scorecardresearch

സ്കൂള്‍ കുട്ടികള്‍ക്ക് ബഹിരാകാശം തൊട്ടറിയാം;. 'യുവ വിഗ്യാനി കാര്യക്രം' പരിപാടി അവതരിപ്പിച്ച് ഐ.എസ്.ആര്‍.ഒ

'യുവ വിഗ്യാനി കാര്യക്രം' എന്ന പരിപാടി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് അവതരിപ്പിക്കുന്നത്

'യുവ വിഗ്യാനി കാര്യക്രം' എന്ന പരിപാടി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് അവതരിപ്പിക്കുന്നത്

author-image
WebDesk
New Update
സ്കൂള്‍ കുട്ടികള്‍ക്ക് ബഹിരാകാശം തൊട്ടറിയാം;. 'യുവ വിഗ്യാനി കാര്യക്രം' പരിപാടി അവതരിപ്പിച്ച് ഐ.എസ്.ആര്‍.ഒ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ.എസ്.ആര്‍.ഒ) സ്കൂള്‍ കുട്ടികള്‍ക്കായി യുവ ശാസ്ത്ര പരിപാടി അവതരിപ്പിച്ചു. 'യുവ വിഗ്യാനി കാര്യക്രം' എന്ന പരിപാടി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് അവതരിപ്പിക്കുന്നത്.

Advertisment

ബഹിരാകാശ സാങ്കേതിക വിദ്യ, ബഹിരാകാശ ഗവേഷണം തുടങ്ങിയ വിഷയങ്ങളില്‍ പ്രാധമികമായ വിവരങ്ങള്‍ ഈ പരിപാടിയിലൂടെ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്മാര്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കും. ബഹിരാകാശ രംഗത്ത് കുട്ടികളുടെ താത്പര്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി അവതരിപ്പിക്കുന്നത്. വേനല്‍ അവധിക്കാലത്ത് നടത്തുന്ന 'ക്യാച്ച് ദെം യംങ്' എന്ന പരിശീലന പരിപാടിയിലൂടെ ഓരോ സംസ്ഥാനത്ത് നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും മൂന്ന് വീതം കുട്ടികളെ തിരഞ്ഞെടുക്കും.

മൂന്ന് കുട്ടികളെ വീതം തിരഞ്ഞെടുക്കാനായി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് ഐഎസ്ആര്‍ഒ ആവശ്യപ്പെട്ടിട്ടുണ്ട്. അക്കാദമിക തലത്തിലുളള പ്രകടനവും പാഠ്യേതര പ്രവര്‍ത്തനങ്ങളും അടിസ്ഥാനമാക്കിയാണ് കുട്ടികളെ തിരഞ്ഞെടുക്കുക.

Space School Children School Isro

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: