ഒഴിവുകാലം ഇത്തവണ നേരത്തേ തുടങ്ങി.

കാരണം , എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും അറിയാമായിരിയ്ക്കുമല്ലോ.  കൊറോണ എന്ന വൈറസ് ലോകം മുഴുവന്‍ രോഗകാരണമായി അങ്ങനെ വിലസുകയാണ്. ആ രോഗം പടരുന്നത് തടയാനുള്ള കരുതലാണ്, നേരത്തേ തുടങ്ങിയ ഒഴിവുകാലവും നമുക്കു ചുറ്റും കാണുന്ന ഈ ലോക് ഡൗണ്‍കാലവും. ആരും സ്‌ക്കൂളില്‍ പോകുന്നില്ല ഓഫീസില്‍ പോകുന്നില്ല. വീടിനു പുറത്തേയ്ക്കിറങ്ങുന്നതു പോലുമില്ല. വെക്കേഷന്‍ ക്‌ളാസുകള്‍ ഒന്നുമില്ല. വീട്ടിനകത്തിരിപ്പാണ് എല്ലാവരും.

അപ്പോള്‍ കൊച്ചു കൂട്ടുകാര്‍ എന്തു ചെയ്യും? എത്ര നേരമെന്നു വച്ചാണ് വീടിനുള്ളിലിരുന്ന് ഓരോന്ന് കളിച്ച് സമയം കളയുക! അനിയനോ അനിയത്തിയോ ചേച്ചിയോ ചേട്ടനോ അമ്മയോ അച്ഛനോ ഒക്കെ കളിയില്‍ ചേര്‍ന്നാലും പിന്നെയും ബാക്കി കിടക്കുകയല്ലേ സമയം!

ഇടയ്ക്ക് നമുക്ക് കഥ കേട്ടാലോ?

കഥ കേള്‍ക്കാനിഷ്ടമില്ലാത്ത കുട്ടികള്‍ അപൂര്‍വ്വം. ഉണ്ണാന്‍ കഥ, ഉണരാന്‍ കഥ, ഉറങ്ങാന്‍ കഥ- അങ്ങനെ സര്‍വ്വത്ര കഥമയമാണ് കുട്ടികളുടെ ലോകം. വായിച്ചതും കേട്ടതുമായ കഥകള്‍ തീര്‍ന്നാല്‍പ്പിന്നെ ഉണ്ടാക്കിക്കഥകള്‍. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയില്‍? എന്നു ചോദിച്ചാല്‍ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. പ്രിയ എ എസ് നിങ്ങള്‍ക്കെല്ലാം വേണ്ടി കഥ പറഞ്ഞു തന്നാലോ?

എന്താണ് കഥ കേള്‍ക്കലിന്റെ ഗുണം? നമ്മുടെ ചുറ്റും നടക്കുന്നത് ശ്രദ്ധിക്കുന്ന ശീലം, കഥകേള്‍ക്കലിനൊപ്പം നമുക്കുണ്ടായിത്തുടങ്ങും. മറ്റുള്ളവരുടെ ലോകങ്ങളെ ബഹുമാനിയ്ക്കാന്‍ നമ്മള്‍ പഠിയ്ക്കും. നമ്മള്‍ കഥയുള്ള നല്ല മനുഷ്യരായിത്തീരും. നല്ല മനുഷ്യരായിത്തീരാന്‍ വേണ്ടിയല്ലേ നമ്മള്‍ വളരുന്നത് തന്നെ!

കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനല്‍ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാല്‍ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ എ.എസ്. ഇനി വേനല്‍ച്ചൂടില്ല, കോവിഡ് മടുപ്പില്ല -കഥക്കുളിര്, കഥക്കാത്സ്യം…

ഉറുമ്പിന്റെ പനി

ഒരു ദിവസം രാവിലെ എണീറ്റപ്പോ ഉറുമ്പിന് ഭയങ്കര പനി. ചുമയും തുമ്മലും ശ്വാസംമുട്ടും കാരണം  ഒരിടത്തു കിടക്കാന്‍ പോലും വയ്യ. ഇനിയെങ്ങാന്‍ കോവിഡ് -19 ആയിരിക്കുമോ, കൊറോണ വൈറസ് പണി പറ്റിച്ചതാവുമോ എന്നവന് ആകപ്പാടെ ആധിയായി.

ഉറുമ്പാണെങ്കില്‍, കഷ്ടകാലത്തിന് തനിച്ചാണ് താമസം. അച്ഛനുമമ്മയുമൊക്കെ ദൂരെ സ്ഥലത്താണ്. മണ്ണുകുത്തിപ്പൊക്കുന്ന ജോലി കിട്ടിയതു കാരണം അവന്‍ മാത്രം പുതിയ നാട്ടില്‍ വന്നു താമസമായതാണ്. ജോലിസ്ഥലത്തുനിന്ന് ഒരിത്തിരി ദൂരെ ഒരു മാവിന്മേലാണ് അവന്റെ വീട്. മാവില്‍, ഒരു റെസിഡന്‍സ് അസോസിയേഷനൊക്കെയുള്ളതാണ്. പക്ഷേ ആരെ  വിളിയ്ക്കും ഒന്ന് ആശുപത്രിയില്‍ പോകാനായി കൂട്ടു വരാന്‍? കൂട്ടു വരാനൊക്കെ ആര്‍ക്കായാലും പേടിയായിരിയ്ക്കും. അവരെയും പറഞ്ഞിട്ടു കാര്യമില്ല, കൊറോണയാണെങ്കില്‍ അവര്‍ക്കും പകരില്ലേ? അപ്പോപ്പിന്നെ എന്തു ചെയ്യും? ആംബുലന്‍സ് വിളിച്ചു നോക്കാന്‍ തോന്നിയത് ഭാഗ്യം.

childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

ഉടനെ വന്നല്ലോ  തൊട്ടുത്തുള്ള ആശുപത്രിയില്‍ നിന്ന് പൂച്ച ഡ്രൈവര്‍, ആംബുലന്‍സും കൊണ്ട്. അതില്‍ അണ്ണാന്‍ നേഴ്സുമാരും കുറുക്കന്‍ സഹായികളുമുണ്ടായിരുന്നു… എല്ലാവരും ഇല മാസ്‌ക്ക് വച്ചിരുന്നു. കുറുക്കന്‍ ഉന്തിയിറക്കിയ  സ്ട്രെച്ചറിലേയ്ക്ക് അണ്ണാന്‍ നേഴ്സ്, ഉറുമ്പിനെ വളരെ, വളരെ സൂക്ഷിച്ച് എടുത്തു കിടത്തി. ആംബുലന്‍സ് ആശുപത്രിയിലെത്തിയപ്പോഴേയ്ക്ക്, അവന് ബോധം പോയി.

എങ്ങാനും കൊറോണയാണെങ്കില്‍ അതു മറ്റുള്ളവരിലേയ്ക്കു പകരാതിരിയ്ക്കണ്ടേ, അതു കൊണ്ട് അവനെ ഐസൊലേഷന്‍ വാര്‍ഡിലാണ് അഡ്മിറ്റ് ചെയ്തത്. പിന്നെ ബ്ളഡ് റ്റെസ്റ്റായി, ഇന്‍ജക്ഷനായി, പല പല മരുന്നുകളായി…

ഉറുമ്പിന്റെ പനി: കഥ ഇവിടെ കേള്‍ക്കാം

 

ഉച്ചയായപ്പോഴേയ്ക്ക് ഉറുമ്പിന് ബോധം വന്നു. പനി കുറഞ്ഞു. അവന് അച്ഛനുമമ്മയെയും കാണണം എന്ന് തോന്നി. അവന്‍ കൊടുത്ത ഫോണ്‍ നമ്പറില്‍, വീട്ടിലേയ്ക്ക് വിളിച്ച് അവന്റെ അസുഖവിവരം അറിയിച്ചിട്ടുണ്ടെന്നും അമ്മയുമച്ഛനും ഇതിനകം അവനെ കാണാനായി പുറപ്പെട്ടിട്ടുണ്ടെന്നും ഡോക്റ്റര്‍ ഓലേഞ്ഞാലി അവനെ പറഞ്ഞ് സമാധാനിപ്പിച്ചു. ഡോക്റ്റര്‍ എന്നിട്ട് അവന് കുടിക്കാനായി  കരിക്കും കഞ്ഞിയും ചമ്മന്തിയുമൊക്കെ വരുത്തി ക്കൊടുത്തു.

പനി കുറഞ്ഞ് അവന്‍ ആരുടെയും സഹായമില്ലാതെ എണീറ്റിരിക്കാറായിട്ടും അച്ഛനുമമ്മയും അവനെ കാണാന്‍ എത്തിയിട്ടുമൊന്നും പക്ഷേ അവനെ ആ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ഇറക്കിയില്ല. കാരണം അവന്റെ ബ്ളഡ് റിസള്‍ട്ട് വന്ന് അവന് കോവിഡ് 19 അല്ലെന്ന് ബോദ്ധ്യമാകും വരെ അവനെ സൂക്ഷിക്കണമല്ലോ. അതു വരെ അവന്റൈയടുത്തേയ്ക്ക് ഡോക്റ്റര്‍മാരും നേഴ്സുമാരും ഒക്കെയായി ആശുപത്രിയുമായി ബന്ധപ്പെട്ടവര്‍ മാത്രമല്ലേ ചെന്നു കൂടൂ!

അവനില്‍ നിന്ന് രോഗം ആര്‍ക്കും പകരാതിരിക്കാനായി അവനും വച്ചിട്ടുണ്ട് ഇല മാസ്‌ക്ക്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉമിനീര്‍കണങ്ങളും അതിലെ വൈറസുമൊന്നും മറ്റൊരാളിലേയ്ക്ക് തെറിക്കരുതല്ലോ.  മാസ്‌ക്ക് മുഖത്തു നേരാംവണ്ണം തന്നെയല്ലേ ഇരിയ്ക്കുന്നത് എന്നു നോക്കാനായി ഇടയ്ക്കിടയ്ക്ക് കൈ കൊണ്ട്  പിന്നെയും പിന്നെയും അതില്‍ പിടിച്ചാല്‍, അതു വച്ചതിന്റെ ഫലമെല്ലാം പോകുമെന്നും ഡോക്റ്റര്‍ ഓലേഞ്ഞാലി അവന് പറഞ്ഞു കൊടുത്തു.

ഇന്നലെ അവന്റെ ബ്ളഡ് റിസള്‍ട്ട് വന്നപ്പോഴോ അവന് വെറും വൈറല്‍ ഫീവറാണ്, അവന് ഭാഗ്യം കൊണ്ട് ഏതായാലും കോവിഡ് 19 അല്ല. അതറിഞ്ഞപ്പോഴാണ് ഐസൊലേഷന്‍ വാര്‍ഡിന്റെ പുറത്ത് രണ്ടു മൂന്നു ദിവസമായി അവനെ കാത്ത് കഴിയുന്ന അവന്റെ അച്ഛനുമമ്മയ്ക്കും സമാധാനമായത്. അപ്പോഴാണ് അവരെ അവനെ വന്ന് കാണാന്‍ ഡോക്റ്റര്‍ സമ്മതിച്ചത്. അപ്പോഴേയ്ക്ക്,അവന്‍ താമസിയ്ക്കുന്ന മാവിലെ അവന്റെ കൂട്ടുകാരുമെല്ലാം അവന്റെ അസുഖ വിവരം അറിഞ്ഞിരുന്നു.

childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

‘നീ ഞങ്ങളോട് അസുഖവിവരം പറയാതിരുന്നതെന്താണ്, കോവിഡാണോ നിനക്കെന്നു സംശയിച്ച് നിന്നെ ഞങ്ങള്‍ കൂട്ടുകാര്‍ ഉപേക്ഷിച്ചു കളയുമെന്ന് നീ വിചാരിച്ചോ?മോശമായിപ്പോയി, അസുഖം ആര്‍ക്കു വേണേലും വരാമല്ലോ’ എന്നു പറഞ്ഞു അവരെല്ലാം.

ഞങ്ങളെക്കൊണ്ടാവുന്ന സഹായമെല്ലാം ഞങ്ങളെപ്പോഴായാലും ചെയ്തിരിക്കും എന്നു പറഞ്ഞു മാവ് റെസിഡന്‍സ് അസോസിയേഷന്റെ സെക്രട്ടറി കീരി. കീരിയാണ് ഉറുമ്പിന്റെ അച്ഛനുമമ്മയും അവന്റെ അസുഖവിവരം അറിഞ്ഞ് പരിഭ്രമിച്ച് വന്നപ്പോള്‍ അവരെ സമാധാനിപ്പിച്ചതും അവര്‍ക്ക് ആശുപത്രിക്കടുത്തു തന്നെ താാമസസൗകര്യമൊരുക്കിയതും എന്ന് ഉറുമ്പിന്റെ അമ്മ പറഞ്ഞു. ഉറുമ്പ് നന്ദിയോടെ കീരിയെ നോക്കി. കീരി പറഞ്ഞു മാസ്‌ക്കിനിടയിലൂടെ. ‘ഇന്നാള്‍ നിപ്പവൈറസ്  വന്നു പോയില്ലേ, അതു പോലെ നമ്മള്‍ കൊറോണ വൈറസിനെയും നേരിടും ഒറ്റെക്കെട്ടായി.’

നമുക്ക് നല്ലൊരു ആരോഗ്യമന്ത്രിയില്ലേ നമ്മുടെ പ്രശ്നങ്ങളെല്ലം കൈകാര്യം ചെയ്യാന്‍ എന്ന് ഉറുമ്പിന്റെ അച്ഛന് അന്നേരം അഭിമാനം വന്നു. ജോലി കിട്ടും മുമ്പുള്ള ഇന്റര്‍വ്യൂവില്‍ നമ്മുടെ ആരോഗ്യമന്ത്രി ആര് എന്നു ചോദ്യമുണ്ടായിരുന്നുവെന്നും തന്റെ ഉത്തരം ശരിയായിരുന്നുവെന്നും ഉറുമ്പ് ഓര്‍ക്കുന്നതിനിടെ ആശുപത്രിയിലെ റ്റി വിയില്‍ ആരോഗ്യമന്ത്രിയുടെ മുഖം തെളിഞ്ഞു. എന്തൊരു തെളി്ച്ചമാണ് അവരുടെ മുഖത്തിന് എന്നു പറഞ്ഞു ഉറുമ്പിന്റെ അച്ഛന്‍.

childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

അവരുടെ നേരെ ഒന്നു തിരിഞ്ഞു നോക്കി ഉറുമ്പിന്റെ അമ്മ പറഞ്ഞു – അവര്‍ നമ്മുടെ എല്ലാവരുടെയും അമ്മയാണെന്ന പോലെയാണ് അവരുടെ ശ്രദ്ധയും നീക്കങ്ങളും കരുതലും. അങ്ങനെയാണ് നല്ല മന്ത്രിമാര്‍. അവര്‍ നമ്മുടെ അച്ഛനെപ്പോലെയും അമ്മയെപ്പോലെയും  ഒരുപാടൊരുപാട് സ്നേഹത്തോടെ പെരുമാറും.

അപ്പോള്‍ ഡോക്റ്റര്‍, ഉറുമ്പിന്റെ കെയ്സ്ഷീറ്റില്‍, ഉറുമ്പിന്റെ പനി മാറി, ഇനി വീട്ടില്‍പ്പോകാം എന്നെഴുതി. തുടര്‍ന്ന് കഴിയ്ക്കേണ്ടുന്ന മരുന്നുകളുടെ പേരുവിവരങ്ങളും എഴുതി. കോവിഡിനെതിരായ മുന്‍കരുതലുകള്‍ തുടരണം, മുഖത്ത് കൈ കൊണ്ട് സ്പര്‍ശിക്കരുത്, ഷെയ്ക്ക് ഹാന്‍ഡ് ഒഴിവാക്കി നമസ്തെ കൊടുത്താല്‍ മതി കുറച്ചു നാളത്തേയ്ക്ക്, ഇടയ്ക്കിടെ കൈ കഴുകണം, പുറത്തു പോയി വന്നാല്‍ ഉടനെ കുളിയ്ക്കണം എന്നെല്ലാം പറഞ്ഞു ഡോക്റ്റര്‍. അതെല്ലാം ഉറുമ്പ് തന്റെ മാവ് റസിഡന്‍സ് അസോസിയേഷനിലെ കൂട്ടുകാര്‍ക്കും പറഞ്ഞു കൊടുത്തു.

Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

നമ്മുടെ നാട് കോവിഡൊക്കെ മാറി പഴയ പോലെ കുട്ടപ്പനാവും, എന്നിട്ട് ഇനിയും നമ്മള്‍ കാണും എന്ന് അവരെല്ലാം പരസ്പരം ഉറപ്പു പറഞ്ഞു. ആര്‍ക്കും കോവിഡ് വരാതിരിക്കട്ടെ എന്ന് ഉറുമ്പ്  ആശംസിച്ചു.

എന്തൊരു ഭീകര ചെകുത്താനാണീ കോവിഡ് എന്നോര്‍ത്ത്, ആശുപത്രി ഏര്‍പ്പാടാക്കിയ ആംബുലന്‍സില്‍ കയറി ഉറുമ്പും അച്ഛനും അമ്മയും അവരുടെ നാട്ടിലേയ്ക്ക് പോയി. വേഗം മാറുമായിരിയ്ക്കുമല്ലോ ഈ കോവിഡ് നമ്മുടെ ലോകത്തു നിന്ന് എന്ന് അമ്മ അച്ഛനോട് ചോദിച്ചു. അച്ഛന്‍ തലയാട്ടി.

Read More: ലാറ്റിനമേരിക്കൻ നാടോടിക്കഥകൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook