ഒഴിവുകാലം ഇത്തവണ നേരത്തേ തുടങ്ങി.

കാരണം , എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും അറിയാമായിരിയ്ക്കുമല്ലോ.  കൊറോണ എന്ന വൈറസ് ലോകം മുഴുവന്‍ രോഗകാരണമായി അങ്ങനെ വിലസുകയാണ്. ആ രോഗം പടരുന്നത് തടയാനുള്ള കരുതലാണ്, നേരത്തേ തുടങ്ങിയ ഒഴിവുകാലവും നമുക്കു ചുറ്റും കാണുന്ന ഈ ലോക് ഡൗണ്‍ കാലവും. ആരും സ്‌ക്കൂളില്‍ പോകുന്നില്ല ഓഫീസില്‍ പോകുന്നില്ല. വീടിനു പുറത്തേയ്ക്കിറങ്ങുന്നതു പോലുമില്ല. വെക്കേഷന്‍ ക്‌ളാസുകള്‍ ഒന്നുമില്ല. വീട്ടിനകത്തിരിപ്പാണ് എല്ലാവരും.

അപ്പോള്‍ കൊച്ചു കൂട്ടുകാര്‍ എന്തു ചെയ്യും? എത്ര നേരമെന്നു വച്ചാണ് വീടിനുള്ളിലിരുന്ന് ഓരോന്ന് കളിച്ച് സമയം കളയുക! അനിയനോ അനിയത്തിയോ ചേച്ചിയോ ചേട്ടനോ അമ്മയോ അച്ഛനോ ഒക്കെ കളിയില്‍ ചേര്‍ന്നാലും പിന്നെയും ബാക്കി കിടക്കുകയല്ലേ സമയം!

ഇടയ്ക്ക് നമുക്ക് കഥ കേട്ടാലോ?

കഥ കേള്‍ക്കാനിഷ്ടമില്ലാത്ത കുട്ടികള്‍ അപൂര്‍വ്വം. ഉണ്ണാന്‍ കഥ, ഉണരാന്‍ കഥ, ഉറങ്ങാന്‍ കഥ- അങ്ങനെ സര്‍വ്വത്ര കഥമയമാണ് കുട്ടികളുടെ ലോകം. വായിച്ചതും കേട്ടതുമായ കഥകള്‍ തീര്‍ന്നാല്‍പ്പിന്നെ ഉണ്ടാക്കിക്കഥകള്‍. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയില്‍? എന്നു ചോദിച്ചാല്‍ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. പ്രിയ എ എസ് നിങ്ങള്‍ക്കെല്ലാം വേണ്ടി കഥ പറഞ്ഞു തന്നാലോ?

എന്താണ് കഥ കേള്‍ക്കലിന്റെ ഗുണം? നമ്മുടെ ചുറ്റും നടക്കുന്നത് ശ്രദ്ധിക്കുന്ന ശീലം, കഥകേള്‍ക്കലിനൊപ്പം നമുക്കുണ്ടായിത്തുടങ്ങും. മറ്റുള്ളവരുടെ ലോകങ്ങളെ ബഹുമാനിയ്ക്കാന്‍ നമ്മള്‍ പഠിയ്ക്കും. നമ്മള്‍ കഥയുള്ള നല്ല മനുഷ്യരായിത്തീരും. നല്ല മനുഷ്യരായിത്തീരാന്‍ വേണ്ടിയല്ലേ നമ്മള്‍ വളരുന്നത് തന്നെ!

കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനല്‍ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാല്‍ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ എ.എസ്. ഇനി വേനല്‍ച്ചൂടില്ല, കോവിഡ് മടുപ്പില്ല -കഥക്കുളിര്, കഥക്കാത്സ്യം…

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

ലൈബ്രറി

മാധവിന് കഥ കേള്‍ക്കാന്‍ ഒരുപാടിഷ്ടമാണ്.

അച്ഛനാണ് മാധവിന് കഥ പറഞ്ഞു കൊടുക്കാറ്.

അവന് കുറുക്കന്മാരുടെ കഥയാണ് ഏറ്റവുമിഷ്ടം.

അവന്റെ കഥാപ്പുസ്തകത്തിലെ കഥകളിലെല്ലാം, കുസൃതിയോടെ നില്‍ക്കുന്ന വികൃതിക്കുറുക്കന്മാരുടെ പടങ്ങളുണ്ട്.

അതുപോലത്തെ വീകൃതിക്കുസൃതി കുറുക്കന്മാരെ വരയ്ക്കാന്‍ മാധവ് ഇടയ്‌ക്കൊക്കെ ശ്രമിച്ചുനോക്കാറുണ്ട്.

പക്ഷേ അവനെന്തു വരച്ചാലും അത് ഒരു കിളിയായിത്തീരും. അതെന്താണാവോ!

അപ്പോള്‍ മാധവിന് സങ്കടം വരും. അപ്പോ അച്ഛന്‍ വന്ന്, അവന് കുറുക്കന്റെ പടം വരച്ചുകൊടുക്കും.

അച്ഛന് നന്നായി കുറുക്കനെ വരയ്ക്കാനറിയാം. നല്ല നീളമുള്ള വാലുള്ള, ഒരു കള്ളത്തരമൊക്കെ കണ്ണിലുള്ള, രസികന്‍ കുറുക്കന്മാരെയാണ് അച്ഛന്‍ വരയ്ക്കാറ്.

പക്ഷേ അമ്മയ്‌ക്കോ അനുച്ചേച്ചിയ്‌ക്കോ അറിയില്ല, കുറുക്കനെ വരയ്ക്കാന്‍. അവര്‍ രണ്ടാളും എന്തു വരച്ചാലും ചെടിയായിപ്പോവും. അതെന്താണാവോ!

പക്ഷേ അവര്‍ക്ക്, അവരുടെ കുറുക്കന്മാര്‍ ചെടിയായിപ്പോയാലൊന്നും ഒരു സങ്കടവുമില്ല. അതെന്താണാവോ!

‘ഇനീം ഇനീം കുറുക്കന്മാരുടെ കഥ വേണം, കേള്‍ക്കണം’ എന്ന് അവന്‍ പറയുമ്പോ അച്ഛന്‍ പറയും, ‘ഇവിടുള്ള പുസ്തകങ്ങളിലെ കുറുക്കന്മാരുടെ കഥകള്‍ തീര്‍ന്നല്ലോ കുട്ടാ.’

priya as , childrens stories, iemalayalam
‘എന്നാ ഇനി അച്ഛന്‍ ഉണ്ടാക്കിക്കഥകള്‍ പറയ്, കുറുക്കന്മാരെ കുറിച്ച്,’ എന്നാവും അപ്പോള്‍ അവന്റെ വാശി.

അപ്പോ അവനെ ‘വാശിക്കുടുക്കേ’ എന്നു വിളിയ്ക്കും അച്ഛന്‍, എന്നിട്ട് കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കും.

പക്ഷേ ഉമ്മ കൊണ്ട് പുതിയ കുറുക്കന്‍ കഥ കിളിര്‍ക്കുമോ, ഇല്ലല്ലോ.

അങ്ങനെയങ്ങനെ കുറുക്കന്‍ കഥയെല്ലാം തീര്‍ന്ന ഒരു ദിവസമാണ് ‘ഇനീം വേണം കുറുക്കന്‍ കഥ’ എന്നു വാശി പിടിച്ചു കരയുന്ന അവനെ ‘ലൈബ്രറിയില്‍ കൊണ്ടുപോകാം’ എന്നു അച്ഛന്‍ പറഞ്ഞത്.

അവിടെ ചെന്നപ്പോഴൊ?

ഈ ലൈബ്രറി എന്നു വച്ചാല്‍ ഒരു കെട്ടിടമാണ്. അവിടെ നിറയെ പുസ്തകങ്ങളും പുസ്തകം വായിയ്ക്കാന്‍ വരുന്ന മനുഷ്യരുമാണ്.

അവിടെച്ചെന്നാല്‍ ഇഷ്ടമുള്ള പുസ്തകം നോക്കി നോക്കി തെരഞ്ഞെടുക്കാം, എന്നിട്ട് അവിടത്തെ ലൈബ്രേറിയന്‍ എന്നയാള് അതിന്റെയെല്ലാം പേര് അവിടെ എഴുതിവയ്ക്കും, ആ പുസ്തകങ്ങള്‍ നമുക്ക് കാശൊന്നും കൊടുക്കാതെ കൂടെ കൊണ്ടുപോരാം.

എന്നിട്ട് കുറച്ചു ദിവസം കഴിഞ്ഞ്, വായനയൊക്കെ കഴിഞ്ഞ് തിരിച്ചു കൊടുത്താല്‍ മതി.

മാധവിന് ആ ഏര്‍പ്പാട് ഇഷ്ടപ്പെട്ടു.

കുറുക്കന്മാരുടെ പടമുള്ള അഞ്ചു പുസ്തകം കിട്ടി മാധവിന് അവിടെ നിന്ന്.
ഇനിയുമുണ്ട് അവിടെ കുറുക്കന്മാരുടെ പടമുള്ള പുസ്തകങ്ങള്‍, ‘അതിനി വരുമ്പോള്‍ തരാം’ എന്നാണ് അവിടുത്തെ ലൈബ്രേറിയന്‍ മാമന്‍ പറഞ്ഞത്.

വേറെയും ജീവികളുടെ നല്ല പടങ്ങളുള്ള പുസ്തകങ്ങള്‍ മാമന്‍ അവനെ കാണിച്ചു കൊടുത്തു.priya as , childrens stories, iemalayalam

ചിലപ്പോ, ഇനി അവിടെ പോകുമ്പോ, ആ കോഴിക്കുഞ്ഞിന്റെയും താറാക്കുഞ്ഞിന്റെയും പടമുള്ള പുസ്തകം കൂടി മാധവ് എടുത്തു വായിക്കുമായിരിയ്ക്കും.

ആ കോഴിക്കുഞ്ഞിനെയും താറാക്കുഞ്ഞിനെയും കണ്ടിട്ട് മാധവിന് ഒരുപാടിഷ്ടമായല്ലോ.

 

Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

പക്ഷേ അച്ഛന്‍, അച്ഛന് വേണ്ടി എടുത്തത് പടങ്ങളില്ലാത്ത പുസ്തകങ്ങളാണ്.

വലിയവര്‍ക്ക് പടങ്ങളില്ലെങ്കിലും പുസ്തകങ്ങള്‍ വായിക്കാനാവും പോലും.
അതെന്തൊരു വിദ്യ എന്ന് മാധവ് അത്ഭുതപ്പെട്ടു.

ഒരുപക്ഷേ മാധവ് വലുതാകുമ്പോള്‍, അച്ഛന്റെ അത്രയും പൊക്കവും വണ്ണവും വയ്ക്കുമ്പോള്‍ മാധവിന് മനസ്സലാകുമായിരിയ്ക്കും പടങ്ങളില്ലാത്ത പുസ്തകങ്ങളിലെ കഥകളും.

ഏതായാലും മാധവിനിപ്പോ തത്ക്കാലം, പടമുള്ള പുസ്തകങ്ങള്‍ മതി, ലൈബ്രറിയില്‍ നിന്ന്…

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook