Latest News
സത്യപ്രതിജ്ഞ മാമാങ്കത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല
മന്ത്രിമാർ ആരൊക്കെ? സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന്
മന്ത്രിസ്ഥാനം രണ്ടാമൂഴത്തിലായത് സഹോദരിയുടെ ആരോപണത്താലല്ലെന്ന് ഗണേഷ് കുമാർ
കാനറാ ബാങ്ക് തട്ടിപ്പ്: പണം എങ്ങോട്ടുപോയി? പൊലീസിനെ കുഴക്കി പ്രതി വിജീഷ് വർഗീസ്
കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കി, ഫലപ്രദമല്ലെന്ന് ഐസിഎംആർ
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
രാജ്യത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു, 2.63 ലക്ഷം പുതിയ കേസുകള്‍

പച്ചത്തത്തപോലൊരു അമ്മ

എവിടെ കാലിടറി വീണാലും നമ്മളെ ചേർത്തു നിർത്തുന്ന, വാരിയെടുക്കുന്ന ഒരാൾ, അതമ്മയല്ലാതെ മറ്റാര്? ആ അമ്മയെക്കുറിച്ചു തന്നെയാവട്ടെ ഇന്ന് കഥ

priya as , childrens stories , iemalayalam

അമ്മ ഓഫീസില്‍ നിന്ന് വരുന്നുണ്ടോ വരുന്നുണ്ടോ എന്ന് നോക്കി ടുട്ടു ചവിട്ടുപടിയിലിരിപ്പാണ് ഉച്ചയൂണു കഴിഞ്ഞതുമുതല്‍.

“അമ്മ ഇപ്പോഴെങ്ങും വരില്ല ടുട്ടു, അഞ്ചു മണി കഴിഞ്ഞല്ലേ അമ്മ വരൂ, അപ്പോഴല്ലേ അമ്മേടെ ഓഫീസ് കഴിയൂ,” എന്നൊക്കെ പറഞ്ഞു നോക്കി ടുട്ടുവിന്റെ അമ്മൂമ്മ.

“അമ്മ ഇപ്പത്തന്നെ വയുംന്നേ,” എന്നു പറഞ്ഞ് ചവിട്ടുപടിയിലിരിപ്പു തുടര്‍ന്നു ടുട്ടു.

അവന്‍ രണ്ടു വയസ്സുള്ള കുഞ്ഞല്ലേ, അവനെ തന്നെയിരുത്തീട്ട് പോകാന്‍ പറ്റുമോ എവിടേക്കെങ്കിലും? അതു കൊണ്ട് വരാന്തയിലെ തൂണും ചാരി ടുട്ടുവിന് കൂട്ടിരുന്നു അമ്മൂമ്മ.

അമ്മയെ കാത്തിരിക്കുന്നതിനിടയില്‍ ടുട്ടു എന്തൊക്കെയാണ് ചെയ്തതെന്നോ? മന്ദാരത്തിന്റെ ഉണങ്ങിയതും ഉണങ്ങാത്തതുമായ കായ പറിച്ചു കൂട്ടി. എന്നിട്ടതെല്ലാം പൊളിച്ചു കുരു പുറത്തെടുത്തു. ഉണങ്ങിയ കുരുവിന്റെ കൂമ്പാരം ഒരു ചവിട്ടുപടിയില്‍. പച്ചക്കുരുവിന്റെ കൂമ്പാരം രണ്ടാമത്തെ ചവിട്ടുപടിയില്‍.

തിന്നാന്‍ കൊള്ളാവുന്ന വല്ലതുമാണോ കൂമ്പാരങ്ങളില്‍ എന്നറിയാനായി മൂന്നാലുറുമ്പുകള്‍ അവിടേക്കു വന്നു. ടുട്ടുവിന് അതുകണ്ട് ചിരി വന്നു. അവന്‍ വായ പൊത്തിച്ചിരിച്ചു.

അതിനിടെ രണ്ടു തത്തമ്മകള്‍ മരക്കൊമ്പില്‍ വന്നിരുന്ന് എന്തൊക്കെയോ ചിലച്ചു കൊണ്ട് കൊത്തു കൂടി.

‘വഴക്കുകൂടാതെടാ’ എന്നു പറഞ്ഞ് ടുട്ടു അവരെ ഓടിച്ചു വിട്ടു. അപ്പോഴുണ്ട് ദേ കിടക്കുന്നു ഒരു തത്തപ്പച്ചത്തൂവല്‍ നിലത്ത്. തത്തകള്‍ തമ്മില്‍ത്തമ്മില്‍ കൊത്തിപ്പറിച്ചപ്പോള്‍ അവരിലാരുടെയോ ദേഹത്തു നിന്ന് പൊഴിഞ്ഞതാവണം.

തൂവല്‍ കൊണ്ട് എന്തു ചെയ്യണം എന്ന് ടുട്ടു ആലോചിച്ചിരുന്നപ്പോഴുണ്ട് പിന്നെയും വരുന്നു ആ രണ്ടു മൂന്നുറുമ്പ്. ടുട്ടു എടുത്ത് ചവിട്ടുപടിയില്‍ വച്ച തൂവലിന്മേല്‍ കേറി മറിയുന്ന ഉറുമ്പുകളോട് ടുട്ടുവിന് പാവം തോന്നി.

പാവങ്ങള് തൂവലുവച്ച് കളിച്ചോട്ടെ, അവര്‍ക്കാരു വാങ്ങിച്ചു കൊടുക്കാനാണ് കളിപ്പാട്ടങ്ങള്‍ എന്ന് ടുട്ടുവിനവരോട് പാവം തോന്നി.

“ഉറുമ്പു കടിക്കാതെ നോക്കണേ,” എന്നു പറഞ്ഞു അമ്മൂമ്മ.

“കടിക്കുന്ന ഉറുമ്പുകളല്ല, കളിക്കുന്ന ഉറുമ്പുകളാണ് ഇവരെല്ലാം,” എന്നു പറയാന്‍ ടുട്ടു വിചാരിക്കുമ്പോഴേക്ക്, ഗേറ്റ് തുറന്ന് ഒച്ചയുണ്ടാക്കാതെ പമ്മിപ്പമ്മി വന്നു അമ്മ.

ടുട്ടുവിനെ ‘ഠോ’ എന്ന് പേടിപ്പിക്കാനിയിരുന്നിരിക്കണം അമ്മയുടെ പ്‌ളാന്‍. അതിനും മുമ്പ് അവന്‍ തലയുയര്‍ത്തി നോക്കിയതു കൊണ്ടാവും അമ്മയുടെ ആ പ്‌ളാന്‍ നടന്നില്ല.

അമ്മേടെ പച്ചയുടുപ്പ് കണ്ടപ്പോള്‍ ടുട്ടുവിന് അമ്മ ഒരു വലിയ പച്ചത്തത്തയാണെന്നു തോന്നി.

“അമ്മത്തത്തേ,” എന്നു വിളിച്ചു കൊണ്ട് ടുട്ടു, അമ്മയുടെ അടുത്തേക്കോടി.’

“ഓടരുത്… വീഴും, ശരിക്ക് നടക്കാറായിട്ടു കൂടിയില്ലല്ലോ ടുട്ടൂ, നീയ്” എന്നു വിളിച്ചു പറഞ്ഞു അമ്മൂമ്മ..

അമ്മൂമ്മ പറയുന്നതൊന്നും കേള്‍ക്കാതെ ചിരിമണിക്കുട്ടനായി ഓടിയെങ്കിലും അമ്മയുടെ അടുത്തെത്താറായപ്പോള്‍ ടുട്ടു വീണു.

മുറ്റത്തെ ഉരുളന്‍ കല്ലുകള്‍ കൊണ്ടവന് നൊന്തു. അവന്‍ കരഞ്ഞു. അപ്പോ അമ്മ അവനെ നിലത്തു നിന്നെടുത്തുയര്‍ത്തി അവന്റെ കുഞ്ഞിമുഖത്ത് നിറയെ ഉമ്മ വച്ചു.

“എവിടെ വീഴുമ്പഴും നമ്മളെ താങ്ങിയെടുക്കാനാണ് നമുക്ക് അമ്മ,” അമ്മൂമ്മ ചിരിച്ചു കൊണ്ടു പറഞ്ഞു.

“ആണോ.” എന്നു സംശയം ചോദിച്ചു ടുട്ടു. അമ്മ തലയാട്ടി.

ടുട്ടു വിചാരിച്ചു, ശരിയാണല്ലോ, ഇന്നാള് ഒരു സ്വപ്‌നത്തില് ,സ്വപ്‌നത്തിലെ ടുട്ടു കട്ടിലില്‍ നിന്ന് വീണപ്പോഴും സ്വപ്‌നത്തിലെ അമ്മ വന്ന് താങ്ങിയടുത്തായിരുന്നല്ലോ.

അന്ന് സ്വപ്‌നത്തില് അമ്മൂമ്മ ഇല്ലായിരുന്നല്ലോ, എന്നിട്ടും അമ്മൂമ്മ അറിഞ്ഞോ സ്വപ്‌നത്തിലെ വിഴ്ചക്കാര്യമെല്ലാം എന്നു വിചാരിച്ചാവും ടുട്ടു അപ്പോ ചുണ്ടത്തു വിരലും വച്ച് ആലോചിച്ചു നിന്നത്.

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audio book audible pachathathapoloru amma

Next Story
അമ്മുവിന്റെ അലങ്കോലമുറിpriya as, childrens stories , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com