Latest News

മിലിയുടെ ആകാശം: കുട്ടികളുടെ നോവല്‍-ഭാഗം 4

ഭൂമിക്ക് മുകളില്‍ മേഘങ്ങളെ അവള്‍ കണ്ടു. മേഘങ്ങള്‍ പാറി നടക്കുന്നു.ലായിരുന്നു. ഇവിടെ കാലിനു താഴെയാണ് മേഘങ്ങള്‍ പറന്നു നടക്കുന്നത്

K A Beena, Childrens Novel, IE Malayalam

മിലി ഉണര്‍ന്നപ്പോള്‍ അച്ഛനും അമ്മയും എണീറ്റിട്ടില്ല. രണ്ട് പേരും സുഖമായി ഉറങ്ങുകയാണ്.

”ഇന്ന് ഞായറാഴ്ച ആയിരിക്കും,” മിലി ഓര്‍ത്തു.

അവള്‍ പതുക്കെ എണീറ്റ് വരാന്തയിലേക്ക് നടന്നു. സിറ്റൗട്ടില്‍ ചെന്ന് നിന്ന് ആകാശം നോക്കി. ആകാശം മുഴുവനും ആനകളും കുതിരകളും കൊണ്ട് നിറഞ്ഞതു പോലെ അവള്‍ക്കു തോന്നി. കറുകറുത്ത മേഘങ്ങള്‍ കൊണ്ട് നിറഞ്ഞ ആകാശം നോക്കി മിലി സിറ്റൗട്ടിലെ കസേരയില്‍ ഇരുന്നു.

തലേന്ന് രാത്രി കേട്ട കഥയിലെ രാക്ഷസന്റെ കൊട്ടാരം ആകാശത്ത് എവിടെയായിരിക്കും എന്നവള്‍ സൂക്ഷിച്ച് നോക്കി. കറുകറുത്ത മേഘങ്ങള്‍ക്കപ്പുറത്ത് കൊട്ടാരത്തിന്റെ കൂര്‍ത്ത മേലാപ്പുകള്‍ കാണുന്നതു പോലെ അവള്‍ക്ക് തോന്നി. കൂര്‍ത്ത മുനയുള്ള മിനാരങ്ങള്‍ തെളിഞ്ഞു തെളിഞ്ഞു വരുന്നത് മിലി ശ്രദ്ധിച്ചു. കുറച്ചു നേരത്തിനുള്ളില്‍ മേഘങ്ങള്‍ക്കിടയില്‍ കൊട്ടാരം മുഴുവനായി തെളിഞ്ഞു വന്നു. അവള്‍ കൊട്ടാരം നോക്കിയിരുന്നു.
ka beena , childrens novel, iemalayalam

അതിനുള്ളില്‍ നിന്ന് രണ്ടു പേര്‍ പുറത്തു വരുന്നത് അവള്‍ കണ്ടു. അവരെ കാണാന്‍ കൊറോണ ആശുപത്രികളിലെ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പോലെയാണ് തോന്നിയത്.

ശരീരം മുഴുവന്‍ മൂടുന്ന വെള്ള ഉടുപ്പ്, തലയില്‍ ഹെല്‍മറ്റ് ഉണ്ട്. വലിയ കണ്ണാടി വച്ചിട്ടുണ്ട്. കാലില്‍ ഷൂസ്, കയ്യില്‍ കയ്യുറ- ചന്ദ്രനില്‍ ഇറങ്ങിയ മനുഷ്യരെ പോലെയുണ്ടല്ലോ ഇവരെന്നും പെട്ടെന്ന് മിലിക്ക് തോന്നി.

”വരൂ.”

”വരൂ മോളെ,” അവര്‍ മിലിയെ വിളിച്ചു

മിലി അമ്പരന്നു. ഇവര്‍ എവിടേക്കാണ് വിളിക്കുന്നത്.

പെട്ടെന്നവള്‍ക്ക് മനസ്സിലായി. ആകാശത്തില്‍ കണ്ട കൊട്ടാരത്തിന് മുന്നിലാണ് താന്‍. അതിന്റെ വാതില്‍ക്കല്‍ നിന്നാണ് വെള്ളയുടുപ്പിട്ടവര്‍ വിളിക്കുന്നത്.

അവള്‍ സൂക്ഷിച്ചു നോക്കി. ചിത്രപുസ്തകങ്ങളിലും വിഡിയോകളിലും കണ്ട കൊട്ടാരങ്ങള്‍ ഇങ്ങനെയല്ലല്ലോ. ഇതൊരു വിമാനം പോലെയുണ്ടല്ലോ. എന്നാല്‍ വിമാനം പോലെയുമല്ല. ആകാശത്ത് നീണ്ട് പരന്ന് കിടക്കുകയാണ്. നിലത്ത് ഉറച്ച് കിടക്കുന്ന കൊട്ടാരങ്ങളുടെ ചിത്രങ്ങളെ അവള്‍ കണ്ടിട്ടുള്ളൂ. ഇത് പറന്ന് നടക്കുകയാണ്.

”മോള്‍ അകത്തേക്ക് വരൂ,” അവര്‍ വീണ്ടും വിളിച്ചു.

”ഇതാണോ, രാക്ഷസന്റെ കൊട്ടാരം,” മിലി സംശയിച്ച് സംശയിച്ച് ചോദിച്ചു.

”ഇത് കൊട്ടാരമൊന്നുമല്ല മോളേ, സ്‌പേസ് സ്റ്റേഷനാണ്. മോള് കേട്ടിട്ടില്ലേ. ബഹിരാകാശ കേന്ദ്രങ്ങളെ കുറിച്ച്? ഇത് ബഹിരാകാശമാണ്. മോള് ആ വശത്തേക്ക് നോക്കൂ. അതാ മോള് താമസിക്കുന്ന ഭൂമി,” അവരിലൊരാള്‍ പറഞ്ഞു.

മിലി തിരിഞ്ഞു നോക്കി. അവള്‍ ഭൂമിയെ കണ്ടു. ഒരു പന്തു പോലെ ദൂരെ ഭൂമി. മിലിയ്ക്ക് വിശ്വസിക്കാനായില്ല. അവള്‍ വീണ്ടും വീണ്ടും നോക്കി.

”അതാണ് ഭൂമി. നമ്മളിപ്പോള്‍ ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയാണ്,” അവളോട് അവര്‍ പറഞ്ഞു.

”നോക്ക് , ഈ ബഹിരാകാശ കേന്ദ്രം ഭൂമിയെ വലം വച്ചു കൊണ്ടേയിരിക്കുകയാണ്. ഒന്നര മണിക്കൂര്‍ കൊണ്ട് ഒരു വട്ടം ഭൂമിയെ കറങ്ങി വരും. മോള് അകത്തേക്ക് വാ. ഇവിടമൊക്കെ കാണിച്ചുതരാം.”

ka beena , childrens novel, iemalayalam
മിലി അകത്തേക്ക് ചെന്നു. പെട്ടെന്ന് അവള്‍ക്ക് നില്‍ക്കാനോ നടക്കാനോ പറ്റാതായി.

”അയ്യോ ,അയ്യോ…” അവള്‍ പേടിച്ച് കരയാന്‍ തുടങ്ങി. ”എനിക്ക് നില്‍ക്കാന്‍ പറ്റുന്നില്ല, നടക്കാന്‍ പറ്റുന്നില്ല.”

ഒരാള്‍ അവളുടെ അടുത്തേക്ക് ഒഴുകി വന്നു.

”ഇതിനുള്ളില്‍ നില്‍ക്കാനും ഇരിക്കാനും കിടക്കാനും നടക്കാനും ഒന്നും പറ്റില്ല. ദാ, നോക്ക് അങ്കിളും ഒഴുകിയല്ലേ മോള്‍ടടുത്ത് വന്നത്. പേടിക്കണ്ട.”

ഒരു ആന്റി വന്ന് അവളുടെ കൈപിടിച്ചു. “മോള് സ്‌കൂളില്‍ പഠിച്ചിട്ടുണ്ടോ ഭൂഗുരുത്വത്തെക്കുറിച്ച്, ഗ്രാവിറ്റി എന്ന് കേട്ടിട്ടുണ്ടോ. നമ്മള്‍ ഭൂമിയിലല്ലല്ലോ. ഇവിടെ ഗ്രാവിറ്റി ഇല്ല. അത് കൊണ്ട് ഇരിക്കാനും നില്‍ക്കാനും ഒന്നും പറ്റില്ല. പക്ഷെ ഇതിനുള്ളില്‍ പറന്നു നടക്കാം. എന്തു രസമാണ് വാ.”

അതു കേട്ട് മിലിക്ക് സമാധാനമായി.

ആന്റി അവളെയും പിടിച്ച് പറന്നു തുടങ്ങി. പറന്ന് പറന്ന് അവള്‍ സ്‌പേസ് സ്റ്റേഷന്‍ മുഴുവന്‍ കണ്ടു.  ലൈബ്രറിയിലും, ടോയ്‌ലറ്റിലും, എക്‌സര്‍സൈസ് റൂമിലുമൊക്കെ ആന്റി അവളെ കൊണ്ടുപോയി.

“ഒരിടത്തും ഇരിക്കാനും നില്‍ക്കാനും കസേരയും സ്റ്റൂളും ഒന്നുമില്ല. കിടക്കാന്‍ ഒരു ബാഗ് മാത്രമേ ഉള്ളൂ. മുട്ടുകുത്തി നിന്നും തലകുത്തനെയും നിന്നുമൊക്കെ ഇവിടെ ഉറങ്ങാന്‍ പറ്റും,”
ആന്റി പറഞ്ഞു .

ആന്റിയുടെ പേര് സുനിത എന്നാണ്.

അടുക്കളയില്‍ ചെന്നപ്പോള്‍ രണ്ട് അങ്കിളുമാര്‍ ഭക്ഷണം എടുത്ത് ചൂടാക്കുകയായിരുന്നു. മോള്‍ക്ക് ”എന്ത് കഴിക്കാനിഷ്ടം?” എന്ന് ഒരു അങ്കിള്‍ ചോദിച്ചു. ”ബാര്‍ബെക്യൂ ചിക്കന്‍ പിസാ കൊടുക്കാം,” എന്ന് മറ്റേ അങ്കിള്‍ പറഞ്ഞു.

വശങ്ങളില്‍ തൂങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് പാക്കറ്റുകളില്‍ നിന്ന് അങ്കിള്‍ പിസയെടുത്തു.

അത് പറന്ന് നടക്കാന്‍ തുടങ്ങി. ആന്റി അത് പിടിച്ച് എടുത്ത് മിലി യുടെ കയ്യില്‍ വച്ചുകൊടുത്തു. അത് കഴിച്ച് കഴിഞ്ഞപ്പോള്‍ അങ്കിള്‍ അവള്‍ക്ക് ഫ്രൂട്ട് ജ്യൂസ് കൊടുത്തു. സ്ട്രോ വഴി എല്ലാവരും കുടിച്ചു.

സ്‌പേസ് സ്റ്റേഷനില്‍ മിലി നോക്കിയപ്പോള്‍ അമ്പിളി അമ്മാവന്‍ ഒരുപാട് അടുത്താണെന്ന് തോന്നി. തൊട്ടടുത്ത് നില്‍ക്കുന്നതു പോലെ.
ka beena , childrens novel, iemalayalam

ഭൂമിക്ക് മുകളില്‍ മേഘങ്ങളെ അവള്‍ കണ്ടു. മേഘങ്ങള്‍ പാറി നടക്കുന്നു.ലായിരുന്നു. ഇവിടെ കാലിനു താഴെയാണ് മേഘങ്ങള്‍ പറന്നു നടക്കുന്നത്. ഭൂമിയെ ഭൂമിയില്‍ നിന്ന് ആകാശം കാണുമ്പോള്‍ മേഘങ്ങള്‍ അവളുടെ തലയ്ക്ക് മുകളി നോക്കിക്കൊണ്ടിരിക്കുമ്പോള്‍ കുറെ മേഘങ്ങള്‍ വന്ന് മറച്ചു കളഞ്ഞു. അവള്‍ക്ക് സങ്കടമായി.

”മോളെ സ്‌പേസ് വാക്കിന് കൊണ്ടുപോയാലോ,” നേരത്തെ അവളുടെ അടുത്തേക്ക് വന്ന അങ്കിള്‍ എല്ലാവരോടുമായി ചോദിച്ചു.

”ഉഗ്രന്‍ ഐഡിയ, നമുക്ക് മിലി മോളെ ലിറ്റില്‍ സ്റ്റാര്‍ വേള്‍ഡില്‍ കൊണ്ട് പോയാലോ?”

”അത് കൊള്ളാം.”

”മോള് വാ, ബഹിരാകാശം വരെ വന്നിട്ട് അന്യഗ്രഹജീവികളെയും അവരുടെ നാട്ടിലേ കാഴ്ചകളുമൊന്നും കാണാതെ പോകുന്നത് നഷ്ടമല്ലേ. വാ നമുക്ക് സ്‌പേസ് സ്യൂ ട്ടിട്ട് പുറത്തു പോകാം.”

ആന്റി അവളെയും കൂട്ടി സ്‌പേസ് സെന്ററിന്റെ ഒരു ഭാഗത്തേക്ക് ഒഴുകി ചെന്നു. അവിടെ സ്‌പേസ് സ്യൂട്ടുകള്‍ തൂങ്ങിക്കിടപ്പുണ്ടായിരുന്നു.

കണ്ടപ്പോള്‍ മിലിക്ക് പേടിയായി. ”ഇത്രേം വലുത് എനിക്ക് പറ്റുമോ?”

ആന്റി സ്യൂട്ട് എടുത്ത് സ്വയം ഇട്ട് ഹെല്‍മറ്റും വച്ചു. മറ്റൊരെണ്ണം എടുത്ത് മിലിയെ ഇടീച്ചു. കൈയും കാലുമൊക്കെ കയറ്റിക്കഴിഞ്ഞ് ഹെല്‍മറ്റും വച്ചു കൊടുത്തു. പിറകില്‍ സ്‌കൂള്‍ ബാഗു പോലെ വലിയൊരു ബാക്ക് പാക്ക് ഉണ്ടായിരുന്നു. പക്ഷേ ഒട്ടും ഭാരം തോന്നിയില്ല.

“ഇതിന് വെയിറ്റില്ല. എന്റെ സ്‌കൂള്‍ ബാഗ് തുക്കൂമ്പോള്‍ എന്തൊരു ഭാരമാണ്,” മിലി പറഞ്ഞു.

‘ഇതിന് ഒരുപാട് ഭാരമുണ്ട് മോളേ. ഓക്‌സിജനും ഒരു കമ്പ്യൂട്ടറുമൊക്കെ ഇതിനകത്തുണ്ട്. പക്ഷെ, ഗ്രാവിറ്റി ഇല്ലല്ലോ. അതുകൊണ്ട് തൂവലിന്റെ ഭാരം പോലും തോന്നില്ല.”

ആന്റി മിലിയെയും കൂട്ടി സ്‌പേസ് സെന്ററില്‍ നിന്ന് പുറത്തേക്ക് പറന്നു.

തുടരും…

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Ka beena novel miliyude akasam chapter 04

Next Story
മിലിയുടെ ആകാശം: കുട്ടികളുടെ നോവല്‍-ഭാഗം 3K A Beena, Childrens Novel, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com