scorecardresearch

Latest News

ചുവപ്പു സ്വെറ്ററിട്ട റ്റൈഗര്‍പ്പൂച്ച

കുട്ടികള്‍ക്കേറ്റവുമിഷ്ടമുള്ളയാളാണ് പൂച്ച. പൂച്ചക്കുസൃതികളാണ് ഇന്ന് കഥയില്‍

children stories, childrens literature, kuttikatha, kids stories, holiday reading, holiday stories malayalam stories for kids, malayalam story,latest malayalam story 2021,malayalam stories 2020, malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, read aloud stories for children, stories for children, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

ഗുഡ്ഡി അമ്മയുടെ ഒപ്പം ഇരുന്ന് നീളന്‍ പയറിന്റെ തൊലിപൊളിച്ച് പയറുമണികള്‍ എടുത്തു പാത്രത്തിലേക്കിടുകയായിരുന്നു.മെഴുക്കുപുരട്ടിക്കാണ് പയറുമണികള്‍.

അപ്പോ ടൈഗര്‍പ്പൂച്ച വന്ന് അവളുടെ കാലിലുരുമ്മി.

ഇത് നിനക്ക് തിന്നാന്‍പറ്റില്ല, ഇത് മീനൊന്നുമല്ല, പച്ചപ്പയറാണ്, വേവിച്ചിട്ടു കൂടിയില്ല, ദൂരെ മാറിയിരിക്ക് എന്നെ ശല്യപ്പെടുത്താതെ, ഞാനൊരു ജോലി ചെയ്ത് അമ്മയെ സഹായിക്കുവല്ലേ, കാണാന്‍ വയ്യേ എന്നു പറഞ്ഞു അവളവനോട്.

അവനതു മനസ്സിലായതു പോലെ മ്യാവൂ എന്നു പറഞ്ഞ് ദൂരെ മാറിപ്പോയിരുന്നു അവ​​​ന്റെ തന്നെ കാല്‍ നക്കാന്‍ തുടങ്ങി.

നക്കിനക്കിയാണോടാ കാല്‍ വൃത്തിയാക്കുന്നത്? ഞങ്ങളൊക്കെ വെള്ളമൊഴിച്ച് കാല്‍ വൃത്തിയാക്കുന്നത് കണ്ടിട്ടും നീയിതു വരെ അതൊന്നും പഠിക്കാത്തത് കഷ്ടം തന്നെ എന്നു അവനെ ഗുണദോഷിച്ചു അവള്‍.

അവന്‍, അവള്‍ പറഞ്ഞതൊന്നും കണക്കിലെടുക്കാതെ വാതിലി​​​ന്റെ കര്‍ട്ടനില്‍ പിടിച്ചു കളിക്കാന്‍ തുടങ്ങി. രണ്ടുകാലില്‍ എഴുന്നേറ്റു നിന്ന് കര്‍ട്ടന്‍ കൂട്ടിപ്പിടിക്കുക, പിന്നെ കര്‍ട്ടനില്‍ തൂങ്ങിക്കിടക്കുക, അവ​​​ന്റെ പരാക്രമങ്ങളുടെ ഭാഗമായി കര്‍ട്ടനങ്ങോട്ടിങ്ങോട്ടാടുമ്പോള്‍ അതിനൊപ്പം ഇത്തിരി നേരം ആ ആയത്തില്‍ ആടുക, പിന്നെ കൈവിട്ട് പൊത്തോ എന്നു താഴെ കാര്‍പ്പെറ്റിലേക്ക് വീഴുക – അതായി പിന്നെ അവന്റെ കലാപരിപാടി.

ആഹാ, ആ കര്‍ട്ടന്‍ വലിച്ചു പറിച്ച് താഴെയിടാനാണല്ലേ ഭാവം എന്ന് അമ്മ അവനെ നോക്കി കൈയോങ്ങിയപ്പോള്‍ അവന്‍, ഞാനൊരു സാധുവാണേ എന്നുള്ള മട്ടില്‍ ഒരു മൂലയില്‍ പോയിരുന്നു.
ഇത്തിരി നേരം അങ്ങനെ അടങ്ങിയിരുന്ന ശേഷം, ഗുഡ്ഡിയുടെ ഉടുപ്പി​​​ന്റെ അറ്റത്തു പിടിച്ച് വലിയോടു വലിയായി പിന്നെ അവന്‍.

എനിക്കിപ്പോ കളിക്കാന്‍ വരാന്‍ പറ്റില്ല, ഞാന്‍ ബിസിയാ, എനിക്ക് പയറു മെഴുക്കുപുരട്ടി ഇഷ്ടമാണെന്ന് നിനക്കറിയില്ലേ നീ തത്ക്കാലം ആ ജനല്‍പ്പടിമേല്‍ കയറിയിരുന്ന് മഴ കാണ് എന്നു പറഞ്ഞു അവനെ നോക്കി കണ്ണുരുട്ടി അവളന്നേരം.

നീയെന്താ പറഞ്ഞത് ഗുഡ്ഡീ, എനിയ്‌ക്കൊന്നും മനസ്സിലായില്ലല്ലോ എന്ന മട്ടില്‍ അവളെ നോക്കി മീശ തടവി മ്യാവൂ എന്ന് ബഹളം കൂട്ടി ടൈഗര്‍പ്പൂച്ച.

ഗേറ്റില്‍ കൊളുത്തിയിട്ട സഞ്ചിയില്‍ പാല്‍ക്കാരന്‍ മാമന്‍ ഇട്ടിട്ടു പോയ രണ്ട് കൂട് പാല്‍പ്പാക്കറ്റുമെടുത്ത് അടുക്കളയിലേക്ക് അതു വഴി പോകുകയായിരുന്ന അപ്പൂപ്പന്‍, ‘ഇവനെന്താ ഇത്ര ബഹളം?’ എന്നു ചോദിച്ച് അവിടെ ഒന്നു നിന്നു.

‘അപ്പൂപ്പാ , അവനെ് ഒന്നെടുത്ത് കൊഞ്ചിക്ക്, അവനിവിടെയിരുന്ന് ഞങ്ങളെ വെറുതെ ശല്യപ്പെടുത്തുവാണ് ‘എന്നു പറഞ്ഞു ഗുഡ്ഡി.

‘അതെയോ,ഈ ഗുഡ്ഡി പറയുന്നത് കേട്ടോ,നീ ഇവരെ ജോലി ഒന്നും ചെയ്യാന്‍ സമ്മതിക്കാതെ ശല്യപ്പെടുത്തുവാണെന്ന് ,ശരിയാണോ, നിന്നെ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ’ എന്നു പറഞ്ഞ് ചിരിച്ചു അപ്പൂപ്പന്‍.

പിന്നെ പാല്‍പ്പാക്കറ്റെടുത്തു മാറ്റിയിട്ട് അവന് ആ സഞ്ചി കളിക്കാൻ കൊടുത്തു .
പാല്‍സഞ്ചി കിട്ടിയതും അവന്‍ ഉഷാറായി.

അത് പന്തുപോലെ തട്ടിത്തട്ടി അവന്‍ തന്നത്താന്‍കളിച്ചു രസിക്കുന്നതു കണ്ട്, ‘ഞാനിപ്പോ വരാം ഈ പാല്‍പ്പാക്കറ്റ് ഫ്രിഡ്ജില്‍ വച്ചിട്ട്, ഞാനുമുണ്ട് നിന്നോടൊപ്പം കളിക്കാന്‍’ എന്നു പറഞ്ഞു അപ്പൂപ്പന്‍.
അപ്പൂപ്പന്‍ തിരിച്ചു വരുമ്പോഴുണ്ട് ടൈഗര്‍പ്പൂച്ചയില്ല, സഞ്ചി മാത്രം കിടപ്പുണ്ട് അവിടെ.

‘അവനെവിടെ നമ്മുടെ കഥാനായകന്‍? വല്ല തുമ്പിയുടെയും പുറകേ പോയിക്കാണുമല്ലേ?’ എന്നു ചോദിച്ചു അപ്പൂപ്പന്‍.

ഗുഡ്ഡി വാ പൊത്തിക്കൊണ്ട് ചൂണ്ടിക്കാണിച്ചു അനങ്ങുന്ന സഞ്ചിയെ. സഞ്ചി അവിടവിടെ മുഴയ്ക്കുകയും അനങ്ങുകയും ചെയ്യുന്നതുകണ്ടപ്പോ അപ്പൂപ്പന് കാര്യം മനസ്സിലായി.

‘ആഹാ, നീയിതിനകത്തു കയറിയോ, ഇനി പാലിനായി തൂക്കിയിടാന്‍ വേറെ സഞ്ചി നാളെ കണ്ടുപിടിച്ചെടുക്കേണ്ടി വരുമല്ലോ’ എന്നു കുലുങ്ങിച്ചിരിച്ചു അപ്പൂപ്പന്‍.

എന്നിട്ട് സഞ്ചിക്കകത്തേയ്ക്കു കൈയിട്ട് ടൈഗര്‍പ്പൂച്ചയെ പിടിച്ചു. ‘ഒളിച്ചിരുന്നു പറ്റിക്കാറോയോ നീ?’ എന്നു ചോദിച്ച് അപ്പൂപ്പനവനെ പുറത്തെടുക്കുന്ന ഓരോ തവണയും അവന്‍ പാല്‍സഞ്ചിയിലേക്ക് കയറിപ്പോയി, അവനെ വീണ്ടും അപ്പൂപ്പന്‍ വലിച്ചു പുറത്തേയ്‌ക്കെടുക്കുന്നതും നോക്കി കാത്തിരുന്നു.

ഇടയ്ക്കങ്ങനെ ഒരു തവണ പുറത്തു വന്നപ്പോഴാണ് അവന്‍, നിലത്തു കൂടി ഇഴഞ്ഞു പോകുന്ന തേരട്ടയെ കണ്ടത്. അതിനെ പന്തു പോലെ തട്ടലായി പിന്നെ അവന്റെ ഹോബി.അവന്‍ തൊടുമ്പോഴേയ്ക്ക് തേരട്ട, വട്ടത്തില്‍ ചുരുണ്ടു കൂടുന്ന വിദ്യ കണ്ട് അവനത്ഭുതമായെന്നു തോന്നുന്നു.

പയറുമണിപ്പരിപാടി കഴിഞ്ഞ് മേശ വൃത്തിയാക്കി അകത്തേയ്ക്ക് പോകാനൊരുങ്ങുന്ന അമ്മ അതു കണ്ട് ഒന്നു നിന്നു.

‘ശത്രുക്കളില്‍ നിന്നു രക്ഷപ്പെടാനാണ് തേരട്ടയങ്ങനെ ചെയ്യുന്നത്. അത് വട്ടത്തില്‍ ചുരുണ്ടു കൂടിയാല്‍പ്പിന്നെ നമ്മളതിനെ അത്ര വേഗമൊന്നും കാണില്ലല്ലോ. നിന്റെയും ഞങ്ങള്‍ മനുഷ്യരുടെയുമൊക്കെ ശത്രുക്കണ്ണുകളില്‍ നിന്ന് രക്ഷപ്പെടാനുള്ള അവന്റെ സൂത്രവിദ്യയാണ് ഈ ചുരുളല്‍ ‘എന്ന് അമ്മ അവന് പറഞ്ഞു കൊടുക്കുന്നതു കേട്ട് ഗുഡ്ഡിക്ക് ചിരി വന്നു . ‘അവന് അമ്മ പറയുന്നതു വല്ലതും മനസ്സിലവാവുന്നുണ്ടാവുമോ?’ എന്നവള്‍ ചിരിച്ചു.

‘പക്ഷേ കണ്ടില്ലേ , ഒക്കെ മനസ്സിലായതു പോലെയാണ് അവന്റെ നില്‍പ്പും നോട്ടവും?’ എന്ന് അവന്റെ താടിയില്‍ തടവി ചിരിച്ചു അപ്പൂപ്പന്‍.

‘ഗുഡ്ഡീ, നീയാ തേരട്ടയെ ഒരു കടലാസു കഷ്ണത്തിലെടുത്ത് പുറത്തുകളഞ്ഞേക്ക് ‘എന്നു പറഞ്ഞു അമ്മ. ഗുഡ്ഡി അങ്ങനെ ചെയ്യാന്‍ തുടങ്ങിയതും ടൈഗര്‍ വന്ന് അവള്‍ തേരട്ടയെ എടുത്ത കടലാസുകഷ്ണത്തിനായി പിടിവലിയായി.

‘ആഹാ നീയത്രയ്ക്കായോ?’ എന്നു ചോദിച്ച് അവളവനെ ചെവിയില്‍ പിടിച്ച് തൂക്കിയെടുത്ത് ജനല്‍പ്പടിമേല്‍ ഒരു മൂലയ്ക്കിരുത്തിയിട്ട് തേരട്ടയെ പുറത്തു കൊണ്ടുക്കളഞ്ഞു.

അതിനിടെ മഴയ്ക്ക് ശക്തികൂടി.ജനലിലൂടെ മഴച്ചാറ്റലടിക്കാന്‍ തുടങ്ങി. മഴവെള്ളത്തുള്ളികള്‍ ദേഹത്തുവീഴുന്നത് ടൈഗര്‍പ്പൂച്ചയ്ക്കിഷ്ടമായെന്നു തോന്നുന്നു. അവന്‍ തണുപ്പുരസം രസിച്ച് ഒരു പന്തുപോലെ ഉരുണ്ടുകൂടിയിരിക്കുന്നതു കണ്ട് ഗുഡ്ഡി അകത്തേയ്ക്കു പോയി അവളേറ്റവും കുഞ്ഞായിരുന്നപ്പോഴുള്ള , അമ്മ പെട്ടിയിൽ സൂക്ഷിച്ചു വച്ചിരുന്ന ഇത്തിരിക്കുഞ്ഞന്‍ ചുവപ്പു സ്വെറ്ററെടുത്ത് അവ​​​ന്റെ കാലൊക്കെ നിവര്‍ത്തിപ്പിടിച്ച് അവനെ അതീടീച്ചു.

‘നിനക്ക് ഇപ്പോ ഇതിട്ടപ്പോ നല്ല സുഖമായില്ലേ ?’എന്നു ചോദിച്ചു അവനെ എടുത്തു മടിയില്‍ വച്ച് , ഗുഡ്ഡി അവളും ടൈഗര്‍പ്പൂയും കൂടിയുള്ള സെല്‍ഫിയെടുത്ത് അവനെ കാണിച്ചു.

‘അവന് അവനെ കണ്ടിട്ട് മനസ്സിലാവത്തതു പോലെ’ എന്നു പറഞ്ഞ് അമ്മയും അപ്പൂപ്പനും അവളും ചിരിച്ചു.


അവനവളുടെ മടിയിലേക്ക് ചുരുണ്ടു കൂടി, ചുവപ്പുസ്വെറ്റര്‍ മുന്‍കാലു കൊണ്ട് ഒന്നു തടവി നോക്കി.
പിന്നെ മഴത്തണുപ്പും സ്വെറ്റര്‍ച്ചൂടും കൊടുത്ത സുഖത്തിലേക്കമര്‍ന്നു കിടന്ന് കണ്ണടച്ച് മയങ്ങാന്‍ തുടങ്ങി. ഗുഡ്ഡിയോ അവനെ മടിയില്‍ വച്ച് ജനല്‍പ്പടിയില്‍ ചാരിയരുന്ന് ‘വിനി ദ പൂ’ (Winnie the Pooh) വായിക്കാനും തുടങ്ങി.

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Kids holiday story priya a s children stories podcast audio book audible chuvappu sweattaritta poocha