കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

ഡൂഡു എന്ന പട്ടിക്കുട്ടി

മെഹറും സൂരജും കാതറിനും അപര്‍ണ്ണയും ഗോവിന്ദും, സ്‌ക്കൂളു വിട്ടു വരും വഴിയായിരുന്നു.

അവര്‍, സ്‌കൂള്‍ വാനിലിരുന്നു ഉറക്കെ പാട്ടുപാടി.

എല്ലാം ഉണ്ടാക്കിപ്പാട്ടുകളായിരുന്നേ.

വാനിന്റെ ഡ്രൈവര്‍ മാമന്‍, അവരുടെ കോലാഹലപ്പാട്ടു കേട്ട്, ‘എന്റെ ചെവി പൊട്ടിപ്പൊകുമല്ലോ’ എന്നു പറഞ്ഞുചിരിച്ചു കൊണ്ട് ചെവി പൊത്തി.

അതിനിടെ ഒരു പട്ടിക്കുഞ്ഞ്, അവരുടെ വാനിന് വട്ടം ചാടി.

പെട്ടെന്ന് ഡ്രൈവര്‍ മാമന്‍ ബ്രേക്കിട്ട് വണ്ടി നിര്‍ത്തി.

അവരെല്ലാം ചാടിയിറങ്ങി.

അവന്‍, ആ പട്ടിക്കുഞ്ഞ്, പേടിച്ച് ചുരുണ്ടുകൂടി വണ്ടിയുടെ താഴെത്തന്നെ ഇരിയ്ക്കുകയാണ്.

അവനൊന്നും പറ്റിയിട്ടൊന്നുമില്ല.

‘നല്ല സുന്ദരന്‍ പട്ടിക്കുഞ്ഞ്’ എന്നു പറഞ്ഞു ഡ്രൈവര്‍ മാമന്‍.

എന്നിട്ടതിനെ എടുത്ത് വണ്ടിയിലിരുത്തി.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

കുട്ടികളോരോരുത്തരായി, അതിനെ വന്നു തലോടി.

അത് അവരെയൊക്കെ പേടിച്ചു പേടിച്ചു നോക്കി.

‘ഇല്ലെടാ അവര് നിന്നെയൊന്നും ചെയ്യില്ലെടാ, അവര് നല്ല കുട്ടികളാ, അവര് നിന്നെ തലോടുവാ’ എന്നു പറഞ്ഞു ഡ്രൈവര്‍ മാമന്‍.

അപര്‍ണ്ണ, അവളുച്ചയ്ക്കു കഴിച്ച ലഞ്ചില്‍ നിന്നു ബാക്കിയായ ചപ്പാത്തിയും ചിക്കനും അവന്റെ വായില്‍ വച്ചു കൊടുത്തു.

അവനത്, ‘ഗള്‍പ്പ് ഗള്‍പ്പ്’ എന്നു തിന്നു.

അതോടെ അവന്‍, അവരുമായി കൂട്ടായി.

‘ഇവന് നിങ്ങളെല്ലാവരും കൂടി ഒരു പേരിടൂ’ എന്നു പറഞ്ഞു ഡ്രൈവര്‍മാമന്‍.

ഓരോരുത്തരും ഓരോ പേര് പറഞ്ഞു. പിന്നെ ‘ഞാന്‍ പറഞ്ഞ പേര് മതി’ എന്ന് തര്‍ക്കമായി.

‘വഴക്കുണ്ടാക്കണ്ട ആരും, നമുക്കവനെ ഡൂഡു എന്നു വിളിയ്ക്കാം’ എന്നു ഡ്രൈവര്‍ മാമന്‍ പറഞ്ഞപ്പോ കുട്ടികള്‍ സമ്മതിച്ചു

കുട്ടികളെ വീടുകളിലേയ്ക്കിറക്കാനായി, ഓരോരുത്തരുടെയും വീടിനു മുന്നിലായി വാന്‍ നിന്നപ്പോള്‍, ‘പോണ്ട ,പോണ്ട’ എന്നു പറയുമ്പോലെ പട്ടിക്കുട്ടി, വാതില്‍ക്കല്‍ വന്നു അവരെയെല്ലാം നോക്കിനിന്നു.

അവരോരുത്തരും പറഞ്ഞു ‘എനിക്കു വേണം ഈ പട്ടിക്കുട്ടിയെ.’

എന്നിട്ട് ചോദിച്ചു, ‘ഞാന്‍ വീട്ടിലേക്ക് കൊണ്ടുപൊക്കോട്ടെ ഇവനെ?’

‘എനിക്കു വേണം, എനിക്കുവേണം ഇവനെ’ എന്നു കുട്ടികളങ്ങനെ ബഹളമായി.

‘അതു പറ്റില്ല’ എന്നു ഡ്രൈവര്‍മാമന്‍ ഗൗരവത്തില്‍ പറഞ്ഞപ്പോ, കുട്ടികള്‍ക്കു പേടിയായി

ഡ്രൈവര്‍മാമന്‍ ഇവനെ ഇനി എന്തു ചെയ്യും? വഴീലിറക്കിവിടുമോ?

‘ഏയ് ഇല്ലില്ല, ഒരോമനപ്പട്ടിക്കുഞ്ഞല്ലേ ഇവന്‍, ഇവനെ ഞാന്‍ വീട്ടില്‍ കൊണ്ടുപോവുകയാണെ’ന്നു പറഞ്ഞു ഡ്രൈവര്‍മാമന്‍.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

‘നാളെ വരുമ്പോ, ഇവനെയും കൂടി കൊണ്ടുപോരുമോ’ എന്നു ചോദിച്ചു കുട്ടികളോരോരുത്തരും.

‘ആലോചിയ്ക്കാം’ എന്നു പറഞ്ഞു ഡ്രൈവര്‍മാമന്‍.

‘ഡൂഡൂ റ്റാറ്റാ, നാളെ കാണാമേ’ എന്നു പറഞ്ഞു കുട്ടികള്‍.

അവന്‍, ഡൂഡു, കുഞ്ഞു ശബ്ദത്തില്‍ ‘ബൗ ബൗ’ എന്ന് അവരോടെല്ലാം ബൈ ബൈ പറഞ്ഞു.

നമ്മൾ വേനലൊഴിവിന് കഥ പറഞ്ഞു തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. ഇഷ്ടമാകുന്നുണ്ടോ കഥ വായനയും കഥ വായിച്ചു കേൾക്കലും എന്ന് കൊച്ചു കൂട്ടുകാരും രക്ഷിതാക്കളും അധ്യാപകരും അറിയിച്ചാൽ സന്തോഷം. നിര്‍ദേശങ്ങളും സ്വാഗതം.  ഈ കുഞ്ഞു കഥകൾക്കായി വരയ്ക്കാൻ താൽപ്പര്യമുള്ള കുട്ടികൾ ഞങ്ങളെ ബന്ധപെടുക. കൊച്ചു കൂട്ടുകാർക്കായുള്ള കഥകൾക്കായി കൊച്ചു കൂട്ടുകാർ തന്നെ വരയ്ക്കുന്നതിൽപ്പരം രസം മറ്റെന്തുണ്ട്?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook