കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

ആനിയുടെ കഥയുമ്മകള്‍

എന്നും രാത്രി കിടക്കാന്‍ നേരം ആനി, അമ്മയോട് കെഞ്ചും, ‘അമ്മേ, ഒരു കഥ പറയമ്മേ, പ്‌ളീസ്.’

അപ്പോ അമ്മ, ഗമക്കാരിയാകും.

‘ഇന്ന് ആനി പാലു കുടിച്ചിട്ട് ഗ്‌ളാസ് മേശപ്പുറത്തുതന്നെ വച്ചു, അടുക്കളയില്‍ കൊണ്ടുപോയി വച്ചില്ല, കഴുകി വൃത്തിയാക്കിയില്ല. ഉച്ചയൂണു കഴിഞ്ഞാല്‍ എന്നും പഴം കഴിക്കണം എന്നു അമ്മ പറഞ്ഞിട്ടുള്ളത് ഇന്ന് ആനി മറന്നു,’ എന്നെല്ലാം അപ്പോ അമ്മ, ആനിയുടെ ഏതെങ്കിലും ഒരു കുഴപ്പം കണ്ടു പിടിയ്ക്കും.

എന്നിട്ട് പറയും, ‘നല്ല അനുസരണയുള്ള കുട്ടികള്‍ക്കേ കഥയുള്ളു.’

അപ്പോ ആനി, ‘അങ്ങനെ പറയല്ലേ അമ്മേ, ഇനി അമ്മ പറയുന്നതൊക്കെ ഞാനനുസരിക്കാം, നല്ല അനുസരണക്കുട്ടിയാവാം, ഒരു കഥ പറയമ്മേ’ എന്നു ചിണുങ്ങും.

അപ്പോഴും അമ്മ, അമ്മയുടെ കഥവായ തുറക്കില്ല. കഥനാവനക്കില്ല.

അങ്ങനെ വിട്ടാപ്പറ്റുമോ അമ്മയെ! ‘അമ്പടി കേമീ, വാശിക്കാരി, കഥ പറയില്ല അല്ലേ’ എന്നു ചോദിച്ച് അമ്മയെ അപ്പോള്‍ ആനി, തന്റെ രണ്ടുകുഞ്ഞിക്കൈകളും കൊണ്ട് ഇക്കിളി കൂട്ടാന്‍ തുടങ്ങും.

ഇക്കിളി വന്ന് അമ്മ കുടുകുടാ എന്നു ചിരിയ്ക്കാന്‍ തുടങ്ങും.

എന്നിട്ട് പറയും, ‘നിര്‍ത്തു നിര്‍ത്ത്. എന്റെ പൊന്ന് ആനിക്കുട്ടീ ഞാന്‍ കഥ പറയാമേ.’

‘അങ്ങനെ വഴിക്കു വാ’ എന്നു പറഞ്ഞ് ആനി, അമ്മയുടെ വയറ്റില്‍, ഒരു ഉമ്മയായി മുഖമമര്‍ത്തും.

അപ്പോഴും അമ്മ, ചിരിയുടെ ബാക്കിയിലായിരിക്കും.

‘എന്തു കഥയാ വേണ്ടത് ആനിക്കുട്ടിയ്ക്ക്’ എന്ന് അമ്മ ചിരി കൊണ്ട് കിതച്ചുകിതച്ചു ചോദിയ്ക്കും.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

അപ്പോ ആനി, അമ്മയെ ഉമ്മ വയ്ക്കും, എന്നിട്ട് പറയും ‘അമ്മയക്കിഷ്ടമുള്ള കഥ പറഞ്ഞോളൂട്ടോ.’

അമ്മയപ്പോള്‍, അമ്മയുടെ കഥനാവില്‍ വരുന്ന ഏതേലുമൊരു കഥ പറഞ്ഞു തുടങ്ങും.

ചിലപ്പോ അത് ഒരു ഓന്തിന്റെയും കുരങ്ങന്റെയും കഥയാവും. ചിലപ്പോ ഒരു ഉറുമ്പിന് പനി വന്ന കഥയാവും. വേറെ ചിലപ്പോ അത് ഒരു പട്ടിക്കുട്ടന്‍, ഒരു കിളിക്കുഞ്ഞിനെ പരുന്തിന്റെ റാഞ്ചലില്‍നിന്നു രക്ഷിച്ച കഥയാവും.

അങ്ങനെ കഥ കേട്ടുകേട്ടിരിയ്‌ക്കെ ആനി, അമ്മയ്ക്ക് നിറയെ ഉമ്മ കൊടുക്കും. ആ ഉമ്മകളുടെ പേരാണ് കഥയുമ്മകള്‍.

കഥ മൂളിമൂളിക്കേട്ട് ആനി ഉറങ്ങിയുറങ്ങിപ്പോവും.

എന്നിട്ട് ഉറക്കത്തിനുള്ളിലൊരിടത്തുവച്ച്, ഇതുവരെയും ഒരാളും പറയാത്ത, കേള്‍ക്കാത്ത ഒരു കഥ സ്വപ്‌നം കാണും.

എന്നിട്ടാക്കഥ ഓര്‍ത്തുവച്ച് അവള്‍ പിറ്റേന്നെണീയ്ക്കും.

എന്നിട്ട്, അമ്മയ്ക്ക് ആ സ്വപ്നക്കഥ പറഞ്ഞു കൊടുക്കാന്‍ ശ്രമിയ്ക്കും.

കഷ്ടമെന്നേ പറയേണ്ടൂ. അപ്പോഴേയ്ക്കും ആ സ്വപ്നക്കഥ, ആനിയുടെ ഉള്ളില്‍നിന്ന് മാഞ്ഞുമാഞ്ഞു തുടങ്ങിയിട്ടുണ്ടാവും.

Read More : പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

‘അയ്യോ സ്വപ്‌നത്തിലെ കഥ ഓര്‍ക്കാന്‍ പറ്റുന്നില്ലല്ലോ മുഴുവനായും’ എന്ന് ആനിയ്ക്കപ്പോള്‍ സങ്കടാവും.

ചിലപ്പോള്‍ അവള്‍ക്ക് കരച്ചിലും വരും.

‘അതു സാരമില്ല, ഓര്‍മ്മയുള്ളത്രയും പറഞ്ഞാല്‍ മതി മോള്, ബാക്കി അമ്മ കണ്ടുപിടിയ്ക്കാം’ എന്നു പറയും അമ്മ.

ആനി തുടങ്ങിവയ്ക്കുന്ന ആ സ്വപ്‌നക്കഥയുണ്ടല്ലോ അത് പിന്നെ അമ്മക്കഥപറച്ചിലുകാരി ഒരു തട്ടും തടവുമില്ലാതെ പറഞ്ഞു മുഴുവനാക്കും.

ഈ അമ്മയ്‌ക്കെങ്ങനെയാണ് കഥകള്‍ സ്വന്തമായി പറയാനും ആനി കണ്ട സ്വപ്‌നക്കഥകളുടെ പൊട്ടും പൊടിയും ചേര്‍ത്തു വച്ചു വേറെ കഥ മെനയാനും പറ്റുന്നത് എന്ന്, ആനിക്ക് അത്ഭുതമാണ്.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

‘അമ്മമാരെന്നു വച്ചാലേ കഥയുടെ റാണിമാരാണ്, അവര്‍ക്കറിയാത്ത കഥകളില്ല, കുഞ്ഞുങ്ങളുണ്ടാവുമ്പോ അമ്മമാരുടെ വയറ് വീര്‍ത്തു വരുന്നതു കണ്ടിട്ടില്ലേ, അതിനൊപ്പം അമ്മമാരുടെ മനസ്സും കഥകള്‍ വന്നു നിറഞ്ഞ് ഒരു ബലൂണ്‍ പോലെയാവും, കുട്ടികള്‍ വയറില്‍നിന്നു പുറത്തു വന്ന് ‘ള്ളേ ള്ളേ’ എന്ന് കരഞ്ഞ് കഥയ്ക്കായി കെഞ്ചുമ്പോള്‍ അവര്‍ക്ക് കഥ പറഞ്ഞു കൊടുക്കാനായി നേരത്തേ തയ്യാറാകണ്ടേ മനസ്സുകൊണ്ട്’ എന്നാണ് അമ്മ പറയുന്നത്.

‘വലുതായി വലുതായി ഒരു ദിവസം ആനിയും അമ്മയാവുമല്ലോ കുഞ്ഞുങ്ങളുടെ, അപ്പോ ആനിയുടെ ഉള്ളിലും തീരാത്തതീരാത്ത കഥകള്‍ അവളുടെ കുഞ്ഞുങ്ങള്‍ക്കായി ചറുപറെയെന്ന് കിളിര്‍ത്തുവരും’ എന്നാണ് അമ്മ പറയുന്നത്.

ഉവ്വായിരിയ്ക്കും, അമ്മ പറയുന്നത് ശരിയായിരിയ്ക്കും.

അന്ന് കുഞ്ഞുങ്ങള്‍, ‘കഥ പറയമ്മേ’ എന്നു പറഞ്ഞ് ആനിയുടെ ചുറ്റുമിരിയ്ക്കുമ്പോള്‍, അവളും പറയുമായിരിയ്ക്കും.  ‘നല്ല കുട്ടികള്‍ക്കേ കഥ പറഞ്ഞു കൊടുക്കൂ. ഊണു കഴിയ്ക്കും മുമ്പ് കൈ കഴുകിയോ? തലമുടി കെട്ടി വച്ചോ?’

അപ്പോഴവര്‍ ആനിയമ്മയെ ഇക്കിളിയിട്ട് ചിരിപ്പിക്കുമായിരിക്കും. ഇക്കിളി സഹിക്കാതെ ചിരിച്ചു ചിരിച്ചു വയറുപൊത്തിയിരുന്ന്, അന്ന് ആനിയും കഥ പറയുമായിരിയ്ക്കും, അപ്പോഴവളുടെ കഥ മക്കള്‍ അവളെ ഉമ്മവയ്ക്കുമായിരിയ്ക്കാം. അമ്മ പറഞ്ഞ കഥ കേട്ട് ഉറങ്ങുന്ന ആനിക്കുട്ടി, അതെല്ലാമോര്‍ത്താവും ഉറക്കത്തില്‍ കുടുകുടെ ചിരിച്ചത്, അല്ലേ?

ഡല്‍ഹിയിലെ മദേര്‍സ് ഇന്റര്‍നാഷണല്‍ സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനി നിഖില ശങ്കര്‍ ആണ് ഇന്നത്തെ കഥക്കായി വരച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook