Latest News

അപ്പു, അമ്മയെ ഉറക്കിയതെങ്ങനെ?

എന്നും അമ്മ, അപ്പുവിനെ കഥ പറഞ്ഞു ഉറക്കാറല്ലേ പതിവ്? ഇന്ന് തിരിച്ചായാലോ?

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

ഒഴിവുകാലം ഇത്തവണ നേരത്തേ തുടങ്ങി.

കാരണം , എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും അറിയാമായിരിയ്ക്കുമല്ലോ.  കൊറോണ എന്ന വൈറസ് ലോകം മുഴുവന്‍ രോഗകാരണമായി അങ്ങനെ വിലസുകയാണ്. ആ രോഗം പടരുന്നത് തടയാനുള്ള കരുതലാണ്, നേരത്തേ തുടങ്ങിയ ഒഴിവുകാലവും നമുക്കു ചുറ്റും കാണുന്ന ഈ ലോക് ഡൗണ്‍കാലവും. ആരും സ്‌ക്കൂളില്‍ പോകുന്നില്ല ഓഫീസില്‍ പോകുന്നില്ല. വീടിനു പുറത്തേയ്ക്കിറങ്ങുന്നതു പോലുമില്ല. വെക്കേഷന്‍ ക്‌ളാസുകള്‍ ഒന്നുമില്ല. വീട്ടിനകത്തിരിപ്പാണ് എല്ലാവരും.

അപ്പോള്‍ കൊച്ചു കൂട്ടുകാര്‍ എന്തു ചെയ്യും? എത്ര നേരമെന്നു വച്ചാണ് വീടിനുള്ളിലിരുന്ന് ഓരോന്ന് കളിച്ച് സമയം കളയുക! അനിയനോ അനിയത്തിയോ ചേച്ചിയോ ചേട്ടനോ അമ്മയോ അച്ഛനോ ഒക്കെ കളിയില്‍ ചേര്‍ന്നാലും പിന്നെയും ബാക്കി കിടക്കുകയല്ലേ സമയം!

ഇടയ്ക്ക് നമുക്ക് കഥ കേട്ടാലോ?

കഥ കേള്‍ക്കാനിഷ്ടമില്ലാത്ത കുട്ടികള്‍ അപൂര്‍വ്വം. ഉണ്ണാന്‍ കഥ, ഉണരാന്‍ കഥ, ഉറങ്ങാന്‍ കഥ- അങ്ങനെ സര്‍വ്വത്ര കഥമയമാണ് കുട്ടികളുടെ ലോകം. വായിച്ചതും കേട്ടതുമായ കഥകള്‍ തീര്‍ന്നാല്‍പ്പിന്നെ ഉണ്ടാക്കിക്കഥകള്‍. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയില്‍? എന്നു ചോദിച്ചാല്‍ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. പ്രിയ എ എസ് നിങ്ങള്‍ക്കെല്ലാം വേണ്ടി കഥ പറഞ്ഞു തന്നാലോ?

എന്താണ് കഥ കേള്‍ക്കലിന്റെ ഗുണം? നമ്മുടെ ചുറ്റും നടക്കുന്നത് ശ്രദ്ധിക്കുന്ന ശീലം, കഥകേള്‍ക്കലിനൊപ്പം നമുക്കുണ്ടായിത്തുടങ്ങും. മറ്റുള്ളവരുടെ ലോകങ്ങളെ ബഹുമാനിയ്ക്കാന്‍ നമ്മള്‍ പഠിയ്ക്കും. നമ്മള്‍ കഥയുള്ള നല്ല മനുഷ്യരായിത്തീരും. നല്ല മനുഷ്യരായിത്തീരാന്‍ വേണ്ടിയല്ലേ നമ്മള്‍ വളരുന്നത് തന്നെ!

കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനല്‍ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാല്‍ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ എ.എസ്. ഇനി വേനല്‍ച്ചൂടില്ല, കോവിഡ് മടുപ്പില്ല -കഥക്കുളിര്, കഥക്കാത്സ്യം…

അപ്പു, അമ്മയെ ഉറക്കിയതെങ്ങനെ?

ഇത്, അപ്പു എന്നു പറഞ്ഞ കുട്ടി, അമ്മയ്ക്ക് പറഞ്ഞു കൊടുത്ത കഥയാണ്.

കഥ മൂളിമൂളി കേള്‍ക്കണം, കേട്ടോ.

കഥ കേള്‍ക്കുന്നതിനിടയില്, ചോദ്യവും സംശയവും ഒന്നു ചോദിക്കരുത്.

അതെന്താ അങ്ങനെ എന്നു വച്ചാല്, അതിനൊക്കെയുള്ള ഉത്തരം പറയാന്‍ നില്‍ക്കുമ്പഴ്, കഥ പറച്ചിലുള്ള അപ്പുവിന്റെ ശ്രദ്ധ പോവും.

അല്ലാതെ, അപ്പുവിന് നിങ്ങളുടെ സംശയത്തിനുള്ള ഉത്തരമൊന്നും അറിയാമ്മേലാഞ്ഞിട്ടല്ല, കേട്ടോ.

അപ്പോ, നമ്മുടെ അപ്പു, കഥ പറഞ്ഞു തുടങ്ങുകയാണ്, കേട്ടോ.

 

 

ഒരു കാടായിരുന്നു.

അതില്‍ കുറേ പക്ഷികള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

കൂടുതലും മയിലുകളും കാക്കകളും മാത്രമാണ് ഉണ്ടായിരുന്നത്.

അവരെല്ലാം തമ്മില്‍ത്തമ്മില്‍ വലിയ ഇഷ്ടമായിരുന്നു.

റാണിമയിലിന് ഒരു ദിവസം വയറുവേദന വന്നു.

രാജാവ് മയില് കുറേ നേരം തിരുമ്മിക്കൊടുത്തു. പിന്നെ ചൂടുവച്ചു കൊടുത്തു.

എന്നിട്ടൊന്നും മാറിയില്ല, റാണിമയിലിന്റെ വയറുവേദന.

ഇനി എന്തു ചെയ്യും? എല്ലാവരും കൂടി ആലോചനയായി.

റാണി മയിലാണെങ്കിലോ, വയറ് പൊത്തിപ്പിടിച്ച് കരച്ചിലോടു കരച്ചില്‍.

അപ്പോ കാക്ക രാജാവ് പറഞ്ഞു, ‘ഞാന്‍ ഒരു കഥ പറയാം…’

‘വയറുവേദനയ്ക്ക് മരുന്നു കഴിക്കുകയോ ആശുപത്രിയില്‍ പോവുകയോ അല്ലേ ചെയ്യേണ്ടത്, അല്ലാതെ കഥ കേള്‍ക്കുകയാണോ വേണ്ടത്?’ എന്ന് ബാക്കി മയിലുകളും ബാക്കി കാക്കകളും സംശയിച്ചു.

പക്ഷേ മയില്‍ രാജാവ് സംശയമേതുമില്ലാതെ കാക്കരാജാവിനോട് പറഞ്ഞു- ‘നീ കഥ പറഞ്ഞു തുടങ്ങിക്കോ. ഞാനാടാം നൃത്തം.’

അങ്ങനെ കാക്കരാജാവ് കഥ പറയാന്‍ തുടങ്ങി.

ഒരു ചിത്രശലഭത്തിന്റെ കഥയാണ് കാക്കരാജാവ് പറയാന്‍ തുടങ്ങിയത്.

‘നല്ല ഭംഗിയുള്ള ഒരു ചിത്രശലഭം രാവിലെ ഉണര്‍ന്ന് അങ്ങോട്ടുമിങ്ങോട്ടും പറക്കുകയായിരുന്നു’ എന്ന ആദ്യ വാചകം കാക്കരാജാവ് പറഞ്ഞപ്പോഴേ ഭയങ്കര മഴ വന്നു.

മഴ വന്നപ്പോ, കാക്കരാജാവും ബാക്കി കാക്കകളും ഒക്കെ, നനഞ്ഞു കുളിച്ച് അവരുടെ കൂടുകളിലേയ്ക്ക് പറന്നുപോയി.

കഥ നിന്നും പോയി.

കഥ തീര്‍ന്നുപോയെങ്കിലും, മഴ കണ്ടു രസിച്ച് മയില്‍ രാജാവ് നൃത്തം തുടര്‍ന്നു.

ബാക്കി ആണ്‍ മയിലുകളെയും ‘വാ, വരൂ, നമുക്ക് നൃത്തം ചെയ്യാം’ എന്നു  പറഞ്ഞ് മയില്‍രാജാവ് വിളിച്ചു.

മഴയും നൃത്തവും കണ്ടു കണ്ടങ്ങനെ നിന്നപ്പോള്‍, മയില്‍റാണി, വയറു വേദനയുടെ കാര്യം മറന്നേ പോയി.

അതെപ്പോഴും അങ്ങനെയാണല്ലോ. സന്തോഷം വരുമ്പോള്‍ നമ്മള്‍ അതുവരെയുള്ള സങ്കടം എല്ലാം മറന്നുപോകുമല്ലോ.

പീലിയൊന്നും ആണ്‍മയിലുകളെപ്പോലെ ഭംഗിയുള്ളതല്ലെങ്കിലും, ബാക്കി പെണ്‍മയിലുകളും നൃത്തം ചെയ്യാന്‍ തുടങ്ങി.

അതെല്ലാം കണ്ടു രസിച്ച് സന്തോഷിച്ച്, വയറുവേദനൊക്കെ മറന്നേ പോയി, പെണ്‍മയില്‍ മഴ തീരും മുമ്പേ അവിടെ കിടന്നുറക്കമായി.

Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

അതിനും മമ്പേ, ഇക്കഥയൊക്കെ കേട്ട് അപ്പുവിന്റെ അമ്മ ഉറക്കമായിക്കഴിഞ്ഞിരുന്നു.

പിന്നെ അമ്മയുടെ ദേഹത്തേക്ക് കാലെടുത്തു വച്ച് അപ്പുവും ഉറക്കമായി.

അച്ഛന്‍ ഉറങ്ങാന്‍ വന്നപ്പോ, അപ്പുവിനെ എടുത്ത് അച്ഛന്റെയും അമ്മയുടെയും നടുക്ക് കിടത്തി.

 

Web Title: Kids holiday story priya a s children stories podcast audiobook audible appu ammaye urakkiyathengane

Next Story
നിന്നിപ്പൂച്ചholiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children
The moderation of comments is automated and not cleared manually by malayalam.indianexpress.com