കോഴിക്കുഞ്ഞുങ്ങളുടെ മണ്ടത്തരങ്ങള്‍

കോഴിക്കുഞ്ഞുങ്ങൾ അവർക്ക് ചുറ്റും കാണുന്ന ലോകമാണിന്ന്

ഒഴിവുകാലം ഇത്തവണ നേരത്തേ തുടങ്ങി.

കാരണം , എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും അറിയാമായിരിയ്ക്കുമല്ലോ.  കൊറോണ എന്ന വൈറസ് ലോകം മുഴുവന്‍ രോഗകാരണമായി അങ്ങനെ വിലസുകയാണ്. ആ രോഗം പടരുന്നത് തടയാനുള്ള കരുതലാണ്, നേരത്തേ തുടങ്ങിയ ഒഴിവുകാലവും നമുക്കു ചുറ്റും കാണുന്ന ഈ ലോക് ഡൗണ്‍കാലവും. ആരും സ്‌ക്കൂളില്‍ പോകുന്നില്ല ഓഫീസില്‍ പോകുന്നില്ല. വീടിനു പുറത്തേയ്ക്കിറങ്ങുന്നതു പോലുമില്ല. വെക്കേഷന്‍ ക്‌ളാസുകള്‍ ഒന്നുമില്ല. വീട്ടിനകത്തിരിപ്പാണ് എല്ലാവരും.

അപ്പോള്‍ കൊച്ചു കൂട്ടുകാര്‍ എന്തു ചെയ്യും? എത്ര നേരമെന്നു വച്ചാണ് വീടിനുള്ളിലിരുന്ന് ഓരോന്ന് കളിച്ച് സമയം കളയുക! അനിയനോ അനിയത്തിയോ ചേച്ചിയോ ചേട്ടനോ അമ്മയോ അച്ഛനോ ഒക്കെ കളിയില്‍ ചേര്‍ന്നാലും പിന്നെയും ബാക്കി കിടക്കുകയല്ലേ സമയം!

ഇടയ്ക്ക് നമുക്ക് കഥ കേട്ടാലോ?

കഥ കേള്‍ക്കാനിഷ്ടമില്ലാത്ത കുട്ടികള്‍ അപൂര്‍വ്വം. ഉണ്ണാന്‍ കഥ, ഉണരാന്‍ കഥ, ഉറങ്ങാന്‍ കഥ- അങ്ങനെ സര്‍വ്വത്ര കഥമയമാണ് കുട്ടികളുടെ ലോകം. വായിച്ചതും കേട്ടതുമായ കഥകള്‍ തീര്‍ന്നാല്‍പ്പിന്നെ ഉണ്ടാക്കിക്കഥകള്‍. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയില്‍? എന്നു ചോദിച്ചാല്‍ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. പ്രിയ എ എസ് നിങ്ങള്‍ക്കെല്ലാം വേണ്ടി കഥ പറഞ്ഞു തന്നാലോ?

എന്താണ് കഥ കേള്‍ക്കലിന്റെ ഗുണം? നമ്മുടെ ചുറ്റും നടക്കുന്നത് ശ്രദ്ധിക്കുന്ന ശീലം, കഥകേള്‍ക്കലിനൊപ്പം നമുക്കുണ്ടായിത്തുടങ്ങും. മറ്റുള്ളവരുടെ ലോകങ്ങളെ ബഹുമാനിയ്ക്കാന്‍ നമ്മള്‍ പഠിയ്ക്കും. നമ്മള്‍ കഥയുള്ള നല്ല മനുഷ്യരായിത്തീരും. നല്ല മനുഷ്യരായിത്തീരാന്‍ വേണ്ടിയല്ലേ നമ്മള്‍ വളരുന്നത് തന്നെ!

കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനല്‍ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാല്‍ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ എ.എസ്. ഇനി വേനല്‍ച്ചൂടില്ല, കോവിഡ് മടുപ്പില്ല -കഥക്കുളിര്, കഥക്കാത്സ്യം…

 കോഴിക്കുഞ്ഞുങ്ങളുടെ മണ്ടത്തരങ്ങള്‍

കോഴിയമ്മ കുഞ്ഞുങ്ങളെ ചിറകിനടിയിലാക്കി നടന്നു.
ഇടയ്ക്ക് കൊക്കരക്കോ എന്നു വിളിച്ചു പറഞ്ഞു. അതിനര്‍ഥം ആരും ചിറകിനടിയില്‍ നിന്ന് അങ്ങോട്ടുമിഞ്ഞോട്ടുമായി ഓടിപ്പാഞ്ഞുനടക്കരുത്, അങ്ങനെയൊക്കെ ചെയ്താല്‍ പരുന്തു അങ്ങു ദൂരെ ആകാശത്തുനിന്നു താഴ്ന്നുപറന്നുവന്ന് കൊത്തിക്കൊണ്ടുപോവും എന്നായിരുന്നു.

കോഴിക്കുഞ്ഞുങ്ങള്‍ക്കുണ്ടോ പരുന്തിനെക്കുറിച്ചു വല്ല ധാരണയും? അവര്‍ കോഴിയമ്മയോട് അപ്പോള്‍ വാശിയോടെ പറഞ്ഞു, ‘പരുന്തു വരട്ടെ… ഞങ്ങളെ കൊത്തിക്കൊണ്ടുപോകാന്‍ സമ്മതിക്കില്ല അവനെ  ഞങ്ങള് പിടിച്ച് കൊട്ടേടെ അടിയിലാക്കി അതിനു മീതെ അണ്ണാനെ കാവലിരുത്തും. അണ്ണാനവനെ പേടിപ്പിച്ച് കൊല്ലും.’

‘അങ്ങനെ നമുക്ക് ഓടിച്ചിട്ടു പിടിക്കാന്‍ പറ്റും വീധത്തിലെ ഒരു തുമ്പിപോലുള്ള ജീവിയൊന്നുമല്ല പരുന്ത്, അത് ഒരു ഭീകരനാണ്, അവന് വളഞ്ഞു കൂര്‍ത്ത നഖങ്ങളും ദൂരെ ആകാശത്തുനിന്നേ എല്ലാം വ്യക്തമായി കാണാന്‍ പറ്റുന്ന കണ്ണും നിങ്ങളെയൊക്കെ കൊത്തിമുറിക്കാന്‍ പാകത്തിലുള്ള വളഞ്ഞ കൊക്കും ഉണ്ടെ’ന്ന് കോഴിയമ്മ വിശദീകരിച്ചു.

priya as, childrens stories, iemalayalam
‘അവന്‍, അവന്റെ വളഞ്ഞു കൂര്‍ത്ത നഖം ദേഹത്തേക്കാഴ്ത്തിയിറക്കിയാണ് കുഞ്ഞുങ്ങളേ, നിങ്ങളെ റാഞ്ചുക, അവന് അണ്ണാനെയൊന്നും ഒരു തരി പേടിയില്ലെന്നു മാത്രമല്ല അവന്‍ അണ്ണാനെപ്പോലും പിടിച്ചു കറുമുറെ തിന്നുന്ന വിരുതനാണ്,’ എന്ന് കോഴിയമ്മ പറഞ്ഞു.

അണ്ണാനെ ആയിരുന്നു കോഴിക്കുഞ്ഞുങ്ങള്‍ക്കേറ്റവും പേടി. അണ്ണാനെക്കണ്ടാല്‍ അവര് കിലുകിലാ വിറയ്ക്കും. വാലും പൊക്കിയുള്ള അവന്റെ പാച്ചിലും ‘ചില്‍ ചില്‍’ ബഹളവും കേട്ടാല്‍ മാത്രമേ കോഴിക്കുഞ്ഞുങ്ങള്‍, കോഴിയമ്മയുടെ ചിറകിനടിയിലേയ്ക്ക് അമ്മ വിളിക്കാതെ തന്നെ പതുങ്ങിവന്നിരിക്കാറുള്ളു.

അണ്ണാനെയും പേടിപ്പിക്കുന്ന വിരുതനാണോ അമ്മ പറയുന്ന ഈ പരുന്ത് -കോഴിക്കുഞ്ഞുങ്ങള്‍ക്കത്ഭുതമായി. അവര് അമ്മയുടെ ചിറകിനടിയില്‍ പതുങ്ങി നിന്ന് ആകാശത്തേയ്ക്ക് ഒളിഞ്ഞുനോക്കി, പരുന്തെങ്ങാനും വരുന്നുണ്ടോ ചിറകുവീശിവീശി?

അപ്പോഴാണ് കാക്കമ്മ, കോഴിയമ്മയോട് ഹലോ പറയാനായി തെങ്ങിലെ ഓലത്തുഞ്ചത്തു വന്നിരുന്നതും കൊക്കിനു മൂര്‍ച്ചയുണ്ടോ എന്നറിയാനായി ഒരു ഓലക്കണ കൊത്തിതാഴെയിട്ടതും.

അത് വന്നു വീണത് കോഴിയമ്മയുടെ അരികിലാണ്. അയ്യോ പരുന്ത് എന്നു പറഞ്ഞ് കോഴിക്കുഞ്ഞുങ്ങള്‍ അപ്പോഴേയ്ക്ക് വലിയ നിലവിളിയായി, അമ്മയോട് ചേര്‍ന്നുനില്‍ക്കാന്‍ അവര് തിക്കിത്തിരക്കിലുമായി.

കാക്കമ്മ ചുറ്റും ചുറ്റും നോക്കി, എവിടെ പരുന്ത് ?

priya as, childrens stories, iemalayalam

‘ഇവിടെയെങ്ങും ഒരു പരുന്തുമില്ല,’ എന്നു ‘കാകാ’ എന്നുറക്കെയുറക്കെ കാക്കമ്മയും ‘കൊക്കരക്കോ, എന്ന് കോഴിയമ്മയും പറഞ്ഞുനോക്കി. ആരു കേള്‍ക്കാന്‍?

ഇനി അവരെ ഒന്നു പറഞ്ഞു സമാധാനിപ്പിച്ചു കാര്യം വിശദമാക്കി കൊടുക്കണമെങ്കില്‍ അപ്പുക്കുട്ടന്‍ കുട്ടി തന്നെ വരണം. വീട്ടിലെ കുട്ടിയാണ് അപ്പുക്കുട്ടന്‍. കോഴിയമ്മ പറയുന്നതിനേക്കാള്‍ അവന്‍ പറയുന്നതും ചെയ്യുന്നതും ആണ് കോഴിക്കുഞ്ഞുങ്ങള്‍ക്ക് കാര്യം.

കാരണം മനുഷ്യക്കുട്ടിയാണെങ്കിലും അവനുമൊരു കുട്ടിയല്ലേ? കുട്ടികള്‍ക്ക് എപ്പോഴും കുട്ടികള്‍ ആണല്ലോ ഏറ്റവും പ്രിയപ്പെട്ട കൂട്ട്. അവര്‍ക്ക് എപ്പോഴും കൂട്ടുകാരെയാണ് കാര്യം, കൂട്ടുകാര്‍ പറയുന്നതാണ് വിശ്വാസവും.

കോഴിയമ്മ, ‘കൊക്കരക്കോ’ എന്നും കാക്കമ്മ, ‘കാകാ’ എന്നും ഇപ്പോള്‍ ഒച്ചവയ്ക്കുന്നത് എന്താണെന്നോ? ‘കുട്ടാ വാ, ഈ കുഞ്ഞന്മാരെ ഒന്നു പറഞ്ഞു മനസ്സിലാക്കു ഇത് വെറും ഓലയാണ്, ഓല ഒരു ജീവിയല്ല, അതൊരുപദ്രവവും ചെയ്യില്ല, അത് കൊത്തിയിട്ടത് ഈ കാക്കമ്മയാണ് എന്ന്,’ അപ്പുക്കുട്ടന്‍കുട്ടിയെ വിളിയ്ക്കുകയാണ് അവര്‍ രണ്ടാളും.

 

Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

അപ്പുക്കുട്ടന്‍കുട്ടി ഇപ്പോ വന്നു പറയും ഇങ്ങനെയൊക്കെ എന്നു വിചാരിച്ച് കോഴിയമ്മ, വീടിനുള്ളിലേയ്ക്ക് നോക്കി ‘വേഗം വായോ’ എന്നു പറയുമ്പോലെ ഒന്നു ചിറകടിക്കുകയും ചെയ്തു.

ചെലപ്പോ അവന്‍, ആ അപ്പുക്കുട്ടന്‍ കുട്ടി ഒരു പരുന്തിന്റെ പടവും കുഞ്ഞന്മാരെ വരച്ചുകാണിക്കും പരുന്തെന്താണ്, ആരാണ് എന്ന് കുഞ്ഞന്മാരെ അങ്ങനെ ബോദ്ധ്യപ്പെടുത്തും എന്നാണ് കാക്കമ്മ അപ്പോള്‍ ‘കാകാ’ എന്ന് കോഴിയമ്മയോട് പറഞ്ഞത്.

പക്ഷേ അപ്പോഴും ഓലയെ നോക്കി കോഴിക്കുഞ്ഞുങ്ങള്‍ പേടിച്ചു വിറച്ചു നില്‍ക്കുകയായിരുന്നു.

 

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audiobook audible kozhikunjungalude mandatharangal

Next Story
തുണിസഞ്ചികള്‍ വില്‍ക്കാനുണ്ട് എന്ന് അമ്മിണിയാമholiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children
The moderation of comments is automated and not cleared manually by malayalam.indianexpress.com