന്നയെ എടുത്ത് പൂവിനെ തൊടുവിച്ചു.

എന്തൊരു മിനുസം പൂവിന്റെ ഇതളുകള്‍ക്ക്!

‘മിന്നയുടെ കവിള്‍ പോലെ മിനുസം’ എന്നു പറഞ്ഞു അമ്മ.

മിന്നയ്ക്കതു കേട്ട് നാണം വന്നു.

മിന്ന, സൂര്യകാന്തിപ്പൂവു പോലെ ചിരിച്ചു.

അപ്പോ ആ വഴി ഒരു പൂമ്പാറ്റ വന്നു.

‘മിന്നയെ കാണാന്‍ വന്നതാണോ അതോ സൂര്യകാന്തിപ്പൂവിനെ കാണാന്‍ വന്നതാണോ’ എന്നു ചോദിച്ചു അമ്മ.

പൂമ്പാറ്റ, ഒന്നും പറയാതെ ചിറകടിച്ചുകൊണ്ട് സൂര്യകാന്തിപ്പൂവിലെ തേന്‍ കുടിക്കുന്നതും നോക്കി, മിന്ന, അമ്മയുടെ ഒക്കത്തിരുന്ന് കൈയടിച്ചു.

നമ്മൾ വേനലൊഴിവിന് കഥ പറഞ്ഞു തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. ഇഷ്ടമാകുന്നുണ്ടോ കഥ വായനയും കഥ വായിച്ചു കേൾക്കലും എന്ന് കൊച്ചു കൂട്ടുകാരും രക്ഷിതാക്കളും അധ്യാപകരും അറിയിച്ചാൽ സന്തോഷം. നിര്‍ദേശങ്ങളും സ്വാഗതം.  

ഈ കുഞ്ഞു കഥകൾക്കായി വരയ്ക്കാൻ താൽപ്പര്യമുള്ള കുട്ടികൾ ഞങ്ങളെ ബന്ധപെടുക. കൊച്ചു കൂട്ടുകാർക്കായുള്ള കഥകൾക്കായി കൊച്ചു കൂട്ടുകാർ തന്നെ വരയ്ക്കുന്നതിൽപ്പരം രസം മറ്റെന്തുണ്ട്?

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Kids holiday story priya a s children stories podcast audiobook audible peru sooryakanthi