ഒഴിവുകാലം ഇത്തവണ നേരത്തേ തുടങ്ങി.

കാരണം, എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും അറിയാമായിരിയ്ക്കുമല്ലോ.  കൊറോണ എന്ന വൈറസ് ലോകം മുഴുവന്‍ രോഗകാരണമായി അങ്ങനെ വിലസുകയാണ്. ആ രോഗം പടരുന്നത് തടയാനുള്ള കരുതലാണ്, നേരത്തേ തുടങ്ങിയ ഒഴിവുകാലവും നമുക്കു ചുറ്റും കാണുന്ന ഈ ലോക് ഡൗണ്‍കാലവും. ആരും സ്‌ക്കൂളില്‍ പോകുന്നില്ല ഓഫീസില്‍ പോകുന്നില്ല. വീടിനു പുറത്തേയ്ക്കിറങ്ങുന്നതു പോലുമില്ല. വെക്കേഷന്‍ ക്‌ളാസുകള്‍ ഒന്നുമില്ല. വീട്ടിനകത്തിരിപ്പാണ് എല്ലാവരും.

അപ്പോള്‍ കൊച്ചു കൂട്ടുകാര്‍ എന്തു ചെയ്യും? എത്ര നേരമെന്നു വച്ചാണ് വീടിനുള്ളിലിരുന്ന് ഓരോന്ന് കളിച്ച് സമയം കളയുക! അനിയനോ അനിയത്തിയോ ചേച്ചിയോ ചേട്ടനോ അമ്മയോ അച്ഛനോ ഒക്കെ കളിയില്‍ ചേര്‍ന്നാലും പിന്നെയും ബാക്കി കിടക്കുകയല്ലേ സമയം!

ഇടയ്ക്ക് നമുക്ക് കഥ കേട്ടാലോ?

കഥ കേള്‍ക്കാനിഷ്ടമില്ലാത്ത കുട്ടികള്‍ അപൂര്‍വ്വം. ഉണ്ണാന്‍ കഥ, ഉണരാന്‍ കഥ, ഉറങ്ങാന്‍ കഥ- അങ്ങനെ സര്‍വ്വത്ര കഥമയമാണ് കുട്ടികളുടെ ലോകം. വായിച്ചതും കേട്ടതുമായ കഥകള്‍ തീര്‍ന്നാല്‍പ്പിന്നെ ഉണ്ടാക്കിക്കഥകള്‍. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയില്‍? എന്നു ചോദിച്ചാല്‍ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. പ്രിയ എ എസ് നിങ്ങള്‍ക്കെല്ലാം വേണ്ടി കഥ പറഞ്ഞു തന്നാലോ?

എന്താണ് കഥ കേള്‍ക്കലിന്റെ ഗുണം? നമ്മുടെ ചുറ്റും നടക്കുന്നത് ശ്രദ്ധിക്കുന്ന ശീലം, കഥകേള്‍ക്കലിനൊപ്പം നമുക്കുണ്ടായിത്തുടങ്ങും. മറ്റുള്ളവരുടെ ലോകങ്ങളെ ബഹുമാനിയ്ക്കാന്‍ നമ്മള്‍ പഠിയ്ക്കും. നമ്മള്‍ കഥയുള്ള നല്ല മനുഷ്യരായിത്തീരും. നല്ല മനുഷ്യരായിത്തീരാന്‍ വേണ്ടിയല്ലേ നമ്മള്‍ വളരുന്നത് തന്നെ!

കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനല്‍ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാല്‍ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ എ.എസ്. ഇനി വേനല്‍ച്ചൂടില്ല, കോവിഡ് മടുപ്പില്ല -കഥക്കുളിര്, കഥക്കാത്സ്യം…

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

മിലിയുടെ തലമുടി

മിലിയുടെ തലമുടി വെട്ടി.

തോളൊപ്പം.

നീണ്ട തലമുടി ആയിരുന്നല്ലോ മിലിയ്ക്ക്. ‘അതു വെട്ടണം’ എന്നമ്മയും, ‘വെട്ടണ്ട’ എന്നു മിലിയും കുറച്ചുനാളായി ബഹളമായിരുന്നു.

മിലിയ്ക്ക് തലമുടി നീട്ടി നീട്ടി വളര്‍ത്തി, രണ്ടു വശത്തും പിന്നിപ്പിന്നിയിടണം എന്നായിരുന്നു ആഗ്രഹം.

പിന്നിയിട്ട നീളന്‍ തലമുടി ആട്ടിയാട്ടി നടക്കാന്‍ നല്ല രസമായിരിയ്ക്കും. മിലി ഒന്നിളകിയാല്‍ മതി, പിന്നല്‍ത്തലമുടിയും കൂടി ആടും. അതു നല്ല രസമല്ലേ?

നല്ല രസമൊക്കെയാണ്, പക്ഷേ കുട്ടികള്‍ നീളന്‍ തലമുടി വളര്‍ത്തിയാല്‍, അതു കഴുകി ഉണക്കി വൃത്തിയാക്കി സൂക്ഷിക്കാനൊക്കെ വലിയ പ്രയാസമാണ്.

പിന്നിയിട്ടില്ലെങ്കില്‍ തലമുടി കെട്ടുപിടിയ്ക്കും. പിന്നിയിടണമെങ്കില്‍ ഒരു പാടു നേരം വേണം താനും. അമ്മയ്ക്കിതിനൊന്നും നേരമില്ല.

അമ്മയ്ക്ക് രാവിലെ ഓഫീസില്‍ പോണം. വൈകുന്നേരം ഓഫീസില്‍ നിന്നു വന്നാല്‍ അടുക്കളയില്‍ പണിയുണ്ട്.

‘മിലി, തലമുടി വെട്ടി തോളൊപ്പമാക്കിയാല്‍, കുളിപ്പിക്കാനും തല തോര്‍ത്താനും തലമുടി ഉണക്കാനും കെട്ടിവയ്ക്കാനും വളരെ എളുപ്പമാണ്’ എന്ന് അമ്മ, അച്ഛനോടും പറഞ്ഞു.

അച്ഛനും സമ്മതിച്ചു അമ്മ പറഞ്ഞതെല്ലാം.

എന്നിട്ട് രണ്ടു പേരും കൂടിയാണ് മിലിയെ ബ്യൂട്ടി പാര്‍ലറില് കൊണ്ടുപോയതും തലമുടി വെട്ടിയതും.

തലമുടി വെട്ടിയ നേരമത്രയും മിലി, ‘എന്റെ തലമുടി വെട്ടണ്ട, എനിയ്ക്കിഷ്ടമല്ല ചെറ്യ തലമുടി, എന്നെക്കാണാന്‍ ഒരു ഭംഗിയുമില്ലാതെയാവും’ എന്നു ചിണുങ്ങിക്കരഞ്ഞു.

തലമുടി വെട്ടുന്ന ആന്റി, ‘മിലിയ്ക്ക് ചോക്കലേറ്റു കൊടുക്കാം’ എന്നും ‘കഥ പറഞ്ഞു കൊടുക്കാ’മെന്നും ‘കരയല്ലേ, നല്ല കുട്ടിയല്ലേ’ എന്നുമൊക്കെ ഒരു പാടുതവണ പറഞ്ഞുനോക്കി.

പക്ഷേ മിലിയ്ക്ക് സങ്കടം മാറിയില്ല, അങ്ങനെ കേട്ടിട്ടൊന്നും, സങ്കടം മാറാതെ എങ്ങനെ കരച്ചില്‍ നിര്‍ത്താനാണ് മിലി?

priya as ,childrens stories, iemalayalam
‘കരഞ്ഞു കരഞ്ഞ് ജലദോഷമാവും’ എന്നമ്മ വഴക്കും പറഞ്ഞു.

ജലദോഷമല്ല, പനിയാണ് തലമുടി വെട്ടിക്കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ മിലിയ്ക്കു വന്നത്.

‘എന്റെ നീളന്‍ തലമുടി പോയി’ എന്നു മിലി, പനിയുടെ ഇടയിലെ മയക്കനേരത്തെല്ലാം ചിണുങ്ങിപ്പറയുന്നതു കേട്ടപ്പോ അമ്മയ്ക്കും സങ്കടമായി.

Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

‘വേണ്ടായിരുന്നു തലമുടി വെട്ടണ്ടായിരുന്നു, അവള്‍ക്കൊരുപാട് ഇഷ്ടമായിരുന്നു അവളുടെ നീണ്ട മുടി’ എന്നു വീണ്ടും വീണ്ടും അപ്പോള്‍ പറഞ്ഞു പോയി അമ്മ.

അച്ഛന്‍, അവളുടെ തോളില്‍ത്തട്ടി, ‘കുഞ്ഞ് വിഷമിയ്ക്കണ്ട, നമുക്കിനിയും തലമുടി വളര്‍ത്താം, വേഗം വളരുമല്ലോ മിലിക്കുട്ടിയുടെ തലമുടി, അപ്പോ അച്ഛന്‍ തലമുടി ചീകിത്തരാം, എന്നിട്ട് പിന്നിയിട്ടും തരാം’ എന്നു പറഞ്ഞ് രാത്രി മുഴുവന്‍ അവളെയും തോളില്‍ക്കിടത്തി  മുറിയുടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

priya as ,childrens stories, iemalayalam

ഇടയ്‌ക്കെപ്പോഴോ പനി കുറഞ്ഞപ്പോള്‍ മിലി, അച്ഛന്റെ തോളില്‍ നിന്ന് തലപൊക്കി ചോദിച്ചു, ‘ശരിയ്ക്കും?’

അവരുടെ അടുത്തുനിന്നിരുന്ന അമ്മ തലയാട്ടി. എന്നിട്ട് മിലിയെ ഉമ്മ വച്ചു.

അച്ഛന്‍ അവളുടെ തലമുടിയില്‍ തലോടി.

‘വേഗം വളരുമോ അച്ഛാ എന്റെ തലമുടി, അച്ഛന് തലമുടി പിന്നാനൊക്കെ അറിയുമോ’ എന്നു ചോദിച്ചു മിലി.

‘അതൊക്കെ അച്ഛന്‍, അമ്മയുടെ അടുത്തുനിന്ന് വേഗം പഠിക്കുമല്ലോ’ എന്നു പറഞ്ഞു അച്ഛന്‍.

അപ്പോള്‍ മിലിയുടെ പനിമുഖത്ത് ഒരു കുഞ്ഞിച്ചിരി വിടര്‍ന്നു .

പിന്നെ അച്ഛന്റെ തോളത്തു പറ്റിക്കിടന്ന് അവള്‍ അതേ ചിരിയോടെ സുഖമായി ഉറങ്ങി.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook