ഒഴിവുകാലം ഇത്തവണ നേരത്തേ തുടങ്ങി.

കാരണം , എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും അറിയാമായിരിയ്ക്കുമല്ലോ.  കൊറോണ എന്ന വൈറസ് ലോകം മുഴുവന്‍ രോഗകാരണമായി അങ്ങനെ വിലസുകയാണ്. ആ രോഗം പടരുന്നത് തടയാനുള്ള കരുതലാണ്, നേരത്തേ തുടങ്ങിയ ഒഴിവുകാലവും നമുക്കു ചുറ്റും കാണുന്ന ഈ ലോക് ഡൗണ്‍ കാലവും. ആരും സ്‌ക്കൂളില്‍ പോകുന്നില്ല ഓഫീസില്‍ പോകുന്നില്ല. വീടിനു പുറത്തേയ്ക്കിറങ്ങുന്നതു പോലുമില്ല. വെക്കേഷന്‍ ക്‌ളാസുകള്‍ ഒന്നുമില്ല. വീട്ടിനകത്തിരിപ്പാണ് എല്ലാവരും.

അപ്പോള്‍ കൊച്ചു കൂട്ടുകാര്‍ എന്തു ചെയ്യും? എത്ര നേരമെന്നു വച്ചാണ് വീടിനുള്ളിലിരുന്ന് ഓരോന്ന് കളിച്ച് സമയം കളയുക! അനിയനോ അനിയത്തിയോ ചേച്ചിയോ ചേട്ടനോ അമ്മയോ അച്ഛനോ ഒക്കെ കളിയില്‍ ചേര്‍ന്നാലും പിന്നെയും ബാക്കി കിടക്കുകയല്ലേ സമയം!

ഇടയ്ക്ക് നമുക്ക് കഥ കേട്ടാലോ?

കഥ കേള്‍ക്കാനിഷ്ടമില്ലാത്ത കുട്ടികള്‍ അപൂര്‍വ്വം. ഉണ്ണാന്‍ കഥ, ഉണരാന്‍ കഥ, ഉറങ്ങാന്‍ കഥ- അങ്ങനെ സര്‍വ്വത്ര കഥമയമാണ് കുട്ടികളുടെ ലോകം. വായിച്ചതും കേട്ടതുമായ കഥകള്‍ തീര്‍ന്നാല്‍പ്പിന്നെ ഉണ്ടാക്കിക്കഥകള്‍. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയില്‍? എന്നു ചോദിച്ചാല്‍ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. പ്രിയ എ എസ് നിങ്ങള്‍ക്കെല്ലാം വേണ്ടി കഥ പറഞ്ഞു തന്നാലോ?

എന്താണ് കഥ കേള്‍ക്കലിന്റെ ഗുണം? നമ്മുടെ ചുറ്റും നടക്കുന്നത് ശ്രദ്ധിക്കുന്ന ശീലം, കഥകേള്‍ക്കലിനൊപ്പം നമുക്കുണ്ടായിത്തുടങ്ങും. മറ്റുള്ളവരുടെ ലോകങ്ങളെ ബഹുമാനിയ്ക്കാന്‍ നമ്മള്‍ പഠിയ്ക്കും. നമ്മള്‍ കഥയുള്ള നല്ല മനുഷ്യരായിത്തീരും. നല്ല മനുഷ്യരായിത്തീരാന്‍ വേണ്ടിയല്ലേ നമ്മള്‍ വളരുന്നത് തന്നെ!

കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനല്‍ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാല്‍ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ എ.എസ്. ഇനി വേനല്‍ച്ചൂടില്ല, കോവിഡ് മടുപ്പില്ല -കഥക്കുളിര്, കഥക്കാത്സ്യം…

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

മീന്‍ദോശ

അമീന പറഞ്ഞു ‘ഞാനിന്ന് ദോശയുണ്ടാക്കാം അമ്മേ.’

പക്ഷേ ദോശക്കല്ലുവരെ പൊക്കമില്ലല്ലോ അമീനയ്ക്ക്.
അമീന ചെറിയ കുട്ടിയല്ലേ!

അമീന ഒരു കുഞ്ഞു കസേര കൊണ്ടുവന്നിട്ട്, അതില്‍ കയറിനിന്നപ്പോള്‍ ദോശക്കല്ലിനേക്കാളും ഉയരത്തിലായി അമീനയുടെ ഉയരം.

ഇനി സുഖമായുണ്ടാക്കാം ദോശ.

അമീന തവി ഇട്ട്, ദോശമാവിളക്കി നല്ലോണം. എന്നിട്ട്, ദോശമാവിന്‍ പാത്രത്തില്‍ നിന്ന് ദോശമാവ് തവിയിലെടുത്ത്, ദോശക്കല്ലില്‍  ഒഴിച്ചു. പിന്നെ വട്ടത്തില്‍ വട്ടത്തില്‍ തവി കൊണ്ട് മാവിന്റെ വട്ടം വലുതാക്കി.

പക്ഷേ ദോശ വട്ടത്തിലല്ല, നീളത്തിലായാണ് ആയത്.
ഒരു കോലുനാരായണന്‍ ദോശ. അവനെ കണ്ടിട്ട് അവള്‍ക്ക് ചിരിവന്നു. ചിരിച്ചോണ്ടുതന്നെ, അവനെ ചമ്മന്തിയില്‍ മുക്കി അമീനയങ്ങ് തിന്നു.

പിന്നെ ഒരു ദോശയുണ്ടാക്കിയപ്പോഴോ! അത്  ഒരു രസികന്‍ കിളിച്ചുണ്ടന്‍ മാങ്ങാപോലായിപ്പായി.

അത് അമീന ചുമ്മാ കടിച്ചു, കടിച്ചു തിന്നു.

പിന്നേം ഒരു ദോശ ഉണ്ടാക്കി അമീന. അത് ഒരു തണ്ണിമത്തന്‍ പോലായി. അതിനെ മുറിച്ചു മുറിച്ച്, പഞ്ചസാരയും കൂട്ടിത്തിന്നു അമീന.

അപ്പോഴേയ്ക്ക് അമ്മ വന്ന് ‘ഇനി മതി ദോശയുണ്ടാക്കല്, ഞാനുണ്ടാക്കിയാലേ വട്ടം, വട്ടം ദോശ ഉണ്ടാവൂ’ എന്നു പറഞ്ഞ് ചട്ടുകവും തവിയും ദോശമാവും ഒക്കെ അമിനയയുടെ അടുത്തുനിന്നും വാങ്ങിച്ചു.

അത് അമീനയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.

‘ദോശ വട്ടത്തിലാവണം, വട്ടത്തില്‍ തന്നെയാവണം,’ എന്നാരാണാവോ പറഞ്ഞത്!

കോലുനാരായണന്‍ ദോശയ്ക്കും കിളിച്ചുണ്ടന്‍ ദോശയ്ക്കും തണ്ണിമത്തന്‍ ദോശയ്ക്കും എന്തായിരുന്നു കുഴപ്പം. അതില്‍ നിന്നെല്ലാം ഓരോ കുഞ്ഞിക്കഷണം പൊട്ടിച്ചെടുത്ത് അമ്മയുടെ വായില്‍ വച്ചു കൊടുത്തതായിരുന്നല്ലോ അമീന!

അപ്പോ അമ്മ, ‘കൊള്ളമാല്ലോ’ എന്നു പറയുകയും ചെയ്തതാണ്. എന്നിട്ടമ്മ ഇപ്പോള്‍ പറയുന്നു ‘വട്ടത്തില്‍ വട്ടത്തില്‍ ഉണ്ടാക്കുന്ന ദോശയ്ക്കാണ് ഭംഗി.’

അല്ലാ ദോശയ്‌ക്കെന്തിനാണ് ഭംഗി? അതിന് സ്വാദുണ്ടായാല്‍ പോരേ?
ആരോട് ചോദിയ്ക്കാനാണ് ഇതൊക്കെ!

Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

അമ്മ, വട്ടത്തില്‍ വട്ടത്തില്‍ ദോശ നിര്‍മ്മാണം ശടുപിടോന്ന് തുടങ്ങിക്കഴിഞ്ഞു.

ഏതായാലും, അമീനയ്ക്ക് വേണ്ട, അമ്മയുടെ വട്ടം വട്ടം ദോശ.

അതച്ഛനും അമ്മയും തിന്നോട്ടെ.

അമ്മ, അച്ഛനും അമ്മയ്ക്കും ദോശ ഉണ്ടാക്കി കഴിയുമ്പോഴ്, അമീന ഇനി ഒരു കശുമാങ്ങാ ദോശയും മീന്‍ ദോശയും ഒരു വാളന്‍പുളി ദോശയും കൂടി ഉണ്ടാക്കും.

നോക്കിക്കോ, എന്നിട്ടതു മുഴുവനും തന്നത്താനിരുന്ന് തിന്നും. ആര്‍ക്കും ഒരു തരി പോലും തരില്ല, തീര്‍ച്ച…

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook