കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

പാവക്കുട്ടികളുടെ വഴക്ക്

നീലു എന്നായിരുന്നു പാവാടക്കുട്ടി പാവക്കുട്ടിയുടെ പേര്. പാവക്കുട്ടിയുടെ പാവാടയ്ക്ക് നീല നിറമായതു കൊണ്ടാണ് ചിന്നു അവള്‍ക്ക് നീലു എന്നു പേരിട്ടത്.

അവളുടെ വേറൊരു പാവക്കുട്ടിയ്ക്ക്, വേഷം മഞ്ഞ സാരിയായിരുന്നു. അവളുടെ പേരതു കൊണ്ടുതന്നെ മഞ്ഞ എന്നും ആയിരുന്നു.

‘നീലയും മഞ്ഞയും അതിഭയങ്കര വഴക്കാളികളാണ്’ എന്നാണ് ചിന്നു അവളുടെ അമ്മയോട് പറയാറ്.

പാവക്കുട്ടികളാണെങ്കിലും മനുഷ്യക്കുട്ടികളാണെങ്കിലും തമ്മില്‍ത്തമ്മില്‍ വഴക്കിടാമോ? പാടില്ലല്ലോ… എന്തു പറഞ്ഞാണവര് വഴക്കിടുന്നതെന്നറിയണോ?

‘എന്റെ പാവാടയാണ് നല്ലതെ’ന്ന് നീല പറയും.’ എന്റെ സാരിയാണ് നല്ലതെ’ന്ന് മഞ്ഞ പറയും. പിന്നെ നീല പറയും, ‘നീലയാണ് ഏറ്റവും നല്ല നിറം’ എന്ന്. അപ്പോ മഞ്ഞ വിട്ടു കൊടുക്കുമോ? അവള്‍ പറയും ‘മഞ്ഞയാണ് നല്ലതെ’ന്ന്.

അങ്ങനെ അവര് വഴക്കിടുമ്പോള്‍, അവര് തമ്മില്‍ ഉന്തും തള്ളും പിച്ചും മാന്തും ഒക്കെയാവും.

പിന്നെ ചിന്നു വേണം ചെന്ന് അവരെ പിടിച്ചു മാറ്റാനും പറഞ്ഞു സമാധാനിപ്പിച്ച് രണ്ടിനെയും പിടിച്ച് രണ്ടു മൂലയ്ക്ക് കൊണ്ടു ചെന്നിരുത്താനും.

‘പാവക്കുട്ടികളുടെ ഉടമസ്ഥരായിപ്പോയാല്‍ എന്തൊക്കെ പണികളാണ് കുട്ടികള്‍ ചെയ്യേണ്ടിവരുന്നത്’ എന്ന് ഉറക്കെപ്പറഞ്ഞുകൊണ്ട്, തലയ്ക്ക് കൈ കൊടുത്തു വേറൊരു മൂലയ്ക്കു പോയിരിയ്ക്കും അപ്പോള്‍ ചിന്നു.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

പിന്നെ അമ്മ വരണം കാര്യങ്ങളൊക്കെ പഴയ പോലെയാവാന്‍.

ചിന്നു പാവക്കുട്ടിക്കാര്യങ്ങളൊക്ക അമ്മയ്ക്ക് റിപ്പോര്‍ട്ട് ചെയ്യും. കാരണം ചിന്നൂനല്ലേ അറിയുള്ളൂ പാവഭാഷ…

‘എന്താ അവിടെ’ എന്ന് ഉണ്ടക്കണ്ണുരുട്ടി അമ്മ അപ്പോള്‍ പാവക്കുട്ടികളോട് ചോദിയ്ക്കും.

അവര് പറയുന്നതൊക്കെ ചിന്നു മനുഷ്യ ഭാഷയിലാക്കി അമ്മയ്ക്ക് പറഞ്ഞുകൊടുക്കും.

അവരുടെ വാചകക്കസര്‍ത്തും വാദവും ഒന്നും, അമ്മയുടെ അടുത്ത് വിലപ്പോകില്ല എന്ന്, നല്ലോണമറിയാം പാവക്കുട്ടികള്‍ക്ക്.

എന്നാലും നീല പറയും ‘അവള് പറയുന്നതാ ശരി’ എന്ന്.

മഞ്ഞ പറയും ‘അവള് പറയുന്നതാ ശരി’ എന്ന്.

അവര് രണ്ടാളും കൂടുതല്‍ ബഹളം ആകുമ്പോള്‍ എന്താ സംഭവിക്കാറ് എന്നറിയാമോ?

അമ്മ, നീലയെയും മഞ്ഞയെയും രണ്ടലമാരകളിലെടുത്തുവച്ച് പൂട്ടും, അത്രതന്നെ.

അവര്‍ക്ക് പിന്നെ, തമ്മില്‍ക്കാണാന്‍ പോലും പറ്റില്ല. കരഞ്ഞു കൊണ്ട്, തുണികളുടെ ഇടയ്ക്ക്, ആരോടും മിണ്ടാനില്ലാതെ ഇരിക്കേണ്ടി വരും പിന്നെയവര്‍ക്ക്.

Read More : പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

‘പന്തു കൊണ്ടോ തീവണ്ടി കൊണ്ടോ ടെഡിയെ വച്ചോ കളിച്ചാല്‍ മതി ചിന്നു തത്ക്കാലം’ എന്നു പറയും പിന്നെ അമ്മ.

തൊട്ടടുത്ത ദിവസം തന്നെ ചിന്നു ചോദിച്ചു തുടങ്ങും, ‘അമ്മേ അവര്‍ക്ക് ഇപ്പോള്‍ സങ്കടം വരുന്നുണ്ടാവും, പാവങ്ങള് എന്നെ കാണാതെ കരഞ്ഞു കരഞ്ഞു തളര്‍ന്നിട്ടുണ്ടാവും. ഇനി അവര് വഴക്കു കൂടാതെ ഞാന്‍ നോക്കിക്കോളാം അമ്മേ. നമുക്കവരെ പുറത്തെടുത്താലോ അമ്മേ?’

രണ്ടുമൂന്നു ദിവസം ചിന്നു അങ്ങനെ ചോദിച്ചുനടന്നാലേ അമ്മ അലിയൂ.

‘ഇനി വഴക്കുണ്ടാക്കിയാല്‍ രണ്ടിനെയും എടുത്ത് ആര്‍ക്കെങ്കിലും കൊടുത്തുകളയും’ എന്ന അമ്മയുടെ ഭീഷണിയും കേട്ട്, അവസാനം നീലയും മഞ്ഞയും അലമാരകളില്‍ നിന്നു പുറത്തേയ്ക്ക് അമ്മയുടെ കൈയില്‍ത്തൂങ്ങി, പിന്നൊരു വരവുണ്ട്.

രണ്ടു പേരെയും ചിന്നു കൈ നീട്ടിവാങ്ങുമ്പോഴേ, രണ്ടും കൂടി തമ്മില്‍ത്തമ്മില്‍ കെട്ടിപ്പിടിയ്ക്കും.

പിന്നെ ചിന്നുവിനെയും ചേര്‍ത്ത് കെട്ടിപ്പിടിയ്ക്കും.

പിന്നെ നിര്‍ത്താതെ ചിരിയും ബഹളവും ഒക്കെയാവും.

നിര്‍ത്താതെ അലമാര വിശേഷങ്ങള്‍ പറയും.

ഒരു ഇരട്ടവാലനെ കണ്ട് പേടിച്ചതും പാറ്റ കുത്താന്‍ വന്നതും ഒക്കെയാണവരുടെ അലമാര വിശേഷങ്ങള്‍ എന്ന് ചിന്നു അമ്മയ്ക്ക് പറഞ്ഞു കൊടുക്കും.

നേരത്തേ പറഞ്ഞതു പോലെ, ചിന്നുവിനല്ലേ അറിയുള്ളൂ പാവഭാഷ.

പിന്നെ കുറേ നാളത്തേയ്ക്ക് അവര് നല്ല പാവക്കുട്ടികളായിരിയ്ക്കും.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

പിന്നേ, ആ നല്ലകുട്ടി സ്വഭാവമൊക്കെ അവര്‍ക്ക് പിന്നെ കുറച്ചു നാളത്തേയ്‌ക്കേ കാണൂള്ളൂട്ടോ, പിന്നേം തുടങ്ങും, രണ്ടും കൂടി വഴക്കും കോലാഹലവും എല്ലാം.

അവരുടെ വഴക്കിന്റെ കാര്യം ചിന്നു, അമ്മയോട് പറയും. അമ്മ വന്ന് പതിവുപോലെ ഇടപെടും. പിന്നെ ദേഷ്യം വന്ന് ആ പതിവലമാരകളിലേയ്ക്ക് അവരെ അമ്മ കൊണ്ടുചെന്നിരുത്തും, എന്നിട്ട് താക്കോലിട്ട് അലമാര പൂട്ടും.

രണ്ടുമൂന്നു ദിവസം കഴിയുമ്പോ അവരെക്കാണാതെ ചിന്നുവിനു ശ്വാസം മുട്ടും.

പിന്നെയും ചിന്നു കെഞ്ചിപ്പറയും ‘അവരെ പുറത്തെടുക്കമ്മേ’ എന്ന്.

അമ്മയ്ക്കു പാവം തോന്നും ചിന്നുവിനോടും പാവക്കുട്ടികളോടും.

അവരെ ഒടുക്കം അമ്മ പുറത്തു കൊണ്ടുവരും.

ഇതു തന്നെ പിന്നെയും പിന്നെയും കഥ…

 ഡല്‍ഹിയിലെ മദേര്‍സ് ഇന്റര്‍നാഷണല്‍ സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനി നിഖില ശങ്കര്‍ ആണ് ഇന്നത്തെ കഥക്കായി വരച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook