കിളികൾ പറന്നുനടക്കുന്നതു കണ്ടപ്പോൾ കുഞ്ഞനുറുമ്പിനും പറക്കാൻ കൊതിയായി. ”അമ്മേ, എനിക്കും പറക്കണം.” അവൻ പറഞ്ഞു. “അയ്യോ മോനേ, നമുക്ക് പറക്കാൻ പറ്റില്ല. നീ വെറുതെ വേണ്ടാത്തതിനൊന്നും വാശിപിടിക്കരുത്.” അമ്മയുറുമ്പ് അവനെ ഉപദേശിച്ചു.

പക്ഷേ എങ്ങനെയെങ്കിലും ആകാശത്തു പറക്കണമെന്ന് കുഞ്ഞനുറുമ്പ് തീരുമാനിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് അവനൊരു പഞ്ഞിത്തുണ്ടിനെ കണ്ടത്.jayakrishnan,story

“പഞ്ഞിത്തുണ്ടേ പഞ്ഞിത്തുണ്ടേ, എന്നെയുംകൊണ്ട് ആകാശത്തു പറക്കാമോ?” അവൻ ചോദിച്ചു. “ഓഹോ, അതിനെന്താ? നീ എന്‍റെ പുറത്തുകയറി ഇരുന്നോളൂ.” പഞ്ഞിത്തുണ്ട് സമ്മതിച്ചു.

അങ്ങനെ, പഞ്ഞിത്തുണ്ട് കുഞ്ഞനുറുമ്പിനെയുംകൊണ്ട് പറന്നുയർന്നു. കുഞ്ഞനുറുമ്പിന് രസംപിടിച്ചു വന്നപ്പോഴാണ് കാറ്റുവീശാൻ തുടങ്ങിയത്. അതോടെ പഞ്ഞിത്തുണ്ട് നിലത്തിറങ്ങാനാകാതെ അങ്ങുമിങ്ങും പറന്നു. കുഞ്ഞനുറുമ്പ് പേടിച്ചുകരയാനും തുടങ്ങി.

ഭാഗ്യത്തിന്, ഒരു തത്തമ്മ അവന്‍റെ കരച്ചിൽ കേട്ടു. തത്തമ്മ വേഗം പറന്നുചെന്ന് കുഞ്ഞനുറുമ്പിനെയും പഞ്ഞിത്തുണ്ടിനെയും കൊക്കിലെടുത്ത് അമ്മയുറുമ്പിന്റെ മുന്നിൽ കൊണ്ടുവെച്ചു.jayakrishnan,story

പിന്നീടൊരിക്കലും കുഞ്ഞനുറുമ്പ് അമ്മ പറഞ്ഞത് അനുസരിക്കാതി രുന്നിട്ടില്ല, എങ്കിലും അവനൊരു സംശയമുണ്ട്: ചിറകില്ലാത്തവർ പറക്കാനാഗ്രഹിക്കുന്നത് ഒരു തെറ്റാണോ?

സംശയം മൂത്ത് സ്വൈര്യക്കേടായപ്പോൾ കുഞ്ഞനുറുമ്പ് പറക്കാനുള്ള പുതിയ വഴികളാലോചിക്കാൻ തുടങ്ങി.

Read More: ജയകൃഷ്ണൻ എഴുതിയ കുട്ടിക്കഥയും കവിതയും ലേഖനങ്ങളും ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook