Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

മണിക്കുട്ടിയുടെ പന്ത്

മണിക്കുട്ടിയുടെ പുന്നാരപ്പന്ത് അവളെ കളിയാക്കിച്ചിരിച്ചു ഒരു ദിവസം. ഇന്നാ കഥയാണ്

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

 

ഒഴിവുകാലം ഇത്തവണ നേരത്തേ തുടങ്ങി.

കാരണം, എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും അറിയാമായിരിയ്ക്കുമല്ലോ.  കൊറോണ എന്ന വൈറസ് ലോകം മുഴുവന്‍ രോഗകാരണമായി അങ്ങനെ വിലസുകയാണ്. ആ രോഗം പടരുന്നത് തടയാനുള്ള കരുതലാണ്, നേരത്തേ തുടങ്ങിയ ഒഴിവുകാലവും നമുക്കു ചുറ്റും കാണുന്ന ഈ ലോക് ഡൗണ്‍കാലവും. ആരും സ്‌ക്കൂളില്‍ പോകുന്നില്ല ഓഫീസില്‍ പോകുന്നില്ല. വീടിനു പുറത്തേയ്ക്കിറങ്ങുന്നതു പോലുമില്ല. വെക്കേഷന്‍ ക്‌ളാസുകള്‍ ഒന്നുമില്ല. വീട്ടിനകത്തിരിപ്പാണ് എല്ലാവരും.

അപ്പോള്‍ കൊച്ചു കൂട്ടുകാര്‍ എന്തു ചെയ്യും? എത്ര നേരമെന്നു വച്ചാണ് വീടിനുള്ളിലിരുന്ന് ഓരോന്ന് കളിച്ച് സമയം കളയുക! അനിയനോ അനിയത്തിയോ ചേച്ചിയോ ചേട്ടനോ അമ്മയോ അച്ഛനോ ഒക്കെ കളിയില്‍ ചേര്‍ന്നാലും പിന്നെയും ബാക്കി കിടക്കുകയല്ലേ സമയം!

ഇടയ്ക്ക് നമുക്ക് കഥ കേട്ടാലോ?

കഥ കേള്‍ക്കാനിഷ്ടമില്ലാത്ത കുട്ടികള്‍ അപൂര്‍വ്വം. ഉണ്ണാന്‍ കഥ, ഉണരാന്‍ കഥ, ഉറങ്ങാന്‍ കഥ- അങ്ങനെ സര്‍വ്വത്ര കഥമയമാണ് കുട്ടികളുടെ ലോകം. വായിച്ചതും കേട്ടതുമായ കഥകള്‍ തീര്‍ന്നാല്‍പ്പിന്നെ ഉണ്ടാക്കിക്കഥകള്‍. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയില്‍? എന്നു ചോദിച്ചാല്‍ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. പ്രിയ എ എസ് നിങ്ങള്‍ക്കെല്ലാം വേണ്ടി കഥ പറഞ്ഞു തന്നാലോ?

എന്താണ് കഥ കേള്‍ക്കലിന്റെ ഗുണം? നമ്മുടെ ചുറ്റും നടക്കുന്നത് ശ്രദ്ധിക്കുന്ന ശീലം, കഥകേള്‍ക്കലിനൊപ്പം നമുക്കുണ്ടായിത്തുടങ്ങും. മറ്റുള്ളവരുടെ ലോകങ്ങളെ ബഹുമാനിയ്ക്കാന്‍ നമ്മള്‍ പഠിയ്ക്കും. നമ്മള്‍ കഥയുള്ള നല്ല മനുഷ്യരായിത്തീരും. നല്ല മനുഷ്യരായിത്തീരാന്‍ വേണ്ടിയല്ലേ നമ്മള്‍ വളരുന്നത് തന്നെ!

കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനല്‍ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാല്‍ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ എ.എസ്. ഇനി വേനല്‍ച്ചൂടില്ല, കോവിഡ് മടുപ്പില്ല -കഥക്കുളിര്, കഥക്കാത്സ്യം…

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

 മണിക്കുട്ടിയുടെ പന്ത്

മണിക്കുട്ടി വീണു.

അടുക്കളയിലേയ്ക്ക് അമ്മയെ അന്വേഷിച്ച് ഓടി വരികയായിരുന്നു. മുറ്റത്ത് ഒരു വലിയ കീരി വന്നത് അമ്മയെ വിളിച്ചു കാണിയ്ക്കാന്‍ വേണ്ടിയാണ് അവളോടിയത്. അതിനിടെ കസേരയില്‍ തട്ടി ‘പൊത്തോ പൊതിനോ’ എന്നവള്‍ വീണു.

ആ പന്തില്ലേ, അവളെ വീഴിച്ച കസേരയുടെ അപ്പുറം കിടന്ന പന്ത്-അതവളെ കളിയാക്കിക്കളിയാക്കി ചിരിച്ചു.

‘ആ കസേര നിന്നെ നല്ല ഉഗ്രനായി വീഴിച്ചില്ലേ,’ എന്നുറക്കെ, അപ്പുറത്തു കിടക്കുന്ന മീന്നുപ്പൂച്ചയും സലോമി പാവക്കുട്ടിയും കേള്‍ക്കെ ചോദിക്കുകയും ചെയ്തു.

പന്ത്, അവനെന്തിനാണിത്ര ഗമ കാണിയ്ക്കുന്നത് ആവോ! ഉത്സവപ്പറമ്പിലെ കടയില്‍ ആര്‍ക്കും വേണ്ടാതെ ഒരു മൂലയില്‍ കിടക്കുകയായിരുന്നു അവന്‍. ഇത്തിരി നിറം മങ്ങിയതു കൊണ്ട് ആരും അവനെ തിരിഞ്ഞുനോക്കുന്നതു കൂടി ഉണ്ടായിരുന്നില്ല.

പാവം തോന്നീട്ടാണ് മണിക്കുട്ടി, ‘അച്ചേ, വാ, നമുക്കവനെ വാങ്ങാം,’ എന്നു പറഞ്ഞത്.

‘കുറച്ചു കൂടി വലിയ, ഇത്തിരി കൂടി കളര്‍ഫുളായ പന്ത് നോക്ക് മണിക്കുട്ടീ, ഇതിനൊരു പഴഞ്ചന്‍ ലുക്കാണ്, ഇത് അധികകാലം നില്‍ക്കില്ല, ഇതു നമുക്കു വേണ്ട,’ എന്നച്ഛന്‍ പറഞ്ഞിട്ടും മണിക്കുട്ടി അവനെത്തന്നെ വേണം എന്നു വാശി പിടിച്ചു.

‘അതിനു ഒന്നും തന്നില്ലെങ്കിലും വേണ്ടില്ല, ഈ സ്ഥലം കാലിയാക്കി അതിനേം കൊണ്ടുപൊക്കോ കുട്ടി,’ എന്നുപറഞ്ഞു കടക്കാരന്‍.

‘ഏയ് അതുവേണ്ട, പകുതി വില ഇന്നാ പിടിച്ചോ,’ എന്നു പറഞ്ഞു അച്ഛന്‍.

അവനെയും കൊണ്ടു വീട്ടില്‍ വന്നതില്‍പ്പിന്നെ പാവക്കുട്ടികളെ പുന്നാരിയ്ക്കുന്നതിനേക്കാള്‍ മണിക്കുട്ടി ആ പന്തിനെ പുന്നാരിയ്ക്കാറുണ്ട്.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children
നിറം മങ്ങിയതാണല്ലോ എന്നോര്‍ത്ത് അവന് സങ്കടം വരരുതല്ലോ എന്നോര്‍ത്ത് എത്ര കാര്യമായാണ് മണിക്കുട്ടി അവനെയും കൈയില്‍ പിടിച്ച് നടക്കാറ്!

ഡൂഡു പാവയും പീറ്റര്‍ പാവയും ഡെയ്‌സി പാവയുമെല്ലാം മണിക്കുട്ടി കുളിക്കാനോ പ്ലേ സ്‌ക്കൂളില്‍ ഒക്കെ പോകുമ്പോള്‍ അവനെ ഓരോന്നുപറഞ്ഞ് കളിയാക്കുന്നത് മണിക്കുട്ടി സ്വന്തം ചെവി കൊണ്ടെത്ര പ്രാവശ്യം കേട്ടിരിക്കുന്നു.

അപ്പോഴൊക്കെ ‘എന്റെ പുന്നാരപ്പന്തിനെ കുറിച്ചു മോശമായി വല്ലതും പറഞ്ഞാലുണ്ടല്ലോ,’ എന്ന് മണിക്കുട്ടി അവരോടൊക്കെ നന്നായി ദേഷ്യപ്പെടാറുണ്ട്.

മണിക്കുട്ടിയ്ക്ക് ഇഷ്ടക്കേടാവണ് എന്നു കരുതിയാണ് പാവക്കുട്ടികള്‍ അവരെ അടുക്കി വച്ചിരിക്കുന്ന ഇടത്ത് ഇരിക്കാന്‍ അവനെ സമ്മതിക്കുന്നതു തന്നെ! എന്നിട്ടാണ്, ‘പുന്നാരാ’ എന്നു മണിക്കുട്ടി കൊഞ്ചിച്ചു വിളിക്കുന്ന അവന്‍, മണിക്കുട്ടി വീണപ്പോ അവളെ കളിയാക്കി ചിരിച്ചത്.

മണിക്കുട്ടി അമ്മയോട് പറയാന്‍ തീരുമാനിച്ചു അവനങ്ങനെ മണിക്കുട്ടിയെ ഉരുണ്ടുമറിഞ്ഞു കളിയാക്കിച്ചിരിച്ച കാര്യം.priya as, childrens stories ,iemalayalam
അപ്പോ അമ്മ അവനെ അടുത്തേക്ക് വിളിച്ചു. അവനപ്പോ നല്ല അനുസരണക്കുട്ടിയായി ഉരുണ്ടുരുണ്ടു വന്നു അമ്മയുടെ അടുത്തേയ്ക്ക്.

അമ്മ അവനെ കൈയിലെടുത്തു. എന്നിട്ട് ചോദിച്ചു, മണിക്കുട്ടി എപ്പഴും തൂത്തും തുടച്ചും വൃത്തിയാക്കിയും വയ്ക്കുന്നത് നിന്നെയല്ലേ, അവള്‍ നിന്നെ കെട്ടിപ്പിടിക്കാതെ കിടന്നുറങ്ങാറുണ്ടോ? അവളേറ്റവും കൂടുതല്‍ പടം വരച്ചിട്ടുള്ളത് നിന്റെയല്ലേ?

അമ്മ അവനെ അടുത്തു വിളിച്ചു വരുത്തുമെന്നും ചോദ്യം ചെയ്യുമെന്നും വഴക്കു പറയുമെന്നും അവന്‍ വിചാരിച്ചുകാണില്ല. അമ്മ വരും മുമ്പ് ഉരുണ്ടുതെന്നിമാറി, അമ്മ കാണാത്ത ഇടത്ത് ഒളിക്കാം എന്നായിരുന്നിരിക്കും അവന്‍റെ പ്ലാന്‍.

Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

അമ്മ കൈയോടെ പിടിച്ചത് ഏതായാലും നന്നായി. താഴോട്ടു കുനിഞ്ഞ് ‘ഞാനൊന്നുമറിഞ്ഞില്ലേ,’ എന്ന മട്ടില്‍ അവന്റെ ഒരു കള്ള നില്‍പ്പ് കാണേണ്ടതുതന്നെയായിരുന്നു.

പിന്നെ അമ്മ ചോദിച്ചു, ‘ഇനീ നീ മണിക്കുട്ടിയെ കളിയാക്കുമോ?’

അമ്മേടെ കൈയീന്ന് ചാടി മണിക്കുട്ടിയുടെ മടിയില്‍ കയറിയിരുന്ന് പിന്നെ അവന്‍ കരച്ചിലായി.

അപ്പോ മണിക്കുട്ടിക്കവനോട് പാവം തോന്നി. ‘കരയണ്ടാട്ടോ, ആരെങ്കിലും അലച്ചുതല്ലിവീണാല്‍ കളിയാക്കി ചിരിക്കുന്നത് ചീത്തപ്പന്തുകളുടെ സവഭാവമല്ലേ,’ എന്നു ചോദിച്ച് അവളവനെ ഉമ്മ വച്ചു.

ഇനി മോള് പന്തു കളിയ്ക്ക്, അമ്മ ചപ്പാത്തി ഉണ്ടാക്കട്ടെ എന്നു പറഞ്ഞ് അമ്മ നടന്നു പോയി.

മണിക്കുട്ടിയും പാവകളും കൂടി പഴയതുപോലെ പന്തു തട്ടിക്കളിക്കാന്‍ തുടങ്ങി.

ഇടയ്ക്കവളവനെ, ‘എന്റെ പുന്നാരപ്പന്തേ,’ എന്നു വിളിച്ചപ്പോഴുള്ള അവന്റെ കുലുങ്ങിച്ചിരി കാണാനെന്തു ഭംഗിയായിരുന്നു!

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audiobook audible manikkuttiyude panth

Next Story
പ്ലേ സ്‌കൂൾholiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children
The moderation of comments is automated and not cleared manually by malayalam.indianexpress.com