കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

കടല്‍ത്തീരത്തെ ബലൂണുകള്‍

ബീച്ചിലൂടെ നടക്കുകയായിരുന്നു, അന്നുവും അമ്മയും.

തിര, കരയിലേയ്ക്ക് ശബ്ദകോലാഹലങ്ങളോടെ ഓടി വന്ന്, അന്നുവിന്റെ കാലിനു കീഴെ കൂടി ഉരുണ്ടുമറിഞ്ഞ് തിരിച്ചുപോയി.

കാലിനടിയില്‍ക്കിടന്ന് മണ്ണ്, അവളുടെ കാല്‍വിരലുകളെ ഇക്കിളിയാക്കി.

ഞണ്ടുകള്‍ അവരുടെ മണ്‍മാളങ്ങളിലേക്കിറങ്ങിപ്പോവുകയും തിരിച്ചുവരികയും ചെയ്തു.

ചില കുട്ടികള്‍, കുമിളകള്‍ ഉണ്ടാക്കുന്ന കുഴലു വാങ്ങി, കുമിളകളൂതി പറത്തി വിട്ടുകൊണ്ടിരുന്നു.

അന്നു, ബീച്ചിലെ നനഞ്ഞു കുഴഞ്ഞ മണ്ണു കുഴിയ്ക്കുകയായിരുന്നു. ആ കുഴിയ്ക്കകത്തെല്ലാം കടല്‍ വെള്ളം കെട്ടിക്കിടന്നു. അതിനകത്തേയ്ക്ക് അന്നു, കക്ക പെറുക്കിയിട്ടു.

അന്നു, കക്ക പെറുക്കിയിട്ട് ആ കുഴി നിറക്കുമ്പോഴേയ്ക്ക് അടുത്ത തിര വന്നു. എന്നിട്ട് അവള്‍ കുഴിച്ചു കൊണ്ടിരുന്ന കുഴി, തിര കൊണ്ടുവന്ന മണ്ണിട്ട് മൂടി. അവള്‍ ശേഖരിച്ച കക്കകള്‍ കുഴിക്കകത്ത് പെട്ടു പോയി.

അന്നുവിന് ദേഷ്യം വന്നു. അവള്‍ ബീച്ചില്‍, ‘കടലമ്മ കള്ളി’ എന്നെഴുതി. അവളതെഴുതിത്തീരും മുമ്പു തന്നെ, തിര വന്നത് മായ്ച്ചു കളഞ്ഞു.

അവള്‍ക്ക് പിന്നെയും കടലിനോട് ദേഷ്യമായി. അവള്‍, വെള്ളത്തിലൂടെ ഒഴുകി വന്ന ഒരു ചിരട്ടയെടുത്ത്, കടലിനെ എറിഞ്ഞു.

‘എനിക്കു നൊന്തില്ലല്ലോ,’ എന്നു പറയുമ്പോലെ കടല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ തിരികെ തിരയിലൂടെ ആ ചിരട്ട കൊണ്ടുവന്ന് അന്നുവിന്റെ കാലിനടുത്തിട്ടു.

ഇനിയും ആ ചിരട്ടയെടുത്ത് ഊക്കില്‍ കടലിലേക്കെറിഞ്ഞാലോ എന്നാലോചിക്കുകയായിരുന്നു അന്നു.

അപ്പോ ഒരു വലിയ തിര വന്നു. അന്നു നിന്നിടത്തെ മണ്ണിളകി. അന്നുവിനെ മുന്നോട്ടു തള്ളി തിര. അവള്‍ വീഴാന്‍ പോയി.

അമ്മ പേടിച്ചു പുറകേ ഓടിവന്ന് അവളെ പുറകില്‍നിന്നു കെട്ടിപ്പിടിച്ചതു കൊണ്ട് ഭാഗ്യത്തിനവള്‍ കാലുതെറ്റി വെള്ളത്തിലേക്ക് വീണില്ല. പക്ഷേ അവര്‍ രണ്ടാളും തിര കൊണ്ടുവന്ന കടല്‍വെള്ളത്തില്‍ നനഞ്ഞു പോയി. രണ്ടാളുടെയും വായില്‍ വരെ കടല്‍വെള്ളം കയറി.

കടല്‍വെള്ളത്തിന്റെ ഉപ്പുരുചി വായില്‍ വന്നപ്പോള്‍ അന്നുവിന് ചിരിവന്നു, നോക്കുമ്പോഴുണ്ട് അമ്മയും നിന്നു ചിരിക്കുന്നു.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

ഞണ്ടുകള്‍ മാളങ്ങളില്‍ നിന്ന് ഉരുണ്ടുപിരണ്ടെഴുന്നേറ്റ് മണ്ണിലൂടെ ഓടിക്കളിച്ചു. ഞണ്ടുകള്‍ കാലിനടിയില്‍ പെടാതിരിക്കാന്‍, അമ്മയും അന്നുവും കൈകോര്‍ത്തു പിടിച്ചു കൊണ്ടോടി.

ഇപ്പോള്‍ പിടിയ്ക്കും നിങ്ങളെ രണ്ടാളെയും എന്നു പറഞ്ഞ് കടല്‍ അപ്പോള്‍ അവരുടെ രണ്ടാളുടെയും പിന്നാലെ ഓടിക്കയറിവന്നു.

പിന്നെയവര്‍ തീരത്തു നിന്ന് കക്കകള്‍ പെറുക്കി.

അന്നുവിന്റെ പോക്കറ്റു മുഴുവന്‍ മണ്ണുപുരണ്ട കക്കകള്‍ കൊണ്ടു നിറഞ്ഞു.

‘അന്നുവിന്റെ ഈ മണ്ണുപുരണ്ട ഉടുപ്പ് ഇനി ഞാനെങ്ങനെ കഴുകി വൃത്തിയാക്കും കള്ളിക്കടലമ്മേ’ എന്ന് അമ്മ, കടലിനോട് വിളിച്ചു ചോദിച്ചു.

‘കടല് കാണാന്‍ വരുമ്പോ ഉടുപ്പു നനയുകയും അതിലൊക്കെ മണ്ണാവുകയും ചെയ്തില്ലെങ്കില്‍ പിന്നെന്തു രസം’ എന്നു ചോദിച്ചു കൊണ്ട് അന്നു, തീരത്തു കൂടി നീളത്തില്‍ ഓടി.

അതു കേട്ട്, അവരുടെ അടുത്തുനിന്ന ഒരു ബലൂണ്‍വില്‍പ്പനക്കാരന്‍, ചിരിച്ചു കൊണ്ട് അമ്മയോട് പറഞ്ഞു,’മോള് പറഞ്ഞതാണ് സത്യം.’

അയാളെ നോക്കി ചിരിച്ചു കൊണ്ട് അമ്മ, ബലൂണിന്റെ വില ചോദിച്ചു.

പിന്നെ അന്നുവിനെ നോക്കി, ‘നില്‍ക്ക് അന്നു, ബലൂണ്‍ വേണോ, ഏതു നിറത്തിലെ ബലൂണാണ് നിനക്കിഷ്ടം’ എന്നു ചോദിച്ചു.

Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

‘ഇപ്പോ വരാം’ എന്നു പറഞ്ഞ് അന്നു, പിന്നെയും ഓടി.

അയാളുടെ കൈയിലുണ്ടായിരുന്ന നാലു ബലൂണും അമ്മ, അന്നുവിനോട് ചോദിക്കാതെ തന്നെ വാങ്ങി.

അന്നു, ഓടി തിരിച്ചു വരുമ്പോള്‍ കണ്ടതോ, അമ്മ നാലു ബലൂണും പിടിച്ച്, അന്നുവിനെ കാത്തു നല്‍ക്കുന്നു.

‘എന്തിനാണ് എനിക്കിത്രയും ബലൂണ്‍’ എന്നു ചോദിച്ച് അന്നു, അമ്മയെ കെട്ടിപ്പിടിച്ചു.

‘ആ ബലൂണ്‍ കാരന്റെ കൈയില്‍ ഈ നാലു ബലൂണും കൂടിയേ വില്‍ക്കാനുണ്ടായിരുന്നുള്ളു. അതു മുഴുവന്‍ നമ്മള്‍ വാങ്ങിയാല്‍ അയാള്‍ക്ക് പെട്ടെന്ന് വീട്ടില്‍ പോകാമല്ലോ. അയാളുടെ കുട്ടികള്‍ അയാള്‍ വരുന്നതും കാത്തു കാത്തിരിക്കുകയാവില്ലേ’ എന്നു ചോദിച്ചു അമ്മ.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

കപ്പലണ്ടിക്കാരന്റെയടുക്കല്‍ ചെന്നു നിന്ന്, രണ്ടു പൊതി കപ്പലണ്ടി വാങ്ങുന്ന ബലൂണ്‍കാരനെ അപ്പോള്‍ അന്നു, അമ്മയ്ക്ക് ചൂണ്ടിക്കാണിച്ചു കൊടുത്തു.

‘അതയാളുടെ രണ്ടുമക്കള്‍ക്കാവും, അല്ലേ അമ്മേ’ എന്നു ചോദിച്ചു അന്നു.

അമ്മ തലയാട്ടി. എന്നിട്ട് മഞ്ഞബലൂണും നീല ബലൂണും അന്നുവിനു കൊടുത്തു.

ബാക്കിയായ രണ്ട് ബലൂണുകളിലൊന്ന്, കറുപ്പുനിറത്തിലും മറ്റൊന്ന്, ഓറഞ്ചുനിറത്തിലും ആയിരുന്നു.

അത് രണ്ടും അമ്മ, അവരുടെ തൊട്ടടുത്ത്, ആ ബലൂണും നോക്കി കൊതിയോടെ നിന്ന, രണ്ടു കുട്ടികള്‍ക്ക് കൊടുത്തു.

ബലൂണ്‍ കിട്ടിയതും, അവരതും കൊണ്ട്, അന്നുവിന്റെ കൂടെ ഓടിക്കളിക്കാന്‍ തുടങ്ങി.

കളിച്ചു ക്ഷീണിച്ചപ്പോഴേക്ക് സന്ധ്യയുമായി.

‘അമ്മ അന്വേഷിക്കും’ എന്നു പറഞ്ഞ് ആ കുട്ടികള്‍, കളി മതിയാക്കി തിരിച്ചു പോയി.

‘അവരൊരു ബലൂണ്‍ കൊണ്ട് കളിച്ചിട്ട് ഒരുപാടുനാളായെന്നും അവരാ തീരത്തു തന്നെയുള്ള കുടിലുകളിലാണ് താമസിക്കുന്നതെന്നും ബലൂണ്‍ വാങ്ങി അവര്‍ക്ക് കൊടുക്കാനൊന്നുമുള്ള പൈസ, അവരുടെ അച്ഛന്റെയും അമ്മയുടെയും കൈയില്‍ കാണില്ല എന്നും’ തിരിച്ച് വീട്ടിലേക്കു പോരുമ്പോള്‍, അന്നു വിചാരിച്ചു.

അന്നു അവളുടെ വിചാരങ്ങളെല്ലാം പറഞ്ഞപ്പോള്‍ അമ്മ ചോദിച്ചു, ‘ഇതെല്ലാം ചേര്‍ത്ത് ഒരു കഥയെഴുതാന്‍ പറ്റുമല്ലോ വീട്ടില്‍ ചെല്ലുമ്പോള്‍ അന്നുവിന്.’

കഥ എഴുതുന്ന കാര്യം ആലോചിച്ചാലോചിച്ച് കാറിലിരുന്നു അന്നു.

‘അന്നു എഴുതുന്ന കഥ വായിക്കാന്‍ തരുമോ ഞങ്ങള്‍ക്കും’ എന്നു ചോദിച്ച്, മഞ്ഞ  ബലൂണും നീല ബലൂണും അവളുടെ മടിയിലിരുന്ന് ഇളകി രസിച്ചുകൊണ്ടിരുന്നു.

നമ്മൾ വേനലൊഴിവിന് കഥ പറഞ്ഞു തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. ഇഷ്ടമാകുന്നുണ്ടോ കഥ വായനയും കഥ വായിച്ചു കേൾക്കലും എന്ന് കൊച്ചു കൂട്ടുകാരും രക്ഷിതാക്കളും അധ്യാപകരും അറിയിച്ചാൽ സന്തോഷം. നിര്‍ദേശങ്ങളും സ്വാഗതം.  ഈ കുഞ്ഞു കഥകൾക്കായി വരയ്ക്കാൻ താൽപ്പര്യമുള്ള കുട്ടികൾ ഞങ്ങളെ ബന്ധപെടുക. കൊച്ചു കൂട്ടുകാർക്കായുള്ള കഥകൾക്കായി കൊച്ചു കൂട്ടുകാർ തന്നെ വരയ്ക്കുന്നതിൽപ്പരം രസം മറ്റെന്തുണ്ട്?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook