ഒഴിവുകാലം ഇത്തവണ നേരത്തേ തുടങ്ങി.

കാരണം , എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും അറിയാമായിരിയ്ക്കുമല്ലോ.  കൊറോണ എന്ന വൈറസ് ലോകം മുഴുവന്‍ രോഗകാരണമായി അങ്ങനെ വിലസുകയാണ്. ആ രോഗം പടരുന്നത് തടയാനുള്ള കരുതലാണ്, നേരത്തേ തുടങ്ങിയ ഒഴിവുകാലവും നമുക്കു ചുറ്റും കാണുന്ന ഈ ലോക് ഡൗണ്‍കാലവും. ആരും സ്‌ക്കൂളില്‍ പോകുന്നില്ല ഓഫീസില്‍ പോകുന്നില്ല. വീടിനു പുറത്തേയ്ക്കിറങ്ങുന്നതു പോലുമില്ല. വെക്കേഷന്‍ ക്‌ളാസുകള്‍ ഒന്നുമില്ല. വീട്ടിനകത്തിരിപ്പാണ് എല്ലാവരും.

അപ്പോള്‍ കൊച്ചു കൂട്ടുകാര്‍ എന്തു ചെയ്യും? എത്ര നേരമെന്നു വച്ചാണ് വീടിനുള്ളിലിരുന്ന് ഓരോന്ന് കളിച്ച് സമയം കളയുക! അനിയനോ അനിയത്തിയോ ചേച്ചിയോ ചേട്ടനോ അമ്മയോ അച്ഛനോ ഒക്കെ കളിയില്‍ ചേര്‍ന്നാലും പിന്നെയും ബാക്കി കിടക്കുകയല്ലേ സമയം!

ഇടയ്ക്ക് നമുക്ക് കഥ കേട്ടാലോ?

കഥ കേള്‍ക്കാനിഷ്ടമില്ലാത്ത കുട്ടികള്‍ അപൂര്‍വ്വം. ഉണ്ണാന്‍ കഥ, ഉണരാന്‍ കഥ, ഉറങ്ങാന്‍ കഥ- അങ്ങനെ സര്‍വ്വത്ര കഥമയമാണ് കുട്ടികളുടെ ലോകം. വായിച്ചതും കേട്ടതുമായ കഥകള്‍ തീര്‍ന്നാല്‍പ്പിന്നെ ഉണ്ടാക്കിക്കഥകള്‍. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയില്‍? എന്നു ചോദിച്ചാല്‍ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. പ്രിയ എ എസ് നിങ്ങള്‍ക്കെല്ലാം വേണ്ടി കഥ പറഞ്ഞു തന്നാലോ?

എന്താണ് കഥ കേള്‍ക്കലിന്റെ ഗുണം? നമ്മുടെ ചുറ്റും നടക്കുന്നത് ശ്രദ്ധിക്കുന്ന ശീലം, കഥകേള്‍ക്കലിനൊപ്പം നമുക്കുണ്ടായിത്തുടങ്ങും. മറ്റുള്ളവരുടെ ലോകങ്ങളെ ബഹുമാനിയ്ക്കാന്‍ നമ്മള്‍ പഠിയ്ക്കും. നമ്മള്‍ കഥയുള്ള നല്ല മനുഷ്യരായിത്തീരും. നല്ല മനുഷ്യരായിത്തീരാന്‍ വേണ്ടിയല്ലേ നമ്മള്‍ വളരുന്നത് തന്നെ!

കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനല്‍ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാല്‍ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ എ.എസ്. ഇനി വേനല്‍ച്ചൂടില്ല, കോവിഡ് മടുപ്പില്ല -കഥക്കുളിര്, കഥക്കാത്സ്യം…

കളിച്ചന്തു

ചന്തുവിന് വീട്ടിലിരുന്നിട്ട് ഇരിക്കപ്പൊറുതി വന്നില്ല.

നാലുമണിയായോ, നാലുമണിയായോ, എന്ന് ക്‌ളോക്കില്‍ നോക്കിക്കൊണ്ടേയിരുന്നു ചന്തു.

നാലുമണിയായാല്‍ വെയിലാറും. നാലുമണിയ്ക്ക് വെയിലാറിയാല്‍, പുറത്തു പോയി കൂട്ടുകാരുടെ കൂടെ കളിച്ചോ എന്നു പറഞ്ഞിട്ടുണ്ട് അമ്മ.

കൂട്ടുകാരെന്നു വച്ചാല്‍ കുറേ പേരുണ്ട്.

എല്ലാവരെയും അമ്മമാര്‍ പുറത്തുവിടുക നാലുമണിയ്ക്കാണ്.

അതിനു മുമ്പേ കളിക്കാന്‍ പുറത്തിറങ്ങിയാല്‍ സൂര്യന്‍, ചൂടു കൊണ്ട് പൊള്ളിച്ച് വയ്യാതാക്കും. വയ്യാതായാല്‍ പിന്ന എങ്ങനെയാ കളിക്കുക?

നാലുമണിക്കു പുറത്തേക്കിറങ്ങിയാല്‍ എന്തൊക്കെയാണ്  കളിക്കേണ്ടത്, എന്നാലോചിച്ചു ചന്തു.

പിന്നെ കടലാസ്സെടുത്ത് ഒരു കളിലിസ്റ്റുണ്ടാക്കി.

ഓടിക്കളിയ്ക്കാം ആദ്യം, പിന്നെ ഒളിച്ചുകളി.

പിന്നെ ‘നാരങ്ങാപ്പാലേ ചുണ്ടക്കുരണ്ട്, ഓടി വരുമ്പോ പിടുത്തം’ കളിക്കാം.

പക്ഷേ എപ്പഴും ചന്തുവിനെത്തന്നെയാണ്, ഓടിവരുമ്പോ എല്ലാവരും  പിടിക്കുന്നത്.

ചന്തുവിന് സ്പീഡു പോര ഓടുമ്പോള്‍. കളിക്കൂട്ടത്തില്‍ ഏറ്റവും കുഞ്ഞ് ചന്തുവല്ലേ, അതാണ് സ്പീഡ് പോരാത്തത്.

പെട്ടെന്ന് വലുതാകാന്‍ വേണ്ടി ചന്തു, അടുക്കളയില്‍ പോയി രണ്ടു പഴവും നാല് ശര്‍ക്കര ഉപ്പേരിയും തിന്നു. എന്നിട്ട് കണ്ണാടിയില്‍ പോയി നോക്കി, വലുതായോ എന്നറിയാന്‍.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children
‘എന്താ കണ്ണാടിയില് ചന്തം നോക്കുകയാണോ’ എന്നു ചോദിച്ച്, അപ്പോഴതു വഴി അമ്മ വന്നു.

അപ്പോ രണ്ടുപഴവും നാല് ശര്‍ക്കര ഉപ്പേരിയും തിന്ന്, വലുതാക്കാന്‍ നോക്കിയ കാര്യം ചന്തു, അമ്മയോട് പറഞ്ഞു.

‘ഉം, ഇത്തരി വലുതായിട്ടുണ്ട് ആ ശര്‍ക്കര ഉപ്പേരിയുടെ അരികോളം വലുതായിട്ടുണ്ട്,’ എന്നമ്മ പറഞ്ഞു ചന്തുവിനോട്.

പക്ഷേ അമ്മ ചിരിയ്ക്കുന്നുണ്ടായിരുന്നു കുടുകുടെ.

അതു കണ്ടപ്പോ ചന്തുവിന് ഒരു സംശയം, അമ്മ പറ്റിക്കാന്‍ പറഞ്ഞതാണോ അങ്ങനെ എന്ന്.

‘ഓ ചന്തു ഇന്നാള് കണ്ടതിനേക്കാളും വലുതായല്ലോ,’ എന്നു പറഞ്ഞ് നിഷക്കുഞ്ഞമ്മ അപ്പോ ഓട്ടോ റിക്ഷയില്‍ വന്നിറങ്ങി.

വല്ലപ്പോഴുമേ വരാറുള്ളു നിഷക്കുഞ്ഞമ്മ.

വരുമ്പോഴൊക്കെ ചന്തുവിന്, ഉണ്ണിയപ്പം കൊണ്ടുവരും നിഷക്കുഞ്ഞമ്മ.

അത്തവണയും കൊണ്ടുവന്നിട്ടുണ്ടോ എന്ന് ചന്തു, കുഞ്ഞമ്മയുടെ ബാഗ് വാങ്ങി പരിശോധിച്ചു.

Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

അപ്പോഴേയ്ക്ക് ഗേറ്റില്‍ നിന്ന് ‘വായോ ചന്തൂ, കളിക്കാന്‍ വായോ, നാലുമണിയായി’ എന്നു കൂട്ടുകാര്‍ ചന്തുവിനെ വിളിച്ചുകൂവി.

ഒരു ഉണ്ണിയപ്പം തിന്നിട്ട്, പൊതി തിരിച്ച് കുഞ്ഞമ്മയുടെ അടുത്തു കൊടുത്തിട്ട്, ചന്തു ഓടി, കൂട്ടുകാരുടെ അടുത്തേയ്ക്ക്.

‘നോക്കു ചന്തൂ, ഇതവര്‍ക്കും കൊടുക്കൂ’ എന്ന് കുഞ്ഞമ്മ വിളിച്ചു പറഞ്ഞപ്പോ ചന്തു നിന്നു.

എന്നിട്ട് പുറകോട്ടോടി ഉണ്ണിയപ്പപ്പൊതി കൈയില്‍ വാങ്ങി, തിരികെ ഓടി.

‘പാവങ്ങളല്ലേ ചന്തുവിന്റെ കൂട്ടുകാര്, നല്ലവരല്ലേ ചന്തുവിന്റെ കൂട്ടുകാര്, അവരും വലുതായിക്കോട്ടെ ഉണ്ണിയപ്പം തിന്ന്,’ എന്നു വിചാരിച്ചു ചന്തു.

എല്ലാവരും വലുതായാല്‍ കളിയ്ക്കാന്‍ കുറച്ചുകൂടി രസമായിരിയ്ക്കും. അങ്ങനെ വലുതായാല് വേണേല് മൈതാനത്തിലെ ചേട്ടന്മാരെപ്പോലെ ക്രിക്കറ്റും കളിയ്ക്കാന്‍ പറ്റും.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

‘ക്രിക്കറ്റ് കളിയ്ക്കാന്‍ പറ്റുന്നത്ര വലുതാകാന്‍ പറ്റുമോ ഉണ്ണിയപ്പം തിന്നാല്’ എന്നു ഓടിപ്പോകും വഴിയേ ചന്തു, കാക്കച്ചാരോട് ചോദിച്ചു. അവന്‍ ‘കാ,കാ’ എന്ന് ഉത്തരവും പറഞ്ഞു.

‘പറ്റും പറ്റും’ എന്നാണ് അവന്‍ പറഞ്ഞത് എന്ന സന്തോഷത്തില്‍ ചന്തു കുതിച്ചോടി കൂട്ടുകാരുടെ അടുത്തേയ്ക്ക്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook