കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

കാക്കച്ചിയുടെ നന്ദിയപ്പൂപ്പന്‍

കാക്കച്ചിയ്ക്ക് വഴിയില്‍ കിടന്ന് ഒരു താക്കോല്‍ കിട്ടി.

എന്തിന്റെ താക്കോലോണോ ആരുടെ താക്കോലാണോ എന്നൊന്നും അറിയാത്തതു കൊണ്ട്, താക്കോലും പിടിച്ച് കുറച്ചു നേരം കാക്കച്ചി, ആ വഴിയില്‍ത്തന്നെ നിന്നു.

എന്നിട്ട്, വരണോരോടും പോണോരോടും ചോദിച്ചു, ‘ആരുടെയെങ്കിലും ഒരു താക്കോല്‍ കളഞ്ഞുപോയിട്ടുണ്ടോ?’

എല്ലാവരും വല്യവല്യ തിരക്കുകളിലായിരുന്നു.

ആരും അവളെ, കണ്ട ഭാവം പോലും കാണിച്ചില്ല.

‘ഇനി ഈ താക്കോലെന്തു ചെയ്യും,’ കാക്കച്ചി ആലോചിച്ചു.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

ആരെങ്കിലും അന്വേഷിച്ചു വരുമായിരിയ്ക്കും. അതുവരെ എന്റെ കൂട്ടിലിരിക്കട്ടെ ഇത് എന്നു വിചാരിച്ച്, അവളത് കൊണ്ടു പോയി, അവളുടെ ചുള്ളിക്കമ്പുകൂട്ടിലെ ചുള്ളിക്കമ്പുകള്‍ക്കിടയില്‍ തിരുകി വച്ചു.

പിന്നെ, അവളാക്കാര്യം മറന്നു പോയി.

പിന്നൊരു ദിവസം പുഴക്കരയിലൂടെ പറക്കുമ്പോള്‍, പുഴയോരത്ത് ഒരാളിരുന്ന് കരയുന്നതു കണ്ടു അവള്‍.

വയസ്സായ ഒരാളാണ്. ആ ആള്‍ വിങ്ങിവിങ്ങിക്കരയുകയാണ്.

എന്തു പറ്റിക്കാണും ആ അപ്പൂപ്പന് എന്ന് കാക്കച്ചിയ്ക്ക് വിഷമമായി.

പാമ്പു കടിച്ചു കാണുമോ, കള്ളന്മാര്‍ ഉപദ്രവിച്ചുകാണുമോ?

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

അവള്‍ താഴേയ്ക്ക് പറന്നിറങ്ങി, അപ്പൂപ്പനെ ചിറകുകൊണ്ട് തട്ടിവിളിച്ച് ചോദിച്ചു. ‘എന്താ പറ്റിയത്? എന്താ കരയുന്നത്?’

‘ഒരു താക്കോല് … എന്റെ മുണ്ടും ഷര്‍ട്ടും ഒക്കെ വയ്ക്കുന്ന അലമാരയുടെ താക്കോല് കണാനില്ല. വീട്ടിലെവിടെയോ വച്ചു കാണാതെ പോയതോ അതോ മടിക്കുത്തില്‍ നിന്നു താഴെ വീണു പോയതോ എന്നു നിശ്ചയമില്ല’ എന്നെല്ലാം പറഞ്ഞ്, പാവം കരച്ചിലോട് കരച്ചില്‍ തന്നെ.

ഉടുപ്പു മാറാനില്ലാതെ പാവം നടക്കാന്‍ തുടങ്ങിയിട്ട് നാലു ദിവസമായി പോലും. ഉടുപ്പൊക്കെ വിയര്‍ത്താകെ നാശമായി പോലും. ഉടുപ്പിലെ അഴുക്കിന്റെ കാര്യമാണെങ്കില്‍പ്പിന്നെ പറയാനുണ്ടോ!

പുഴവെള്ളത്തില്‍ നനച്ചെടുക്കാമെന്നു വച്ചാല്‍, മാറ്റി ഇടാന്‍ വേറൊരു മുണ്ടും ഷര്‍ട്ടും പോലുമില്ലല്ലോ.

അപ്പോഴാണ് കാക്ക, തന്റെ കൂട്ടിലിരിയ്ക്കുന്ന താക്കോലിന്റെ കാര്യമോര്‍ത്തത്.

Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

അതെടുത്തു കൊണ്ടുവന്നു കാക്കച്ചി. പിന്നെയത് അപ്പൂപ്പനെ കാണിച്ചു.

‘ഇതുതന്നെ’ എന്നു പറഞ്ഞപ്പൂപ്പന്‍ അവളെയും കൂട്ടി വീട്ടിലെത്തി, അലമാര ആ താക്കോല്‍ കൊണ്ടുതന്നെ തുറന്നു.

താക്കോല്‍ കിട്ടിയതില്‍, അപ്പൂപ്പനും, അപ്പൂപ്പനെ സഹായിക്കാന്‍ പറ്റിയതില്‍, കാക്കച്ചിയും ഒരുപാട് സന്തോഷിച്ചു.

അപ്പൂപ്പന്‍ പുഴക്കരയില്‍ പോയി, കുളിച്ചുവന്ന്, വേറെ ഷര്‍ട്ടും മുണ്ടുമിട്ട് കുട്ടപ്പനായി.

പിന്നെ, കാക്കയെ വീട്ടിലിരുത്തി സത്ക്കരിച്ചു. പഴവും പായസവും കൊടുത്തു.

‘താക്കോലുകാരീ’ എന്നാണ് അപ്പൂപ്പനവളെ ഇപ്പോ വിളിക്കാറ്.

എന്നും രാവിലെ, ഉള്ളതില്‍ ഒരോഹരി അവള്‍ക്ക് കൊടുത്തിട്ടേ അപ്പൂപ്പന്‍ കഴിയ്ക്കാറുള്ളൂ.

ഒരു താക്കോല്‍ കളഞ്ഞു പോയത് തിരിക കൊടുത്തിന് ഇത്ര നന്ദി കാണിക്കേണ്ടതുണ്ടോ എന്ന് കാക്കച്ചിയ്‌ക്കെന്നും അത്ഭുതമാണ്.

കാക്കച്ചി, അപ്പൂപ്പനെ വിളിയ്ക്കുന്നതെന്താണെന്നറിയാമോ ‘നന്ദിയപ്പൂപ്പന്‍.’

നല്ല പേരല്ലേ അത്?

നല്ലൊരു കാര്യവുമല്ലേ നന്ദി?

നമ്മൾ വേനലൊഴിവിന് കഥ പറഞ്ഞു തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. ഇഷ്ടമാകുന്നുണ്ടോ കഥ വായനയും കഥ വായിച്ചു കേൾക്കലും എന്ന് കൊച്ചു കൂട്ടുകാരും രക്ഷിതാക്കളും അധ്യാപകരും അറിയിച്ചാൽ സന്തോഷം. നിര്‍ദേശങ്ങളും സ്വാഗതം.  

ഈ കുഞ്ഞു കഥകൾക്കായി വരയ്ക്കാൻ താൽപ്പര്യമുള്ള കുട്ടികൾ ഞങ്ങളെ ബന്ധപെടുക. കൊച്ചു കൂട്ടുകാർക്കായുള്ള കഥകൾക്കായി കൊച്ചു കൂട്ടുകാർ തന്നെ വരയ്ക്കുന്നതിൽപ്പരം രസം മറ്റെന്തുണ്ട്?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook