Latest News
‘ഉണ്ടായത് പരാതിപ്പെടാത്തതിലുള്ള ആത്മരോഷം’; ഖേദം പ്രകടിപ്പിച്ച് ജോസഫൈന്‍
സ്വര്‍ണക്കടത്ത് കേസ്: ജുഡീഷ്യല്‍ കമ്മിഷനെതിരെ ഇഡി ഹൈക്കോടതിയില്‍
നിർബന്ധിച്ചുള്ള വാക്സിനേഷൻ മൗലികാവകാശങ്ങളുടെ ലംഘനം: മേഘാലയ ഹൈക്കോടതി
ജോസഫൈനെതിരെ ഇടത് ഇടങ്ങളിലും പ്രതിഷേധം ശക്തം; കണ്ടില്ലെന്നു നടിക്കാനാവാതെ സിപിഎം
ജമ്മു കശ്മീർ: തിരഞ്ഞെടുപ്പ് നടക്കാൻ മണ്ഡല പുനർനിർണയം വേഗത്തിലാകണമെന്ന് പ്രധാനമന്ത്രി
ഇസ്രായേല്‍ എംബസിക്കു സമീപത്തെ സ്‌ഫോടനം: ലഡാക്കില്‍നിന്നുള്ള നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
യൂറോയിൽ കോവിഡ് ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തു; കാണികളോട് പരിശോധന നടത്താൻ സർക്കാർ
ഗൂഗിളുമായി സഹകരിച്ചു ജിയോഫോൺ നെക്സ്റ്റ് വരുന്നു; പ്രഖ്യാപനവുമായി അംബാനി
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില

സ്കൂള്‍ കുട്ടികള്‍ക്ക് ബഹിരാകാശം തൊട്ടറിയാം;. ‘യുവ വിഗ്യാനി കാര്യക്രം’ പരിപാടി അവതരിപ്പിച്ച് ഐ.എസ്.ആര്‍.ഒ

‘യുവ വിഗ്യാനി കാര്യക്രം’ എന്ന പരിപാടി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് അവതരിപ്പിക്കുന്നത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ.എസ്.ആര്‍.ഒ) സ്കൂള്‍ കുട്ടികള്‍ക്കായി യുവ ശാസ്ത്ര പരിപാടി അവതരിപ്പിച്ചു. ‘യുവ വിഗ്യാനി കാര്യക്രം’ എന്ന പരിപാടി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് അവതരിപ്പിക്കുന്നത്.

ബഹിരാകാശ സാങ്കേതിക വിദ്യ, ബഹിരാകാശ ഗവേഷണം തുടങ്ങിയ വിഷയങ്ങളില്‍ പ്രാധമികമായ വിവരങ്ങള്‍ ഈ പരിപാടിയിലൂടെ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്മാര്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കും. ബഹിരാകാശ രംഗത്ത് കുട്ടികളുടെ താത്പര്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി അവതരിപ്പിക്കുന്നത്. വേനല്‍ അവധിക്കാലത്ത് നടത്തുന്ന ‘ക്യാച്ച് ദെം യംങ്’ എന്ന പരിശീലന പരിപാടിയിലൂടെ ഓരോ സംസ്ഥാനത്ത് നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും മൂന്ന് വീതം കുട്ടികളെ തിരഞ്ഞെടുക്കും.

മൂന്ന് കുട്ടികളെ വീതം തിരഞ്ഞെടുക്കാനായി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് ഐഎസ്ആര്‍ഒ ആവശ്യപ്പെട്ടിട്ടുണ്ട്. അക്കാദമിക തലത്തിലുളള പ്രകടനവും പാഠ്യേതര പ്രവര്‍ത്തനങ്ങളും അടിസ്ഥാനമാക്കിയാണ് കുട്ടികളെ തിരഞ്ഞെടുക്കുക.

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Isro launches yuva vigyani karyakram for school children

Next Story
കുസാറ്റില്‍ കുട്ടികൾക്കായി അവധിക്കാല കോഴ്സുകൾSchool Reopen, സ്‌കൂള്‍ തുറക്കും, വേനലവധി, Summer Vacation, Chief Minister, മുഖ്യമന്ത്രി, Pinarayi Vijayan, പിണറായി വിജയൻ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express